🔥രാവണ പ്രണയം🔥 💘Unpredictable mad love💘 Part-13 അമീന.....📝 *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV *PDF കഥകൾ വായിക്കുവാൻ _TELEGRAM follow ചെയ്യു* https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* . *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 മെഹക് റാസ്...... നിന്നോട് ഒരു വിരോധം ഇല്ല.... പക്ഷെ റാസ്..... ആ പേര് നിയായിട്ട് കൊണ്ട് വന്നതാ മ്മടെ മുന്നിൽ......മറക്കാൻ ശ്രമിക്കും തോറും നിയായിട്ട് ഓറ്മിപിക്ക ഓരോന്നും........ കരയും നി ഇനി അങ്ങോട്ട്......... കരയിക്കും അലൻ..... ന്നൊക്കെ മനസ്സിൽ ഉരുവിട്ടുകൊണ്ട് പതിയെ കണ്ണുകൾ അടഞ്ഞുകൊണ്ട് ഉറക്കത്തിലേക്കു വഴുതി വീണു....... ************************************************* (അക്കു ) കണ്ണിലേക്കു തുളച്ചുകയറിയ സൂര്യരശ്മിയുടെ പ്രകാശം കൊണ്ട് പതിയെ കണ്ണുകൾ തുറന്നതും............... കണ്ടത് മ്മളെ കെട്ടിപിടിച്ചോണ്ട് കിടക്കുന്ന അപ്പു വിനെ ആണ്..... മ്മള് പതിയെ അവനെ ഉണർത്താതെ എണീറ്റ് പോയി ഫ്രഷ് ആയി വന്നു...... ഇത്ത അപ്പുറത്തെ റൂമിൽ ആണ് കിടക്കാറ് അപ്പു വന്നേ പിന്നെ..... അവന് മ്മളെ കെട്ടിപിടിച്ചല്ലാതെ ഉറങ്ങൂല്ല..... പിന്നെ മൂന്നു പേർക്കും കൂടെ കിടക്കാനുള്ള സ്ഥലം ബെഡിൽ ഇല്ലതാനും..... മ്മള് പിന്നെ കിച്ചണിൽ പോയി നോക്കിയപ്പോൾ അവിടെ ഒന്നും ഇത്തയെ കാണുന്നില്ല...... അപ്പോൾ തന്നെ റൂമിലേക്കു ചെന്നു നോക്കുമ്പോൾ ഇത്ത നല്ല ഉറക്കം ആണ്...... സമയം നോക്കിയപ്പോൾ നേരം ആകുന്നെ ഒള്ളു........ മ്മള് പിന്നെ ആളെ ഉണർത്താതെ നേരെ കിച്ചണിൽ ക്ക് വിട്ട് ചായ ഉണ്ടാക്കി വെച്ചു........ അത് കഴിഞ്ഞു ഫ്രിഡ്ജിൽ നിന്നും ദോശ മാവെടുത് ദോശ ചുട്ടുവെച്ചു.... അപ്പോൾ ഉണ്ട് ഇത്ത വെപ്രാളപെട്ടൊണ്ട് അങ്ങട് ഓടിവന്നു....... മ്മളെ കണ്ടു സ്റ്റാക്ക് ആയി നിന്നു.... "ഒഹ്........ അക്കു നി എണീറ്റായിരുന്നോ.... ന്നിട്ടെന്താ മ്മളെ വിളിക്കാഞ്ഞത്..... ഒരു പാട് ലേറ്റ് ആയി...... ഇന്ന് നേരത്തെ op തുടങ്ങും ന്ന് അമി പറഞ്ഞതാ.......ഇന്ന് ഇപ്പൊ ബസ് കിട്ടി എത്തുമ്പഴേക്കും ലേറ്റ് ആകും....... " ന്ന് ഇത്ത പെട്ടന്ന് പറഞ്ഞതും................. മ്മള് ഒന്ന് ആക്കി ചിരിച്ചോണ്ട് ചോദിച്ചു.... "അല്ല ഇത്ത ആര് പറഞ്ഞു ന്ന പറഞ്ഞത്..... അമിയോ........" ന്ന് മ്മള് പിരികം പൊക്കി കൊണ്ട് ഇളിച്ചോണ്ട് ചോദിച്ചതും....... "നി ഇനി അതിൽ പിടിച് കയറേണ്ട.... ഒരു ഫോളയിൽ അങ്ങ് പറഞ്ഞതാ......." "ന്നാലും ഇത്തടെ മനസിലുള്ളത് പുറത്ത് വന്നത് കണ്ടില്ലേ.....ഗൊച്ചു ഗള്ളി...... ഒളിപ്പിച്ചു വെച്ചിരിക്ക.... " ന്ന് പറഞ്ഞു ദോശ മാവിൽ വിരൽ മുക്കി ഇത്താടെ കവിളിൽ വെച്ചതും...... "ദേ അക്കു.......വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട...... അല്ല പറഞ്ഞ പോലെ നിനക്ക് ക്ലാസ്സ്‌ ഇല്ലേ.......ന്നിട്ടാണ് പെണ്ണ് ഇവിടെ ഓരോ അർത്ഥം കണ്ടുപിടിച്ചു നിക്കുന്നെ......