ഇന്ന് ശ്രീ ഗുരു നിത്യചൈതന്യ യതിയുടെ 101-ാം ജന്മദിനം!
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ കേരളീയ സാംസ്‌കാരിക-ആദ്ധ്യാത്മിക - നവോത്ഥാന രംഗത്ത് നിറഞ്ഞുനിന്ന പേരാണ് ശ്രീ.ഗുരു നിത്യചൈതന്യ യതിയുടേത്.
ശ്രീ.രമണ മഹര്‍ഷിയില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച്, ശ്രീ.നടരാജഗുരുവിന്റെ ശിഷ്യനായി, നാരായണ ഗുരുകുലത്തിന്റെ അധിപനായി ജീവിച്ച ഗുരുനിത്യ ജി ഓരോ മലയാളിയുടെയും സ്വന്തമായി മാറിയെന്നതാണ് യാഥാർത്ഥ്യം.
അദ്വൈത വേദാന്ത ചിന്തയിലും ശ്രീനാരായണ ദർശനത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനും ആയിരുന്ന ഗുരു നിത്യചൈതന്യ യതി 1924 നവംബർ 2-ന് ജനിച്ചു, 1999 മെയ് 14-ന് സമാധിയായി. ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.
ശ്രീനാരായണ ഗുരുദേവൻ്റെ
പിൻഗാമിയായ ശ്രീ.നടരാജഗുരുവിന്റെ ഉത്തമ ശിഷ്യനായിരുന്ന നിത്യചൈതന്യയതി, ഗുരുദേവന്റെ ദർശന മാലയെക്കുറിച്ചുള്ള ഒരു വ്യാഖ്യാനം ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 140-ൽ അധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദർശന മാലയുടെ മനഃശാസ്ത്രം എന്ന തലക്കെട്ടിലാണ് ഇത് . 1977-ൽ കേരള സാഹിത്യ അക്കാദമി, സാഹിത്യ നിരൂപണത്തിനുള്ള വാർഷിക അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ആ മഹാത്മാവിന്
ജന്മദിനത്തിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു!
🙏🪷🌹🕉️🌹🪷🙏
#പ്രണാമം #ജന്മദിനം #aarshavidyasamajam

