പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ
ചരിത്രത്തിൽ ഇന്ന്: സെപ്റ്റംബർ 29
നിഷ്‌കളങ്കമായ വാത്സല്യം കൊണ്ട് മലയാള കവിതയെ ധന്യമാക്കിയ കവയിത്രി ബാലാമണിയമ്മയ്ക്ക് സ്മരണാഞ്ജലി
ഇന്ന് :- ലോക ഹൃദയ ദിനം
:- അന്തരാഷ്ട്ര കോഫി ദിനം !
:- അർജൻറ്റീന - ഇൻവെൻറ്റർസ് ഡെ
സി.എസ്. ചെല്ലപ്പ (ജന്മദിനം)
തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരനാണ് ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ തേനനി ജില്ലയിലെ ചിന്നമാനൂരിൽ സർക്കാർ ജീവനക്കാരനായിരുന്ന സുബ്രമണിയ അയ്യരുടെ മകനായി1912 സെപ്റ്റംബർ 29 ന് ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പത്ര പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. തൂത്തുക്കുടിയിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. മധുരയിലെ മധുര കോളേജിൽ പഠിക്കുമ്പോൾ സൈമൺ കമ്മീഷൻ ബഹിഷ്കരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ബത്‌ലഗുണ്ടു സത്യാഗ്രഹത്തിൽ പങ്കെടുത്ത് 1941 ൽ അറസ്റ്റു വരിച്ചു. ആറു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. ജയിലിൽ കിടന്ന് മടങ്ങിയെത്തിയ അദ്ദേഹം കടലാസ് നിർമ്മാണ വ്യവസായം സ്ഥാപിച്ചു. 1934-ൽ തന്റെ ആദ്യകഥയായ മാർഗഴി മലർ പ്രസിദ്ധീകരിച്ചതോടെയാണ് ചെല്ലപ്പ എഴുതിത്തുടങ്ങിയത്. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കഥകൾ എഴുതി. 1959-ൽ അദ്ദേഹം സ്ഥാപിച്ച എഴുത്ത് എന്ന സാഹിത്യ മാസികയാണ് ചെല്ലപ്പയുടെ നേട്ടം. ഇത് തമിഴ് സാഹിത്യത്തിലെ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുകയും കഴിഞ്ഞ അരനൂറ്റാണ്ടായി തമിഴിലെ സാക്ഷരതാ സംരംഭങ്ങളെ സ്വാധീനിക്കുകയും ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചെല്ലപ്പയുടെ 'ജീവനാംശം' തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ചെല്ലപ്പയുടെ 'തമിഴ് സിറുകതൈ പിറക്കിറത്' (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൗഡമായ ഒരവതാരികയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സുതന്തിരദാഹം എന്ന നോവലിന് 2001 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ് സാഹിത്യത്തിലെ മണിക്കൊടി സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു. ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലാണ് ആധുനിക തമിഴ് സാഹിത്യത്തിൽ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന് ഇടം കണ്ടെത്തുന്നത്.1,600 പേജുകളിലായി മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന 'സുതന്തിര ത്യാഗം' 1927-നും 1934-നും ഇടയിൽ
സ്വാതന്ത്ര്യസമരം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്ന കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന ചരിത്രപരമായ സംഭവങ്ങളിലെക്ക്കടന്നുചെല്ലുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും അദ്ദേഹത്തിന്റെ ആശയങ്ങളും തത്ത്വചിന്തയും അക്കാലത്ത് നിരവധി ഇന്ത്യക്കാരെ ആകർഷിച്ചതെങ്ങനെയെന്നും അദ്ദേഹം ഫലപ്രദമായി പകർത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ തന്നെ നീണ്ട കവിതയാണ് നീ ഇന്ദ്രു ഇരുന്നാൽ ("ഇന്ന് നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ"). മുപ്പതുകളോടെ കഥയെഴുത്തിൽ സജീവമായ ചെല്ലപ്പ നൂറോളം ചെറുകഥകളും അൻപതോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.1998 ഡിസംബർ 18-ന് അദ്ദേഹം അന്തരിച്ചു.
കൃതികൾ
വാടിവാസൽ(1958),ജീവനാംശം,സുതന്തിരദാഹം(നോവലുകൾ).
