വിൽക്കപ്പെട്ടവളുടെ പ്രണയം... - ✍️ Vismaya
എന്റെ നേട്ടങ്ങൾക്ക് വേണ്ടി ഞാൻ കണ്ടവന്റെ ബെഡ് റൂമിലേക്ക് അവളെ തട്ടി കളിച്ചു എന്നോ എന്നിട്ട് എൻ്റെ ശല്യം സഹിക്കാൻ വയ്യാതെ അവൾ ഓടി പോയതാന്നോ എന്നിട്ട് അതൊന്നും ആരും അറിയാതെ ഇരിക്കാൻ ഞാൻ അവളെ കൊന്നു കടലിൽ തള്ളി എന്ന് അല്ലേ...
ഞാൻ അങ്ങനെ ഒക്കെ പറഞ്ഞോ...
നീ അയാളെ തേടി ഒരിക്കലും പോവില്ല.. അതിന് ഈ ഞാൻ സമ്മതിക്കില്ല.. അങ്ങനെ നടക്കാതെ ഇരിക്കാൻ ഈ ഒരവസ്ഥയിൽ നിന്നെ പൂട്ടി ഇടാനും മടിക്കില്ല ഞാൻ.
ഇത്രയും നേരം നിങ്ങളെ ഞാൻ ഒരു തരിക്ക് സംശയിച്ചിട്ടില്ലാരുന്നു എന്നാല് ഇപ്പോള് നിങ്ങള് ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ നിങ്ങളെ സംശയിക്കുന്നു.. എനിക്ക് അറിയണം സത്യങ്ങൾ.
അത് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും...
എന്നാ എന്നെ മറികടന്ന് നീ ഒന്ന് കണ്ടെത്തി കാണിക്കടീ....
ആ കാണിക്കും ഞാൻ... നിങ്ങളാണ് അവളെ ഉപദ്രവിച്ചത് എന്കിൽ നിങ്ങളെ വെറുതെ വിടില്ല ഞാൻ....
Part 16
ആ കാണാം.. അതും പറഞ്ഞു അവൻ എഴുന്നേറ്റു പോവുന്നത് നോക്കി അവൾ മിണ്ടാതെ ഇരുന്നു.... പുറത്ത് കാറ് കോംബോണ്ട് കടന്നു പോകുന്ന ശബ്ദം അവൾക്ക് കേൾക്കാം ആയിരുന്നു..
എൻ്റെ ദൈവമേ ഇനി ഞാൻ എങ്ങിനെ സത്യങ്ങൾ കണ്ടെത്തും... അവൾക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക..
സമയം ഒത്തിരി ആയിട്ടും അവനെ കാണാതെ ആയപ്പോൾ അവളുടെ മനസ്സ് ആകെ പിടഞ്ഞു തുടങ്ങി... വയ്യാത്ത തന്നെ ഇത്രയും നേരം ഒറ്റയ്ക്ക് ആക്കാറില്ലല്ലോ.. ഇന്നാണേൽ ഫോണ് പോലും വിളിച്ചിട്ടു എടുക്കുന്നില്ല.. തന്നൊട് വഴക്കിട്ടു എങ്ങോട്ട് പോയതാകും.. ഓരോന്ന് ഓർത്തോർത്ത് ടെൻഷൻ കാരണം അവൾ അവനെ വിളിക്കാനായി വീണ്ടും ഫോണെടുത്തതും പിന്നിൽ അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി...
