നബിയേﷺ..
എന്നെ കൈവിടരുതേ..
എന്നിൽ നിന്ന് മാറി നിൽക്കരുതേ.."
മുത്ത്നബിയെﷺ കണ്ടപ്പോൾ
സയ്യിദീ അബുൽ മവാഹിബുശ്ശാദുലീ (റ)
കെഞ്ചുകയാണ്..
"സൂറതുൽ കൗസർ കൂടുതൽ ഓതുകയും
എനിക്ക് ഒട്ടനേകം
സ്വലാത് ചൊല്ലുകയും
ചെയ്യുന്ന ശാദുലീ..
ഹൗളുൽ കൗസറിനടുത്തെത്തി
അതിൽ നിന്ന്
ആവോളം കുടിക്കുന്നത് വരേ
നിങ്ങളെ ഞാൻ കൈവിടുകയേയില്ല.."
എന്ന് മുത്ത് നബിയുംﷺ.
"മാത്രമല്ല,
എനിക്കായി ചൊല്ലിയ
സ്വലാതിന്റെ മുഴുവൻ പ്രതിഫലവും
ഞാൻ നിങ്ങൾക്ക് തന്നെ
ചൊരിഞ്ഞുതന്നിരിക്കുന്നു.
എന്നാൽ എനിക്കായി ഓതിയ കൗസർ സൂറതിന്റെ പ്രതിഫലം
ഞാൻ പിന്നേക്കായി എടുത്തു വെച്ചിട്ടുണ്ട്" മുത്ത്നബി ﷺ പറഞ്ഞു നിർത്തി.
...
അല്ലാഹ്.. ആ തിരുനൂറിന്റെ
പരകോടിയിലൊരംശമെങ്കിലും കണ്ട്
ലയിച്ചൊടുങ്ങാൻ തൗഫീഖ് തരില്ലേ നീ..
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #മുത്ത് നബി #🕋 മക്ക മദീന🕌

