ShareChat
click to see wallet page
#🔎 October 5 Updates അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്; കസ്റ്റഡിയില്‍ വിഷ്ണു എന്നയാളാണ് അച്ഛന്‍ ശിവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം വീടിന് മുകളില്‍ കയറി നിന്ന് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും പരാക്രമം കാണിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. എന്നാല്‍ നിലത്തിറങ്ങിയ വിഷ്ണു പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞു. വീടിന് പരിസരത്ത് ആഭിചാരക്രിയകള്‍ നടത്തിയതിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവാവിന് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. #📈 ജില്ല അപ്ഡേറ്റ്സ്‌ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
🔎 October 5 Updates - ShareChat
00:04

More like this