എവിടെ ആയിരുന്നു ഇത്രയും നേരം... എനിക്ക് നിങ്ങളോട് സംസാരിക്കാൻ പോലും ഒരു അവകാശവുമില്ലേ.. ഞാൻ എത്ര തവണ വിളിച്ചു നിങ്ങളെ.. ഞാൻ വയ്യാതെ ഇരിക്കുവല്ലേ എനിക്കോ കുഞ്ഞുങ്ങൾക്കോ വയ്യാതെ ആണ് വിളിച്ചതെന്കിലും നിങ്ങൾ ഇങ്ങനെ തന്നെ ചെയ്യുമായിരുന്നല്ലേ... പറഞ്ഞു പൂർത്തിയാക്കും മുൻപേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
നിനക്ക് ഇപ്പൊ എന്താ വേണ്ടത് നിന്റെ അച്ഛനെ കാണണം അത്ര അല്ലെ ഉള്ളു... ഈ ഒരവസ്ഥയിൽ ഉള്ള നിന്റെ ചെറിയ ഈ ഒരു ആഗ്രഹം സാധിച്ചു തരാതെ ഇരിക്കുമോ ഞാൻ
വേഗം റെഡിയായി വാ.. നമ്മൾ ഇപ്പോ തന്നെ നാട്ടിൽ പോകുന്നു...
********
ഒരു ഇരുനില വീടിൻ്റെ മുന്നിൽ എത്തിയതും അവൻ വണ്ടി നിർത്തി...
ഇതാണ് വീട്.. നീ പോയി കണ്ടിട്ട് വാ.. ഞാൻ കാറിൽ തന്നെ ഇരിക്കാം.. ഞാൻ കൂടെ വന്നു എന്നത് കൊണ്ട് സത്യങ്ങൾ ഒന്നും നിനക്ക് കണ്ടെത്താൻ പറ്റാതെ ആവണ്ട.. പിന്നെ കുഞ്ഞുങ്ങളെ കൊണ്ട് പൊയ്ക്കോ അങ്ങേർക്ക് പേരക്കുട്ടികളെ കാണണം എന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു... അതും പറഞ്ഞു അവൻ സ്റ്റിയറിംഗിലേക്ക് തല ചായ്ച്ചു കിടന്നു.. അത് കാണേ അവൾ കുഞ്ഞുങ്ങളുമായി പുറത്ത് ഇറങ്ങി.. അകത്തേക്ക് നടന്നു കോളിംഗ് ബെൽ അമർത്തി.. കുറച്ചു നേരത്തിനു ശേഷം ആണ് വാതിൽ തുറന്നത്..
അവളെ കണ്ടതും അയാളുടെ മുഖം തിളങ്ങി..
ങേ മോളെന്താ ഇവിടെ.. മോളും കുഞ്ഞുങ്ങളും ഒറ്റയ്ക്ക് ആണോ ഇത്രയും ദൂരം വന്നത്..
അല്ല ചേട്ടൻ കാറിൽ ഉണ്ട്.. - അതും പറഞ്ഞു അവൾ അയാളെ നോക്കി.. അന്ന് കണ്ടതിനേക്കാൾ അയാൾക്ക് നല്ല ക്ഷീണം ബാധിച്ചിരിക്കുന്നു.. അയാൾ ആകെ എല്ലും തോലും ആയിരിക്കുന്നു..
മോള് അകത്തേക്ക് വരൂ...
വേണ്ട.. കുറച്ചു കാര്യങ്ങൾ അറിയണം അതിന് ആണ് വന്നത്...
എന്താണ് മോളെ...
നിങ്ങളുടെ മകൾ ലച്ചൂ.. അവളെ കുറിച്ച്...
മോളെന്തിനാ ഇപ്പൊ അതൊക്കെ..
അത് എനിക്ക് അവളെയും കുഞ്ഞുങ്ങളെയും ആ സ്ഥലം...
