ആർക്കൊക്കെയോ പുസ്തകം ഒരു ഉപകരണം മാത്രം—
വായിച്ചുകഴിഞ്ഞാൽ കൈയിൽ ഭാരം തോന്നുന്ന വസ്തു.
അത്തരം ആളുകൾക്ക്
മറ്റൊരാളുടെ മനസ്സും
ഒരിക്കലും ഭാരമാകാതെ പോവില്ല.
അതിനാൽ,
ആവശ്യത്തിനുള്ളപ്പോൾ മാത്രം അടുത്ത് വന്ന്
ആവശ്യം തീർന്നാൽ മാറി നിൽക്കുന്നവർക്കു
മനസ്സ് കൊടുക്കുന്നത്
ഒരു മഴക്കാലത്ത് പേപ്പർ ദീപം കൊളുത്തുന്നതുപോലെ—
അത് കത്തും… പിന്നെ വെള്ളത്തിൽ ചിതറിപ്പോകും.
നമ്മളെ മനുഷ്യരായി കാണുന്നവർക്കാണ്
നമ്മളെ നിക്ഷേപിക്കേണ്ടത്;
ഉപയോഗ സാധനമെന്നു കാണുന്നവർക്കല്ല.🍂🌿sherin #📝 ഞാൻ എഴുതിയ വരികൾ #💓 ജീവിത പാഠങ്ങള്‍ #❤️ പ്രണയം സ്റ്റാറ്റസുകൾ #💭 Best Quotes

