*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.43_ ✍ Mubashira MSKH "അതിന് ഇനി ഒരു വഴിയേയുള്ളൂ... രണ്ട് റൂമിൽ കിടക്കുന്ന അവരെ ഒരു റൂമിലേക്ക് മാറ്റണം..." നമ്മളെ മനസ്സിലെ ചോദ്യം വായിച്ചറിഞ്ഞ പോലെ ദിലു നമ്മളെ തോളിൽ കൈ വെച്ചോണ്ട് അങ്ങനെ പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും അർഷി കാണാതെ ഓളെ നോക്കി കൊണ്ട് എങ്ങനെ എന്ന് ആംഗ്യം കാണിച്ചു... അപ്പൊ ദിലു എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി വെച്ച് ചിരിച്ചോണ്ട് അർഷിന്റെ നേരെ നടന്നു... "ഡാ ബ്രോ... കുറെ നാളായില്ലേ ഷാദി അങ്കിളിനെയും സഫ്‌ന ആന്റിയേയും കണ്ടിട്ട്... അവരോട് തിരിച്ച് നാട്ടിലേക്ക് വരാൻ പറഞ്ഞാലോ...?" ദിലു അർഷിയോട് ചോദിക്കുന്നത് കേട്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി എന്താണ് അവളെ പ്ലാനെന്ന്... ഐഷു ആന്റിന്റെ ഉപ്പയും ഉമ്മയും മരിച്ചതിൽ പിന്നെയാണ് ഷാദി അങ്കിൾ ദുബായിൽ സെറ്റിൽഡ് ആയത്... അപ്പൊ അവര് അവിടന്ന് നാട്ടിലേക്ക് ലാന്റായാൽ മിക്കവാറും ആഷു റൂമിൽ നിന്ന് പോകേണ്ടി വരും... കാരണം അവള് ഇപ്പൊ നിൽക്കുന്ന റൂം ഷാദി അങ്കിളും സഫ്‌ന ആന്റിയും താമസിച്ചിരുന്ന അവരെ റൂമാണ്... അതോടെ റൂമിൽ നിന്ന് ആഷു പുറത്താകുന്നത് ഓക്കേ... ബട്ട് അവളെ എങ്ങനെ ഇവന്റെ റൂമിൽ ഇവളെത്തിക്കും...? മാൻഷനിൽ വേറെയും റൂമുകൾ ഉണ്ടല്ലോ... എന്താ ഓള് മനസ്സിൽ കണ്ടത്...? "പെട്ടെന്ന് നമ്മള് വിളിച്ച് പറഞ്ഞെന്ന് കരുതി അവിടത്തെ കാര്യങ്ങളൊക്കെ ഇട്ടേച്ച് അങ്കിള് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? നടക്കുന്ന കാര്യം വല്ലതുമുണ്ടെങ്കിൽ പറ..." "ഡാ ബ്രോ... നീ അങ്കിളിന് വിളിച്ച് പറഞ്ഞാൽ അങ്കിൾ എന്തായാലും വരാതിരിക്കില്ല... പോരാത്തതിന് നിന്റെ മാര്യേജ് കഴിഞ്ഞത് അറിഞ്ഞിട്ട് പുള്ളിക്കാരൻ നിന്നോട് ഇത്തിരി കലിപ്പിലാ അത് ഇങ്ങനേയും മാറിക്കോളും... നീ ചെല്ല് ചെന്ന് അങ്കിളിനെ വിളിക്ക്..." എന്ന് പറഞ്ഞ് ദിലു ഓനെ ഉന്തി തള്ളി അവിടന്ന് പറഞ്ഞയച്ചപ്പോ അർഷി ഫോണും പിടിച്ച് ഓളെ തുറിച്ച് നോക്കി കൊണ്ട് അവിടന്ന് അല്പം മാറി ഫോൺ വിളിക്കാൻ തുടങ്ങി... അപ്പൊ തന്നെ ദിലു ഓനെ നോക്കി ചിരിച്ചോണ്ട് ഞങ്ങളെ അടുത്ത് വന്നിരുന്നിട്ട് നമ്മളെ തോളിൽ കൈ വെച്ച് ഓള് ബബിൾ ഗം ചവക്കാൻ തുടങ്ങി... "ദിലു... അങ്കിളും ആന്റിയും വന്നാൽ ആഷു എങ്ങനെ ഇവന്റെ റൂമിലെത്തും...? എന്താ നിന്റെ ഉദ്ദേശം..?" ഇജു. "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ മക്കളെ... നിങ്ങള് കണ്ടോ ഇന്നത്തെ രാത്രി അവര് രണ്ട് പേരും ഒരു റൂമിലായിരിക്കും... ഈ ദിലുവാ പറയുന്നേ..