മോള് വാ... അതാ അവിടെ ആണ്.. കുഞ്ഞിനെ തരു മോളെ ഞാൻ എടുക്കാം.. മോൾക്ക് വിശേഷം ഉണ്ടെന്ന് അർജുൻ പറഞ്ഞിരുന്നു.. ഈ സമയത്ത് ആരോഗ്യം ശ്രദ്ധിക്കണം .. കുഞ്ഞിനെ ഇങ്ങനെ അതികനേരം എടുത്തു കൂടാ.. - അതും പറഞ്ഞു അയാൾ കുഞ്ഞിനെ വാങ്ങീതും അവൾ അകത്തേക്ക് നടന്നു.. ചെറിയ ഒരു മുറി അതിൻ്റെ വാതിൽ തള്ളി തുറന്നതും 3 കല്ലറ.. ആ മുറിയിൽ നിറയെ അവരുടെ ഫോട്ടോകൾ.. ഒറ്റ നോട്ടത്തിൽ തന്റെയും കുഞ്ഞുങ്ങളുടെയും പ്രതിരൂപം പോലെ.. അവിടെ തന്നെ ഷെൽഫുകളിൽ അവളുടെ സാധനങ്ങൾ.. കുറച്ചു നേരം അതിലേക്ക് ഒക്കെ നോക്കിയശേഷം അതിൽ നിന്നും അവൾ ലച്ചൂവിന്റെ ഫോൺ കൈയിൽ എടുത്തു പതിയെ പോക്കറ്റിൽ തിരുകി പുറത്തേക്ക് നടന്നു...
ശരി ഞങ്ങൾക്ക് വേഗം പോകണം.. ചേട്ടൻ പുറത്ത് വെയ്റ്റ് ചെയ്യുവാണ്..
മോളെ ഒരു ഗ്ലാസ് വെള്ളം എന്കിലും കുടിച്ചിട്ട് പോകാം..
വേണ്ട... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
എന്താണ് മോളെ...
അത്.. ലച്ചൂ എന്തിനായിരുന്നു അങ്ങനെ ചെയ്ത ത്..
അവൾ സ്വയം അങ്ങനെ ചെയ്തതാണ് എന്ന് എനിക്ക് തോന്നുന്നില്ല മോളെ.. മാത്രവുമല്ല സ്വന്തം കുഞ്ഞുങ്ങൾ.. അവരെ കൊല്ലാൻ അവൾക്ക് ആവില്ല അതെനിക്ക് ഉറപ്പാണ്...
നിങ്ങൾക്ക് ആരെങ്കിലും സംശയം ഉണ്ടോ.. അതായത് അർജുൻ ചേട്ടനെ സംശയമുണ്ടോ
മോൾക്ക് അർജുനെ ഇപ്പോഴും ശരിക്ക് മനസ്സിൽ ആയിട്ടില്ല അതാണ് മോൾ ഇങ്ങനെ ചോദിച്ചത്..
അവള് അവനെ വിട്ടു വേറെ ആർക്കൊക്കെയോ ഒപ്പം പോയിട്ട് പോലും അവന് അവളെ ജീവൻ ആയിരുന്നു... അവളും കുഞ്ഞുങ്ങളും ഈ ലോകത്ത് നിന്ന് പോയത് അറിഞ്ഞു അവന്റെ സമനില തെറ്റി... അന്ന് അവനെ നോക്കിയതീ ഞാൻ ആണ്.. ഇപ്പോഴും നിന്നെയും കുഞ്ഞുങ്ങ ളേയും അവൻ ലച്ചുവും കുഞ്ഞുങ്ങളുമായാണ് കാണുന്നത്.. അന്ന് മോളെ കാണാൻ വന്ന ദിവസം എനിക്ക് നിന്നെ അവൻ ഒഴിവാക്കി കുട്ടികളെ നിന്നിൽ നിന്നും പിടിച്ചു വയ്ക്കുമോന്ന് ഭയമായിരുന്നു.. എന്നാൽ അങ്ങനെ ഒന്നും ഇല്ല.. ഞാൻ അവനോട് നേരിട്ട് സംസാരിച്ചിരുന്നു... അച്ഛന് മോളെ ഓർത്തു ഒരുപാട് പേടി ആരുന്നു.. പക്ഷേ ഇപ്പൊ എനിക്ക് ഒരുപാട് സമാധാനം ആണ്.. കാരണം അവൻ നിന്നെയും കുഞ്ഞുങ്ങളെയും പൊന്ന് പോലെ നോക്കും.. അവൻ ഒരു പാവം ആണ്... മോള് എല്ലാം മറന്ന് അവന് നല്ല ഒരു ഭാര്യ ആവണം.. അത് അവനും ആഗ്രഹിക്കുന്നുണ്ട്... എൻ്റെ മോൾക്ക് നല്ലതേ വരൂ...