മുറൈപ്പെൺ (നാടകം)
രാമയ്യാവിൻ സിറുകതൈ കാലം,തമിഴ് സിറുകതൈ പിറക്കിറത്(സാഹിത്യ വിമർശനം)
പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2001 നോവൽ - സുതന്തിരദാഹം)
1708 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ന്യൂ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ലയിച്ചു...........
1755 - റോബർട്ട് ലോർഡ് ക്ലൈവ് ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ചു..........
1815 - വില്ലം ഒന്നാമൻ ഡച്ച് ഓർഡർ ഓഫ് ലയൺ രൂപീകരിച്ചു........
1836 - ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മദ്രാസിൽ സ്ഥാപിതമായി........
1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു........
1913-ഫ്രഞ്ച് ജർമൻ ശാസ്ത്രജ്ഞനും ഡീസൽ എൻജിൻ ഉപജ്ഞാതാവുമായ റുഡോൾഫ് ഡീസൽ ഇംഗ്ലിഷ് ചാനലിൽ ദുരൂഹമായി അപ്രത്യക്ഷനായി........
1916 - അമേരിക്കൻ എണ്ണ വ്യവസായി ജോൺ ഡി. റോക്ക്ഫെല്ലർ ലോകത്തിലെ ആദ്യത്തെ ശതകോടീശ്വരനായി.......
1923 - ഗോൾഡൻ ഗേറ്റ് പാർക്കിലെ സ്റ്റെയ്ൻ ഹാർട്ട് അക്വേറിയം പൊതുജനങ്ങൾക്കായി തുറന്നു..... '
1941- ബാബിയൻ കൂട്ടക്കൊല.കീവിലെ 33000 നടുത്ത് സോവിയറ്റ് ജൂതരെ നാസികൾ കൂട്ടക്കൊല ചെയ്തു........
1954 12 യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് CERN (European Organisation for nuclear research) സ്ഥാപിച്ചു........
1959- ഭാരതി സാഹ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരിയായി മാറി.......
1960 -സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി..........
1972 - ജപ്പാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും നയതന്ത്ര ബന്ധം ആരംഭിച്ചു.......
1977 - ഗംഗാ നദി ജലം പങ്കുവയ്ക്കൽ കരാറിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു........
1972- Aloultte കാനഡ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായി.......
1988യുഎൻ സമാധാന സംരക്ഷണ സേനയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം........
1991- ഹെയ്ത്തിയിൽ പട്ടാള വിപ്ലവം......
1992 - ആന്ധ്ര മുഖ്യമന്ത്രി ജനാർദ്ദന റെഡ്ഡി രാജിവച്ചു.... ....
1993 - ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു........
1984 - കേബിൾ ടെലിവിഷൻ റെഗുലേഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചു.......
1994- ബാൾട്ടിക്ക് സമുദ്രത്തിൽ M S Estonia കപ്പൽ മുങ്ങി.......
1997 - IRS ID വിക്ഷേപണം......
1998- തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റ വിരുദ്ധ നിയമം നിലവിൽ വന്നു.........
1998-ഇസ്‌റോ തങ്ങളുടെ ഏറ്റവും വലിയ ശബ്ദ റോക്കറ്റായ രോഹിണി (ആർഎച്ച് 560 എംകെ 11 ആകെ പേലോഡ്, 127 കിലോഗ്രാം) വിജയകരമായി വിക്ഷേപിച്ചു.......
2000 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ലഫ്റ്റനന്റ് കേണൽ ഹേമു അധികാരിക്ക് നായിഡു അവാർഡ്.......
2000 -കേന്ദ്ര കൃഷി സഹമന്ത്രി സത്യനാരായണ റാവു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു........
2011 _വിവാദമായ വാച്ചാത്തി കൂട്ടമാനഭംഗ കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളായ 215 പേരും കുറ്റക്കാരാണെന്ന് ധര്‍മപുരി പ്രത്യേക സെഷന്‍സ് കോടതി, മുഴുവൻ പ്രതികൾക്കും ശിക്ഷയും വിധിച്ചു.......
