ഹൃദയ സഖി.... ഇരുപത്തിയേഴാം ഭാഗം
🎶മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ.....
ചിലതുണ്ട് മണ്ണിൻ മനസ്സിൽ.......🎶
അവൻ ആ വരി വീണ്ടും പാടി നിർത്തുമ്പോൾ ആ മുഖത്തെ ഭാവം കണ്ണിമ വെട്ടാതെ ഭദ്ര നോക്കിയിരുന്നു......
അവന്റെ സ്വരത്തിലെ ഉയർച്ച താഴ്ചകൾക്കനുസരിച്ചു വെളുത്ത കഴുത്തിലെ ചുവന്ന ഞരമ്പുകൾ മുറുകുകയും അയയുകയും ചെയ്യുന്നുണ്ട്.......
പാടി കഴിഞ്ഞെന്ന പോൽ അവൻ പതിയെ കണ്ണുകൾ തുറന്നെങ്കിലും അവളിലേക്കു നോക്കാതെ മിഴികൾ താഴെകൂന്നി....
ഇത് വരെയുള്ളതിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി നിന്നു....
അപ്പോഴും അവളവനെ തന്നെ നോക്കിയിരിക്കുകയാണ്.....
അതേ...... തങ്ങൾക്കിടിയിൽ ഒരു മഴ പെയ്തു തോർന്നത് പോലെയുണ്ട്.....
ആ മഴയിൽ തന്റെ മനസ്സിൽ ഒരു കുഞ്ഞ് വിത്ത് മുള പൊട്ടിയിട്ടുണ്ട്.....
അവൻ പാടിയ വരികൾ പോലെ........
പക്ഷെ..... മുളച്ചു തുടങ്ങിയപ്പോഴേ അതിനത്ര മേൽ ആഴത്തിൽ വേര് പടർന്നതെങ്ങനെയെന്നവൾക്ക് സംശയം തോന്നി......
ഒരു പക്ഷെ അതങ്ങനെ പടർന്നു പന്തലിച്ചു തനിക്ക് താങ്ങാതെ വരുമോയെന്നൊരു ഭയം കൂടി അവളിൽ കുടിയേറി.....
അല്ലെങ്കിലും താനെന്തോരു വിഡ്ഢിയാണ്.....
ജോലിക്ക് വന്ന വീട്ടിലെ പയ്യനെ മോഹിക്കാൻ മാത്രം അർഹത തനിക്കുണ്ടോയെന്ന് പോലും ചിന്തിക്കാതെ......
ഒരു നിമിഷം മനസ്സവളെ അതോർമിപ്പിച്ചതും അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.....
അല്പം അടുത്തിടപഴകിയപ്പോഴേക്കും തനിക്കവനോടെങ്ങനെ ഇങ്ങനെയൊരു അടുപ്പം തോന്നി.....
അവൾ പതിയെ അവനിലേക്കൊന്ന് മിഴികളുയർത്തിയതും അവനും ആ നോട്ടം അറിഞ്ഞെന്ന വണ്ണം പെട്ടെന്നൊന്നു അവളിലേക്ക് നോക്കി....
അതേ.... തനിക്കുള്ള ഉത്തരം ആ മിഴികളിൽ അവൻ ഭദ്രമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്...
മിഴികൾ എപ്പോഴും തന്നോട് വാചാലമാകുന്നത് പോലെ.......
ഒരു പക്ഷെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചത് കൊണ്ടാവുമോ ഒരു രാത്രി കൊണ്ട് അവൻ തന്റെതാണെന്ന് തനിക്ക് സ്വയം തോന്നിയത്......
മ്മ്........?
അവൻ പുരികമിയർത്തി ചോദ്യമെറിഞ്ഞപ്പോഴായിരുന്നു താനവനെ നോക്കിയിരിക്കുക യാണെന്ന് ഭദ്ര യറിഞ്ഞത്.....
അവൾ പെട്ടെന്ന് തല കുടഞ്ഞു.......
പാട്ട്..... നന്നായിട്ടുണ്ട്.......
ഇഷ്ടമായി......
അവൾ ഒരു പുഞ്ചിരിയോടെ അത് പറയുമ്പോഴും എന്തോ ഒരു വിങ്ങൽ മനസ്സിനെ കൊളുത്തി വലിച്ചിരുന്നു.....
പാട്ട്....... ഞാൻ.... ഒത്തിരി നാളുകൾക്ക് ശേഷമാണ് പാടുന്നത്......
പാട്ടെല്ലാം മുറിഞ്ഞു പോയി എന്നാ കരുതിയിരുന്നത്....
