ShareChat
click to see wallet page
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭) ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്. 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥 𝗣𝗔𝗥𝗧 -𝟬𝟲 ഹലോ എവിടെ? താൻ നാട്ടിൽ എത്തിയോ? അലിസ് ആയിരുന്നു വിളിച്ചത് റോയി ആ കോൾ അറ്റൻഡ് ചെയ്തു കൊണ്ട് ചോദിച്ചു എത്തി ഇച്ചായ വീട്ടിൽ ആണ്. ഇച്ചായൻ എവിടെ? ഞാൻ സ്റ്റേഷനിൽ ആണ്.ഞാൻ തന്നെ രാത്രി വീട്ടിൽ എത്തിയിട്ട് വിളിക്കാം. ഇവിടെ ഒരാള് ഉണ്ട്. ശെരി ഇച്ചായ അങ്ങനെ ആ കോൾ കട്ട് ചെയ്തു. എന്താ ഡാ നിന്റെ പേര്? ഫോൺ കട്ട് ആയ ശേഷം റോയി തന്റെ നേരെ ഇരുന്ന ആളോട് ചോദിച്ചു. അനീഷ്‌ അയാൾ മറുപടി പറഞ്ഞു. വീട് എവിടെ? ആലപ്പുഴ പിന്നെ നീ എന്തിനാ ആലപ്പുഴന്ന് ഇവിടെ കിടന്നു കറങ്ങുന്നത്? എനിക്ക് സിനിമയോട് കുറച്ചു താല്പര്യം ഉണ്ട്. അത് കൊണ്ട് ആണ് ഞാൻ നാട് വിട്ടുനിക്കുന്നത്.ഇവിടെ ആക്രി എല്ലാം പെറുക്കി ആണ് ഞാൻ ജീവിക്കുന്നത്. അയാൾ മറുപടി പറഞ്ഞു. സിനിമയോ? അതെ. നീ അതിന് എന്തങ്കിലും സിനിമ ചെയ്തിട്ടുണ്ടോ? റോയി ചെറിയ പുച്ഛത്തോടെ ചോദിച്ചു. സിനിമ ഒന്നും ചെയ്തട്ടില്ല.ഒരു ചെറിയ ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. പേര് എന്താ അതിന്റെ? സിനിമയാണ് എന്റെ ലക്ഷ്യം. മൂവി വില്ല എന്ന ഒരു വാട്സാപ്പ് കൂട്ടായ്‌മ പ്രൊഡ്യൂസ് ചെയ്ത ഒരു കൊച്ച് ഷോർട്ട് ഫിലിം. യൂട്യൂബിൽ ഉണ്ടോ? ഉണ്ട്. മലയാളത്തിൽ സിനിമയാണ് എന്റെ ലക്ഷ്യം എന്നോ? അല്ലങ്കിൽ ഡയറക്ടറുടെ പേര് ഇംഗ്ലീഷ് അടിച്ചു കൊടുത്താലും കിട്ടും. ഇന്ന നീ ആ ഷോർട്ട് ഫിലിം ഇടുത്തു താ. റോയി അപ്പൊ തന്നെ ഫോൺ ഇടുത്തു അനീഷ്‌ന് നീട്ടി കൊണ്ട് പറഞ്ഞു. അനീഷ്‌ ആ ഫോൺ വാങ്ങി ഇംഗ്ലീഷ് സംവിധായകന്റെ പേര് അടിച്ചു കൊടുത്തു സിനിമയാണ് എന്റെ ലക്ഷ്യം എന്ന ഷോർട്ട് ഫിലിം ഇടുത്തു കൊടുത്തു. റോയി ആ ഫോൺ വാങ്ങി അത് ഒന്ന് നോക്കി. അത് എല്ലാം പോട്ടെ നീയും cpo അജ്മൽ തമ്മിൽ എന്തായിരുന്നു പ്രശ്നം? ഏത് അജ്മൽ അനീഷ്‌ തിരിച്ചു ചോദിച്ചു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അജ്മൽ. ആ സാർന് ഞാൻ കള്ളൻ ആണ് എന്ന് പറഞ്ഞു കൊണ്ട് എന്നെ കണ്ട എപ്പോഴും എന്റെ ബാഗ് ചെക്ക് ചെയ്യണം. സിനിമ പ്രാന്ത് പിടിച്ചു നാട് വിട്ടു നടക്കുക ആണ് എന്ന് പറഞ്ഞു കാക്കാനും പിടിച്ചു പറിക്കാനും ഞാൻ പോവാറില്ല.ഞാൻ അന്തസ് ആയിട്ട് ആക്രി പെറുക്കി ആണ് ജീവിക്കുന്നത്.ഒരു ദിവസം ഞാൻ ചൂട് ആയി പിന്നെ ആർക്ക് ആയാലും ദേഷ്യം വരില്ലേ സാറെ ദിവസം ഈ ബാഗ് പരിശോധിക്കുമ്പോൾ.അല്ലങ്കിലും അയക്ക് എന്നെ കണ്ടൂടെ ഒരു ദിവസം റെയിൽവേയിൽ തല്ല് നടുന്നത് പറയാൻ വന്നപ്പോഴും എന്റെ അടുത്ത് ചൂടായി.അയാള് എന്നെ പോലെ വെറുപ്പിച്ച ആരെങ്കിലും സമയം സാഹചര്യവും ഒത്ത് വന്നപ്പോൾ തീർത്തു കാണും സാറെ. അയാൾ മറുപടി പറഞ്ഞു.പെട്ടന്ന് തന്നെ റോയിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. റോയി ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി. Dysp ആണല്ലോ വിനായക്. അതും പറഞ്ഞു റോയി ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ സാർ. What? കോൾ അറ്റൻഡ് ചെയ്തു കഴിഞ്ഞ ശേഷം DYSP പറയുന്നത് കേട്ടിട്ട് റോയി ചോദിച്ചു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ

More like this