ഹൃദയത്തിൽ സൂക്ഷിക്കാൻ ഭാഗം -3
ഇന്ദ്രന്റെ വീട്ടിൽ.....
പാതി രാത്രി ആയാലും ഇതിനൊന്നും ഉറക്കവും ഇല്ലേ... അടുത്ത വീട്ടിൽ താമസിക്കുന്ന ബാലൻ ജനൽ വഴി എത്തി നോക്കിക്കൊണ്ട് പറഞ്ഞു..
എന്റെ പൊന്നു മനുഷ്യ മതി വല്ലവന്റേം വീട്ടിലോട്ടു ഉള്ള ഈ ഒളിഞ്ഞു നോട്ടം... ആ ഇന്ദ്രൻ കണ്ടാൽ അത് മതി..... അയാളുടെ ഭാര്യ അത്രയും പറഞ്ഞ് ലൈറ്റ് ഓഫാക്കി...
ഇന്ദ്രന്റെ വീട്ടിൽ അനൂപും സംഘവും അവതരിപ്പിക്കുന്ന ഗാന മേള ആണ്... ആഴ്ചയിൽ ഒരു ദിവസം അവരുടെതാണ്.. ഇഷ്ടത്തിന് കുടിക്കും... ബോധം പോകും വരെ... അവിടേം ഇവിടേം പെറുക്കി ഇടുന്നത് പോലെ എല്ലാവരും കിടന്നു ഉറങ്ങും.. അന്നും അത് പോലെ ഒരു ദിവസം ആയിരുന്നു....
ഒരു കുപ്പി പൊട്ടിച്ചവൻ വായിലേക്ക് കമഴ്ത്തി.. അതുമായി വീടിന്റെ ഉമ്മറ പടിയിൽ വന്നിരുന്നു കൊണ്ട് ദൂരെ കാണുന്ന പാറുന്റെ വീട്ടിലേക്കു നോക്കി... അവളുടെ വീടിനു മുൻപിലായി മാത്രം ഒരു ബൾബ് കത്തി കിടപ്പൊണ്ട്.. ആദ്യമായി ആണവൻ അങ്ങോട്ടേക്ക് ശ്രെദ്ധിക്കുന്നത് പോലും..
ഡാ... ഇന്ദ്രൻ അനൂപിനെ വിളിച്ചു.. അവൻ ആണെങ്കിൽ ചിക്കൻ ഗ്രിൽ ചെയ്യുന്ന തിരക്കിലാണ്...
എന്താടാ... ഇന്ദ്രന്റെ അടുത്തേക്ക് പോയി ഇരുന്നു കൊണ്ട് അനൂപ് ചോദിച്ചു..
ദോ ആ കാണുന്ന വീട് അല്ലെ അവളുടെ....ഇന്ദ്രൻ ആ വലിയ നാല് കെട്ട് വീട്ടിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു
മ്മ് അതെ... പക്ഷെ ആ വലിയ വീട് അല്ല...
പിന്നെ..ഇന്ദ്രൻ പുരികം ചുളിച്ചു കൊണ്ട് അനൂപിനെ നോക്കി.... ( ഇന്ദ്രൻ )
നീ കണ്ണ് കുറച്ചു കൂടി പടിഞ്ഞാറോട്ടു നീക്കിയെ.... അവിടെ ഒരു ബൾബ് കത്തി കിടക്കുന്നത് കണ്ടോ അതാണ് പാറുവിന്റെ വീട്...
പക്ഷെ മറ്റേ വീടിനു മുന്നിൽ ആണല്ലോ ഞാൻ ഇന്നലെ അവളെ കൊണ്ട് ഇറക്കിയത്...
നീ ഇറക്കി കാണും.. പക്ഷെ അവളെ ആ ശ്രീധരൻ തെണ്ടി അങ്ങോട്ട് കേറ്റില്ല..
അതെന്താടാ അവൻ കുഴഞ്ഞു കൊണ്ട് ചോദിച്ചു...
എനിക്ക് കൃത്യമായി അറിയില്ല.. അച്ഛൻ പറഞ്ഞു കേട്ടതാ...
