കഴിഞ്ഞ ദിവസം ഒരു കമൻ്റ് കണ്ടിരുന്നു.
സഞ്ജു സാംസൺ ഒരു പരാജയമാണ്, വിട്ട് വേറൊരാളെ നോക്കാൻ പറഞ്ഞുകൊണ്ട്.
ഹസരംഗയുടെ മൂന്നാം ഓവറിലെ ആദ്യ പന്ത് ഒരു ഫുൾ ലെങ്ത് ഡെലിവറി ആയിരുന്നുവെന്നാണ് ഓർമ.. ലെങ്ങ്ത് ഏതായാലും പന്ത് ലാൻഡ് ചെയ്തത് ബൗണ്ടറിക്ക് പുറത്താണ്.
ചില ദിവസങ്ങളിൽ അയാളുടെ ബാറ്റിലെ ഒരൊറ്റ ഷോട്ട് മതിയാവും അയാൾ ടച്ചിലാണോ അല്ലയോ എന്നറിയാൻ. ഇന്ന് അങ്ങനെയൊരു ദിവസമായിരുന്നു.
രോഹിത് ശർമ കഴിഞ്ഞാൽ ഇത്ര അനായാസമായി സിക്സറുകൾ നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു ബാറ്ററെ കാണാൻ പ്രയാസമാവും. സഞ്ജുവിൻ്റെ ഇന്നിങ്ങ്സ് മറ്റൊരു സാധാരണ ഇന്നിങ്ങ്സായേ മിക്കവർക്കും ഇന്നും തോന്നിക്കാണൂ.
പക്ഷേ അഭിഷേക് ശർമയുടെ 196.77 കഴിഞ്ഞ് പിന്നെ 150+ സ്കോറിങ്ങ് റേറ്റ് ഉള്ള ഒരേ ഒരു ബാറ്റർ സഞ്ജു ആണ് എന്നതാണ് വസ്തുത. 169.56 റേറ്റിൽ 39 റൺ.
That is how easy he makes us feel his batting
സ്കോറിങ്ങ് റേറ്റ് കൂട്ടാനുള്ള ശ്രമത്തിൽ പുറത്തായപ്പൊ സഞ്ജുവിനറിയാം ഇന്ന് തൻ്റെ ദിവസമായിരുന്നുവെന്ന്. പൊതുവെ നിരാശ കാട്ടാറില്ലായിരുന്ന സഞ്ജുവിൻ്റെ മുഖത്ത് കണ്ട ഭാവത്തിനു കാരണവും അതുതന്നെയാണ് എന്നാണ് വിശ്വാസം.
ഓപ്പണിങ്ങ് സ്ലോട്ടിൽ കളിച്ചപ്പോൾ മൂന്ന് സെഞ്ചുറികൾ.
മൂന്നാം നമ്പരിൽ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പൊ അർധസെഞ്ചുറിയും പ്ലേയർ ഓഫ് ദി മാച്ചും.
ഇപ്പൊ അഞ്ചാം നമ്പരിൽ ടീമിലെ സെക്കൻഡ് ബെസ്റ്റ് സ്ട്രൈക്ക് റേറ്റോടെ സ്കോർ.
ഏത് പൊസിഷനിലും കളിക്കാനും, ഇനി കളിപ്പിച്ചില്ലെങ്കിലും പരാതിയും പരിഭവവും ഇല്ലാതെ കളത്തിനകത്തും പുറത്തും ജെൻ്റിൽമാൻ.
The real winner..
യഥാർഥ വിജയി അയാളല്ലെങ്കിൽ പിന്നെ മറ്റാരാണ്
- നെല്‍സണ്‍ ജോസഫ് എഴുതിയത്
#cricket #🎬സിനിമ കോർണർ കഴിഞ്ഞ ദിവസം ഒരു കമൻ്റ് കണ്ടിരുന്നു.

#fblifestyle