മോള് പോയി ഒരുങ്ങാൻ നോക്ക്......... ഇതൊക്കെ ഞാൻ ചെയ്തേക്കാം...... ചെല്ല്......" "ന്റെ ഇത്ത മ്മള് ഇന്ന് ക്ലാസ്സിൽ പോകുന്നില്ല..... മ്മള് രണ്ടും പോയാൽ അപ്പു ഇവിടെ തനിച്ചാവില്ലേ...... അവന്റെ മുറിവ് മാറുവോളം ഞാൻ ക്ലാസ്സിന് പോകുന്നില്ലാന്ന് തീരുമാനിച്ചു........" ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും............ അപ്പോൾ തന്നെ പുറത്തു നിന്ന് ഒരു ശബ്ദം കേട്ടു.... "തീരുമാനം ഒക്കെ നാലായി മടക്കി അടച്ചു വെച്ചേക്ക് അക്കു മോളെ..........." ന്ന് പറഞ്ഞോണ്ട് ആന്റി അടുക്കളയിലോട്ടായി കയറി വന്നു... "ആന്റി.... ആന്റിയെന്താ ഇവിടെ....... എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ....... വിളിചാൽ അങ്ങട് വരുമായിരുന്നല്ലോ...." "അതിന്റെ ഒന്നും ആവശ്യം ഇല്ല അക്കു മോളെ....... മ്മള് ഇപ്പൊ ഇങ്ങട് വന്നത് ഒരു കാര്യം പറയാൻ ആണ്.... ന്താന്ന് വെച്ചാല് അപ്പു ന്റെ കാര്യം ആലോചിച്ചു ഇങ്ങള് ബേജാറാകേണ്ട........ അതുകൊണ്ട് അക്കു ക്ലാസ്സിൽ പോകണ്ടിരിക്കണ്ട..... അവനെ മ്മള് വീട്ടിലോട്ട് കൊണ്ടുപോയിക്കൊളളo....നിങ്ങൾ വരുന്നത് വരെ അവന് അവിടെ ഉണ്ടാകും......." "അതൊന്നും വേണ്ട ആന്റി..... ഇത് കുറച്ച് ദിവസത്തെ കാര്യം ഒള്ളു..... അത് കഴിഞ്ഞാൽ അവന് ഒക്കെ ആകും.... പിന്നെ അടുത്തുള്ള സ്കൂളിൽ ചേർക്കും ചെയ്‌താൽ പിന്നെ പേടിക്കാനില്ല........" ന്ന് ശാലുത്ത പറഞ്ഞതും......... മ്മളും അത് ശരിയെന്നവണ്ണം തലയാട്ടിയതും......... ആന്റി ആന്റിടെ ഫോൺ ഇത്താടെ നേരെ നീട്ടി.. അപ്പോൾ തന്നെ ഇത്ത അത് ചെവിയോട് ചേർത്തു വെച്ചു ..... കുറച്ചു കഴിഞ്ഞു ഇത്ത അത് ആന്റിക്ക് തിരികെ നൽകിയതും......... മ്മള് സംശയത്തോടെ ഇത്തയെ നോക്കിയതും....... മ്മളോടായി പറഞ്ഞു.... "അക്കു മദർ ആണ് ലൈനിൽ... മദർ പറഞ്ഞത് നിന്നോട് കോളേജിൽ പോകാന........ ഓരോ അടവ് ഉണ്ടാക്കി കോളേജിൽ പോകാണ്ടിരിക്കണ്ട........ പോയി വരുവോളം അപ്പു ആന്റിടെ കൂടെ നീക്കുമെന്ന്......" അപ്പൊ മക്കൾ പെട്ടന്ന് പോയി കുളിച്ചു മാറ്റി പോകാന് നോക്കി........... ആ..... ശാലു മോളെ അമി വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ട് വീട്ടിൽ............. ഇനിമുതൽ നി അവന്റെ കൂടെ ഹോസ്പിറ്റലിൽ പോയാൽ മതി........... രണ്ടുപേരും ഒരിടത്തേക് അല്ലെ പോകുന്നത് രണ്ടായി പോകാൻഡ......." "അയ്യോ ആന്റി അതിന്റെ ഒന്നും ആവശ്യം ഇല്ല......മ്മള് ബസിൽ പൊക്കോളാം........" ന്ന് ശാലുത്ത പറഞ്ഞതും..... ആന്റി പറഞ്ഞു..... "പറഞ്ഞത് കേട്ടാൽ മതി...... മക്കൾ കുളിച്ചു ഇറങ്......." ന്ന് പറഞ്ഞു ആന്റി തിരിഞ്ഞതും............ മ്മൾ ഇത്തൂനെ നോക്കി അടക്കി പിടിച്ചു ചിരിച്ചതും........ ഇത്ത മ്മളെ കണ്ണുരുട്ടി നോക്കി....... മ്മൾ പിന്നെ അതിന് ഒന്ന് സൈറ്റ് അടിച്ചതും....... പോയ ആന്റി തിരിഞ്ഞോണ്ട് പറഞ്ഞത് കേട്ട് മ്മടെ ഇളി ഒക്കെ സ്വിച് ഇട്ട പോലെ നിന്ന്.... ആന്റി പറഞ്ഞു.... "ആ ഒരു കാര്യം പറയാൻ വിട്ടു.... അക്കു നീയും പെട്ടന്ന് ഇറങ്ങിക്കോ......... കിച്ചു മാരി കോളേജിൽ പോകുന്നുണ്ട്....... ഇനിമുതൽ നി അവരുടെ കൂടെ പോയാൽ മതി......." ന്ന് പറഞ്ഞു ആന്റി പോയതും മ്മള് കിളി