എന്ത്.... ( ഇന്ദ്രൻ)
ഡാ... അവളുടെ അച്ഛൻ പാലക്കാട് എവിടെയോ ഉള്ള ഒരു വക്കീലിന്റെ ഡ്രൈവർ ആയിരുന്നു..ഒരു ആക്‌സിഡന്റ് അതും ഈ കൊച്ചിന് 6,7 ഓ വയസ്സ് ഉള്ളപ്പോഴ്.. അതിനെ ഈ മുത്തശ്ശിടെ കയ്യിൽ കൊടുത്തേച്ചു ആറ് മാസം തികയുന്നതിനു മുൻപ് അവളുടെ അമ്മ കൂടെ ജോലി ചെയ്യുന്ന ഒരുത്തന്റെ കൂടെ ഇറങ്ങി പോയി.. ജോലിക്ക് പോകുവാ എന്ന് പറഞ്ഞു പോയതാ... പിന്നെ അറിയുന്നത് ഒളിച്ചോടി പോയതാണെന്ന്..
അതിൽ പിന്നെ ശ്രീധരന് കുറച്ചിൽ ആണ് ആ കൊച്ച് ആ വീട്ടിൽ കയറുന്നത്... ബന്ധുക്കൾ പോലും അതിനോട് ഒരു സ്നേഹവും ഇല്ല... പിന്നെ ആ ശ്രീധരന്റെ ഇളയ മോള് ഒരുത്തി ഉണ്ട്... അവൾക്ക് ഇതിനെ ഇവിടുന്നു സ്കൂൾ വരെ വേണം അത് പോലെ വൈകിട്ട് തിരിച്ചും....കൂട്ട് നടക്കാൻ...എന്റെ അനിയത്തി പറഞ്ഞതാ അത്..അവള് കാണുന്നത് ആണല്ലോ..
അതിന്റെ ഒരു വിധി.. അല്ലാതെ എന്ത്..
പക്ഷെ ആ മുത്തശ്ശി ഉണ്ടല്ലോ.. കൈ വെള്ളയില അതിനെ കൊണ്ട് നടക്കുന്നത്.. എന്ത് സ്നേഹമാണെന്നോ..... അവർ ഉള്ള കാലം വരെ ആ കൊച്ചു സേഫ് ആ... അത് കഴിഞ്ഞു... അനൂപ് ഇന്ദ്രനെ നോക്കി കൈ മലർത്തി കാണിച്ചു....അനൂപ് ചിക്കൻ വെച്ചിടത്തേക്ക് നടന്നതും
വായിലേക്ക് കുപ്പി കമഴ്ത്തിക്കൊണ്ട് അവൻ അകലെ കാണുന്ന വീട്ടിലേക്കു നോക്കി...
കുടിച്ചു തളർന്നു എല്ലാവരും ഓരോ മൂലയിൽ സൈഡ് ആയി.. അപ്പോളും ഇന്ദ്രൻ അവളെയും മുത്തശ്ശിയെയും പറ്റി ആലോചിക്കുക ആയിരുന്നു.... ആ മിഴികൾ ആ വീടിനു നേരെ തന്നെ ആയിരുന്നു....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
രാവിലെ ഉറക്കമുണർന്നതും അവൻ നേരെ എണീറ്റു കുളിക്കാനായി പോകാൻ പാവിച്ചു .. അടുത്തൊരു ചെറിയ തോട് ഉണ്ട്... ഇടക്കൊക്കെ അവിടെ പോകാറുണ്ട്.ഇന്നെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നി..... ഒരു കട്ടനും ഇട്ടു കുടിച്ചു ഹാളിൽ വന്നപ്പോ അനൂപ് ഉടുത്തിരുന്ന കൈലി ഊരി പുതച്ചു കൊണ്ട് കിടപ്പുണ്ട്....
അനൂപേ... ഡാ എണീക്ക്... ഇന്ദ്രൻ അവനെ കാല് കൊണ്ട് ഒന്ന് തട്ടി വിളിച്ചു...
മ്മ്മ്... പോടാ കുറച്ചു നേരം കൂടി കിടന്നോട്ടെ...
പറ്റില്ല നീ എണീച്ചേ... ഇന്ദ്രൻ അവനെ പിടിച്ചു എണീപ്പിച്ചതും അനൂപ് കൈലിയും കൊണ്ട് എണീറ്റു...അനൂപിനെയും കൂട്ടി ഇന്ദ്രൻ വെളിയിലെക്ക് നടന്നു...
നടക്കുന്ന വഴി അനൂപ് വയറൊന്നു തിരുമ്മി... ഡാ.. വയറിനു തീരെ സുഖമില്ല.. നീ അങ്ങോട്ട് നടന്നൊ ഞാൻ ഇപ്പൊ വരാം... അതും പറഞ്ഞു അവൻ അടുത്ത് കണ്ട പൊന്ത കാട്ടിലേക്ക് കയറി... എന്നാൽ അവനെ നോക്കി നിൽക്കാതെ ഇന്ദ്രൻ തൊട്ടിലേക്കു നടന്നു...