ഇത്ര നന്നായി പാടിയിട്ടും......
അവൻ കസേരയിൽ ഒന്ന് കൂടി നിവർന്നിരുന്നു കൊണ്ടത് പറയുമ്പോഴയിരുന്നു അവളൊരു ചോദ്യം ഭാവത്തിൽ അത് പാതിക്ക് വെച്ച് നിർത്തിയത്.....
എന്തോ...... പാടാൻ തോന്നാറില്ല.........
പിന്നേ ഇപ്പൊ എന്തിനാ പാടിയത്.........
അവൻ നിസ്സാരമായാണ് അത് പറഞ്ഞതെങ്കിലും അവൾ ചിരിച്ചത് ചോദിച്ചതും അവനൊന്നു പതറി പ്പോ യിരുന്നു......
കാരണം ആ ചോദ്ധ്യത്തിൽ എന്തൊക്കെയോ ചോദ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.......
അവൻ മുഖമുയർത്തി അവളെയൊന്ന് നോക്കി....
അവൾക്ക് തന്റെ നേറെ നോക്കാനേറെ പ്രയാസമുണ്ട്......
ഇടയ്ക്കിടെ അവൾ നോട്ടങ്ങൾ അലക്ഷ്യമായി തെന്നി മാറ്റുന്നുണ്ട്.....
അപ്പോഴും ഉത്തരത്തിനായെന്ന വണ്ണം ആ മിഴികൾ തന്നിലേക്ക് തന്നെ നീളുന്നുമുണ്ട്....
അവൻ ഉള്ളിളൂറിയൊരു ചിരിയോടെ തന്നെ അവളെ നോക്കി.......
ഇപ്പൊ പാടണമെന്ന് തോന്നി......അത്ര തന്നേ
അതെന്താണെന്നാ ചോദിച്ചത്.......
അവൻ വീണ്ടുമത് പറഞ്ഞതും അവൾ വിട്ട് കൊടുക്കില്ലെന്ന വണ്ണം വീണ്ടുമത് ചോദിച്ചിരുന്നു.....
അവനിൽ നിന്ന് കിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും നിനക്ക് വേണ്ടിയെന്നൊരു വാക്ക് മനസ്സെറേ ആഗ്രഹിക്കുന്നത് അവളറിഞ്ഞു....
അവനൊന്നും മിണ്ടിയില്ല....
ഉത്തരം കയ്യിലില്ലാത്തത് കൊണ്ട് തന്നെ അവൻ വീണ്ടും ആ ജനലോരത്ത് പോയി നിന്നു......
തണുപ്പ് കൂടി ക്കൂടി വന്നത് കൊണ്ട് തന്നെ അവൻ കൈ രണ്ടും ഒന്ന് കൂട്ടി തിരുമ്മി മുഖത്ത് വെച്ചു........
അവനിൽ നിന്ന് വീണ്ടും ഉത്തരമൊന്നുമില്ലെന്ന് കണ്ടതും അവളും പിന്നീടൊന്നും ചോദിച്ചില്ല......
എങ്കിലും അവന്റെ തണുപ്പറിഞ്ഞെന്ന വണ്ണം അവളിട്ടിരുന്ന സ്വെറ്റർ ദേഹത്തു നിന്ന് അഴിച്ചു അവനു നേരെ നീട്ടി..........
അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി......
ഞാനിങ്ങനെ പുതച്ചിരുന്നോളാം......
അവൾ അവന്റെ നോട്ടത്തിനുള്ള ഉത്തരമെന്ന പോൽ അത് പറഞ്ഞപ്പോഴും അത് വാങ്ങാൻ അവൻ തുനിഞ്ഞതിനു കാരണം ഒരിക്കലും തണുപ്പായിരുന്നില്ല....
പകരം....... ഉള്ളിലാകെ പടർന്നു തുടങ്ങിയ അവളെന്ന ചൂട് കൊണ്ടായിരുന്നു വെന്നത് അവൻ മനപ്പൂർവം മറക്കാൻ ശ്രമിച്ചു.......
അവൻ പതിയെ അത് കൈ നീട്ടി വാങ്ങി......
അത് ദേഹത്തേക്ക് ചേർക്കുമ്പോൾ അതിൽ പറ്റി പ്പിടിച്ച ഗന്ധം അവന്റെ ഹൃദയത്തിലേക്കും ആഴ്ന്നിറങ്ങി.......
കാച്ചെണ്ണയുടെ ആ മണം അവനിലാകെ നിറഞ്ഞു നിന്നു.......
അവൻ ദീർഘമായോന്ന് നിശ്വസിച്ചു.......
