ShareChat
click to see wallet page
പുലർച്ചെ തന്നെ എണീറ്റു അടുക്കളയിലെ പണികൾ ഓരോന്നായി തീർക്കുക ആണ് ഭാമ. മക്കൾക്കു സ്കൂളിൽ പോണം...8 മണിക്ക് ആണ് സ്കൂൾ ബസ്‌. ഭർത്താവിന് ഓഫീസിൽ പോണം.. കുറച്ചു നേരം ബസിൽ യാത്ര ചെയ്യണം. 7.30 ആകുമ്പോൾ അയാൾക്കും പോണം. ചോറും രണ്ടു കൂട്ടം കൂട്ടാനും നന്ദന് നിർബന്ധം ആണ്. രാവിലെ ചായയും പലഹാരവും ഉണ്ടാക്കണം. മക്കൾ ആണെങ്കിൽ ഉണർന്നിട്ടും ഇല്ല. അവരെ ഉറക്കം ഉണർത്തുന്നത് തന്നെ വലിയൊരു പണിയാ. നന്ദൻ രാവിലെ തന്നെ ഫോണിൽ നോക്കി കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഭാമയ്ക്കു കലി കയറി. ഓഹ് കൊച്ചുവെളുപ്പാൻ കാലത്തു തന്നെ ആ കുന്ത്രാണ്ടവും കൊണ്ടിരിക്കാതെ എന്നെ ഒന്നു സഹായിക്കു മനുഷ്യാ.. ആ പിള്ളേരെ ഒന്നുണർത്തുവെങ്കിലും ചെയ്യ്... അവൾ നിന്നു കലി തുള്ളി. അതു കേട്ടപ്പോളെ നന്ദൻ ഡാറ്റ ഓഫ് ചെയ്തു ഫോൺ വച്ചിട്ട് അകത്തേക്കോടി. പിന്നെ അവിടൊരു കോലാഹലം തന്നെ നടന്നു. നന്ദനും ഭാമയും മക്കളും വീടിനുള്ളിലൂടെ പറന്നു നടക്കുന്നു. ആദ്യം നന്ദൻ.. പിന്നാലെ മക്കൾ ഹോ നേരം വെളുത്തു രണ്ടു മൂന്നു മണിക്കൂർ ചക്രശ്വാസം വലിക്കുവാ ഇവിടെ ബാക്കിയുള്ളോർ. ഒരു ചായ കുടിച്ചിട്ടേ ഉള്ളു ഇനി ബാക്കി കാര്യം. പാലും തേയിലയും മധുരവും ഒക്കെ പാകത്തിന് ചേർത്ത ഒരു അസ്സല് ചായയും ആയി അവൾ മുറിയിൽ കയറി. മേശപുറത്ത് ഇരിക്കുന്ന തന്റെ മൊബൈൽ എടുത്തു. നെറ്റ് ഓൺ ചെയ്തു.. പട പടാന്നു മെസ്സേജുകളുടെ ബഹളം. അവൾ മുഖപുസ്തകത്തിൽ മുഖം വ്യക്തം ആക്കാത്ത തന്റെ ചാറ്റിങ് ഫ്രണ്ടിനെ നോക്കി. പച്ച കത്തി കിടക്കുന്നത് കണ്ടപ്പോളേ ചെറിയൊരു ചിരി അവളിൽ പടർന്നു. മുഖം വ്യക്തം ആക്കാത്ത വ്യക്തി ആണെങ്കിലും അയാളൊരു മാന്യൻ ആണ്. അതിനാൽ തന്നെ ഭാമ അയാളോട് ഫ്രീ ആയി ചാറ്റ് ചെയ്യാറും ഉണ്ട്. ഭാമ : ഹായ് പെട്ടെന്ന് തന്നെ അയാളുടെ റിപ്ലൈ വന്നു : ഹായ് :ഗുഡ്മോർണിംഗ് :ഗുഡ്മോർണിംഗ് ഡാ താൻ ഫ്രീ അയോടോ.. അയാൾ ചോദിച്ചു ഭാമ : ആ ഒരു വിധത്തിൽ അച്ഛനെയും മക്കളെയും ഒരുക്കി വിട്ടു 😃 അയാൾ ഒരു ലാഫിങ് ഇമോജി ഇങ്ങോട്ട്. ഭാമ : ഉം ഇയാൾ എന്തിനാ ചിരിക്കുന്നത്.. തന്റെ വർത്തമാനം കേട്ടാൽ ചിരി വരും ഭാമ കുട്ടി ഭാമ :ഓഹ് ഇയാൾ ചിരിച്ചോ... ചായ കുടിച്ചോ? ഇല്ലടോ... ഇത്തിരി ചായ തരുമോ? ഭാമ :ഞാൻ ചായ കുടിച്ചോണ്ടിരിക്കുന്നു. മം ഇനിയെന്താ പരുപാടി ഭാമ : ഒന്നും ഇല്ലടോ.. ഇനി കുറെ നേരം റസ്റ്റ്‌ എടുക്കണം.. പണികൾ ഒക്കെ ഒരു മാതിരി തീർന്നു. ഇനി കുറച്ചു അല്ലറ ചില്ലറ പണികൾ... അതൊക്കെ പതിയെ തീർത്താൽ മതി. ഒക്കെ ടാ നീ റസ്റ്റ്‌ എടുക്കു ഞാൻ പിന്നെ വരാം... ഇങ്ങനെ ഓരോ ദിവസവും കഴിഞ്ഞു പോയി. നന്ദനും മക്കളും പോകാൻ നോക്കി ഇരിക്കും ഭാമ ഫോണിൽ കയറാൻ. തന്നെ സഹായിക്കാത്ത ഭർത്താവിനെ കുറിച്ചാണ് അവൾ ഏറെയും പറയുക. അയാൾ അവൾ പറയുന്നത് ക്ഷമയോടെ കേൾക്കും. ഒരു