തൊട്ട് വക്കിലേക്ക് നടക്കും നേരമാണ് ആ ശബ്ദം കാതിൽ വീണത്..അവൻ ചുറ്റും മിഴികൾ പായിച്ചു മുന്നോട്ടു നടന്നു.... കുറച്ചു കൂടി മുന്നോട്ടു നടന്നതും ഇന്ദ്രൻ പെട്ടെന്ന് മറഞ്ഞു നിന്നു.... ഇത് അവൾ അല്ലെ.... പാറുവിന്റെ ശബ്ദം അവൻ കേട്ടിരുന്നു..... അവളെന്താണ് പറയുന്നത് എന്ന് ശ്രെദ്ധിച്ചു...
കേട്ടോ ശ്രീമോളെ... ദേ ഇത്രേം വണ്ണവും നീളവും ഉള്ള പട്ടി ആയിരുന്നു എന്റെ നല്ല ജീവൻ അങ്ങ് പോയി.. അതിന്റെ വായിൽ നിന്ന് നുരയും പതയും ഒക്കെ കൂടി..ഓരോന്ന് പറയുന്നതിനോടൊപ്പം പെണ്ണവൾ ആക്ഷൻ കൂടി കാണിക്കുന്നുണ്ട്...
ഓ പിന്നെ കുറച്ചൊക്കെ മയത്തിൽ തള്ള് എന്റെ പാറു... ആ ഇരുട്ടിൽ നീ പട്ടിടെ വായിൽ നിന്ന് നുരയും പതയും വരുന്നത് നോക്കി ഇരിക്കുവല്ലേ...
ഇവൾ ഏതാടാ... ശ്രീമോളുടെ കാര്യം ഓർത്തു ഇന്ദ്രൻ സ്വായമേ ചോദിച്ചു..
നിന്റെ തള്ള് കേട്ടോണ്ട് നിൽക്കാൻ എനിക്ക് സമയം ഇല്ല ഞാൻ പോകുവാ..
അയ്യോ ശ്രീമോളെ പോകല്ലേ.. നിനക്കും കൂടി വേണ്ടി അല്ലെ ഞാൻ വന്നത്.. എന്നിട്ട് നീ മുഴുവനും കഴുകി കഴിഞ്ഞു അങ്ങ് പോകുവാണോ...പാറുവിനു നല്ല ദേഷ്യം തോന്നി പോയി..
എന്നെയേ എന്റെ അമ്മ തിരക്കും നിനക്ക് പിന്നെ തിരക്കാൻ ഒന്നും ആരും ഇല്ലല്ലോ...
ശ്രീടെ ആ വർത്താനം കേട്ടപ്പോ ഇന്ദ്രൻ കൈ ചുരുട്ടി പിടിച്ചു.. അവന്റെ മുഖം വലിഞ്ഞു മുറുകി..
അല്ലേലും കാര്യം കാണാൻ മാത്രം ശ്രീമോൾക് എന്നെ വേണം.. സ്കൂളിൽ പോകുമ്പോളും ഇങ്ങനെ തന്നെ... ശ്രീമോൾക് സ്പെഷ്യൽ ക്ലാസ്സിൽ ഉള്ളപ്പോ ഞാൻ നോക്കി നിക്കാറുണ്ടായിരുന്നു.. എന്നിട്ട് ഇന്നലെ എന്നെ നോക്കി നിന്നോ.. ഇനി നോക്കിക്കോ ഞാനും നിക്കില്ല.. അത് ഇന്നലെ കൊണ്ട് തന്നെ ഉറപ്പിച്ചത....
എന്നിട്ട് ആണോടി തുണി കഴുകാൻ ഈ പെണ്ണിന് നീ കൂട്ട് വന്നത്.. ഇന്ദ്രൻ പിറുപിറുത്തു..
ശ്രീമോൾ ഒന്നും മിണ്ടാതെ വെട്ടി തിരിഞ്ഞു ഒരു പൊക്കായിരുന്നു...
ഇവരൊക്കെ എന്താ എന്നോട് ഇങ്ങനേ... നോക്കിക്കോ ഇനി ഞാൻ ഇവളെ കാത്തു നിക്കില്ല.. അത് ഇന്നലെ രാത്രിയിൽ കിടന്നപ്പോളെ ഓർത്തതാ... അവൾ തുണികൾ ഒന്ന് കൂടി ഉലച്ചു പിഴിഞ്ഞ് ബക്കറ്റിൽ വെച്ചു... അതുമായി വെള്ളത്തിൽ നിന്ന് കയറുമ്പോൾ ആണ് അങ്ങോട്ട് ഇന്ദ്രൻ വരുന്നത്...
