ഓരോ വീട്ടിലും ഉണ്ടാകും അടുക്കള ചുവരിലെ
മുഷിഞ്ഞ ജാലകകാഴ്ചകൾക്കപ്പുറത്തേക്കു ഒരു ലോകമുണ്ടെന്നറിയാത്ത ഒരുവൾ ....
കൈകണക്കിൽ രുചി വിളമ്പാൻ അറിയുന്നവൾ....
പക്ഷെ കഷ്ടപ്പാടിന്റെ കണക്കുസൂക്ഷിക്കാനറിയാത്തവൾ ....
കടിച്ചു തുപ്പിയ ചണ്ടിക്ക് നീരുവറ്റിയെന്നു ഓരോ രാത്രികളും പഴി കേൾക്കുന്നവൾ....
രുചിക്കുറവിന്റെ പേരിൽ മക്കൾ വലിച്ചെറിയുന്ന
വറ്റിനു കണ്ണീരുപ്പുകൊണ്ട് രുചി കൂട്ടിയവൾ......
കവികൾ ദൈവത്തിന്റെ സ്ഥാനം നൽകിയവൾ......
നമ്മളിൽ നിന്നും മനുഷ്യനെന്ന
പരിഗണന മാത്രം ആഗ്രഹിച്ചവൾ........'
അമ്മ ......ദൈവത്തെക്കാൾ വലിയ സത്യം .......♥️♥️♥️♥️♥️ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌞 ഗുഡ് മോണിംഗ്