പോയ കണക്കെ നിന്ന്... അപ്പൊ ആണ് കാതിലെക് വല്ലാത്തൊരു ഇളി കേട്ടതും................... തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് നേരത്തെ മ്മള് ഇളിച്ചത് പോലെ ഇത്ത ഉണ്ട് വിളിക്കുന്നു... മ്മള് അപ്പോൾ തന്നെ ചുണ്ട് കോട്ടികൊണ്ട് അവിടെന്ന് നേരെ റൂമിലോട്ട് വിട്ടു...... മ്മടെ ചെക്കന്റെ കൂടെ പോകുന്നതൊക്കെ മ്മൾക് ഇഷ്ടമുള്ള കാര്യമാണ്......... ന്നാലും ഇന്നലത്തെ കാര്യം ആലോചിക്കുമ്പോൾ അവന്റെ മുഖത്തോട്ട് നോക്കാൻ എന്തോ പ്രയാസo പോലെ..... അതിലുപരി അങ്ങേര് മ്മളെ കണ്ടാൽ അപ്പൊ കലിപ്പ് ഇളകും.... രാവിലെതന്നെ ആൾടെ കയ്യിൽ നിന്ന് മേടിച്ചു കൂട്ടി ഇന്നത്തെ ദിവസം കളയണ്ടല്ലോന്ന് കരുതിയിട്ട....... ആ വരുന്നിടത്തു വെച്ച് കാണാം..... ന്നൊക്കെ മനസ്സിൽ കരുതി പെട്ടന്ന് ഫ്രഷ് ആയി വന്നു...... ഒരു ബ്ലാക്ക് ജീൻ പാന്റ് അതിലേക് ഒരു വൈറ്റ് കുർത്തിയും ഇട്ട് ബ്ലാക്ക് സ്കാർഫ് ചുറ്റി........ കഴിഞ്ഞു ഹാളിലേക്കു ചെന്നതും........ അവിടെ അപ്പുo ശാലുത്തയും മ്മളെ വെയിറ്റ് ചെയ്തു നിക്കുന്നുണ്ട്....... അങ്ങനെ ഒരുമിച്ചു ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഇത്ത പെട്ടന്ന് രണ്ടുപേർക്കും മുത്തം തന്ന് പോയി......... ഡോക്ടർ കാക്കു അവിടെ വെയ്റ്റിംഗ് ആണ്.... മ്മൾക് പിന്നെ ടൈം ആകുന്നെ ഒള്ളു അതുകൊണ്ട് പതിയെ കഴിച്ചു കഴിഞ്ഞു അപ്പുവിനേം കൊണ്ട് പുറത്തോട്ട് ഇറങ്ങി......... കതകടച്ചു നേരെ ഹെവനിലേക് വിട്ടു..... *********************************************** (കിച്ചു ) കോളേജിൽ ക്ക് പോകാന് വേണ്ടി മ്മള് പെട്ടന്ന് കുളിച്ചു ഫ്രഷ് ആയി ഇറങ്ങി....... നീല ജീൻ ഇട്ട് അതിലേക് ബ്ലാക്ക് ഷർട്ട്‌ ഇട്ട് മുടിയൊന്ന് ചീകി മിനുക്കി മ്മള് വാച്ചും കെട്ടി പേഴ്സ് എടുത്തു പാന്റിന്റെ ബാക്കിലെ പോക്കറ്റിലേക് വെച്ചോണ്ട് കതകടച്ചു വെളിയിൽ ഇറങ്ങി.... ഇറങ്ങിയ പാടെ മ്മള് അർഷി ക്ക് വിളിച്ചു എല്ലാം സെറ്റ് ചെയ്യാൻ പറഞ്ഞു കാൾ കട്ട് ആക്കി നേരെ ഡേയ്‌നിങ് ടേബിളിലേക് വിട്ടു.... അവിടെ എത്തിയതും...... അമി ഇറങ്ങാൻ നിക്കുവാണ്.... ഇന്ന് നേരത്തെ പോകാണം ന്ന് പറഞ്ഞിരുന്നു.... അങ്ങനെ മ്മളും മാരിയും കൂടെ ഫുഡ്‌ കഴിച്ചു....... മ്മളെ ഫുഡടി കഴിഞ്ഞതും.................... മാരിയോട് പെട്ടന്ന് കഴിച്ചു ഇറങ്ങാൻ പറഞ്ഞു കീയും കയ്യിലിട്ട് കറക്കികൊണ്ട് പുറത്തോട്ട് ഇറങ്ങാൻ നിന്നതും............. അങ്ങടായി വന്ന ഉമ്മി പറയുന്ന കാര്യം കേട്ട് മ്മള് സ്റ്റക്ക് ആയി നിന്ന് ഒരു അലറൽ ആയിരുന്നു....... "What.....??? ..... നോ വേ..... അവളെ ന്റെ വണ്ടിയിൽ കയറ്റില്ല ഉമ്മി.... വേണേൽ ബസിൽ പോന്നോട്ടെ..... മ്മളെ കൊണ്ടൊന്നും വയ്യ......... അല്ലേലും മ്മള് ബുള്ളറ്റ് ൽ ആണ് പോകുന്നത്.... മാരി പെട്ടന്ന് ഇറങ്ങടി പോയിട്ട് ഒരുപാട് കാര്യം ഉള്ളതാ......." ന്ന് മ്മള് ഉമ്മിയോട്‌ പറയുന്നതിന്റെ കൂടെ അകത്തോട്ടു വിളിച്ചു പറഞ്ഞതും....... മാരി ബാഗും എടുത്തോണ്ട് ഓടിവന്നു.... അപ്പോൾ തന്നെ പോകാൻ നിന്ന മ്മളെ ഉമ്മി പിടിച്ചു വെച്ചു