ദിവസം... അയാൾ ഭാമയോട് ഡോ തന്നോടൊരു കാര്യം ചോദിക്കട്ടെ ഭാമ. ഉം ചോദിക്ക് തനിക്കു തന്റെ ഭർത്താവിനെ ഇഷ്ടം അല്ലെ... ഭാമ :അതെന്തൊരു ചോദ്യം.. ആ മനുഷ്യൻ ഇല്ലാതെ എനിക്ക് പറ്റുമോടോ.. തന്നെയോ... ഭാമ :എന്നെ നന്ദേട്ടന് ജീവനാ അപ്പോൾ താൻ തന്റെ ഭർത്താവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നോട് കുറ്റം പറയുന്നത് ശരിയാണോ ഭാമയ്ക്ക് അതങ്ങു കൊണ്ടു ഡോ രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ തന്നെ എപ്പോളും ഓൺലൈനിൽ കാണും രാത്രി വൈകിയും തന്നെ കാണും തന്റെ ഭർത്താവ് തന്നെ ശ്രദ്ധിക്കാറില്ലേ ഭാമ :അതിനു നന്ദേട്ടന് എവിടെ സമയം.. ഏതു നേരവും ഫോണിൽ അല്ലെ താനോ... ഭാമയ്ക്കു മിണ്ടാട്ടം ഇല്ല :ഡോ : ഉം :എന്താ മിണ്ടാത്തത് :ഒന്നും ഇല്ല ഭാമ തന്റെ ഭർത്താവ് ഒരു ഉദ്യോഗസ്ഥൻ അല്ലെ. അയാൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകും... അയാൾ കഷ്ടപ്പെടുന്നത് തനിക്കും മക്കൾക്കും വേണ്ടി അല്ലെ... മേലുദ്യോഗസ്ഥന്റെ ശകാരം.. ജോലിക്കൂടുതൽ.. യാത്ര ക്ഷീണം ഒക്കെ അയാളെ തളർത്തുന്നു ണ്ടാവില്ലേ. ഹൌസ് ലോൺ, പിള്ളേരുടെ ഫീസ്, വീട്ടുകാര്യം.. ഇതൊക്കെ അയാളുടെ ഉറക്കം കെടുത്തുന്നു ണ്ടാവാം.... അയാൾ കയറി വരുമ്പോൾ ഒരു ചിരിയോടെ എതിരേറ്റു കൂടെ... വിശ്രമവേളയിൽ അയാൾക്കൊപ്പം ഇരുന്നു ഓഫീസ് വിശേഷങ്ങൾ ചോദിച്ചു കൂടെ... സ്നേഹത്തോടെ ആ തലയിൽ ഒന്നു തഴുകി ക്കൂടെ... ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൂടെ... അയാളുടെ വിയർപ്പല്ലെടോ... തന്റെയും മക്കളുടെയും അന്നം. രാവിലെ 3 മണിക്കൂർ പണി ചെയ്യുമ്പോൾ തന്റെ ജോലികൾ തീരും.. തനിക്കു വിശ്രമിക്കാം.. അയാളോ?... അവർ പോയതിനു ശേഷം തനിക്കു ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. എന്റെ ഉപദേശം ഇയാൾക് ബോർ അടിച്ചോ.... ഭാമ :ഇല്ല.. സത്യം ആണ് താൻ പറഞ്ഞത്... ഞാൻ ശ്രദ്ധിക്കാതെ പോയ പലതും ശരി ഡോ ഞാൻ പോണു പിന്നെ കാണാം ഭാമ ഫോൺ മാറ്റിവെച്ചു വീടിനുള്ളിൽ മൊത്തം ഒന്നു നോക്കി.. ഒരു മുറിയിൽ കട്ടിലിൽ നിറയെ തുണികൾ വീടിന്റെ അങ്ങിങ്ങായി മാറാല ശരിയാണ് താൻ ഇതൊന്നും വൃത്തി ആക്കാറില്ല. അവൾ തുണികൾ ഒക്കെ മടക്കി വച്ചു വീടു വൃത്തി ആക്കി പറമ്പ് തൂത്തു വാരി കരിയില കത്തിച്ചു ഉള്ള സ്ഥലത്തു എന്തെങ്കിലും കൃഷി ചെയ്യണം വെറുതെ ഫോണിൽ കയറി കളയുന്ന സമയം മതി ഇതെല്ലാം ചെയ്യാൻ ഒരിക്കൽ പോലും കാണാത്ത ആ ഫ്രണ്ട് വേണ്ടി വന്നു തനിക്കു കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ... ഓരോ ദിവസവും കഴിയുന്തോറും തന്റെ ഭാമയിൽ പ്രകടം ആയ മാറ്റങ്ങൾ വരുന്നത് കണ്ടപ്പോൾ നന്ദന് ഉള്ളിൽ ചിരി പൊട്ടി.. അവൾക്കറിയില്ലല്ലോ അവളോട്‌ സംസാരിക്കുന്ന മുഖം ഇല്ലാത്ത ചാറ്റിങ് ഫ്രണ്ട് താൻ ആണെന്ന്..... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ

More like this