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓള് ബബിൾ വീർപ്പിച്ച് പൊട്ടിച്ച് ഞങ്ങളെയൊക്കെ ഒന്ന് നോക്കിയപ്പോ തന്നെ ഞാൻ ഉറപ്പിച്ചു ഓള് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്ന്.... ★★★★★★★★★★★★★★★★★★★★ 【അർഷി】 ദിലു പെട്ടെന്ന് അങ്കിളിന്റെയും ആന്റിന്റെയും കാര്യം പറയുന്നത് കേട്ടിട്ട് നമ്മക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നുണ്ടെങ്കിലും ഓള് പറഞ്ഞതിലും കാര്യം ഉണ്ടായോണ്ട് ഞാൻ അങ്കിളിന് വിളിച്ചു... എന്റെ ചെവിക്കല്ല് പൊട്ടുന്ന തരത്തിലുള്ള അങ്കിളിന്റെ പരിഭവം പറച്ചിലും ചൂടാവലുമൊക്കെ കേട്ടപ്പോ ദിലു മനഃപൂർവ്വം എന്നെ ഇത് കേൾപ്പിക്കാൻ വേണ്ടിയാണോ മൂപ്പരെ വിളിപ്പിച്ചതെന്ന് വരെ എനിക്ക് തോന്നിപ്പോയി... ഒടുക്കം എന്തൊക്കെയോ പറഞ്ഞ് നമ്മള് പ്രശ്നം കോംപ്രമൈസിൽ എത്തിച്ചിട്ട് അങ്കിളിനോടും ആന്റിയോടും നാട്ടിലേക്ക് വരാൻ പറഞ്ഞു... അതിന് ഒരു ഒഴുക്കൻ മട്ടിൽ നോക്കട്ടെ എന്നൊക്കെ അങ്കിള് പറഞ്ഞപ്പോ മിക്കവാറും പുള്ളിക്കാരൻ വരാനുള്ള ചാൻസൊന്നും ഞാൻ കണ്ടില്ല... പിന്നെ അന്നത്തെ ക്ലാസോക്കെ കഴിഞ്ഞ് തിരിച്ച് മാൻഷനിലേക്ക് പോകാൻ വേണ്ടി ആ ഉണ്ടക്കണ്ണിയെ നമ്മള് വെയ്റ്റ് ചെയ്ത് നിൽക്കുമ്പോഴുണ്ട് ഗ്രൗണ്ടിൽ ചെറിയ ആൾക്കൂട്ടം... അത് കണ്ടപ്പോ തന്നെ ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് ചെന്ന് നോക്കിയപ്പോ കെൻസയും ദിലുവും തമ്മിൽ പൊരിഞ്ഞ തല്ല്... അതിനിടക്ക് കേറി ആ ഉണ്ടക്കണ്ണിയും സച്ചുവുമൊക്കെ ദിലുവിനെ അവളിൽ നിന്ന് പിടിച്ച് മാറ്റാൻ നോക്കുന്നുണ്ടെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുക്കാതെ ആ കെൻസന്റെ മൂക്ക് ഇടിച്ച് പരത്തുന്നുണ്ട്... പ്രശ്നം വഷളാകുന്നത് കണ്ടപ്പോ തന്നെ നമ്മള് അപ്പുവിനെ അവരെ ഇടയിലേക്ക് തള്ളിയിട്ട് ദിലുവിനെ പിടിച്ച് മാറ്റാൻ ആംഗ്യം കാണിച്ചു... ഇതുപോലെയുള്ള സന്ദർഭത്തിൽ ദിലു ഒരൊറ്റ ഒരാളെ വാക്ക് മാത്രേ കേൾക്കൂ... അത് അപ്പുവിന്റേതാ... നമ്മള് വിചാരിച്ച പോലെ തന്നെ അപ്പു അവർക്ക് ഇടക്ക് കേറി നിന്നോണ്ട് ദിലുവിനെ അവിടന്ന് പിടിച്ച് മാറ്റിയപ്പോ ദിലു കെൻസയെ രൂക്ഷമായി നോക്കിയിട്ട് ഓളെ നേരെ വിരല് ചൂണ്ടി... *"ഇനി മേലിൽ എന്റെ ബ്രോന്റെ കാര്യത്തിലോ ഇവളെ കാര്യത്തിലോ നീ ഇടപെട്ടാൽ കൊന്ന് കളയും ഞാൻ... ഇനിയൊരു വാണിംഗ് നിനക്ക് ഉണ്ടായിരിക്കില്ല... ഓർത്തോ... ഈ ദിലുവിനെ നിനക്ക് ശരിക്ക് അറിയില്ല... ഒന്നടങ്ങിയെന്ന് കരുതി എന്തും കണ്ട് നിൽക്കില്ല... ദിലു ഇപ്പോഴും പഴയ ദിലു തന്നെയാ എനിക്ക് ഒരു മാറ്റവുമില്ല..."* എന്ന് ദിലു പറയുന്നത് കേട്ട് അപ്പു നമ്മളെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി... ദിലു മാറി പോയെന്ന് ഞങ്ങൾക്ക് മാത്രം തോന്നിയ തോന്നലാണോ എന്ന് ആ നോട്ടത്തിലൂടെ മനസ്സിലാക്കാവുന്നതേയുള്ളൂ... *"എല്ലാവരും കേൾക്കാൻ വേണ്ടി പറയാണ്... ഈ നിൽക്കുന്ന അഷ്‌മിദ എന്റെ അർഷിന്റെ പെണ്ണാ... ഇനി ഇവളെ മെക്കിട്ട് എങ്ങാനും ആരെങ്കിലും കേറിയെന്ന് അറിഞ്ഞാൽ അവരുടെ അവസ്ഥ ഇതിലും ദയനീയമായിരിക്കും... വെറുതെ എന്നെ കൊണ്ട് ഒന്നും ചെയ്യിക്കരുത്...* *വിടെടാ...."