പറഞ്ഞു....... "കിച്ചു....... നി ഇന്ന് താറിൽ പോയാൽ മതി.... ആ കൊച്ചിനോട് ഞാൻ പറഞ്ഞതാ നിങ്ങടെ കൂടെ വരാൻ.........." "ആരാ ഉമ്മി ഞങ്ങടെ കൂടെ വരണേ........" (മാരി ) "അക്കു ആണ് മോളെ...." "എന്ത് അക്കു ഞങ്ങടെ കൂടെ ആണോ....... അയ്യടാ അയ്യാ നല്ലരസം ആയിരിക്കും...... അക്കു കൂടെ പോന്നോട്ടെ ഉമ്മി...... " ന്നൊക്കെ മാരി തുള്ളികൊണ്ട് പറഞ്ഞതും...... മ്മള് കലിപ്പിൽ ഒന്ന് നോക്കിയതും പെണ്ണിന്റെ തുള്ളൽ അങ്ങ് നിന്നു...... ഇതിനുമാത്രം തുള്ളാൻ അവൾ ആരാ അക്കു അല്ല കോപ്പ് ആണ് ആ വട്ടുകേസ്..... അപ്പോൾ തന്നെ ഉമ്മി പറഞ്ഞു........ "കിച്ചു...... അവളും നിന്റെ കോളേജിൽ അല്ലെ.... നിങ്ങൾ രണ്ടും അങ്ങട് ആണ്.......അതിന്റെ കൂടെ അവളേം കൊണ്ട് പോയാൽ എന്താ...... അതോണ്ട് ഉമ്മിടെ മോന് മ്മള് പറഞ്ഞത് കേൾക്ക്........ പോയി താറിന്റെ കീ എടുത്തോണ്ട് വാ......." ന്നും പറഞ്ഞു ഉമ്മി പോയതും....... മ്മള് കലിപ്പിൽ ബുള്ളെറ്റിന്റ വീലിൽ ആഞ്ഞു ചവിട്ടി കൊണ്ട് അകത്തോട്ടു പോയി......... ഉമ്മിടെ വാക്ക് ഇതുവരെ തള്ളിക്കളയാത്തതുകൊണ്ട് മാത്രം ആണ് ആ കോപ്പിനെ കൂടെ കൊണ്ടുപോകേണ്ടി വരുന്നത്............ അതിനെ കാണുന്നതേ കലിയാണ്..... ഇറിറ്റേഷൻ ഡംബ്.... ഇന്നലെ പൊന്നുവിന്റെ ഓർമയിൽ അതിനെ ഉമ്മ വെക്കും ചെയ്ത് പോയി......... നശിച്ച നിമിഷം...... അതോർക്കും തോറും കലി ഇളകും..... മിക്കവാറും അതിനെ മ്മടെ കൈ കൊണ്ട് തീർക്കേണ്ടി വരും........ ന്നൊക്കെ ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി കീ എടുത്തോണ്ട് പുറത്ത് എത്തിയതും.......... കണ്ടത് ആ വട്ട് കേസിനെ ആണ്.... അവളെ കണ്ടതും ഒരുനിമിഷം മ്മള് തറഞ്ഞു നിന്നു പോയി....... ബ്ലാക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ പെണ്ണിനെ കാണാൻ തന്നെ ഒടുക്കത്തെ മോന്ജ്.... wow... മ്മള് പോലും അറിയാതെ മ്മടെ വായിൽ നിന്നും....... wow....... ന്ന് വീണതും പെണ്ണ് പെട്ടന്ന് തലയുയർത്തി....... "ന്ത്‌........? " ന്ന് ചോദിച്ചതും........ മ്മള് സോബോധത്തിലേക് വന്നു....... ഒഹ് ഷിറ്റ് മ്മള് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്........ അലൻ തീരെ അന്തം ഇല്ലാതെ ആയോ നിനക്ക്........ ന്നൊക്കെ മ്മളോട് മ്മള് തന്നെ പറഞ് മനസ്സിൽ കലിപ്പ് തീർത്തതും....... "സാർ എന്തെങ്കിലും പറഞ്ഞോ......" ന്ന് അവൾ പിന്നേം ചോദിച്ചതും മ്മള് അങ്ങട് മൈൻഡ് ചെയ്യാതെ കലിപ്പിൽ മാരിയോട് പറഞ്ഞു..... "മാരി വരുന്നുണ്ടേൽ വന്നു കയറാൻ നോക്........ ആരെയും വൈറ്റ് ചെയ്യൽ അലൻ ശീലം ഇല്ല......" ന്നൊക്കെ പറഞ്ഞു മ്മള് താറിൽ കയറി ഇരുന്നതും........ മാരിയും പുറകെ വന്നു ഫ്രണ്ടിൽ കയറി ഇരുന്നോണ്ട് പറഞ്ഞു....... "അക്കു വാ വന്നു കയറ്..... അപ്പു ഞങൾ പോയി വരാട്ടോ......." ന്ന് മാരി പറയുന്നത് കെട്ടാണ് മ്മള് ആ വട്ടിന്റെ അടുത്തായി നിൽക്കുന്ന ആ ചെക്കന്നെ കണ്ടത്....... കയ്യിൽ കെട്ടൊക്കെ ഉണ്ട്.... ന്നാലും ആ ചിരി പോളിയാണ്.... അപ്പോൾ തന്നെ അവൾ ആ കുട്ടിയിലേക് തിരിഞ്ഞു അവനരികിലായി മുട്ടിൽ ഇരുന്നോണ്ട് പറഞ്ഞു..... "അപ്പേട്ട.... " "ദേ ഇത്തെയി വേണ്ട.... " ( അപ്പു ) "ഒഹ് സോറി ബാബ.... അപ്പു...ഇപ്പൊ ഒക്കെ വാ.... " "ഡബിൾ ഒക്കെ......" "ആ അപ്പൊ പറഞ്ഞു വന്നത്.... നല്ല കുട്ടിയായിട്ട് ആന്റിയെ ബുദ്ധിമുട്ടിക്കാതെ മ്മള് വരുന്നത് വരെ ഇവിടെ നിക്കണം ട്ടോ..... " "ആ ഇത്തെയി.... അപ്പു ആൽവേസ് ഗുഡ് അല്ലെ........" ന്നൊക്കെ അവരുടെ നോക് ജോക്ക് കേട്ട് നിന്നതും........ മ്മടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... അവനെ കണ്ടപ്പോൾ മ്മൾക് മ്മടെ കുട്ടികാലം ഓർമ വന്നു........മ്മളും ചിന്നുവിനോട് ഇതുപോലെ പറയുമായിരുന്നു......... ഒരാഴ്ച കഴിഞ്ഞു മ്മള് വരുമ്പോൾ നല്ല കുട്ടിയായി തല്ലുകൊള്ളിത്തരം ഒന്നും കാണിക്കാതെ നിൽക്കണം എന്ന്........ ഇപ്പൊ ഇത് കണ്ടപ്പോൾ മ്മടെ പൊന്നുവിനെ ഓർമ വന്നു....... കാന്താരി എവിടെയാടാ നി......... നോക്കെ ആലോചിച്ചു നിന്നോണ്ട് അവരിലേക് നോക്കിയതും.................... പിന്നീട് ആ വട്ട് ചെയ്തത് കണ്ടു മ്മൾക് അടിമുടി തരിച്ചു കയറി......... ചെക്കൻ ഞങ്ങളെ സംസാരം കേട്ട് കണ്ണിമ വെട്ടാതെ ചെറു ചിരിയാലെ നോക്കി നിക്കുന്നത് കണ്ടതും................. മ്മൾക് ഒരു കുസൃതി തോന്നി.... അപ്പോൾ മ്മള് അപ്പുനോട് പോയി വരാട്ടോ ന്ന് പറഞ്ഞു......... എന്നത്തേയും പോലെ അപ്പുവിന്റെ കവിളിൽ ഉമ്മ വെച്ചു......അതും രാവണന്റെ മുഖത്തേക് നോക്കികൊണ്ട്......... അത് കണ്ടതും രാവണന്റെ മുഖം ഉണ്ട് ദേഷ്യത്താൽ ചുമന്നു വരുന്നു..... മ്മള് അപ്പോൾ തന്നെ ആൾക്ക് സൈറ്റ് അടിച്ചു കാണിച്ചു......... ചുറ്റും നോക്കി...... ഭാഗ്യം മാരി കണ്ടില്ല മ്മളെ കാട്ടിക്കൂട്ടൽ ഒന്നും.......... പക്ഷെ ചെക്കൻ അതിന്റെ ഒക്കെ കലിപ്പ് സ്റ്റിയറിങ്ങിൽ പിടിച്ചു ഞെരിച്ചു കളയുന്നുണ്ട്.... ഇതിന് തന്നെ ഇങ്ങനെ ആയാലോ...........ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മിസ്റ്റർ രാവണ.......... നി പാടുപെടും മ്മളെ കൊണ്ട്......... ന്നൊക്കെ ആലോചിച്ചു ചിരിച്ചോണ്ട് അപ്പുവിനോട് ബൈ പറഞ്ഞു പെട്ടന്ന് തന്നെ താറിന്റെ പുറകിൽ കയറി ഇരുന്നു..... അല്ലേൽ മ്മള് കാണിച്ചു കൂട്ടിയതിന് അങ്ങേര് കയറ്റാൻണ്ട് പോയാൽ മ്മൾക് ഇന്ന് പണിയാകും.......... കാരണം ഇവരുടെ കൂടെ പോകുന്നത് കൊണ്ട് മ്മള് കുറച്ച് ലേറ്റ് ആയിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ........ മ്മള് വണ്ടിയിൽ കയറിയാതെ ഓര്മയുള്ളു പിന്നെ ഒരു പറപ്പിക്കാൻ ആയിരുന്നു അങ്ങേര്......... മ്മളോടുള്ള ദേഷ്യം മുഴുവൻ ആ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിക്കുന്നുണ്ട്..... മാരി കുറെ പതുക്കെ പോകാൻ പറയുന്നുണ്ട്....... എവിടെ ചെക്കൻ അത് കേട്ട ഭാവം പോലും ഇല്ല.... മ്മൾക് ആണേൽ പറയാൻ പോലും പറ്റാതെ അങ്ങടും ഇങ്ങടും അടികൊണ്ട് നിക്ക........ ചെക്കന്റെ നേരെ പുറകിലായി ഇരുന്ന് ആടുന്ന മ്മള് മിക്കവാറും തെറിച്ചു പോകും..... അമ്മാതിരി പോക്കാ ചെക്കൻ പോകുന്നത്...... ഇനി ഒന്നും നോക്കിയിട്ട് കാര്യം ഇല്ല....... ഈ പറക്കൽ ഒന്ന് നിർത്താൻ അറ്റകൈ പ്രയോഗം ഉപയോഗിക്കുക തന്നെ....... ന്നൊക്കെ മനസ്സിൽ കരുതി....... ന്റെ പടച്ചോനെ മ്മളെ കൂടെ നിന്നെക്കാണെ......... ന്നൊക്കെ മനസ്സിൽ പ്രാർത്ഥിച്ചോണ്ട്.......... മാരിയെ നോക്കിയപ്പോൾ പെണ്ണ് പേടിച് കണ്ണും അടച്ചു നിക്ക........ വെരി നൈസ്........ അക്കു അപ്പൊ തുടങ്ങിക്കോ..... സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ.... ന്ന് മ്മള് മ്മളോടെന്നെ പറഞ്ഞു രണ്ടും കല്പ്പിച്ചു കലിപ്പിൽ നിൽക്കുന്ന അങ്ങേർടെ നേർക്ക് തല നീട്ടി ആ കവിളിൽ അമർത്തി ഉമ്മ വെച്ചതും............ വണ്ടി സഡൻ ബ്രേക്ക്‌ ഇട്ട് നിർത്തിയതും പെട്ടന്നായിരുന്നു......... മ്മള് അപ്പോൾ തന്നെ തല പുറകിലേക്ക് വലിച്ചു മാറ്റി തലയും താഴ്ത്തി ഇരുന്നു...... അക്കു മേടിച്ചോ മോളെ ഇനി നിനക്ക് കിട്ടുന്നത് മുഴുവൻ...... ന്ന് മ്മള് മ്മളോട് തന്നെ പറഞ്ഞു ഒന്ന് ഒളികണ്ണിട്ട് അങ്ങേര നോക്കിയതും.......... അങ്ങട് നോക്കേണ്ടായിരുന്നെന്ന് തോന്നി പോയി......... ഒരു പഞ്ഞി എടുത്തു ഒപ്പിയാൽ ചോര വരും...... അമ്മാതിരി ആയിട്ടുണ്ട് ചെക്കന്റെ മുഖം ചുമന്ന് തുടുത്....... മ്മള് പിന്നെ പെട്ടന്ന് തന്നെ പിന്നെയും തല താഴ്ത്തി കുറെ സ്വാലത്തൊക്കെ ചൊല്ലി കൊണ്ട് കണ്ണടച്ച് ഇരുന്നതും........ മ്മടെ കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു...... തലയുയർത്തി നോക്കിയപ്പോൾ കട്ടകലിപ്പിൽ രാവണൻ.......... അതും മ്മടെ തൊട്ട് മുന്നിൽ......... മ്മള് ഒന്ന് ദയനീയ മായി നോക്കിയതേ ഓർമ ഒള്ളു........ പിടിച്ചു വലിച്ചു ഇട്ടു മ്മളെ പുറത്തോട്ട്...... പിന്നെ ഒരു ഗർജ്ജനവും...... "ഇറങ്ങി പൊടി മ്മടെ വണ്ടിയിൽ നിന്ന്..... ഇത്ര ധൈര്യം ഉണ്ടായിട്ട് ആണ് നി അങ്ങനെ ചെയ്‍തത്......പറയടി കോപ്പേ......" ന്ന് ചെക്കൻ കിടന്ന് തുള്ളിയതും............ മ്മള് നിലത്തു നിന്ന് കൊട്ടിപിടഞ്ഞു എണീറ്റോണ്ട് കൈ തട്ടി കൊണ്ട് ദയനീയമായി നിന്നതും...... മാരി ചോദിച്ചു...... "കാകു......ഇങ്ങള് എന്താ ചെയ്യുന്നേ......... അതിന് അക്കു എന്താ ചെയ്തത്......... ഇങ്ങള് അല്ലെ സ്പീഡിൽ വണ്ടി ഓടിച്ചെ...... അക്കു ഒന്നും ചെയ്തില്ലല്ലോ........" ന്ന് മാരി ചോദിച്ചതും........ മ്മൾക് ഒരു കച്ചിത്തുരുമ്ബ് കിട്ടിയ സന്തോഷത്തിൽ അയ്യടാ അയ്യാ.... ന്നൊക്കെ മനസ്സിൽ വിചാരിച്ചു നിഷ്കു ആയി പറഞ്ഞു.... "അതെ മാരി....... മ്മള് അതിന് എന്താ ചെയ്തേ....... ഒന്നും ചെയ്തില്ലല്ലോ.... ഒരു കാര്യo ഇല്ലാണ്ടെ ആണ് സാർ മ്മളെ പിടിച്ചു തള്ളിയത്......." ന്നൊക്കെ മ്മള് നിഷ്കു ഭാവം വാരി വിതറികൊണ്ട് പറഞ്ഞതും........ അങ്ങേരു ഒന്നും പറയാൻ കഴിയാതെ പല്ല് കടിച്ചോണ്ട് മ്മളെ കലിപ്പിച് നോക്കി കൊണ്ട് അലറി........ "നോക്കി നിക്കാതെ വണ്ടിയിൽ കയറടി........" ന്ന് ഒച്ചയെടുത്തതും...... മാരി സീറ്റിൽ എത്തി........ മ്മളും പിന്നെ പുറകിൽ കയറാൻ നിന്നതും...... അങ്ങേര് തിരിഞ്ഞോണ്ട് മ്മടെ നേരെ അലറി... "എങ്ങോട്ടാടി വലിഞ്ഞു കയറി വരുന്നത്...... നിന്നോട് കയറാൻ പറഞ്ഞില്ല........ കോളേജിൽ പോകണം എന്നുണ്ടേൽ സ്വയo അങ്ങ് വന്നാൽ മതി......." ന്ന് അങ്ങേര് പുചികൊണ്ട് പറഞ്ഞു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ആക്കിയതും........ മ്മള് എന്തോ പോയ ആണാനെ പോലെ നിന്നു....... വണ്ടിയെടുക്കാൻ നിന്നതും....... അപ്പോൾ തന്നെ ഓടി പോയി വണ്ടിയുടെ മുന്നിൽ കയറി നിന്നു...... അപ്പോൾ അങ്ങേര് കലിപ്പിൽ...... "ഡി ഊളെ..... മാറി നിക്കടി മുന്നീന്ന്........" "മാരി നിന്റെ കാക്കുനോട് ഒന്ന് പറയടി മ്മളെ കൂടെ കൊണ്ടോകാൻ........ അല്ലേലെ ലേറ്റ് ആയി....... ഇനി മ്മള് നടന്നു വന്നാൽ തന്നെ മ്മളെ ക്ലാസ്സ്‌ സാർ ആ രാവണൻ മ്മളെ പച്ചക്ക് തിന്നും......" ന്ന് മ്മള് ഒരു ഫ്ലോയിൽ അങ്ങട് പറഞ്ഞതും....... പെട്ടന്ന് മ്മള് പറഞ്ഞത് ക്ലിക് ആയതും....... മ്മള് നാവ് കടിച്ചു കണ്ണടച്ചോൻഡ് പതിയെ ഒരു കണ്ണ് തുറന്ന് അങ്ങേരെ നോക്കിയതും........ എല്ലാം കയ്യീന്ന് പോയി ന്ന് മനസിലായി....... മ്മള് ഒഴുക്കിൽ പറഞ്ഞ ആ രാവണൻ സാർ ഇങ്ങേരു ആണെന്ന് മ്മള് പലപ്പോഴും മറക്കുന്നല്ലോ ഗോഡെ....... ഓർമിപ്പിചൂടെ എടക്കൊക്കെ....... ന്നൊക്കെ പടച്ചോനോട് റിക്വസ്റ്റ് ചെയ്തതും....... അങ്ങേര് വണ്ടി ഒന്ന് റിവേഴ്‌സ് എടുത്തു മ്മടെ സൈഡിലൂടെ വണ്ടിയെടുത്തു മ്മടെ അടുത്തായി നിർത്തിക്കൊണ്ട് മ്മളെ നോക്കി പുചിച്ചോണ്ട് പതിയെ പറഞ്ഞു....... "നടന്നു വാടി ഊളെ.....നി ചെയ്തതിനുള്ള പണി നിനക്ക് മ്മള് ഒരുക്കിയിരിക്കും........" ന്ന് അങ്ങേര് കട്ടകലിപ്പിൽ മ്മളോട് പതിയെ പറഞ്ഞതും......... മ്മളും ആൾക്ക് അടുത്തോട്ടു നിന്ന് പറഞ്ഞു..... "അങ്ങനെ ആണേൽ മ്മള് ചെയ്തതിനുള്ള പണിക്ക് ഉള്ള തിരിച്ചടിക്ക് വേണ്ടി കട്ട വെയ്റ്റിങ്........ പിന്നെ ഇപ്പൊ ചെയ്തത് എന്താന്ന് വെച്ചാല്...... മ്മൾക് മേടിച്ചത് തിരിച്ചു കൊടുത്തേ ശീലം ഒള്ളു.... മനസിലായോ രാവണന്..... ഇന്നലെ രാത്രി മ്മടെ കവിളോരം തന്ന സമ്മാനം.....അതങ്ങട് തിരിച്ചേൽപിച്ചെന്ന് കരുതിയേക്...... " ന്ന് മ്മള് മാരി കേൾക്കാതെ പതിയെ പറഞ്ഞു ആൾക്ക് സൈറ്റ് അടിച്ചു കാണിച്ചതും........ അങ്ങേര് ഒന്നും പ്രതികരിക്കാൻ കഴിയാതെ സ്റ്റിയറിങ്ങിൽ ആഞ്ഞിടിച് വണ്ടി മുന്നോട്ട് എടുക്കാൻ തുനിഞ്ഞതും...... മ്മള് പതിയെ പറഞ്ഞു........ "രാവണ... സ്റ്റിൽ ഐ ലവ് യൂ...." 😜... ന്ന് പറഞ്ഞതെ ഓർമ ഒള്ളു...... വണ്ടി ഒരു മിന്നായം പോലെ മ്മളെ മറികടന്നു ചീറി പാഞ്ഞു പോയി....... ഒഹ് അങ്ങനെ അതും പോയി........അക്കു അനുഭവിച്ചോ മോളെ നിന്റെ കയ്യിലിരുപ്പ് കൊണ്ട് ഇപ്പൊ പെരുവഴിയിൽ ആയില്ലേ...... അതിന് ഇപ്പൊ എന്താ........ മ്മള് അങ്ങനെ ചെയ്തില്ലേൽ പെരുവഴി ന്നുള്ളത് പരലോകം ആയെനെ....... അമ്മാതിരി പൊക്കല്ലേ അങ്ങേര് പോയത്..... ന്നൊക്കെ മ്മള് മ്മളോടെന്നെ അങ്ങടും ഇങ്ങടും ഡയലോഗ് അടിച്ചു ചുറ്റും നോക്കിയതും........ പകച്ചു പണ്ടാരടങ്ങി പോയി........ സുഭാഷ്..... ഒറ്റ മനുഷ്യകുഞ്ഞുപോലും ഇല്ല.................... വെരി നൈസ് വെരി വെരി നൈസ്........ അല്ലേലെ മ്മള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ........ ഉമ്മ വെക്കാൻ പോയേക്കുന്നു.... പോയ സ്ഥിതിക്ക് ആളും മനുഷ്യനും ഉള്ളേടത് നിന്ന് ഉമ്മച്ചൻ ആയാൽ പോയാരുന്നോ അക്കു....... ഇനി പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല.....വല്ലവന്മാരോ വല്ലികളോ വന്നാൽ ഒരു ലിഫ്റ്റ് ഉണ്ടോന്ന് നോക്കാം......... ന്നൊക്കെ മ്മള് മനസ്സിൽ കരുതി ആ റോഡരികിൽ പൈസ ഇല്ലാത്തൊരു ഇറച്ചിക്ക് നോക്കി നിക്കുന്നത് പോലെ അങ്ങനെ മോയന്തടിച്ചു നിന്നു........ ഇപ്പൊ തന്നെ ലേറ്റ് ആയി...... ഇനി ഇപ്പൊ ചെന്നാൽ മിക്കവാറും അങ്ങേരുടെ കയ്യീന്ന് ചൂടുള്ള പരിപ്പുവടേം ചായേം കണക്കിന് കിട്ടും........രാവണൻ.....കണ്ണീച്ചോര ഇല്ലാണ്ട് ഇറക്കി വിട്ടേക്കുന്നു..... ന്നൊക്കെ ആരോടെന്നില്ലാതെ പിറുപിറുത്തൊണ്ട് റോഡിലുള്ള ചെറുകല്ലുകൾ കാലുകൊണ്ട് തട്ടി കൊണ്ട് നിന്നപ്പോൾ ആണ്...... ദൂരെ ഒരു പൊട്ട് പോലെ ഒരു ബൈക്ക് ചീറിപ്പാഞ്ഞു വരുന്നത് കണ്ടത്... അപ്പോൾ തന്നെ മ്മള് അതിന് മുന്നിലേക്ക് വട്ടം ചാടി....... നോക്കണ്ട അടുത്തെത്തിയില്ലായിരുന്നു..... അടുത്തെത്തിയിട്ട് വട്ടം ചാടിയാൽ മ്മള് റോഡിൽ സ്റ്റിക്കർ ആകില്ലേ.... അതോണ്ട് ദൂരെ നിന്ന് കണ്ടപ്പഴേ മ്മള് റോഡിനു നടുക് അങ്ങട് പോസ്റ്റായി നിന്നു....... മ്മടെ തൊട്ടടുത്തായി ആ ഹെൽമെറ്റ്‌ കാരൻ എത്തിയതും....... മ്മൾ ഓടി പോയി പറഞ്ഞു...... "പൊന്നാര കാക്കു.... മ്മൾക് ഒരു ഹെല്പ് ചെയ്യണേ ഒരു ലിഫ്റ്റ് തരണം.... അല്ലേൽ വേണ്ട......ആ ലിഫ്റ്റ് മ്മള് അങ്ങട് യെടുക്കുവാ....ഒത്തിരി ലേറ്റ് ആയി അതോണ്ട് ആണെ......." ന്നൊക്കെ ഡയലോഗ് അടിച്ചു ആ ഹെൽമെറ്റ്‌ കാരന്റെ പുറകിൽ കയറി ഇരുന്നു....... അപ്പോൾ തന്നെ അങ്ങേര് വണ്ടിയെടുത്തു.... മ്മള് ആൾക്ക് പോകേണ്ട വഴി പറഞ്ഞു കൊടുത്ത് കൊടുത്ത് അവസാനം കോളേജ്‌ ഗേറ്റിന് മുന്നിൽ എത്തിയതും....... മ്മള് അതിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് പറഞ്ഞു..... "താങ്ക്സ് ബ്രോ..... ലേറ്റ് ആകാതെ എത്തിച്ചതിന്........ അപ്പൊ ഇനി എവിടെങ്കിലും വെച്ച് കാണാം..... ബൈ....." ന്ന് പറഞ്ഞു മ്മള് പെട്ടന്ന് തന്നെ തിരിഞ്ഞോടാൻ നിന്നതും........ മ്മടെ കയ്യിൽ പിടിവീണതും മ്മള് ഞെട്ടിത്തിരിഞ്ഞു നോക്കി....... തിരിഞ്ഞു നോക്കിയതും................... ഒരുകയ്യിനാൽ ഹെൽമെറ്റ്‌ തലയിൽ നിന്ന് എടുത്തു മാറ്റിക്കൊണ്ട് മ്മടെ പേര് വിളിച്ചു..... "മെഹക് റാസ്......" അപ്പോൾ തന്നെ ആൾടെ മുകതെക് സംശയത്തോടെ നോക്കിയതും............. അവന്റെ മുഖം മറച്ച കർചീഫ് എടുത്തു മാറ്റിയതും........ മ്മടെ മുന്നിൽ നിൽക്കുന്നവനെ കണ്ടു ഷോക്കടിച്ചു പോയി......... തനിയെ മ്മടെ കയ്യിൽ നിന്നും ബാഗ് നിലതോട്ടൂർന്ന്‌ വീണു......... അതോടൊപ്പം തന്നെ ആ നാമം ഉച്ചരിച്ചു കഴിഞ്ഞിരുന്നു........ *സെബാസ്റ്റ്യൻ.........* തുടരും....... മുമ്പുള്ള എല്ലാ പാർട്ടുകൾ വായിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണെങ്കിലും അറിയിക്കാനും *9048605714* എന്ന നമ്പറിൽ ബന്ധപ്പെടുക 😎😍ഇശ്‌ഖിന് കാന്താരി 😍😎 #📙 നോവൽ
📙 നോവൽ - രാവണ പ്രണയം Pert - 13 - ShareChat
35.2k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post