ShareChat
click to see wallet page
പ്രഭാത പ്രാർത്ഥന..🙏 പ്രഭാതത്തിൽ ഉണർന്ന് അവിടുത്തെ അന്വേഷിക്കുന്നവനു കൃപ ലഭിക്കും..(പ്രഭാഷകൻ 32/14) സ്നേഹകാരുണ്യവാനായ ദൈവമേ..ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ തിരുമുൻപിൽ ഞങ്ങളണയുന്നു..ഇന്നേ ദിനം ഞങ്ങളുടെ അവസ്ഥ ഏതായിരുന്നാലും കഴിവുകൾ എന്തായിരുന്നാലും അങ്ങയെ സർവ്വശക്തിയോടും കൂടെ സ്നേഹിക്കാനും അങ്ങിൽ ഞങ്ങളുടെ സർവ്വാശ്രയവും അർപ്പിക്കാനും കൃപ തരണേ..ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ അവിടുത്തെ ഹിതപ്രകാരം കടന്നു പോകുന്ന പ്രയാസങ്ങളിൽ..പ്രതിസന്ധികളിലൊക്കെ അവിടുത്തെ മഹത്വം തേടാനുള്ള അനുഗ്രഹം തരണേ..ഞങ്ങളുടെ വ്യഗ്രതകളിലും ദുഃഖങ്ങളിലും അവിടുത്തെ ശരണത്തിൽ കൂടുതൽ ആഴപ്പെടുന്നതിനുള്ള തുണയും സഹായവുമേകി അങ്ങയിൽ ഞങ്ങൾക്ക് വഴി തെളിച്ചു നൽകണമേ..ഞങ്ങളെ അസ്വസ്ഥരാക്കുന്ന ആകുലതകളിലും ഉത്തരമില്ലാത്ത പ്രാർത്ഥനകളിലും അവിടുത്തെ തിരുമനസ്സ് നിറവേറ്റുകയും എല്ലാറ്റിലുമുപരി യാതൊരു തിന്മകൾക്കും ദുഃഖ കാരണങ്ങൾക്കും ഇടയാകാത്ത വിധം അവിടുത്തെ സ്നേഹത്തിലും കാരുണ്യത്തിലും ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..പരിശുദ്ധ അമ്മേ..വിമലഹൃദയ നാഥേ..ഞങ്ങളുടെ ആശ്രയമായിരിക്കണമേ..ആമേൻ 🙏 #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #🙏 പരിശുദ്ധ കന്യാമറിയം #kruepasaana mathav
വിശുദ്ധർ - ShareChat

More like this