പക്ഷേ ഞാനൊരു..
അങ്ങനെ ഒന്നും ഇല്ല മോളെ.. എന്റെ മോളുടെ അന്നത്തെ സാഹചര്യം കാരണം അങ്ങനെ ഒക്കെ മോൾക്ക് സംഭവിച്ചു.. ഒന്ന് കുളിച്ചാൽ മാറാവുന്ന അശുദ്ധിയേ എന്റെ കുഞ്ഞിന് ഉള്ളു.. മോളുടെ അടുത്ത് വന്ന പലർക്കും ഫാമിലി ഉള്ളവർ തന്നെ ആയിരുന്നിരിക്കാം.. എന്നിട്ടും അവർക്കില്ലാത്ത കുറ്റബോധം ഒന്നും നിനക്കും വേണ്ട- അവളെ ചേർത്തു നിർത്തി അയാൾ അവളുടെ നെറ്റിയിൽ ചുംബിക്കവേ അവൾക്ക് അയാളെ എതിർക്കാൻ ആയില്ല.. അവൾ നിറഞ്ഞ കണ്ണുകളോടെ കുഞ്ഞുങ്ങളും ആയി കാറിലേക്ക് ഓടി..
ഇത്രയും പെട്ടെന്ന് തിരിച്ചുവന്നോ നീ.. എന്തിനാ നീ കരയുന്നത്.. സത്യങ്ങൾ ഒക്കെ കണ്ട് പിടിച്ചോ.... വണ്ടി സ്റ്റാർട്ട് ചെയ്ത് അവൻ അവളെ നോക്കി.. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..
അത് ചോദിച്ചതും അവൾ അവന്റെ കാലിലേക്ക് വീണു... ഞാൻ ഒരു നിമിഷം തെറ്റിദ്ധരിച്ചു..
നീ വയ്യാത്ത അവസ്ഥയിൽ എന്താ ഈ ചെയ്യുന്നത്.. എഴുന്നേൽക്ക്... - വണ്ടി നിർത്താതെ തന്നെ അവൻ അവളെ ഒരു കൈകൊണ്ട് പിടിച്ച് മാറ്റി..
ഞാൻ കടന്നു വന്ന അവസ്ഥ.. അത് എന്നെ...
നീ നിൻ്റെ അവസ്ഥകൾ മാത്രം ആണ് എന്നും ഓർക്കുന്നത്.. നീ മാത്രം അല്ല എല്ലാവരും ഓരോ അവസ്ഥയിൽ തന്നെയാ കടന്നു പോകുന്നത്... അവളും കുഞ്ഞുങ്ങളും പോയ ശേഷം എൻ്റെ അവസ്ഥ നി ഓർത്തിട്ടുണ്ടോ.. ജന്മം നൽകിയ കുഞ്ഞുങ്ങൾ കൈയിൽ നിശ്ചലമായി തണുത്ത് വിറങ്ങലിച്ച് കിടക്കുന്ന ആ ഒരു അവസ്ഥ.... പിന്നെ നീ ഒരിക്കലെങ്കിലും നിന്റെ അച്ഛന്റെ അവസ്ഥ ഓർത്തിട്ടുണ്ടോ.. മകളുടെയും പേരക്കുട്ടികളുടേം കല്ലറയ്ക്കൽ കാവൽ നിൽക്കുന്ന ആ അച്ഛൻ്റെ അവസ്ഥ... ഒരിക്കൽ ഭാര്യയുടെ അവിഹിതബന്ധം കണ്ണാലെ കണ്ടപ്പോൾ അവിടെ നിന്നും ഇറങ്ങിയതാണ് അയാൾ.. പിന്നീട് അത് തന്റെ മകളുടെ ജീവിതം തകർത്തെന്ന് അറിഞ്ഞു നീറി നീറി ഈ കാലമത്രേം അയാൾ കഴിഞ്ഞു. ഈ നാളിനിടക്ക് നിന്നെ ഓർത്തു ഒരു നല്ല ഭക്ഷണം അയാൾ കഴിച്ചിട്ടുണ്ടാവില്ല.. നന്നായി ഉറങ്ങീട്ടുണ്ടാവില്ല... ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ മരണം കാത്തു നിൽക്കുകയാണ് അയാൾ.. അയാളുടെ അവസ്ഥ അറിയാതെ നീ എന്തെങ്കിലും പറയോന്ന് ഭയന്നാണ് നീ അയാളെ കാണേണ്ടെന്ന് ഞാൻ പറഞ്ഞത്... സ്നേഹിച്ചില്ലേലും അദ്ദേഹത്തെ വേദനിപ്പിക്കാനെ പാടില്ല നീ...