2012 ഇന്ത്യയുടെ അത്യാധുനിക വാർത്താവിനി മയ ഉപഗ്രഹമായ ജിസാറ്റ് -10 വിക്ഷേപിച്ചു.......
2012 - ഇന്ത്യൻ സുപ്രീം കോടതിയുടെ 39 ആം ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.......
2014 - അഷ്‌റഫ് ഘാനി അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി.......
2014 - ഒ. പനീർശെൽവം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു........
2016 - പാക്കധിനിവേശ കാശ്മിരിൽ (POK ) ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്......
2019അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അക്രമവും കുറഞ്ഞ പോളിംഗും......
2020 - ഈസയുടെ മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകത്തിലെ റഡാർ ഉപയോഗിച്ച് ചൊവ്വയിൽ മൂന്ന് പുതിയ ഭൂഗർഭ തടാകങ്ങൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.......
2021 - സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്ര സർക്കാർ നാഷണൽ സ്കീം ഫോർ പി എം പോഷൺ ഇൻ സ്കൂൾസ് എന്നാക്കി....
2021 - ഫിലിപ്പീൻസിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്സിങ്ങിൽ നിന്നും വിരമിച്ചു ......
ജന്മദിനങ്ങൾ
1810 -എലിസബത്ത് ക്ലെഘോൺ ഗാസ്കൽ, ഇംഗ്ലീഷ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് .....
1912 - സി.എസ്. ചെല്ലപ്പ,തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരൻ,
പത്രപ്രവർത്തകൻ, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി.......
1912-മൈക്കലാഞ്ചലോ,അന്റോണിയോണി നിയോറിയലിസത്തിന്റെ വക്താക്ക ളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ.സമകാ ലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട പ്രമേയങ്ങൾ......
1930- സത്യവ്രത ശാസ്ത്രി.,സംസ്കൃത പണ്ഡിതൻ,2006ലെ ജ്ഞാനപീഠം ജേതാവ്
1943- ലെക് വലസ.മുൻ പോളണ്ട് പ്രസിഡൻ്റ് പോളിഷ് തൊഴിലാളി സംഘട നയായ സോളിഡാരിറ്റിയുടെ സ്ഥാപക നേതാവ് മനുഷ്യാവകാശ പ്രവർത്തകൻ.....
1946- പി.സി.ചാക്കോ,മുൻ എം.പി, മുൻ സംസ്ഥാന മന്ത്രി........
1970- ഖുശ്ബു സിനിമാ താരം.....
1984 - ഇഷ ഷർവാണി.ഇന്ത്യൻ അഭിനേത്രി, നർത്തകി പ്രശസ്ത നർത്തകി ദക്ഷാ സേത്തിന്റെയും ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊയു എന്നിവരുടെയും മകൾ, കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഇഷ, ദക്ഷാ സേത്ത് ഡാൻസ് കമ്പനിയിലെ പ്രധാന നർത്തകിയാണ്.......
1993 - ഗോകുൽ സുരേഷ്,മലയാള ചലച്ചിത്ര അഭിനേതാവ്,സുരേഷ് ഗോപിയുടെ മകൻ ...
ചരമവാർഷികങ്ങൾ
1902- എമില സോള,ഫ്രഞ്ച്,സാഹിത്യകാരി വിമർശക.......
1942- മാതം ഗിനി ഹാജറ, ക്വിറ്റിന്ത്യാ സമര പോരാളി, വെടിയേറ്റ് മരിച്ചു.....
1973- ഡബ്ല്യു എച്ച് ഓഡൻ,ഇംഗ്ലിഷ് കവി.......
2004 - ബാലാമണിയമ്മ, മാതൃത്വത്തിന്റെ കവയിത്രി, 1987 പത്മഭൂഷൺ, 1995 ൽ എഴുത്തച്ചൻ, 1996 ൽ സരസ്വതി സമ്മാൻ പുരസ്കാരങ്ങൾ ലഭിച്ചു. നിരവധി കൃതികൾ മാധവിക്കുട്ടി (കമലാ സുരയ്യ ) യുടെ അമ്മയാണ് .......
2017- ടോം ആൾട്ടർ, ബോളിവുഡ് നടൻ, മാധ്യമ പ്രവർത്തകൻ.... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം