കരകാണാ കടലും നടുവിലെ പച്ചത്തുരുത്തും; തിരകളില്‍ നീന്തിത്തുടിക്കാം, മനോഹരിയായി മുഴപ്പിലങ്ങാട് ബീച്ച്
🛳️🛳️🛳️🛳️🛳️🛳️
കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം നിരവധി സഞ്ചാരികള്‍ എത്തുന്ന ബീച്ചാണ് മുഴപ്പിലങ്ങാട്. ഇതര സംസ്ഥാനക്കാരും മറ്റ് ജില്ലക്കാരുമാണ് മുഴപ്പിലങ്ങാട് ബീച്ച് ആസ്വദിക്കാന്‍ എത്തുന്നതിൽ ഏറേയും.
തിരമാലകള്‍ അത്രകണ്ട് ശാന്തമല്ലെങ്കിലും ഇവിടെ എത്തുന്നവർ അതൊന്നും വകവയ്‌ക്കാതെ കടലിലിറങ്ങുന്നുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കണ്ണൂരിനും തലശേരിക്കുമിടയിലുളള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്.
കേരളത്തില്‍ വാഹനമോടിക്കാവുന്ന ദേശീയപാതക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഏക ബീച്ച് എന്ന സവിശേഷതക്കപ്പുറം ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ച് എന്ന ബഹുമതിയും മുഴപ്പിലങ്ങാട് ബീച്ചിനുണ്ട്.
ദേശീയപാതയില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന ഉള്‍നാടന്‍ റോഡുകളെല്ലാം അവസാനിക്കുന്നത് മുഴപ്പിലങ്ങാട് ബീച്ചിലാണ്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തിച്ചേരാന്‍ വലിയ പ്രയാസമൊന്നുമില്ല. മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാല്‍ കടലും തിരമാലകളും മാത്രമല്ല ദൃശ്യമാകുന്നത്. കാവല്‍ക്കാരെ പോലെ കടലില്‍ അങ്ങിങ്ങായി പാറക്കൂട്ടങ്ങളും നിലകൊള്ളുന്നു. കടലിന് ഭംഗി കൂട്ടി ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കടലില്‍ ഉയര്‍ന്നു വന്ന പോലെ ഒരു പച്ചത്തുരുത്തും കാണാം. ധര്‍മ്മടം തുരുത്ത് എന്നാണ് അതിന് വിളിപ്പേര്.
*അടിയൊഴുക്ക് കുറഞ്ഞ സുരക്ഷിതമായ ബീച്ച്*
ആഴക്കുറവുകൊണ്ടും അടിയൊഴുക്ക് കുറഞ്ഞതുമായ അപൂര്‍വം ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട് ബീച്ച്. അധികം ഉയരാത്ത തിരമാലകളായതിനാല്‍ നീന്താനും എളുപ്പമാണ്. കടല്‍ തീരത്തുള്ള ഉറച്ച മണല്‍ കാരണമാണ് അനായാസം ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്നത്. വലിയ തിരമാലകളില്ലാത്തതിനാല്‍ സുരക്ഷിതമായി കടലിലിറങ്ങി ഉല്ലസിക്കാം. എന്നാല്‍ തിരമാലകള്‍ അവസാനിക്കുന്നിടത്ത് ഡ്രൈവ് ചെയ്യുന്നതാണ് സുരക്ഷിതം. ബീച്ചിൽ വാഹനമോടിക്കാമെങ്കിലും കടലിലേക്ക് വാഹനം ഓടിച്ചാല്‍ ചിലപ്പോള്‍ പെട്ടു പോകും. വെള്ളത്തിനിടയിൽ ടയറുകള്‍ കുടുങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.
*കടല്‍ മാത്രമല്ല ഇവിടുത്തെ കാഴ്‌ചകള്‍*
അഞ്ചരക്കണ്ടിപ്പുഴ കടലില്‍ ചേരുന്ന ഭാഗങ്ങള്‍ ഹരിതാഭമാണ്. ധര്‍മ്മടം തുരുത്തിലെ കാഴ്‌ചകള്‍ പോലെ തന്നെ പുഴയോരത്തും പച്ചപ്പിൻ്റെ ഭംഗി ആസ്വദിക്കാം. ആറ് ഏക്കറോളം വരുന്ന തുരുത്തില്‍ വേലിയിറക്ക സമയത്ത് അനായാസം കടന്നു ചെല്ലാം. എന്നാല്‍ വേലിയേറ്റ സമയത്ത് നാട്ടുകാരുടെ സഹായത്തോടെ വള്ളങ്ങളില്‍ മാത്രമേ പോകാവൂ.
🛳️🛳️
#മുഴപ്പിലങ്ങാട് ബീച്ച് 😍😍 #വിനോദ സഞ്ചാരം 😍
00:51