എന്താ ഇപ്പോ പറഞ്ഞെ.. ക്യാൻസറിന്റെ ലാസ്റ്റ് സ്റ്റേജിൽ ആണെന്നോ..
അതേ....
വണ്ടി നിർത്ത്...
എന്താ...
എനിക്ക് അച്ഛന്റെ അടുത്ത് തിരിച്ചു പോണം...
അവർ തിരിച്ചു എത്തിയപ്പോഴേക്കും തൻ്റെ മകൾ സുരക്ഷിതമായ കൈകളിൽ തന്നെ ആണ് എന്ന ആശ്വാസത്തോടെ ആ അച്ഛൻ ഈ ലോകത്ത് നിന്നും തന്നെ യാത്ര ആയിരുന്നു..
*********
നീ എന്തിനാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് അദ്ദേഹം നിന്നെയും കുഞ്ഞുങ്ങളെയും ഒക്കെ കണ്ട് സന്തോഷത്തോടെ തന്നെ ആണ് ഈ ലോകത്ത് നിന്നും മരണത്തിലേക്ക് പോയത്.. ഇനി നീ ഓരോന്ന് ഓർത്തോർത്ത് കരയേണ്ട.. വയറ്റിൽ ഒരു കുഞ്ഞു ജീവനുണ്ട് അത് മറക്കണ്ട.. അത് കേൾക്കെ അവളുടെ കൈ പതിയെ അവളുടെ വയറിൽ പതിഞ്ഞു...
ഇതേ വാവ അനങ്ങുന്നു..
എവിടെ.. നോക്കട്ടെ...
എന്നാല് അവൻ കൈവെച്ചതും കുഞ്ഞു അനക്കം നിർത്തി.. അതറിഞ്ഞതും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു...
ഹും ഇപ്പൊ അച്ഛയെ പറ്റിച്ചോ.. നീ ഒന്ന് പുറത്ത് വന്നാൽ താഴെ വക്കുകേല ഞാൻ...
അവൻ പോയത് അറിഞ്ഞതും അവൾ വീണ്ടും തലയിണക്കടിയിൽ നിന്നും അന്ന് എടുത്തുവന്ന ലച്ചുവിന്റെ ഫോണെടുത്തു എന്നത്തെയും പോലെ അതിലെ ലോക്ക് കണ്ടെത്താൻ കഴിയില്ല എന്ന് ഉറപ്പാരുന്നേലും വെറുതെ ശ്രമിച്ചു കൊണ്ട് ഇരുന്നു...
എടോ തന്റെ ഫോൺ ഒന്ന് താ.. എന്റെ ഫോണിൽ ചാർജ് ഇല്ല.. കോള് ചെയ്യാൻ ആണ്..
ആ.. അതാ ടേബിളിൽ ഇണ്ട്.. എടുത്തോളൂ..
ഇതിൻ്റെ പാസ്‌വേഡ് എന്താ...
നിങ്ങൾ വച്ചത് ഞാൻ മാറ്റിയിട്ടില്ല.. അന്ന് ഫോൺ വാങ്ങി തന്നപ്പോൾ നിങ്ങള് വച്ച് അതേ പാറ്റേൺ..
