"കരുതൽ" സിനിമയുടെ ഔദ്യോഗിക പ്രദർശന പോസ്റ്റർ പ്രകാശനം നടത്തി
കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രോഡക്ഷൻ(Dreams On Screen Productions)-ന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുതൽ" എന്ന സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിന് അനുബന്ധിച്ചാണ് കരുതൽ സിനിമയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി.,
മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM, സി. സുനിത SVM, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി.,
Adv. EM ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്),
ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം),
തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. #സ്പെഷ്യൽ സ്റ്റോറീസ് ✍ #📰ബ്രേക്കിങ് ന്യൂസ് #💚 എന്റെ കേരളം #📈 ജില്ല അപ്ഡേറ്റ്സ്