* എന്ന് അലറി പറഞ്ഞോണ്ട് അപ്പുവിന്റെ കയ്യിൽ നിന്ന് കുതറി ദിലു ഓളെ ഷർട്ടിന്റെ കൈ മടക്കി വെച്ചോണ്ട് പാർക്കിങ്ങിലേക്ക് നടന്നകന്നപ്പോ ആ കെൻസന്റെ ഫ്രണ്ട്‌സോക്കെ കൂടി ചേർന്ന് ഓളെ അവിടന്ന് പിടിച്ച് എണീപ്പിച്ച് നിർത്തി... അപ്പൊ ഓള് ഉണ്ടക്കണ്ണിയെ രൂക്ഷമായി നോക്കി കൊണ്ട് ദിലുവിനെയും ഉറ്റുനോക്കി ഉണ്ടക്കണ്ണിന്റെ അടുത്തേക്ക് വന്നു... "അവളുടെ കയ്യീന്ന് ഇതൊക്കെ വാങ്ങിച്ച് കൂട്ടിയെന്ന് കരുതി എല്ലാം ഇവിടം കൊണ്ട് അവസാനിച്ചെന്ന് നീ കരുതണ്ട... ഇതാണ് തുടക്കം... ഇവനെ എന്നിൽ നിന്ന് അകറ്റാൻ ആര് ശ്രമിച്ചാലും അവരുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും... നിന്റെ കൗൺഡൗൺ സ്റ്റാർട്ട് ആയി കഴിഞ്ഞു... ചാവാൻ റെഡിയായിക്കോ നീ..." എന്ന് ഉണ്ടക്കണ്ണിയോട് പറഞ്ഞോണ്ട് കെൻസ എന്നെ നോക്കി കോട്ടി ചിരിച്ചിട്ട് അവിടന്ന് നടന്നകന്നു... ഇതൊക്കെ കണ്ടോണ്ടും കേട്ടൊണ്ടും നിന്ന ഉണ്ടക്കണ്ണി ആണെങ്കിൽ കാറ്റ് പോയ ബലൂൺ കണക്കെ കെൻസയെ നോക്കി നിന്നിട്ട് പെട്ടെന്ന് തല കറങ്ങി വീഴാൻ നിന്നു... അപ്പോഴേക്കും ഓളെ പിറകിലൂടെ ചെന്ന് നമ്മള് ഓളെ പിടിച്ച് നിർത്തിയതും ഓള് നമ്മളെ മുഖത്തേക്ക് നോക്കി വേഗം ശരിക്ക് നിന്നു... അപ്പൊ എല്ലാവരും കൂടി ഓളോട് എന്തെങ്കിലും പറ്റിയോ കുഴപ്പമൊന്നുമില്ലല്ലോ എന്നൊക്കെ ചോദിച്ചപ്പോ ഒന്നുമില്ലെന്ന് പറഞ്ഞ് ഓള് പാർക്കിങ്ങിലേക്ക് നടന്നു... "സച്ചു... എന്താ ഇവിടെ ഉണ്ടായേ...? ആ കെൻസയെ എന്തിനാ ദിലു തല്ലിയത്...?" അപ്പു. "ഓളെ തല്ലല്ല വേണ്ടത്... ദിലു പറഞ്ഞ പോലെ കൊല്ലാണ്... വെറുതെ തല്ല് വാങ്ങാനായിട്ട് വന്നതാ കുരിശ്... അത് കണക്കിന് കിട്ടിയപ്പോ പോകേം ചെയ്തു..." "നീ കാര്യം പറയെടി..." ഇജു. "ഞങ്ങള് ക്ലാസിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് അവള് ഞങ്ങളെ പിറകെ കൂടിയതാണ്... അർഷിക്കയുമായിട്ട് ആശൂന് വല്ല ബന്ധവും ഉണ്ടെങ്കിൽ അതൊക്കെ പെട്ടെന്ന് അവസാനിപ്പിച്ചിട്ട് ഇവിടന്ന് പോകാണമെന്നാ ഓളെ ഓഡർ... കേട്ടില്ലേൽ ഓള് കൊന്ന് കളയുമെന്ന് പറഞ്ഞ് ആഷൂന്റെ തല ചുവരിൽ ഇടിച്ചു... അത് കണ്ടോണ്ടായിരുന്നു ദിലു വന്നത്... പിന്നെ ഞാൻ പറയണ്ടല്ലോ... ആ കെൻസനെ ജീവനോടെ കിട്ടിയത് നിങ്ങള് വന്നതോണ്ട് മാത്രാ... അത്രക്ക് നല്ല പൊരിഞ്ഞ തല്ലായിരുന്നു ഇവിടെ..." സച്ചു പറയുന്നതൊക്കെ കേട്ടപ്പോ മുതൽ എന്തോ ആ ഉണ്ടക്കണ്ണിക്ക് നമ്മളെ ലൈഫിൽ കൂടുതൽ സ്ഥാനം ഉള്ള പോലെയൊക്കെ തോന്നുന്നു... അതിലേറെ ദിലുവിനെ കുറിച്ച് ആലോജിക്കുമ്പോ എന്തിനാ അവളിതൊക്കെ ചെയ്യുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്... നമ്മള് അങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ട് ബൈക്കിന്റെ അങ്ങോട്ട് ചെന്നപ്പോ ഞങ്ങളെയൊന്നും മൈൻഡ് പോലും ചെയ്യാതെ ദിലു മോന്ത കനപ്പിച്ച് വെച്ചോണ്ട് മുഖം തിരിച്ച് വെച്ചു... അത് കണ്ടിട്ട് ഞങ്ങൾക്കൊക്കെ ചിരിയാണ് വന്നത്... ആ ഉണ്ടക്കണ്ണി ആണെങ്കിൽ നമ്മളെ വേണോ വേണ്ടയോ എന്ന മട്ടിൽ ഇടക്കിടക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്... നമ്മള് നോക്കുന്നുണ്ടെന്ന് മനസ്സിലാക്കുമ്പോ ഓള് വേഗം മുഖം തിരിക്കും... പിന്നെ അവിടെ അധികനേരം നിൽക്കാനൊന്നും ഞങ്ങള് നിന്നില്ല പെട്ടെന്ന് തന്നെ മാൻഷനിലേക്ക് വണ്ടി തിരിച്ചു... ഇന്ന് ക്ലബ്ബിൽ വെച്ച് ദിലുവിന്റെ ബോക്സിങ് പ്രാക്ടീസുണ്ട്... അതോണ്ട് അതിന് പോകണം... മാൻഷനിൽ എത്തിയപ്പോ തന്നെ ഉണ്ടക്കണ്ണി ഏതോ ഒരു ഹാലിൽ അകത്തേക്ക് കയറി പോയതും അതിനേക്കാൾ സ്പീഡിൽ ദിലു കയറി ചെന്നോണ്ട് ഓളെ റൂമിന്റെ വാതില് കൊട്ടിയടച്ചു... അതിന്റെ ശബ്ദം കേട്ടിട്ട് ഞങ്ങളോട് നാല് പേരോടും ഐഷുമ്മ എന്താ കാര്യമെന്ന് അന്വേഷിച്ചപ്പോ ആ ഉണ്ടക്കണ്ണി എന്തോ ഒന്ന് പറയാൻ നിന്നതും സച്ചു അപ്പോഴേക്കും ഇടങ്കോലിട്ടോണ്ട് ഒന്നുമില്ലെന്ന് പറഞ്ഞ് അവളെയും കൊണ്ട് മുകളിലേക്ക് ചെന്നു... അതിന് പിന്നാലെ കാര്യം അറിയാതെ ഞങ്ങളെ മിഴിച്ച് നോക്കി കൊണ്ട് അല്ലുവും കേറി ചെന്നിട്ട് സച്ചുവിനോട് ഓരോന്ന് ചോദിക്കുന്നുണ്ട്... ആ ഉണ്ടക്കണ്ണി ആണെങ്കിൽ നമ്മളെ തിരിഞ്ഞ് നോക്കി കൊണ്ട് എന്തൊക്കെ ചിന്തിച്ച് റൂമിലേക്ക് കയറി പോയി... സത്യം പറഞ്ഞാൽ നമ്മക്ക് അപ്പൊ ഒരു ചുക്കും തോന്നാത്തോണ്ട് ഓളെ നോട്ടമൊന്നും വക വെക്കാതെ റൂമിൽ പോയി ഫ്രഷായി ഇറങ്ങി വന്നപ്പോ ദിലു ബോക്സിങ് ബാഗും കൊണ്ട് ഒന്നും കഴിക്കാതെ ഇറങ്ങി പോയെന്ന് ഐഷുമ്മ പറഞ്ഞു... അത് കേട്ടപ്പോ തന്നെ ഞാനും ഒന്നും കഴിക്കാതെ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങിയപ്പോ ഓള് മഴയൊന്നും കണക്കിലെടുക്കാതെ സ്പീഡിൽ ഗേറ്റ് കടന്ന് പോകുന്നത് കണ്ടു... നമ്മള് ദിലു എന്ന് കുറെ ഓളെ വിളിച്ച് നോക്കിയെങ്കിലും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഓള് പോകുന്നത് കണ്ട് നമ്മള് ബൈക്കെടുത്ത് ഓളെ മുന്നിൽ കൊണ്ട് നിർത്തിച്ചതും ഓള് നമ്മളെ തുറിച്ച് നോക്കി.... "നിനക്ക് എന്താടി ചെവി കേൾക്കില്ലേ...? എത്ര തവണ നിന്നെ വിളിച്ചു..." എന്ന് നമ്മള് പറഞ്ഞപ്പോ ഓള് ചെവിയിലെ ഹെഡ് ഫോൺ എടുത്ത് നമ്മക്ക് കാണിച്ച് തന്നിട്ട് നമ്മളെ മറികടന്ന് വീണ്ടും നടക്കാൻ തുടങ്ങി... "ഡി ദിലു... എന്താ നിന്റെ പ്രശ്നം...? നീയെന്തിനാ ഇങ്ങനെ കിടന്ന് തിളക്കുന്നെ... അതിന് മാത്രം എന്താ ഇവിടെ ഉണ്ടായേ...?" എന്ന് നമ്മള് ചോദിച്ചപ്പോ ഓള് നമ്മളെ ഒന്ന് നോക്കി ചിരിച്ചിട്ട് ചുമ്മാ എന്ന് പറഞ്ഞ് സൈറ്റടിച്ച് ബബിൾ ചവച്ചോണ്ടിരുന്നു... ഓളെ ഈ പെരുമാറ്റം കണ്ടിട്ടാണെങ്കിൽ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല... ഓളെ മുഖം കാണുമ്പോ തന്നെ മനസ്സിലാകുന്നുണ്ട് ഓളെ മനസ്സിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന്... പക്ഷെ അതെന്താണെന്ന് ഓളെ നോക്കി വായിച്ചെടുക്കാൻ ഉള്ള കഴിവൊന്നും പടച്ചോൻ സഹായിച്ച് എനിക്കില്ല... അപ്പൊ തന്നെ അങ്ങോട്ട് അവന്മാര് ലാന്റായതും ഞങ്ങളെ നിൽപ്പിന്റെ കാര്യം അന്വേഷിച്ചപ്പോ ഓള് വളിച്ച ഇളി പാസാക്കി കൊണ്ട് അപ്പൂന്റെ ബുള്ളറ്റിൽ കേറിയിരുന്നു... അതൊക്കെ കണ്ടോണ്ട് നമ്മള് ഓളെ തന്നെ ഒരു സംശയത്തോടെ നോക്കിയപ്പോ ഓള് നമ്മളെ നോക്കി വീണ്ടും സൈറ്റടിച്ചിട്ട് അപ്പുവിനോട് വണ്ടി വിടാൻ പറഞ്ഞു... പിന്നെ നമ്മളും അധികം വൈകിപ്പിക്കാതെ അവരെ പിന്നാലെ തന്നെ ക്ലബ്ബിലേക്ക് വിട്ടു... അവിടെ എത്തിയപ്പോ ദിലുവിന്റെ പ്രാക്ടീസ് ഒക്കെ കണ്ടിട്ട് കോച്ച് പോലും ഞങ്ങളോട് ചോദിച്ചു അവൾക്ക് ആരോടാ ഇത്രക്ക് ദേഷ്യമെന്ന്... അത് ഞങ്ങൾക്ക് തന്നെ പിടി കിട്ടാത്ത കേസ് ആയോണ്ട് ഞങ്ങള് കൈ മലർത്തി കോച്ചിനെ നോക്കി... കെൻസയല്ല അവളെ മനസ്സിൽ... ആ ചാപ്റ്റർ ഒക്കെ മനസ്സിൽ വെച്ച് നടക്കുന്ന ശീലം അവൾക്കില്ല... പിന്നെ എന്താ ഇവൾക്ക് പെട്ടെന്ന് പറ്റിയത്...? നമ്മളെ പോലെ തന്നെ അവന്മാരൊക്കെ ദിലൂന്റെ പെട്ടെന്നുള്ള മനോഭാവം കണ്ടിട്ട് ആകെ ഞെട്ടിയിരിക്കാണ്... എപ്പോഴോ അവള് ഒരു പെണ്ണായി മാറിയ പോലെ ഞങ്ങൾക്ക് തോന്നിയെങ്കിലും അതൊക്കെ വെറും തോന്നല് മാത്രമാണെന്ന് തെളിയിക്കുന്ന വിധത്തിലാണ് ഓളെ പ്രകടനം... ഇതൊക്കെ കണ്ടിട്ട് എന്തോ പോയ ആരെയോ പോലെ ഇരിക്കുന്നത് നമ്മളെ പാവം അപ്പുവാണ്... പെണ്ണ് മാറി തുടങ്ങിയെന്ന് വിജാരിച്ച് ഓൻ കുറെ സന്തോഷിച്ചതാ... എല്ലാത്തിനും ഇപ്പൊ ഒരു ഫുൾ സ്റ്റോപ്പായിട്ടുണ്ട്... ഇനി ദിലുവിനെ മാറ്റണമെങ്കിൽ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരും... ക്ലബ്ബിൽ നിന്ന് ഞങ്ങള് തിരിച്ച് മാൻഷനിൽ എത്തിയപ്പോ എന്നത്തേക്കാളും ലേറ്റ് ആയിട്ടുണ്ടായിരുന്നു... കാരണം വേറെ ഒന്നുമല്ല ഉള്ള ഫ്രസ്ട്രേഷനും ദേഷ്യവുമൊക്കെ പ്രാക്ടീസിൽ തീർത്ത് നമ്മളെ പുന്നാര പെങ്ങള് അവിടന്ന് ഒന്ന് ഇറങ്ങണ്ടേ... അതാ ലേറ്റായത്... ഞങ്ങള് അകത്തേക്ക് കയറിയപ്പോ തന്നെ ആരുടെയൊക്കെയോ ശബ്ദം ഹാളിൽ നിന്ന് കേൾക്കുന്നുണ്ട്... ഇവിടെ ഇപ്പോ ആരാ പുതിയ അതിഥികൾ എന്ന് ചിന്തിച്ചോണ്ട് ഞങ്ങള് ഹാളിൽ എത്തിയപ്പോ സോഫയിൽ ഷാദി അങ്കിളും സഫ്‌ന ആന്റിയും ഇരിക്കുന്നതാണ് കണ്ടത്... അപ്പൊ തന്നെ ദിലു അവരെ അടുത്തേക്ക് ഓടി ചെന്നിട്ട് അവരെ കെട്ടിപ്പിടിച്ചു... ആന്റിന്റെയും അങ്കിളിന്റെയും നടുക്കാണെങ്കിൽ ആ ഉണ്ടക്കണ്ണിയും കേറി ഇരിക്കുന്നുണ്ട്... ഓളെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് നമ്മള് അങ്കിളിനെയും ആന്റിയേയും നോക്കി ഒന്ന് ചിരിച്ചു... എവിടെ പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞ പോലെ നമ്മളെ ചിരിക്കൊന്നും ഒരു റെസ്പോൺസും അവരിൽ നിന്ന് കിട്ടിയില്ല... അത് കണ്ടിട്ട് ദിലു അടക്കം എല്ലാ അവളുമാരും ബേബിയും ഐഷുമ്മയും ആഷി അങ്കിളും സിനു ആന്റിയും ഗ്രാൻഡ്‌മായും ഒക്കെ ചിരിക്കുന്നുണ്ട്... അത് കണ്ട് ആ ഉണ്ടക്കണ്ണിയും വാ പൊത്തി ചിരിച്ചപ്പോ നമ്മള് ഓളെ തുറുക്കനെ ഒന്ന് നോക്കി... അപ്പൊ തന്നെ ഓള് ചിരി അടക്കി പിടിച്ച് വെച്ചോണ്ട് മോളിലേക്ക് നോക്കിയിട്ട് വീണ്ടും