അവനെ കണ്ട് പേടിച്ചവൾ പിറകോട്ടു നീങ്ങി പോയി... കാല് തെന്നി വെള്ളത്തിലേക്കു വീണു.. ബക്കറ്റും മറിഞ്ഞു.. ഭാഗ്യത്തിന് തുണി ഒന്നും വെള്ളത്തിൽ പോയില്ല..
ഇന്ദ്രൻ വെള്ളത്തിൽ കിടക്കുന്നവളെ ഒന്ന് നോക്കി... ഒന്നും മിണ്ടാതെ അവൻ തൊടിന്റെ അപ്പുറത്തേക്ക് മാറി പോയി...
എന്റെ ദൈവമെ എന്താ ഇപ്പൊ ഉണ്ടായത്.. ഹൊ... അവൾ വേഗം തുണി എല്ലാം പെറുക്കി എടുത്തു വീട്ടിലേക്കു ഓടി..
അല്ലേലും. എപ്പോഴൊക്കെ താൻ ആ ചേട്ടന്റെ മുൻപിൽ പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ദേ ഇത് പോലെ വീഴ്ചയും കാണും.... അവളോർത്തു...
നനഞ്ഞു കുതിർന്നു വരുന്നവളെ കണ്ടു മുത്തശ്ശി വെളിയിലേക്ക് ഇറങ്ങി ചെന്നു..
എന്റെ കുട്ടിയെ ഇത് എന്തുവാ.... നീ തുണി കഴുകാൻ തന്നെ പോയത് ആണോ...
ഓ ഒന്നും പറയണ്ട എന്റെ മുത്തശ്ശി... അവൾ നടന്നതൊക്കെ മുത്തശ്ശിയോട് പറഞ്ഞു...
അതിന് ആ കൊച്ചൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ.. നീ അല്ലെ കുട്ടി അതിനെ കാണുമ്പോ കാണുമ്പോ ഈ വീഴുന്നത്...
അവൾ ഒന്നും മിണ്ടാതെ പുറത്തെ ചായിപ്പിൽ കിടക്കുന്ന അവളുടെ ഉണങ്ങിയ തുണി എടുത്തു ബാത്‌റൂമിൽ കയറി...
തിരികെ ഇറങ്ങിയപ്പോൾ ശ്രീമോൾ മുത്തശ്ശിയെ ചുറ്റി പറ്റി നിൽക്കുന്നു... ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറാൻ പാവിച്ചതും കയ്യിൽ പിടി വീണു...
സോറി ഡി... ഇന്നലെ എനിക്ക് വയ്യാരുന്നു അത് കൊണ്ട് അല്ലെ നിന്നെ കാത്തു നിൽക്കാഞ്ഞത്...
മതി ശ്രീമോളെ.. അമ്മായി പറഞ്ഞു കാണും അത് കൊണ്ട് അല്ലെ ശ്രീമോൾ എന്നെ കാണാൻ ഇപ്പൊ ഓടി വന്നത്.... എന്റെ കൂട്ട് ഒറ്റയ്ക്ക് പോയി വരാൻ ഒന്നും ശ്രീമോൾക്ക് പറ്റില്ലല്ലോ.. സ്കൂൾ തോട്ട് വീട് വരെയും വീട് തൊട്ടു സ്കൂൾ വരെയും മാത്രം മതിയല്ലോ എന്നെ...
അതിന് നമ്മൾ രണ്ടാളും രണ്ട് ക്ലാസ്സിൽ അല്ലെ.. പിന്നെ എങ്ങനെയാ മിണ്ടുന്നത്..
ഓ ഇനി അത് പറഞ്ഞാൽ മതിയല്ലോ... ശ്രീമോൾ എപ്പോഴെങ്കിലും സ്കൂളിൽ വെച്ചു എന്നോട് മിണ്ടാറുണ്ടോ... എല്ലാം പോട്ടെ.... ശ്രീമോൾക്ക് എക്സ്ട്രാ ക്ലാസ്സ് ഉള്ളപ്പോ ഞാൻ പോകരുത് പക്ഷെ എന്നെ നോക്കി നിൽക്കാൻ വയ്യ.. അങ്ങനെ പോക്ക് വരവിന് മാത്രം ഉള്ള കൂട്ട് എന്തായാലും എനിക്ക് വേണ്ട... ഇനി മുതൽ എക്സ്ട്രാ ക്ലാസ് ഉള്ളപ്പോ അച്ഛനോട് പറ വിളിച്ചു കൊണ്ട് വരാൻ ഞാൻ നിക്കില്ല....
അവളുടെ ചുണ്ട് കൂർത്തു വന്നു... ഇത് കണ്ടില്ലേ മുത്തശ്ശി ഈ പാറു പറയുന്നത്.. അവൾ കരഞ്ഞു സോപ്പ് ഇടാൻ ഉള്ള പരുപാടി ആണ്... മുത്തശ്ശി അവളെ നോക്കി നിൽക്കാൻ തന്നോട് പറയുമോ ഇനി പാറു ഓർത്തു..അങ്ങനെ പറഞ്ഞാലും താൻ കേൾക്കില്ല.. അത്രക്ക് ദേഷ്യമാണ് ശ്രീമോളോട് തനിക്കിപ്പോൾ..
ശ്രീമോളെ.. ഇനി ഞാൻ ഒരിക്കലും എന്റെ പാറുനോട് നിന്നെ കാത്തു നിൽക്കാൻ പറയില്ല .. നീ ഒന്ന് താമസിച്ചാൽ ശ്രീധരൻ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് വരും എന്റെ കുഞ്ഞിന് ആര് ഇരുന്നിട്ട... ഒരിക്കൽ നിനക്ക് വേണ്ടി അവൾ കാത്തു നിന്നിട്ട് കവലയിൽ വെച്ചു ശ്രീധരനെ കണ്ടപ്പോൾ അവന്റെ കൂടെ കയറി പോന്നവളാ നീ.. അത് അവള് മറന്നാലും ഈ കിളവി മറക്കില്ല
ഓ മുത്തശ്ശിക്ക് അല്ലെങ്കിലും അവളെയാ ഇഷ്ടം... നമ്മളെ ഒന്നും കണ്ണിനു പിടിക്കില്ലല്ലോ..
എങ്ങനെ വേണേലും നിനക്ക് കൂട്ടാം കുട്ടി... നിനക്ക് സ്നേഹിക്കാൻ ചുറ്റിനും ആളുകൾ ഉണ്ട്.. അവൾക്കാരാ ഉള്ളത്.. അത് കൊണ്ട് ഇനി ഇങ്ങനേ ഉള്ള ചോദ്യങ്ങളും കൊണ്ട് ശ്രീമോൾ ഇങ്ങോട്ട് വരണ്ട....
അത്രയും കടുപ്പിച്ചു പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തെ മുറിയിൽ കയറി..
ശ്രീമോൾ അവിടെ നിന്ന് ചാടി തുള്ളി തന്റെ വീട്ടിലേക്കു പോയി....
പാറു മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു... കട്ടിലിൽ കണ്ണുമടച്ചു കിടക്കുക ആണവർ..
അവൾ ചെന്നവരുടെ കാലെടുത്തു മടിയിലേക്ക് വെച്ചു...
എന്തിനാ മുത്തശ്ശി അവളോട് എടുത്തു ചാടി സംസാരിക്കാൻ പോയത്.. അവളത് ഇരട്ടിക്കിരട്ടി ആക്കി അമ്മായിയോട് പോയി പറയും അമ്മായി അത് എരിവും പുളിയും കൂട്ടി അമ്മാവനോട് പറയും.
വൈകിട്ട് അമ്മാവന്റെ വക .. ഇനി അതും ഞാൻ കേൾക്കണം...
അങ്ങനെ പറഞ്ഞാൽ ഒക്കുമോ... പറയാൻ ഉള്ളത് അവളുടെ മുഖത്തു നോക്കി പറയണം എന്ന് കുറെ നാള് കൊണ്ട് ഞാനും കരുതുന്നതാ... നിന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടോ അവൾക്ക്.. എല്ലാം പോട്ടെ എന്തോരം തുണികളാ വാങ്ങിക്കൂട്ടി വെച്ചിരിക്കുന്നത് അമ്മയും മക്കളും.. അതിൽ ഇട്ടത് പോലും ഒരെണ്ണം നിനക്ക് തന്നിട്ടുണ്ടോ.... പശുന്റെ പാലും കൊണ്ട് നീ എവിടെ ഒക്കെ കൊണ്ട് കൊടുക്കുന്നു.. ഒരിക്കൽ എങ്കിലും നിന്റെ അമ്മാവി എന്ന് പറയുന്നവൾ അവളുടെ മക്കളെ മല്ലിത്തൂക്കും പാൽ കുപ്പികളും ആയി വിട്ടിട്ടുണ്ടോ.. ഏഹ്ഹ്....
അത് പിന്നെ അമ്മാവൻ മാസ അവസാനം എടുത്തു തരുന്ന പലചരക്ക് സാധങ്ങളുടെ കാശ് അമ്മാവി മുതൽ ആകുന്നത് അല്ലെ മുത്തശ്ശി..
അവൻ അങ്ങനെ എന്തേലും വാങ്ങി തരുന്നതിനു അവള് കണക്കു നോക്കണ്ട.. അമ്മ ആയ എന്നെ നോക്കേണ്ടത് അവന്റെ കടമ അല്ലെ.. അവൻ നോക്കുന്നുണ്ടോ എന്നെ... ഇത്തിരി പലചരക്കു മേടിച്ചു തരും.. അതും വേണ്ടാന്ന് വെച്ചാൽ നിന്റെ അമ്മായിക്ക് പിന്നെ അതും കൂടി കിട്ടുമല്ലോ... ആവുള്ള കാലത്ത് ഞാനും അങ്ങേരും കൂടി കഷ്ടപ്പെട്ട് ഉണ്ടാക്കിതാ ഇതൊക്ക.. എന്റെ കെട്ടിയോൻ ഉണ്ടാക്കി വെച്ചതിൽ നിന്നുമാണ് ഇന്നും ഞാൻ ജീവിക്കുന്നത്.. അല്ലാതെ ആരും തന്നിട്ടല്ലേ.. അവർ മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണീർ തുടച്ചു..
4 മക്കൾ ഉണ്ട്.. രണ്ടെണ്ണത്തിനെ കുഞ്ഞിലേ ദൈവം വിളിച്ചു... ബാക്കി ഉള്ള രണ്ടും എനിക്ക് ഉണ്ടായത് തന്നെ ആണോന്നു പലരും ചോദിക്കുന്നുണ്ട് അത്രക്ക് മനുഷ്യ പറ്റില്ലാത്ത രണ്ടു മക്കൾ...
അങ്ങനെ പറയല്ലേ മുത്തശ്ശി.. എനിക്കും മുത്തശ്ശിക്കും ആകെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൂട്ട് നമ്മൾ രണ്ടു പേരും അല്ലെ ഒള്ളു....
നിന്റെ കാര്യത്തിലെ ഉള്ളൂ കുഞ്ഞേ എനിക്ക് ആകെ സങ്കടം.... ഈ കിളവി.
മതി മതി ബാക്കി എങ്ങോട്ടേക്കാ പറഞ്ഞു പോകുന്നത് എന്ന് എനിക്ക് മനസിലായി
എന്റെ മുത്തശ്ശി ഒന്ന് കൊണ്ടും പേടിക്കണ്ട.. വേഗം കിടന്നു ഉറങ്ങിക്കെ... അവൾ മുത്തശ്ശിയുടെ കഴുത്തറ്റം വരെ പുതപ്പു കൊണ്ട് പുതച്ചു കൊടുത്തു...കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.... ശ്രീമോളെ പറ്റി ആലോചിച്ചു.. അമ്മാവിയെ കുറിച്ച് ശ്രീധരൻ അമ്മാവനെ കുറിച്ച് അങ്ങനെ ഓർക്കാൻ ഒരുപാട് ഉണ്ടായിരുന്നു അവൾക്ക്... ഇവർ മാത്രമേ ഉള്ളു തന്നോട് ഇങ്ങനേ.... ബന്ധുക്കൾ തനിക്ക് ശത്രുക്കൾ ആണ്..... എന്നും അന്യമനുഷ്യർ ആണ് തനിക്ക് കൂട്ട്..... ഓരോന്ന് ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.... മുത്തശ്ശിടെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ഒരു ആശ്വാസം ആണവൾക്ക്... എന്നിരുന്നാലും ഓരോ ദിവസം മുന്നോട്ട് പോകുമ്പോൾ ഉള്ളിൽ ഭയം ആണ്.... മുത്തശ്ശി തനിക്ക് ഒപ്പം എന്നും ഉണ്ടാവണം അത്രേ ഉള്ളു ഈ പൊട്ടി പെണ്ണിന്.....
( തുടരും )
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #📙 നോവൽ #നോവൽ

