CAT 2025 പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കൂ; അഡ്മിറ്റ് കാർഡുകൾ നാളെ മുതൽ ഡൗൺലോഡ് ചെയ്യാം
🔶🔷🔶🔷🔶🔷🔶🔷🔶🔷
കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ നാളെ മുതൽ ഡൗൺലോഡ് ചെയ്യാം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐ ഐ എം)ലെ, പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല മാനേജ്മെന്റ് കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ ( കോമൺ അഡ്മിഷൻ ടെസ്റ്റ് -കാറ്റ്) ആണ് കാറ്റ്. ഇപ്രാവശ്യത്തെ പരീക്ഷയ്ക്ക് 2.95 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഈ മാസം 30നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് പരീക്ഷാ ദിവസം വരെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ALSO READ: UGC NET 2025 ഡിസംബർ പരീക്ഷയുടെ അപേക്ഷയിൽ തെറ്റുവന്നവർക്ക് ഇപ്പോൾ തിരുത്താൻ അവസരം
അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്‌ഗയ, കൊൽക്കത്ത, ഇൻഡോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നിങ്ങനെ 21 ഐഐഎമ്മിലെ പ്രവേശനമാണ് ഈ പരീക്ഷ വഴി നടപ്പിലാക്കുക.
അഡ്മിറ്റ് കാർഡ് ലഭിക്കാനായി iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ‘Registered Candidate Login’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ‘Admit Card’ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്..
🔶🔷🔶🔷🔶🔷🔶
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #CAT2025😍 #പരീക്ഷ