നമ്മളെ നോക്കി ചിരിച്ചു... "ആന്റിയും അങ്കിളും എന്താ എന്നെ കണ്ടിട്ട് ഒരു മൈന്റും ഇല്ലാത്തെ...? ഞാൻ നിങ്ങളെ വല്ലതും ചെയ്‌തോ...?" "നിനക്ക് ഈ അങ്കിളിനെയും ആന്റിയേയുമൊക്കെ ഇന്നല്ലെടാ ഓർമ്മ വന്നത്... അതുവരെ എവിടെ ആയിരുന്നു നീ...? അതിനൊക്കെ വേണം നമ്മളെ ദിലു... എന്നും ഞങ്ങൾക്ക് ഒന്നെങ്കിൽ കോളോ മെസേജോ അയക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല... അവളെ കണ്ട് പഠിക്ക് നീ..." ഷാദി അങ്കിൾ പറയുന്നത് കേട്ട് നമ്മള് ദിലൂന്റെ നേരെ തിരിഞ്ഞപ്പോ ഓള് നമ്മളെ നോക്കി എങ്ങനെയുണ്ടെന്ന മട്ടിൽ പുരികം പൊക്കി കാണിച്ചു... അതിന് നമ്മള് ഓളെ നോക്കി പല്ലിറുമ്പിയപ്പോ ഓള് നമ്മക്ക് ഇളിച്ച് കാണിച്ച് തന്നു... "എന്നാലും എന്റെ അർഷി... നീ എപ്പോഴാടാ ഇതൊക്കെ ഒപ്പിച്ച് വെച്ചത്...? പ്രേമം ഒക്കെ നീ പണ്ടേ കുഴിച്ച് മൂടിയ അദ്ധ്യായമാണെന്ന് പറഞ്ഞിട്ട് ഒടുക്കം ഒരു പെൺകുട്ടിയെ മാര്യേജ് ചെയ്‌തോണ്ട് ഓൻ വന്നിരിക്കുന്നു...." ആന്റി പറയുന്നത് കേട്ട് നമ്മള് അവരെ എല്ലാവരെയും നോക്കിയപ്പോ എല്ലാവരും കൂടി ഒരടക്കി പിടിച്ച ചിരി പാസാക്കുന്നുണ്ട്... അതൊക്കെ കണ്ടിട്ടാണേൽ എനിക്ക് എരിഞ്ഞ് കേറി വരാണ്... "എന്തായാലും നിന്റെ സെലക്ഷൻ മോശായിട്ടില്ല... നിന്റെ പെണ്ണിനെ ഞങ്ങൾക്ക് നല്ലോണം ബോധിച്ചു... നല്ല സ്വഭാവവും അടക്കവും ഒതുക്കവുമൊക്കെയുള്ള ഒരു കുട്ടി..." എന്ന് പറഞ്ഞ് ആന്റി ആ ഉണ്ടക്കണ്ണിന്റെ കവിളിൽ തടവിയപ്പോ എന്നാ പിന്നെ ഈ മാരണത്തെ ഇവിടന്ന് കൊണ്ട് പൊയ്‌ക്കോളീ എന്ന ചിന്ത ആയിരുന്നു മനസ്സില്... ആന്റി പറയുന്നത് കേട്ടിട്ട് ആണേൽ ഇവിടെ ഒരുത്തി നമ്മളെ നോക്കി പുരികം പൊന്തിച്ചോണ്ട് കിണിക്കുന്നുണ്ട്... വേറെ ആരുമല്ല ആ ഉണ്ടക്കണ്ണി തന്നെ... ഓളെ മോന്ത കണ്ടിട്ട് ഒരെണ്ണം പൊട്ടിക്കാനാ നമ്മക്ക് തോന്നിയത്... അത് മിക്കവാറും അവിടെ നിന്നാൽ നടക്കുമെന്ന് അറിയാവുന്നോണ്ട് നമ്മള് വേഗം മോളിലേക്ക് കയറി... അതിന് പിന്നാലെ അവരൊക്കെ കൂടി ആ ഉണ്ടക്കണ്ണിയേയും നമ്മളെ പിന്നാലെ പറഞ്ഞ് വിടുന്നുണ്ട്... അത് ഇനി എന്ത് കാര്യത്തിനാണോ എന്തോ എന്ന് ചിന്തിച്ചോണ്ട് നമ്മള് റൂമിൽ കേറി നോക്കിയതും റൂമിന്റെ കോലം കണ്ട് നമ്മള് അന്തം വിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി... എന്നിട്ട് അപ്പൊ തന്നെ ഐഷുമ്മാ എന്ന് അലറാൻ തുനിഞ്ഞോണ്ട് തിരിഞ്ഞതും നമ്മളെ പിന്നാലെ വന്ന ഉണ്ടക്കണ്ണിയുമായി നമ്മള് കൂട്ടി മുട്ടി ഓള് നമ്മളെ കയ്യിലേക്ക് വീണു... ഓളെ താങ്ങി പിടിച്ച് ഓളെ ഉണ്ടക്കണ്ണിലേക്ക് അങ്ങനെ നോക്കി കിടന്നതും പെട്ടെന്ന് എവിടെന്നോ വന്ന വെളിവ് പോലെ നമ്മള് അപ്പൊ തന്നെ ഓളെ അവിടെ നിലത്തിട്ടു... അപ്പൊ ഓള് ഊരക്ക് കയ്യും കൊടുത്ത് നമ്മളെ തുറിച്ച് നോക്കി കൊണ്ട് എണീറ്റ് നിന്നു... "താൻ ഒക്കെ ഒരു മനുഷ്യനാണോ... എന്നെ താഴെയിടാൻ തനിക്ക് എങ്ങനെ തോന്നി...? അള്ളോഹ് ന്റുമ്മാ എന്റെ ഊര..." *"ഞാൻ മനുഷ്യനാണോ മൃഗമാണോ എന്നൊക്കെ നീ അറിയാൻ ഇരിക്കുന്നതേയുള്ളൂ... അതിന് മുമ്പ് എന്റെ മുറി ഇങ്ങനെ ആക്കിയത് ആരാണെന്ന് മര്യാദക്ക് പറഞ്ഞോ..."