*💖ഷഹാനയുടെ പ്രിയൻ💖*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟬
അത് എല്ലാം ഉണ്ട് നാളെ ഫ്രീ ആണോ?
നാളെ ഞാൻ തിരക്ക് ആണ്.ഞാൻ തന്നെ ഫ്രീ ആകുന്ന അനുസരിച്ചു വിളിക്കാം.
അതും പറഞ്ഞു ആ കോൾ കട്ട് ചെയ്തു.ഞാൻ ഫോൺൽ കിടന്ന ഗാലറി വോൾട്ട് (ഫോട്ടോസ് വീഡിയോസ് ലോക്ക് ചെയ്തു സൂക്ഷിക്കുന്ന അപ്ലിക്കേഷൻ) ഓൺ ചെയ്ത് അതിന്റെ ലോക്ക്ന് ഉപയോഗിച്ച് ഇരുന്ന പിൻ എന്റർ ചെയ്ത് ആ അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു.
അതിൽ കിടന്ന എന്റെയും റംസിനയുടെയും ഫോട്ടോസ് നോക്കി.കുറച്ചു നേരം ഞാൻ ആ ഫോട്ടോയിലോട്ട് നോക്കി കൊണ്ട് ഇരുന്നു. ബേസ് അപ്പോയെക്കും ആലുവ ksrtc സ്റ്റാൻഡിലോട്ട് എത്തി ഞാൻ ഫോൺ ജിൻസ്ന്റെ പോക്കറ്റിലോട്ട് ഇട്ടതിന് ശേഷം കൈ ഉണ്ടായിരുന്ന ചെറിയ ബാഗ് ഇടുത്തു തോളിൽ തുക്കിയ ശേഷം ksrtc സ്റ്റാൻഡിൽ നിന്ന് റോട്ടിലോട്ട് ഇറങ്ങി റോഡ് ക്ലോസ് ചെയ്ത് റെയിൽവേ സ്റ്റേഷനിലോട്ട് ചെന്നു.എറണാകുളം സൗത്ത്ലോട്ട് ടിക്കറ്റ് ഇടുത്ത ശേഷം ഞാൻ ഒന്നാമത്തെ പ്ലേറ്റ് ഫോമിൽ അഞ്ചാം നമ്പർ കൊച്ചിന്റെ അവിടെ ഉണ്ടായിരുന്ന റെയിൽവേയുടെ ബെഞ്ചിൽ ഇരുന്നു അപ്പോഴും എന്റെ ഉള്ളിൽ റംസിന എന്തിനായിക്കും വിളിച്ചട്ട് ഉണ്ടാവുക എന്ന ചിന്ത ആയിരുന്നു എന്റെ ഉള്ള് മുഴുവനും.ട്രെയിൻ ലേറ്റ് ആയത് കൊണ്ട് ഒന്നാകൽ ആയപ്പോയായിരുന്നു ട്രെയിൻ ആലുവ സ്റ്റേഷനിലോട്ട് എത്തിയത് ഞാൻ ട്രെയിയിനിൽ കയറി ഡോർന്റെ അടുത്ത് പുറത്തോട്ട് നോക്കി നിന്നപ്പോയും എന്റെ മനസ് മുഴുവൻ റംസിന ആയിരുന്നു ആ കാറ്റ് അടിച്ചു ചികി ഒതുക്കി വെച്ചിരുന്ന മുടികൾ പറികളിച്ചപ്പോഴും എന്റെ മനസ്സിൽ അവള് മാത്രം ആയിരുന്നു എന്ന് തന്നെ വേണം പറയാം. ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോ അവിടെത്തെ ടിക്കറ്റ് കൌണ്ടർൽ നിന്ന് കോഴിക്കോട് ടിക്കറ്റ് എടുത്ത് രണ്ടാമത്തെ പ്ലേറ്റ് ഫോമിൽ പോയിരുന്നു അഞ്ചര മണി ആയപ്പോയെക്കും ട്രെയിനിൽ കേറി ഇരുന്നു പതുക്കെ എല്ല ചിന്തകളും ഉപേക്ഷിച്ചു ഉറക്കിനെ കുട്ടു പിടിച്ചു. സമയം കടന്നു പോയി.
💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖 💖💖💖
രാവിലെ എട്ടര മണി സമയം കോഴിക്കോട് ബാലുശ്ശേരിയിൽ ഉള്ള ഷഹാനയുടെ വീട്ടിൽ
ഇത്താത്ത
അസ്‌ലം മുറിയിലോട്ട് വന്ന് കൊണ്ട് വിളിച്ചു
എന്താ ഡാ. അനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ?
ഏയ്യ് ചുമ്മ വന്നതാ. ഇയ്യ് എന്താ അലമാരയിൽ തിരിയുന്നത്?
എന്റെ റെഡ് ചുരിദാർ.
ഏത് റെഡ് ചുരിദാർ?
ഉപ്പ എന്റെ കഴിഞ്ഞ ബെർത്തഡേയ്ക്ക് വാങ്ങി തന്നത്. ഷിയാസ് ഇക്ക പെണ്ണ് കാണാൻ വന്നപ്പോൾ ഇട്ട ചുരിദാർ.
അതിന് അത് ഇയ്യ് കോളേജ്ൽ ഒന്നും ഇട്ടോണ്ട് പോകാറില്ലല്ലോ?ഇയ്യ് വെല്ല്യ പെണ്ണ്കാണാൻ പോകുവാണോ?
അതെ.അനക്ക് എന്തങ്കിലും കുഴപ്പം ഉണ്ടോ?
ആ ചുരിദാർ തിരിഞ്ഞു കൊണ്ട് തന്നെ ഞാൻ ഓനോട് ചോദിച്ചു
ഇയ്യ് എന്തങ്കിലും കാണിക്ക്.ഇത്താത്ത
ഓൻ അത് പറഞ്ഞു കൊണ്ട് ഒന്നും കുടി വിളിച്ചു.
എന്താ ഡാ.
ഇയ്യ് എനിക്ക് ഒരു ഹെൽപ്പ് ചെയ്യോ?
ഹെൽപ്പോ?
അതെ
എന്ത് ഹെൽപ്പ്?
ഞാൻ ഓനോട് അത് ചോദിച്ചപ്പോ തന്നെ എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഞാൻ ഫോൺ എടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കിയ ശേഷം ആ കോൾ അറ്റൻഡ് ചെയ്തു.
പറ മെർലിനെ.
കോൾ അറ്റൻഡ് ചെയ്ത് കൊണ്ട് ഞാൻ പറഞ്ഞു.
ഇയ്യ് ഇറങ്ങിയോ?
ഇല്ല.ഞാൻ റെഡി അവൻ പോകുന്നതെ ഉള്ളു.
ഓക്കേ ഡി ഇയ്യ് ഇറങ്ങുമ്പോ വിളിക്ക്.
ശെരി ഡി.
അതും പറഞ്ഞു ആ കോൾ കാട്ട് ചെയ്തു.
അനക്ക് എന്ത് ഹെൽപ്പ് ആണ് വേണ്ടത്?
കോൾ കട്ടാക്കി കട്ടലിൽ വെച്ച ശേഷം ചുരിദാർ തിരിഞ്ഞു കൊണ്ട് ഞാൻ അസ്‌ലംനോട് ചോദിച്ചു.
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗 #നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ
