ShareChat
click to see wallet page
*💖ഷഹാനയുടെ പ്രിയൻ💖* മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.              *✍️മുഹമ്മദ്‌ ബിനാസ്*                                                    𝗣𝗔𝗥𝗧 -𝟯𝟱 ഏയ്യ് ഒന്നും ഇല്ല ഇത്ത തലവേദന ഇടുത്തട്ട് ആണ്.ഞാൻ ഒന്ന് കിടക്കട്ടെ. അതും പറഞ്ഞു ഞാൻ അവിടെന്ന് നേരെ മുകളിൽ എന്റെ റൂമിലോട്ട് വന്നു. വാതിൽ അടച്ച ശേഷം അത് വരെ ഉണ്ടായിരുന്ന സങ്കടം മുഴുവനും കരഞ്ഞു തീർത്തു.ഷിയാസ് ഇക്ക പല തവണ വിളിച്ചു എങ്കിലും ഞാൻ ആ കോൾ അറ്റൻഡ് ചെയ്തില്ല. സമയം അൽപ്പം കുടി കഴിഞ്ഞു പോയി.മെർലിനും ആതിര കുടി അവിടെക്ക് വന്നു.അവര് രണ്ട് പേരും വിട്ടിലെ കോണിങ് ബെല്ല് അടിച്ചു.ഫർസാന വന്ന് ആ ഡോർ തുറന്നു. ആ നിങ്ങൾ ആയിരുന്നോ? വാതിൽ തുറന്നപ്പോൾ മെർലിനെ ആതിരനെ കണ്ടപ്പോൾ ഫർസാന ചോദിച്ചു. ഷഹാന ഇല്ലേ ഇത്ത? ഓള് മുകളിൽ ഉണ്ട്.തലവേദന എടുക്കുന്നു എന്നും പറഞ്ഞു മുകളിൽ റൂമിൽ കിടപ്പുണ്ട്.നിങ്ങൾ രണ്ടും ഇന്ന് ക്ലാസ്സിൽ പോയില്ലായിരുന്നോ? ഇല്ല ഇന്ന് എന്നെ കാണാൻ ഒരു ചെറുക്കൻ വരുന്നുണ്ടായിരുന്നു അത് കൊണ്ട് ഞാൻ ലീവ് ആക്കി.ഞങ്ങൾ ഒന്ന് ഓളെ കാണട്ടെ. മെർലിൻ മറുപടി പറഞ്ഞു കൊണ്ട് ഇരുവരും മുകളിൽ എന്റെ റൂമിലോട്ട് വന്നു ഡോർൽ മുട്ടി.ഞാൻ വന്ന് ഡോർ തുറന്നു. അനക്ക് എന്താ പറ്റിയത്? ഡോർ തുറന്ന് കട്ടലിൽ വന്ന് ഇരുന്ന എന്നോട് മെർലിൻ ചോദിച്ചു ഏയ്യ് ഒന്നും ഇല്ല ഡി. തലവേദന എടുക്കുന്നു. മെർലിന്റെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ അല്ല എന്തോ ഉണ്ട്.ഇയ്യ് കാര്യം പറ.എന്തായാലും ഇയ്യ് അന്റെ ചെറുക്കനെ കണ്ട ശേഷം ആണ് അന്റെ മുഖത്ത് ഉണ്ടായിരുന്ന ആ സന്തോഷം എല്ലാം പോയത് ഡി പുള്ളിക്ക് എന്നെ വേണ്ട ഡി? ഓള് അത് പറഞ്ഞപ്പോൾ തന്നെ ഇതും പറഞ്ഞു ഓളെ കെട്ടി പിടിച്ചു നന്നായി കരഞ്ഞു. ഇയ്യ് കരയാതെ എന്താണ് എന്ന് വെച്ച തെളിയിച്ചു പറ. ഓള് എന്നെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു. ഇന്ന് ബീച്ചിൽ വെച്ച് ഷിയാസ് ഇക്കന്റെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു തന്നു ഷിയാസ് ഇക്കയും ഒരു പെണ്ണ് കുടി നിക്കുന്ന ഒരു ഫോട്ടോ. ആ ഫോട്ടോ എന്തോ ആരും കാണാതെ ഇരിക്കാനായിട്ട് ലോക്ക് എല്ലാം ചെയ്ത് ഇട്ടേക്ക് ആണ്.ഓളെ കുറിച്ച് ഇതിന് മുൻപ് ഒരിക്കൽ പോലും എന്നോട് പറഞ്ഞട്ട് ഇല്ല. ഓളുടെ പേര് റംസിന ഷിയാസ് ഇക്കാന്റെ എല്ലാം ആയിരുന്നു എന്ന്. ഇന്നലെ ഓള് വിളിച്ചു ഇരുന്നു എന്ന്. അതിന് ശേഷം മനസ് മുഴുവനും ഓള് ആണ് എന്ന്. അത്ര പറഞ്ഞു അതിൽ നിന്ന് മനസ്സിൽ ആയത് ഓളും ഷിയാസ് ഇക്ക തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. പിന്നെ എന്തോ കാരണം കൊണ്ട് ബ്രെക്ക്അപ്പ് ആയത് എന്ന് ആണ്. ഇപ്പൊ ഇന്നലെ വിളിച്ചു ഓള് വീണ്ടും ഒന്നായിട്ട് ഉണ്ടാവും. ഡി ലാസ്റ്റ് പറഞ്ഞത് എല്ലാം ഇയ്യ് ആയിട്ട് സങ്കല്പിച്ചു ഇടുത്തത് അല്ലെ? പുള്ളിക്ക് പറയാനുള്ളത് കേൾക്കാം ആയിരുന്നില്ലേ? ഞാൻ അത് പറഞ്ഞപ്പോൾ തന്നെ ആതിര പറഞ്ഞു. ഷിയാസ് ഇക്ക ഇത് തന്നെ ആയിരിക്കും പറയാൻ വന്നത് എനിക്ക് അറിയാം.ഷിയാസ് ഇക്കാന്റെ അടുത്തന്ന് എന്നെ വേണ്ട എന്ന് കേട്ടാൽ എനിക്ക് സഹിക്കാൻ പറ്റില്ല. ആതിര പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു. ഡി ആതിര പറഞ്ഞത് ശെരി ആണ്. ഇനി ആൾക്ക് നിന്നെ വേണ്ടങ്കിൽ പോവാൻ പറ അനക്ക് പുള്ളിയെക്കാലും നല്ലൊരു പ്രായം കുറഞ്ഞ ഒരു ചെറുക്കനെ കിട്ടും പിന്നെ എന്താ കുഴപ്പം. മെർലിൻ അത് പറഞ്ഞപ്പോൾ തന്നെ വീട്ന്റെ കോണിങ് ബെല്ല് അടിക്കുന്ന സൗണ്ട് കേട്ടു. ആ വീട്ന്റെ തായേ.കോണിങ് ബെല്ല് അടിക്കുന്ന സൗണ്ട് കേട്ട് ഫർസാന വന്ന് ഡോർ തുറന്നു. ഷിയാസൊ? ഇയ്യ് എന്താ ഇങ്ങോട്ട് ഡോർ തുറന്നപ്പോ ആളെ കണ്ടപ്പോൾ തന്നെ ഫർസാന ചോദിച്ചു. ഏയ്യ് ചുമ്മ വന്നതാ. ചെറുത് ആയിട്ട് പുഞ്ചിരിച്ചു കൊണ്ട് ഷിയാസ് മറുപടി പറഞ്ഞു. വാ കേറി ഇരിക്ക് ഇക്കെ ഉപ്പ ഒന്നും ഇല്ല അവര് ചിലപ്പോ ഇപ്പൊ വരും ആയിരിക്കും ഫുഡ്‌ എല്ലാം കഴിക്കാൻ ഉള്ളത് കൊണ്ട്. ഓ. ഷാന ഇല്ലേ? ഓള് റൂമിൽ ഉണ്ട്. തലവേദന ആണ് എന്ന് പറഞ്ഞു കിടക്കെ ആണ്. ഇയ്യ് ഇരിക്ക് ഞാൻ കുടിക്കാനന്തെങ്കിലും ഇടുക്കാം. ഏയ്യ് ഇപ്പൊ ഒന്നും വേണ്ട.ഞാൻ ഒന്ന് ഷാനെനെ കാണട്ടെ. ഞാൻ ഓളെ വിളിക്കാം. വേണ്ട. അവള് തലവേദന ഇടുത്തു കിടക്കല്ലേ? ഞാൻ പോയി കണ്ടോളാം. അതും പറഞ്ഞു ഷിയാസ് മുകളിലോട്ട് ഉള്ള സ്റ്റെപ്പ് കേറി ഷഹാനയുടെ റൂമിലോട്ട് വന്നു.ആ സമയം മെർലിനും ആതിരെ കുടി എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇരിക്കുവായിരുന്നു. ഷാന. മുറിയിലോട്ട് എത്തിയപ്പോ ഷിയാസ് ഇക്ക എന്നെ വിളിച്ചു. ഷിയാസ് ഇക്കാനെ കണ്ടപ്പോൾ മെർലിനും ആതിരയും കട്ടലിൽ ഇരുന്നോടത്ത്‌ന്ന് എഴുന്നേറ്റ്. ഡോ റംസി വിളിച്ചു എന്ന് ഉള്ളത് ശെരി ആണ്. എന്ന് കരുതി അവളോട് എനിക്ക് ഇഷ്ട്ടം ഒന്നും ഇല്ല.അവള് എന്തിനാ ഇപ്പൊ വിളിച്ചത് എന്ന് പോലും എനിക്ക് അറിയില്ല.ഞാൻ റംസിയെ കുറിച്ച് തന്നോട് പറഞ്ഞട്ട് ഇല്ലാത്തത് കൊണ്ട് പറയാം എന്ന് ഓർത്തു. അതിന് ആണ് നീ വെറുതെ. ഷിയാസ് ഇക്ക വിളിച്ചപ്പോൾ ഞാൻ നോക്കിയപ്പോൾ തന്നെ ഷിയാസ് ഇക്ക പറഞ്ഞു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. 𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #❤ സ്നേഹം മാത്രം 🤗 #നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ

More like this