ShareChat
click to see wallet page
പറയാതെ പടികയറി വന്ന വസന്തം യാത്ര പറയാതെ ഇറങ്ങി പോകുമ്പോൾ അകലെയൊരു പൂക്കാലം തേങ്ങിയുറങ്ങുന്നുണ്ടെന്നറിയാതെ ഞാനും അവളെ കുറ്റപ്പെടുത്തികൊണ്ടിരുന്നു... ഉണങ്ങാത്ത മുറിവുകളിൽ ഓർമകൾ പുഴുവിനെക്കാൾ വികൃതമായി കൂടൊരുക്കുന്നുണ്ട്.. കടലിനോളം ഭാരമുള്ള കണ്ണീർ തുള്ളികൾ നൽകിയാണ് അയാളെന്നെ യാത്രയാക്കിയിരിക്കുന്നത്... തിരികെ പോകണം.. ചേർത്തു പിടിക്കണം.. ആകാശ ദീപങ്ങളെ എന്റെ വഴികൾക്ക് വെളിച്ചം പകരൂ.. അക്ഷമയായ എന്റെ ഹൃദയ താളത്തിന് തണുപ്പുപകരാൻ മേഘ മൽഹാറുകളെ ആ വഴികളിലൊക്കെയും സാന്ത്വനം പൊഴിയൂ.. കൂടണയാൻ വെമ്പുന്ന പക്ഷികളെ നിങ്ങളെങ്കിലും ഒന്ന് പറയൂ ഏത് താഴ്‌വരയിലാണ് അവൾ വീണ് കിടക്കുന്നത്?.... "ഉയിരോളം കനമുള്ള പ്രേമജൽപനവുമായി എവിടെയാണ് അവൾ തളർന്നു വീണത്?.." 💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #പ്രണയം 💖വിരഹം 💔 #♥ പ്രണയം നിന്നോട് #🌃Good Night Status

More like this