* അപ്പൊ തന്നെ ഉണ്ടക്കണ്ണി നമ്മളെ റൂമിലേക്ക് കയറി നോക്കി ചുറ്റും കണ്ണോടിച്ചോണ്ട് നമ്മളെ നേർക്ക് തിരിഞ്ഞ് നിന്നു... "ഇയാള് ഇങ്ങനെ കിടന്ന് ഹീറ്റാകാൻ മാത്രം റൂമിന് കുഴപ്പമൊന്നുമില്ലല്ലോ... എല്ലാം നല്ല വൃത്തിയിലും വെടുപ്പിലുമല്ലേ വെച്ചിട്ടുള്ളത്... പിന്നെ എന്താ ഇപ്പോ ഇയാളെ പ്രശ്നം...?" എന്ന് ഓള് ചോദിച്ചപ്പോ തന്നെ നമ്മള് ഓളെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് റൂമിന്റെ നടുക്ക് ഓളെ കൊണ്ട് പോയി നിർത്തി... "എന്താടി ഇത്...? ഇവിടെ ആരാ ഇതൊക്കെ കൊണ്ട് വന്ന് വെച്ചത്...? എന്റെ റൂമിൽ ഇതൊക്കെ കൊണ്ട് വെക്കാൻ ആരാ പറഞ്ഞത്...?" "കിടന്ന് ഒച്ച വെക്കണ്ട... ഉപ്പയും ഉമ്മയും പറഞ്ഞിട്ടാ ഇതൊക്കെ ഇങ്ങോട്ട് കൊണ്ട് വന്ന് വെച്ചത്... ഇനി മുതൽ ഞാൻ ഇയാളെ റൂമിലാ താമസം..." എന്ന് ആ ഉണ്ടക്കണ്ണി പറഞ്ഞപ്പോ നമ്മക്ക് ദേഷ്യം വന്ന് ഓളെ അവിടന്ന് ചവിട്ടി വെളിയിൽ കളയാനാണ് തോന്നിയത്... *"ഡി ഉണ്ടക്കണ്ണി... അതൊക്കെ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... എന്റെ റൂം ഞാൻ ആർക്കും ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല... പ്രത്യേകിച്ച് നിനക്ക്..." "ഞാൻ ഇയാളെ റൂം ഷെയറിട്ട് വാങ്ങാൻ വേണ്ടി വന്നതല്ല... ഞാൻ കിടന്ന റൂം ഷാദി അങ്കിളിന്റെയും സഫ്‌ന ആന്റിയുടെയും റൂമായോണ്ട് ഉമ്മയാ പറഞ്ഞത് എന്നോട് അവിടന്ന് മാറി ഇങ്ങോട്ട് മാറാൻ... അത് ഈ റൗഡിക്ക് പറ്റില്ലെന്ന് ഞാൻ ആദ്യമേ അവരോട് പറഞ്ഞപ്പോ ഉപ്പ പറഞ്ഞു അവനോട് ഞാൻ പറഞ്ഞോളാമെന്ന്... എന്നാലും എനിക്ക് ഇയാളെ മോന്തയും കണ്ടോണ്ട് കിടക്കാൻ തീരെ താല്പര്യം ഇല്ലാത്തൊണ്ട് ഞാൻ വേറെ റൂമിൽ കിടന്നോളാമെന്ന് പറഞ്ഞു... അപ്പൊ ഇനി ഉള്ള റൂം മുകളിലെ ഫ്ലോറിലയോണ്ട് ഒറ്റക്ക് കിടക്കാൻ എന്നെ കൊണ്ട് പറ്റില്ല... അതോണ്ട് അത് പറ്റില്ലെന്ന് മനസ്സിലായപ്പോ ഞാൻ സച്ചുവിനോടും അല്ലുവിനോടും അവരെ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചു... അപ്പൊ അവറ്റകള് പറയാ ഞങ്ങള് രണ്ട് പേർ തന്നെ അവിടെ എങ്ങനെയൊക്കെയോ കിടക്കാണ് അതോണ്ട് മൂന്നാമത് ഒരാൾക്ക് പ്രവേശനമില്ലെന്ന്... പിന്നെ ഉള്ളത് ദിലുവാണ്... അവൾക്ക് പണ്ടേ ഓളെ റൂം മറ്റാരുമായി ഷെയർ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് സച്ചു പറഞ്ഞപ്പോ ഒടുക്കം ഗതികേട് കൊണ്ട് ഇങ്ങോട്ട് വന്നതാ... പിന്നെ ഇത് എനിക്ക് കൂടി അവകാശപ്പെട്ട റൂമല്ലേ... അതോണ്ട് ഞാൻ വേറെ ഒന്നും ചിന്തിക്കാതെ എന്റെ സാധാനങ്ങളൊക്കെ എടുത്തോണ്ട് ഇങ്ങോട്ട് വന്നു... അതില് ഇപ്പോ എന്താ പ്രശ്‌നം...?" ഒരു നീണ്ട സമ്മറി പറയുന്ന പോലെ ആ കോപ്പ് ഇത്രെയും നേരം ഇവിടെ നിന്ന് കാച്ചുന്ന വാചകമടി കേട്ട് നമ്മള് അപ്പൊ തന്നെ ജാക്കറ്റിന്റെ കൈ കയറ്റി വെച്ചോണ്ട് ഓളെ തിങ്ങ്സ് ഒക്കെ നിലത്തേക്ക് വലിച്ചെറിഞ്ഞു... "നിനക്ക് ഇപ്പോ എന്താ പ്രശ്നം എന്ന് അറിയണമല്ലേ...? ഇനിയാണെടി യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്... അവളെ ഒരു കോപ്പിലെ ഡ്രെസ്സും ബുക്കും..." "ഡാ... റൗഡി... അടങ്ങി നിന്നോ... അതൊക്കെ വലിച്ചെറിഞ്ഞാൽ നല്ലോം കിട്ടും..." എന്ന് നമ്മളെ നേരെ കലി തുള്ളി വിരല് ചൂണ്ടി കൊണ്ട് ഓള് പറഞ്ഞപ്പോ അപ്പൊ തന്നെ ഓളെ തിങ്ങ്സ് നമ്മള് വീണ്ടും വലിച്ചെറിഞ്ഞിട്ട് ഓളെ നേരെ ചെന്നു... "എങ്ങനെ എങ്ങനെ...? ഇതൊക്കെ വലിച്ചെറിഞ്ഞാൽ നല്ലോം കിട്ടുമെന്നല്ലേ... എന്ന പിന്നെ അത് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം... മര്യാദക്ക് ഇതൊക്കെ എടുത്തോണ്ട് എന്റെ റൂമിൽ നിന്ന് സ്ഥലം വിട്ടോ... ഇല്ലെങ്കിൽ...." എന്ന് പറഞ്ഞ് നമ്മള് അതൊക്കെ കൂടി ചവിട്ടി മെതിച്ചപ്പോ ഓള് അതൊക്കെ അവിടന്ന് പെറുക്കി കൂട്ടി വെക്കാനും നമ്മളെ പിടിച്ച് തള്ളാനുമൊക്കെ നോക്കുന്നുണ്ട്... അതൊന്നും നമ്മളെ അടുത്ത് വില പോകുന്നില്ലെന്ന് കണ്ടതും പെണ്ണ് അപ്പൊ തന്നെ കാത് പൊത്തി പിടിച്ച് അലറാൻ തുനിഞ്ഞതും നമ്മള് ഓളെ വാ പൊത്തി പിടിച്ച് വെച്ചു... അപ്പൊ തന്നെ ഓള് നമ്മളെ കയ്യിൽ കടിച്ചതും നമ്മള് കൈ കുടഞ്ഞോണ്ട് ഓളെ വായിൽ നിന്ന് കയ്യെടുത്തു... "എന്നെ നിനക്ക് ശരിക്ക് അറിയില്ല... ഉപ്പയും ഉമ്മയും എന്നോട് ഈ റൂമിൽ താമസിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ തന്നെ താമസിക്കും... എന്നെ ഇവിടെ നിന്ന് നിനക്ക് പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കി കാണിക്ക്..." എന്ന് പറഞ്ഞ് വെല്ലുവിളിച്ചോണ്ട് ആ ഉണ്ടക്കണ്ണി ഓളെ തിങ്ങ്സ് ഒക്കെ അവിടന്ന് പെറുക്കി എടുത്ത് വെച്ചിട്ട് നമ്മളെ തുറുക്കനെ നോക്കി നമ്മളെ കാലിനൊരു ചവിട്ടും തന്ന് റൂമിൽ നിന്ന് പുറത്തേക്ക് ഓടി പോയി... പടച്ചോനെ ഈ കുരിപ്പ് കാണുന്ന പോലെയൊന്നുമല്ലല്ലോ... ഇവളെ പെട്ടെന്ന് ഒതുക്കിയില്ലേൽ നമുക്ക് അതൊരു വലിയ പാരയായി മാറും... ഇവളെ വീട്ടിൽ നിന്ന് പുറത്താക്കാൻ നോക്കുമ്പോ എന്റെ റൂമിൽ വരെ നീ എത്തിയല്ലേ... ശരിയാക്കി തരാം... ഇന്നത്തോടെ നിന്റെ ഈ റൂമില് കിടക്കാനുള്ള പൂതി ഞാൻ അവസാനിപ്പിക്കും... (തുടരും) ********************************************** ഈ പാർട്ട് ഒരു അന്തവുമില്ലാതെ ഏതോ ഹാലിൽ എഴുതിയതാണ് തെറ്റുകൾ കാണും ക്ഷമിക്കണം... സ്റ്റോറി ഇനി മുതൽ ഒരു പാർട്ട് ഇത്ര ലെങ്ത്തിലെ ഉണ്ടകൊള്ളു... sc കംപ്ലൈന്റ് ആയോണ്ട് ലെങ്ത്തിൽ പോസ്റ്റാൻ പറ്റുന്നില്ല... അടുത്ത ഭാഗം നാളെ രാത്രി 8 മണിക്ക്.
📙 നോവൽ - Posted by : @ mubi5960 Available on : ShareChat ' നീയില്ലാ ജീവിതം അർഷി ഭില - 1 ആം അപ്പു . Mubashira MSKH # - നോവൽ - * നീയില്ലാ ജീവിതം 2 * GET IT ON _ ഭാഗം . 43 . Google Play - ShareChat
43.5k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post