അവളുടെ ചൂട് തന്നിലേക്ക് പറ്റി ചേർന്ന് നിൽക്കുന്നത് പോലെ അവനനുഭവപ്പെടുമ്പോൾ അവളിൽ നിന്ന് ഇനിയൊരു മോചനമുണ്ടാവില്ലേ യെന്ന് അവന്റെ മനസ്സ് ഭയന്നു തുടങ്ങിയിരുന്നു.......
നേരം.... ഇപ്പൊ വെളുക്കും അല്ലെ.........
എന്തെ..... വെളുക്കണ്ടെ.....
അവർക്കിടയിൽ നിറഞ്ഞു നിന്നൊരാ നിശബ്ദയേ കീറി മുറിച്ചു ഭദ്രയത് ചോദിക്കുമ്പോൾ അവനവളിലേക്ക് തിരിയാതെ തന്നെയാണത് ചോദിച്ചത്..
അവളൊന്നു ചിരിച്ചു......
വേദന കലർന്ന ചിരി......
അവനൊന്നും മിണ്ടിയില്ല.....
എന്തെങ്കിലും ചോദിച്ചാൽ തന്റെയുള്ളും അവൾ കണ്ട് പിടിച്ചാലോ എന്ന് മനസ്സ് ഭയന്നത് കൊണ്ട് തന്നെയാവുമത്.......
ഇനി ഇയാളെപ്പോഴും ഇങ്ങനെ ആയാൽ മതി കേട്ടോ.......
അപ്പൊ ഇയാളിലേ പാട്ടും ഇയാളിൽ തന്നെ
തടഞ്ഞു നിൽക്കും...
പിറകിൽ നിന്ന് ഭദ്ര യത് പറഞ്ഞപ്പോഴാണ് അവനൊന്നു തിരിഞ്ഞത്....
പണ്ടത്തെ കാര്യങ്ങളിലെ ട്രോമ യൊന്നുമോർത്തു കൊണ്ട് ഇനി വേദനിക്കേണ്ട കാര്യമില്ല.....
ഇത് പുതിയൊരു ജീവിതമാണ്.........
ഇനി ആരോടും അനാവശ്യമായി ദേഷ്യപ്പെടാതെ നല്ല കുട്ടിയായാൽ മതി......
ഉള്ളിലെ വിങ്ങലെല്ലാം ഒരു രാത്രി കൊണ്ട് ഞാനേറ്റ് വാങ്ങിയെന്ന് കരുതി യാൽ മതി....
അവളേറെ സ്നേഹത്തോടെ അവനെ നോക്കിയത് പറഞ്ഞു നിർത്തുമ്പോൾ ആ മിഴികളിൽ തന്നേ കുറിച്ച് മാത്രമുള്ള ചിന്ത അവനു കാണുന്നുണ്ടായിരുന്നു.......
അവനൊന്നു ചിരിച്ചു.....
അതിലൊരു പുച്ഛത്തിന്റെ കലർപ്പുണ്ടോയെന്നവൾക്ക് സംശയം തോന്നി.......
ഇപ്പൊ ചുറ്റും എല്ലാമുണ്ട്.... എല്ലാവരുമുണ്ട്....... ഇനി സ്വന്തമായി പലരും വരാനുമുണ്ട്........
അവളത് പറഞ്ഞോന്നു നിർത്തുമ്പോൾ മനസ്സിലെന്തോ ഒരു വേദന തങ്ങി നിന്നത് അവളറിഞ്ഞു.....
പിന്നേ ഇയാൾക്ക് സ്വന്തമായൊരു കുടുംബമാവും.......
വരാനുള്ള നല്ല നാളുകൾ ഓർത്തു കൊണ്ട്
സന്തോഷമായിരിക്കണം....
ജൂലിയും അവനും അവരുടെ കുടുംബവും എന്നൊക്കെ മനസ്സിലോർക്കുമ്പോൾ വല്ലാത്തൊരു ഭാരം തോന്നുന്നുണ്ടെങ്കിൽ കൂടി അവൾ ഇടർച്ച വരാത്ത വാക്കുകൾ കൊണ്ട് അവന് വേണ്ടിയെന്ന പോൽ അത് പറഞ് നിർത്തി....
തൊണ്ട ക്കുഴിയിൽ എന്തോ ഒന്ന് തടഞ്ഞു നിന്നത് പോലെ .....
അവനെ മനസ്സ് അത്രയേറെ ആഗ്രഹിക്കുന്നുണ്ട്......
പക്ഷ ഈ രാത്രിയൊരു സ്വപ്നമായി മാത്രമായി കാണണമെന്നവൾക്കറിയാമായിരുന്നു.......
ഒരു സുഖമുള്ള സ്വപ്നം.....
പക്ഷെ ആ സ്വപ്നത്തിൽ നിന്ന് പുറത്ത് മറക്കാനാവാത്ത വിധം മടിച്ചു നിൽക്കുന്ന മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അവൾക്കറിയില്ലായിരുന്നു.......
അവൻ മിഴികളുയർത്തി അവളെയൊന്ന് നോക്കി.....
ആ വാക്കുകളിൽ പിണഞ്ഞു കിടക്കുന്ന ഗദ് ഗദം അവനിലൊരു ചിന്തകൾക്കിടം നൽകി......
അതേ...... ഇത് പുതിയൊരു ജീവിതം തന്നെയാ..... പക്ഷെ.... ഇനിയും എന്റെ ജീവിതം പുതിയതാവാം...ഏത് നിമിഷവും........
അവനൊരു ചിരിയോടെ അത് പറയുമ്പോൾ ഭദ്ര മനസ്സിലാകാത്തത് പോൽ അവനെയൊന്ന് നോക്കി.....
ഇത് വരെ ആർക്കും അറിയാത്തോരു കാര്യമുണ്ട്....
നീ അലെക്സിനു വേണ്ടി സംസാരിച്ചത് കൊണ്ട് മാത്രം ഞാനത് പറയാം......
അവനല്പം ഗൗരവത്തോടെ അത് പറയുമ്പോൾ അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കിയിരുന്നു....
ആർക്കും അറിയാത്ത ആ രഹസ്യം എന്തെന്നറിയാൻ അവളും ആകാംക്ഷയിലായിരുന്നു...
പപ്പാlക്ക് പെങ്ങളൊരുത്തി കൂടി യുണ്ടായിരുന്നു.......
പുള്ളിക്കാരി പ്രേമം മൂത്തൊരു നായരുടെ കൂടെ ഒളിച്ചോടി പോയി.....
വല്യപ്പച്ചന്റെ ദേഷ്യം കൊണ്ട് അന്നവരെ ഒരുപാട് ഉപദ്രവിച്ചെങ്കിലും അവസാനമായപ്പോൾ വല്ലാത്ത കുറ്റ ബോധമുണ്ടായിരുന്നു.....
പക്ഷെ ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ ചെറുതായി പോകുമോയെന്ന തോന്നൽ കൊണ്ടും എന്നോടുള്ള വിശ്വാസം കൊണ്ടും മാത്രം ഒരു കാര്യം മരിക്കും മുമ്പ് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്......
അവനൊരു കഥ പറയുന്ന ഒഴുക്കൊടെ അത് പറഞ്ഞു നിർത്തിയതും അതെന്തെന്നറിയാൻ അവൾ കാതുകൾ കൂർപ്പിച്ചിരുന്നു....
ഇതുവരെ താനറിഞ്ഞതിൽ നിന്നും ഏറെ ഗൗരവമുള്ളതായി അതവൾക്ക് തോന്നി......
എന്നെങ്കിലും അവരോ മക്കളോ ആരെങ്കിലും വരികയാണെങ്കിൽ നമ്മുടെ സ്വത്തുക്കളുടെ പകുതി നീയവർക്ക് കൊടുക്കണമെന്ന് പറഞ്ഞു........
അലക്സത് പറഞ്ഞു നിർത്തിയതും ഭദ്ര അത്ഭുതത്തോടെ അവനെ നോക്കി......
അത് വല്യപ്പച്ചന്റെ ഉള്ളിലെ കുറ്റ ബോധം കൊണ്ടാണ്.....
പറ്റി പ്പോയ തെറ്റിൽ അതിയായ ദുഖമുള്ളത് കൊണ്ടാണ്.....
അത് കൊണ്ട് ഞാനവരെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.....
ഈ ലോകത്തിന്റെ ഏത് കോണിലുണ്ടെങ്കിലും വല്യപ്പച്ചന് വേണ്ടി മാപ്പ് പറയാൻ എനിക്കവരെ കണ്ട് പിടിച്ചേ മതിയാവു.....
അലക്സ് ഉറച്ച വാക്കുകളുടെ അത് പറയുമ്പോൾ ഭദ്ര അവനെ തന്നെ നോക്കിയിരിക്കുകയാണ്......
എന്നിട്ട്..... ഈ സ്വത്തുക്കളുടെ പകുതി അവർക്ക് കൊടുക്കുമോ....
മനസ്സിൽ വന്നൊരു സംശയം അവൾ ചോദിക്കുമ്പോൾ അവനവളെയൊന്ന് നോക്കി.....
ഇല്ലാ....... പകുതി കൊടുക്കില്ല........
അവനതും പറഞ്ഞൊരു ചിരിയോടെ അവളെ നോക്കുമ്പോൾ അവനിൽ നിന്നങ്ങനൊരു മറുപടി പ്രതീക്ഷിച്ചില്ലെന്ന പോൽ അവളവനെ നോക്കി......
പിന്നെ........?
മുഴുവനും കൊടുക്കും......
അവളുടെ ചോദ്യത്തിന് ഒരു നെടു വീർപ്പിനെ കൂട്ട് പിടിച്ചു അവൻ മനോഹരമായി പറഞ്ഞു നിർത്തുമ്പോൾ ആ കൺ കോണിലെ ഭാവം അവൾക്ക് മനസ്സിലാകുന്നില്ലായിരുന്നു....
എന്നിട്ടോ......
അവളൊരു വാക്ക് കൊണ്ടു അവന്റെ മനസ്സിലുള്ള വാക്കുകൾക്ക് മുഴുവനായി കാത്തു നിന്നു.....
എന്നിട്ടെന്താ....... അർഹത പ്പെട്ടവരെ എല്ലാം ഏൽപ്പിച്ചു അലക്സ് കളമൊഴിയും.......
രക്ത ബന്ധങ്ങൾ കൂടി കലരട്ടെ...
അതിനിടയിലൊരു അധിക പ്പറ്റാവാൻ ഞാനൊരുക്കമല്ല......
തന്ന സ്നേഹത്തിനും വെച്ച് നീട്ടിയ ജീവിതത്തിനും പകരമായി വല്യപ്പച്ചന് കൊടുക്കാൻ അതേയിനി കഴിയു.......അവരാണ് പാല മറ്റത്തെ യഥാർത്ഥ അവകാശികൾ........
അലക്സതും കൂടി പറഞ്ഞതും ഭദ്ര ഒരു ഞെട്ടലോടെ യാണ് അവനെ നോക്കിയത്......
ഇങ്ങനെയൊരു കാര്യം അവനൊരിക്കലും നുണ പറയില്ലെന്നത് വ്യക്തമാണ്.......
എന്നിട്ട് ഇയാളെങ്ങോട്ട് പോകും.......
അവളത് ചോദിക്കുമ്പോൾ വീണ്ടും ആ കണ്ണുകളിൽ തന്നെ കുറിച്ചുള്ള ചിന്തകൾ മാത്രം അലയടിക്കുന്നന്ത് കണ്ടതും അവനിലെന്തിനോ ഒരു കുഞ്ഞ് സന്തോഷം തോന്നി.....
എങ്ങോട്ടെങ്കിലും..... ഭൂമി ഉരുണ്ടതാണല്ലോ....... എവിടെയെങ്കിലും കറങ്ങി തിരിയാൻ എനിക്കുമിടമുണ്ടാവും......
അപ്പോഴും പാല മറ്റത്തേ കരുണ കൊണ്ട് കിട്ടിയ വിദ്യാഭ്യാസം കൈ മുതലായുണ്ടല്ലോ.......
അലക്സതും കൂടി പറഞ്ഞതും ഭദ്രക്ക് ആകെ ക്കൂടി ഒരു നിർവികാരത തോന്നി..
അതിലേറെ അവനെ കുറിച്ചുള്ള ആശങ്കകളും അവനിൽ തങ്ങി നിന്നു......
അപ്പൊ ജീവിതത്തിൽ അവനവരെ കണ്ട് മുട്ടുകയേ ചെയ്യാതിരിക്കട്ടെയെന്ന് അവൾ മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു.....
കാരണം.... ഇനിയും അലക്സ് അനാഥനാവാൻ പാടില്ലായിരുന്നു.......
ഭദ്ര ഒന്നും മിണ്ടിയില്ല.......
വീണ്ടും കനത്തോരു നിശബ്ദത അവർക്കിടയിലേക്ക് നൂണ്ട് കയറി.........
പറയാനുള്ള കാര്യങ്ങളെല്ലാം പല തുള്ളികളായി തങ്ങളിൽ നിന്ന് തെറിച്ചു വീഴുന്നത് ഇരുവരും അറിഞ്ഞില്ലായിരുന്നു.....
അപ്പോഴേക്കും ചന്ദ്ര ൻ അവരോട് യാത്ര പറയാൻ തയ്യാറായി കഴിഞ്ഞിരുന്നു......
(തുടരും)
Aysha Akbar
#✍ തുടർക്കഥ #കിസ്സകൾ #📙 നോവൽ

