രാത്രി മഴ
നിശബ്ദമായി രാത്രി ഉറങ്ങുമ്പോൾ
മഴ നനയാൻ തുടങ്ങുന്നു ഓർമ്മകളും...
ആകാശത്തിൽ നിന്നും പതിയെ
ഇറ്റ് വീഴുന്ന മഴത്തുള്ളികൾ
മണ്ണും മനസ്സും പെയ്തു നിറയുന്നു..
ജാലകത്തിൻമേൽ മഴത്തുള്ളികളുടെ മർമ്മരം..
ഹൃദയത്തെ ശാന്തമാക്കുന്ന ഒരു മഴ രാഗം...
കാറ്റ് കുളിരുമായി തഴുകുമ്പോൾ
നിഴലുകൾ പോലും ചലിക്കുന്നു...
ഈ മഴയുള്ള രാത്രി
മനസ്സിനെ നനച്ച് പെയ്തു നിറയുന്ന
ഒരു മൃദു കവിത തന്നെയാണ്...!!! #💞 നിനക്കായ് #🖋 എൻ്റെ കവിതകൾ🧾 #😥 വിരഹം കവിതകൾ
