പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ചു; നേരം പുലര്‍ന്നപ്പോള്‍ ജോര്‍ജിന്‍റെ വീട്ടുവളപ്പില്‍ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽEvening Kerala News
കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. മൃതദേഹം കണ്ടെത്തിയ സ്ഥലമുടമ ജോര്‍ജ് ചാക്ക് ചോദിച്ച് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. പട്ടിയെ മൂടാന്‍ എന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് ചോദിച്ച് എത്തിയത്. രാത്രിയില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോര്‍ജിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. ജോര്‍ജിനെ പൊലീസ്…