അവളും നിന്നെ പോലെ തന്നെ ആയിരുന്നു.. അതും പറഞ്ഞു അവൻ പോയതും അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടി.. അവൾ തന്റെ ഫോണിലെ അതേ ലോക്ക് പാറ്റേൺ അടിച്ചതും ആ ഫോൺ ഓപ്പൺ ആയി..
അവൻ കുഞ്ഞുങ്ങളുമായി പുറത്ത് പോകാൻ വിളിച്ചെങ്കിലും അവൾ വയ്യെന്ന് പറഞ്ഞൊഴിഞ്ഞ് ആ ഫോൺ പരിശോധിക്കാൻ തുടങ്ങി...
പെട്ടെന്ന് വാതിൽ തുറന്നു അപരിചിതരായ കുറച്ച് പേർ അകത്തേക്ക് വന്നതും അവൾ തല ഉയർത്തി നോക്കി...
ആരാ... ഇങ്ങനെ ആണോ ഒരു വീട്ടിലേക്ക് കടന്നു വരുന്നത്...
മതി മോളെ നീ അഭിനയിച്ചത്...
വല്ലാത്ത ഭാവത്തോടെ ചിരിച്ചു നിൽക്കുന്ന ആ നാലു പേർ…! അവരുടെ മട്ടും ഭാവവും കാണേ പെട്ടെന്ന് തന്നെ അവൾ പിന്നിലേക്ക് മാറി നിൽക്കാൻ നേരം അവളുടെ ഇടുപ്പിൽ പിടിച്ച് അതിൽ ഒരാൾ അയാളുടെ ദേഹത്തേക്ക് അവളെ ചാർത്തി നിർത്തി. അയാളുടെ ധൈര്യത്തോടെയുള്ള നീക്കം അവളെ വല്ലാതെ ഭയപ്പെടുത്തി.
നി.. നിങ്ങളൊക്കെ ആരാ....
നിനക്ക് ഞങ്ങളെ അറിയാത്തപോലെ വീണ്ടും നടിക്കുവാണോ നീ... - അയാൾ അവളുടെ സാരി തുമ്പിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു..
വിടടാ എന്നെ....
“നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. ഇന്നും അന്നത്തെ പോലെ നിന്റെ മാനം പോകും.. ഞങ്ങൾ പറയുന്നവരുടെ ഒക്കെ ഒപ്പം നീ കിടക്കുകയും ചെയ്യും...”
അത്രയും പറഞ്ഞു കൊണ്ട് അയാൾ അവളുടെ അരയിലെ സാരിച്ചുറ്റ് ബലമായി താഴേക്ക് വലിച്ച് താഴ്ത്തി. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി അവൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത ആ അവസ്ഥയിൽ തന്റെ വയറ്റിൽ ഉള്ള കുഞ്ഞിന് എന്തെങ്കിലും ആകുമോ എന്നവൾ ഭയന്നു. വയറിനു ചുറ്റും ചലിക്കുന്ന അയാളുടെ വലിയ വിരലുകളെ പിടിച്ചു മാറ്റാൻ അവൾ ആവോളം പരിശ്രമിച്ചു. സങ്കടവും നിസ്സഹായതയും കാരണം നിന്ന് ഉരുകുകയായിരുന്നു അവൾ അപ്പോൾ....
പെട്ടെന്ന് അവളുടെ കണ്ണുകൾ സെറ്റിയിൽ കിടക്കുന്ന ലച്ചുവിന്റെ ഫോണിൽ തങ്ങി നിന്നു..
ഫോണിൽ കണ്ട അതേ ആളുകൾ തന്നെ ആണ് ഇപ്പോൾ തന്റെ മുന്നിൽ എന്ന് ഒരു ഉൾ കിടിലത്തോടെ അവൾ അറിഞ്ഞു...
" തന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചവർ.... "
(തുടരും)
pls like share comment follow ❣️
#✍ ചെറുകഥ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ

