*💘IsHq MuBaRaK💘* _ഭാഗം.68_ "എനിക്കറിയാം ആദം നീയെന്നെ ഹെല്പ് ചെയ്യുമെന്ന്...നീയും ഞാനും വിചാരിച്ചാൽ അയാളെ എത്രയും പെട്ടന്ന് കാണാൻ കഴിയും..എനിക്ക് അയാൾ എവിടെയാണ് താമസിക്കുന്നത് എന്നറിയാം..." എന്ന് ജുബി പറഞ്ഞപ്പോ നമ്മള് പുരികം ചുളുക്കി എവിടെ എന്ന് ചോദിച്ചതും അവള് ചിരിച്ചോണ്ട് നമ്മളെ മടിയിൽ നിന്നും ഇറങ്ങി ഇരിപ്പിടത്തിലേക്കിരുന്ന് നമ്മളെ മുഖത്തേക്ക് നോക്കി ഇളം പുഞ്ചിരി തൂകി... അവളുടെ ആ ഇളം ചിരി കണ്ട് തിരിച്ചു പുഞ്ചിരിക്കാൻ നമ്മളെ മനസ് സമ്മതിച്ചില്ലങ്കിലും നമ്മളൊന്ന് പുഞ്ചിരിച്ചു കൊടുത്തപ്പോ ജുബി നമ്മളെ അടുത്തേക്ക് നീങ്ങിയിരുന്നിട്ട് നമ്മളെ കയ്യെടുത്ത് അവളെ വയറിൽ കൊണ്ട് പോയി വെച്ചു... അത് കണ്ടപ്പോ തന്നെ അവള് എങ്ങോട്ടാ ട്രേക്ക് മാറ്റുന്നതെന്ന് നമ്മക്ക് ഓടിയെങ്കിലും ഒന്നും മനസിലാവാത്ത പോലെ നമ്മള് പുരികം ചുളുക്കി അവളെ നോക്കിയപ്പോ അവള് ലോകത്തെ മുഴുവൻ നാണവും മുഖത്ത് ഫിറ്റാക്കി അവളെ വയറിലേക്ക് നോക്കി കൊണ്ട് നമ്മളെ കൈക്ക് മുകളിൽ കൈവെച്ചമർത്തി... "ദേ...ഇവിടെയ അയാളെ വീട്...പക്ഷേ ഇപ്പൊ ഉണ്ടല്ലോ ആദം അവിടെ ആരൂല്ല...നീ മനഷ് വെച്ചാൽ നമുക്കവിടെ ഒരു കൊട്ടാരം...വേണ്ട..താങ്ങൂല...ഒരു വാടക വീട് പണിയാമായിരുന്നു...അതിനുള്ളിലെന്റെ ഷൊന്തം പൂച്ചക്കണ്ണന്റെ ലിറ്റിൽ പ്രിൻഷും..അപ്പൊ എങ്ങനെയാ കാര്യങ്ങൾ...? " എന്നൊക്കെ ജുബി നാണം കലർത്തി പറഞ്ഞ് നമ്മളെ നോക്കിയപ്പോ നമ്മളൊരു ഒഴുക്കൻ മട്ടിൽ പുഞ്ചിരിച്ചിട്ട് പോക്കെറ്റിൽ നിന്നും ഫോണെടുത്ത് തോണ്ടി കളിക്കാൻ തുടങ്ങി... അപ്പൊത്തന്നെ ജുബി നമ്മളെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി വന്ന് നമ്മളെ ഷോൾഡറിൽ തോണ്ടി കൊണ്ടിരുന്നു... "പറ ആദം...എപ്പോഴാ അങ്ങോട്ടൊരു താമഷക്കാരനെ കൊണ്ട് വരുന്നേ...പറ...പറയാൻ...പറാ..." എന്നലറി ജുബി നമ്മളെ ചെവിക്കല്ല് ഇളക്കിയതും നമ്മക്ക് ദേഷ്യം സഹിക്ക വയ്യാതായെങ്കിലും ഇപ്പൊ അവളോട് ചാടി കടിച്ചിട്ട് ഒരു കാര്യവുമില്ല എന്നറിയാവുന്നത് കൊണ്ട് നമ്മള് ഫോൺ മാറ്റി വെച്ച് ജുബിയെ നോക്കി പുഞ്ചിരിച്ചു അവളെ തോളിലൂടെ കയ്യിട്ട് നമ്മളെ അടുത്തേക്ക് ചേർത്ത് പിടിച്ചു... "ഓഹോ...അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്...ഇപ്പൊ നിനക്കൊരു ബേബിയെ വേണം...അല്ലേ..എന്ന എനിക്കൊരു കിസ്സ് താ..." എന്ന് പറഞ്ഞ് നമ്മള് നൈസായി തല ചെരിച്ചു ജുബിയെ നോക്കിയപ്പോ അവള് സംശയഭാവത്തിൽ കണ്ണ് ചുളുക്കി നമ്മളെ നോക്കാണ്..അത് കണ്ട് നമ്മള് പുരികം പൊക്കി എന്തേന്ന് ചോദിച്ചപ്പോ അവള് കുറച്ച് കേറിയിരുന്നു നമ്മളെ മുഖം അവളെ മുഖത്തിന് നേരെ തിരിച്ചു വെച്ചു... "ഉമ്മ വെച്ച ബേബിയുണ്ടാവോ.." എന്നവൾ വല്യ സീരിയസ് ആയി ചോദിച്ചത് കേട്ട് നമ്മള് അവളെ അടിമുടി കണ്ണുഴിഞ്ഞു നാവ് കടിച്ചെങ്കിലും ഒരു കിസ്സ് വെറുതെ മിസ്സാക്കണ്ടല്ലോ എന്ന് വെച്ച് തലയാട്ടി കൊടുത്തു...അത് കണ്ട് അവള് ശെരിക്കും എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോ നമ്മള് ആന്നേ എന്ന് പറഞ്ഞു...അതിന് അവള് ഓക്കേ പറഞ്ഞ് കണ്ണടച്ച് ചുണ്ട് കൂർപ്പിച്ചു നമ്മളെ നേരെ വരുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് കണ്ണടക്കാൻ പോയതും പെട്ടന്ന് ജുബി കണ്ണ് തുറന്ന് നമ്മളെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി... "ഏയ്‌...കിശ്ശടിച്ചാലൊന്നും ബേബി ഉണ്ടാവില്ല...ഇത് നിനക്ക് കിശ്ശ് കിട്ടാൻ വേണ്ടി നീയുണ്ടാക്കിയ പുതിയ ഐഡിയ ആണ്...അതൊന്നും ഈ ജുബിയുടെ അടുത്ത് വില പോവില്ല മോനെ..മര്യാദക്ക് അങ്ങോട്ട്‌ നീങ്ങിയിരുന്നോ...കിശ്ശ് കിട്ടാൻ വേണ്ടി ഓരോ ഉടായിപ്പും പറഞ്ഞ് ഇറങ്ങിക്കോളും...പൂച്ചക്കണ്ണൻ...ഹും..." എന്ന് പറഞ്ഞ് ജുബി നമ്മളെ നന്നാക്കി ഉന്തി മാറ്റി അവള് ഒരു മൈൽ ദൂരെ പോയി കയ്യും കെട്ടി ഇരുന്നത് കണ്ട് നമ്മള് അവളെ നന്നാക്കി പുച്ഛിച്ചു വിട്ടു... "ഓ..എനിക്കൊന്നും വേണ്ട നിന്റെ മറ്റേടത്തെ കിശ്ശ്...കൊണ്ട് പോയി വേറെ ആർക്കേലും കൊടുക്ക്..." "ഹെലോ...ഹെലോ...നീയെന്താ എന്നെ കളിയാക്ക...നീ മര്യാദക്ക് ഷ പറഞ്ഞ മതി ഷ പറയണ്ട..ഓക്കേ..." എന്ന് ജുബി നമ്മളെ നേരെ കൊരച്ചു ചാടി പറഞ്ഞത് കേട്ട് നമ്മക്ക് ചിരി ഇങ്ങെത്തി വന്നെങ്കിലും നമ്മളത് കടിച്ച് പിടിച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ടേബിളിലുള്ള ജെഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വെള്ളമെടുത്തു...എന്നിട്ട് ജുബിയെ തിരിഞ്ഞു നോക്കിയപ്പോ അവള് സ്വയം ഓരോന്ന് പിറു പിറുക്കുന്നുണ്ട്...അത് മുഴുവൻ നമ്മളെ പ്രാകാണെന്ന് മനസിലായെങ്കിലും നമ്മളതൊന്നും കാര്യമാക്കാതെ ഗ്ലാസ്‌ അവളെ നേരെ നീട്ടി... "ഇത് കുടിക്ക് ജുബി...നിന്റെ ഷ പോയി സ വന്നോട്ടെ..." എന്ന് നമ്മള് ചെറു രീതിയിൽ ആക്കി പറഞ്ഞെങ്കിലും അവളതൊന്നും മൈൻഡ് വെക്കാതെ നമ്മളെയൊന്ന് നോക്കിയിട്ട് ഗ്ലാസ്‌ വാങ്ങി വെള്ളം ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഗ്ലാസ്‌ നമ്മക്ക് തിരികെ തന്നു.. നമ്മള് ഗ്ലാസ്‌ പഴയ പോലെ ടേബിളിൽ വെച്ച് ജുബിയെ നോക്കിയപ്പോ അവള് കണ്ണടച്ച് ഇരിക്കുന്നുണ്ട്..അത് കണ്ടപ്പോ തന്നെ കുറച്ച് കഴിഞ്ഞാൽ എല്ലാം ശെരിയായിക്കോളുമെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് ചുണ്ടിലൊരു പുഞ്ചിരി തൂകി ടെറസിന്റെ അറ്റത്തേക്ക് നടന്നു... 🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁 വെള്ളം കുടിച്ചപാടേ തന്നെ നമ്മളെ നാവിന്റെ തരിപ്പ് വിട്ട് പോവുന്ന പോലെ തോന്നിയപ്പോ നമ്മളൊരു സുഖത്തിന് വേണ്ടി കണ്ണടച്ച് പിടിച്ചു... കുറെ സമയം കണ്ണടച്ച രീതിയിൽ ഇരുന്ന് പതിയെ നമ്മള് കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോ നമ്മളെ പൂച്ചക്കണ്ണനെ കാണാനില്ല..അപ്പോഴേക്കും അവനിതെങ്ങോട്ടാ നമ്മളെ ഇട്ടേച്ചു പോയതെന്ന് മനസ്സിൽ ചോദിച്ച് നമ്മള് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ആകെ മൊത്തം സ്കാൻ ചെയ്തതും ടെറസിന്റെ അറ്റത്ത് നമ്മളെ പൂച്ചക്കണ്ണൻ മാനം നോക്കി നിക്കുന്നത് കണ്ട് നമ്മള് ഇളിച്ചോണ്ട് അവന്റെ അടുത്തേക്ക് നടന്നു... അവസാനം നടന്ന് നടന്ന് നമ്മള് അവന്റെ അടുത്ത് എത്തിയതും ശബ്ദമൊന്നും ഉണ്ടാക്കാതെ ആദമിനെ പേടിപ്പിക്കാനായി നമ്മള് പതിയെ കാല് പൊക്കി അവന്റെ കാലിൽ തട്ടിക്കാൻ പോയതും ആദം കുറച്ച് പുറകോട്ട് നിന്നതും അവന്റെ കാല് നമ്മളെ കാലിൽ തട്ടി... അപ്പൊത്തന്നെ ആദം പുറകിലേക്ക് തിരിഞ്ഞു നമ്മളെ നോക്കിയതും നമ്മളെ കണ്ണ് നേരെ ചെന്നുടക്കിയത് അവന്റെ നിറഞ്ഞ കണ്ണിലായിരുന്നു...അത് കണ്ടതും നമ്മള് അമ്പരത്തോടെ വാ പൊളിച്ച് അവനെ തന്നെ നോക്കിയപ്പോ അവൻ യാതൊരു ഭാവവും കൂടാതെ പുരികം പൊക്കി കാണിച്ച് വീണ്ടും മുന്നോട്ട് നോക്കിയപ്പോ നമ്മള് മനസ്സിൽ ഒരുപാട് സംശയം വെച്ച് അവനോട് തൊട്ടുരുമ്മി നിന്ന് മാനത്തേക്ക് നോക്കി... അപ്പോഴുണ്ട് ആകാശത്ത് ഒരൊറ്റ നക്ഷത്രം വെട്ടി തിളങ്ങി നിൽക്കുന്നു..അതെപ്പോഴും റൂമിൽ നിന്നും വെളിയിലേക്ക് നോക്കുമ്പോ നമ്മള് കാണാറുണ്ടെങ്കിലും ഇന്നെന്തോ അതിന് കൂടുതൽ തിളക്കമുള്ള പോലെ തോന്നിയപ്പോ നമ്മളും കുറച്ച് നേരം നക്ഷത്രത്തെ നോക്കി നിന്നിട്ട് ആദമിനൊരു ശല്യമാവണ്ട എന്ന് വെച്ച് നമ്മള് നോട്ടം പിൻവലിച്ചു തിരിഞ്ഞു പോവാൻ നിൽക്കേ ആദം നമ്മളെ കൈ പിടിച്ച് വെച്ച് നമ്മളെ ഇറുക്കെ കെട്ടിപിടിച്ചു... അത് നമ്മള് ഒട്ടും പ്രതീക്ഷിച്ചതല്ലാത്തത് കൊണ്ട് തന്നെ നമ്മളെ വയറിലൂടെ ഒരാളൽ പോയെങ്കിലും ആദം നമ്മളെ കൂടുതൽ ഇറുക്കുന്നത്‌ കണ്ട് എന്ത് ചെയ്യുമെന്നൊരു പിടിയില്ലാതെ രണ്ടും കല്പ്പിച്ചു നമ്മള് അവനെ തിരിച്ചു കെട്ടിപിടിച്ചു...അപ്പോഴേക്കും അവൻ നമ്മളെ ഷോൾഡറിൽ മുഖം പൂഴ്ത്തി വെച്ച് സംസാരിക്കാൻ തുടങ്ങിയിരുന്നു... "ജുബി...എനിക്ക് പറ്റുന്നില്ല സായിയെ മറക്കാൻ...ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് അവളെ ഓർമ്മകളൊക്കെ എന്നിൽ നിന്നും മായ്ച്ചു കളയാൻ.. പക്ഷേ മറക്കാൻ ശ്രമിക്കുന്തോറും ഞാൻ ഓർത്ത് പോവാ...സായ് എന്റെ മനസിലുള്ളിടത്തോളം കാലം എനിക്ക് നിന്നെ ശെരിക്ക് സ്നേഹിക്കാൻ പോലും കഴിയുന്നില്ല...നിന്റെ ചില നേരത്തെ പെരുമാറ്റം കാണുമ്പോ ശെരിക്കും സായിയെ പോലെ തോന്നും...എനിക്കറിയില്ല ജുബി...ഞാനവളെ എങ്ങനെയാ മറക്കാ...അവളെ മറക്കാൻ മാത്രം എന്നെ കൊണ്ട് എന്താ കഴിയാത്തത്...അവള് കാരണം നിന്റെ ജീവിതം പോലും ഇല്ലാതാവുന്ന പോലെ തോന്ന... എന്തോ...നീയും ഞാനും തമ്മിലൊരു ബന്ധം ഇല്ലാതിരിക്കുകയായിരുന്നു നല്ലത്...ഇതിപ്പോ നിന്നെയെനിക്ക് സ്നേഹിക്കാനും കഴിയുന്നില്ല സായിയെ മറക്കാനും പറ്റുന്നില്ല...ഇങ്ങനെ പോയ ഒരിക്കലും എനിക്ക് നിന്റെ ആഗ്രഹങ്ങളൊന്നും നിറവേറ്റി തരാൻ കഴിയില്ല ജുബി...നിന്റെ ലൈഫ് ഞാൻ കാരണം ഒരർത്ഥവുമില്ലാതായി പോവുകയല്ലേ..." എന്നൊക്കെ ആദം ഉള്ളിലെ സങ്കടം കടിച്ച് പിടിച്ചു പറഞ്ഞത് കേട്ട് നമ്മക്ക് വല്ലാതെയായപ്പോ അവനോട് തിരിച്ചെന്ത് പറയുമെന്നറിയാതെ നമ്മള് ഒരേ നിർത്തം തുടർന്നു... ആദം പറയുന്നതും ശെരിയാണ്...മനസിലൊരു പെണ്ണ് ജീവിക്കുമ്പോൾ എങ്ങനെയാ മറ്റൊരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുക...എന്നിരുന്നാലും എനിക്ക് എന്റേതായ ഒരുപാട് ആഗ്രഹങ്ങളില്ലേ...അതൊക്കെ ഞാൻ എങ്ങനെ വേണ്ട എന്ന് വെക്കും...അതിനെനിക്ക് കഴിയുമോ.. എനിക്കൊന്നും മനസിലാവുന്നില്ല റബ്ബേ..ആകെ കൂടെ പ്രാന്ത് പിടിക്കും പോലെ... എന്നെല്ലാം നമ്മള് മനസ്സിൽ പറഞ്ഞ് ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിനിടയിൽ ആദം പെട്ടന്ന് നമ്മളിൽ നിന്നും വിട്ട് മാറി കണ്ണ് തുടച്ചു പോക്കെറ്റിൽ നിന്നും റിങെടുത്ത് നമ്മളെ കൈ പൊക്കി പിടിച്ച് റിങ് ഇട്ട് തരാൻ വേണ്ടി നിന്നതും നമ്മളവന്റെ കയ്യിൽ പിടിച്ച് തടുത്തു... അപ്പൊത്തന്നെ ആദം പുരികം പൊക്കി നമ്മളെ നോക്കിയപ്പോ നമ്മള് ചെറു പുഞ്ചിരി സമ്മാനിച്ചു നമ്മളെ കൈ പിൻവലിച്ചു... "വേണ്ട ആദം...ഇതിപ്പോ നീയിട്ട് തന്നാൽ എന്റെ മനസ് വല്ലാതെ വേദനിക്കും...നീ പറഞ്ഞല്ലോ സായിയെ നിനക്ക് മറക്കാൻ കഴിയുന്നില്ല എന്ന്...മറക്കണമെന്ന് ഞാനൊരിക്കലും പറയുന്നില്ല...കാരണം നിന്നെ കൊണ്ട് മറക്കാൻ കഴിയില്ല...ഇനി നീ മറന്നാലും ഞാനൊരിക്കലും മറക്കാൻ പോവുന്നില്ല...എല്ലാം ഒന്ന് ശെരിയായിക്കോട്ടെ...എന്നിട്ടാവാം ഈ റിങ് ഇടലൊക്കെ..." എന്ന് നമ്മള് ചിരിച്ചോണ്ട് പറഞ്ഞതും ആദം പുഞ്ചിരിച്ചു നമ്മളെ വലത്തെ കൈ അവന്റെ ചുണ്ടോടടുപ്പിച്ചു ഉമ്മ വെച്ചിട്ട് നമ്മളെ നോക്കി.. *"i love you baby...you are my perfect choice"* "ശ്യോ...എനിക്ക് സുഖിച്ചു പൂച്ചക്കണ്ണ...ഇത് കേട്ട് മനസ്സലിഞ്ഞു ഞാൻ നിന്നോട് i love you too എന്ന് പറയുമെന്ന് കരുതിയെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്...നിന്നോട് ഞാനിപ്പോ അടുത്തൊന്നും i love you too എന്ന് പറയാൻ പോവുന്നില്ല..." എന്ന് പറഞ്ഞ് നമ്മളവന്റെ കയ്യിനുള്ളിൽ നിന്നും നമ്മളെ കയ്യ് ഊരിയെടുത്ത് അവനെ പുച്ഛിച്ചു തള്ളി പുറകിലേക്ക് തിരിഞ്ഞു പോവാൻ നിന്നതും ആദം നമ്മളെ മുടിയിൽ പിടിച്ച് ഒരൊറ്റ വലി വലിച്ചു... അപ്പൊത്തന്നെ നമ്മള് എരിവ് വലിച്ച് പുറകിലേക്ക് പോയി അവന്റെ നെഞ്ചിൽ മുട്ടി നിന്നതും അവന് നമ്മളെ കഴുത്തിലൂടെ രണ്ട് കയ്യും ഇട്ടിട്ട് കഴുത്തിന് നേരെ ഒരു ലോക്കിട്ട് നമ്മളെ മുടിയിൽ കവിള് മുട്ടിച്ചു നിർത്തി... "കോൺഫിഡൻസ് നല്ലതാ ബട്ട്‌ ഓവർ കോൺഫിഡൻസ് അതത്ര നല്ലതിനല്ല...എസ്‌പെഷ്യലി നിനക്ക്..." എന്നവൻ പറഞ്ഞത് കേട്ട് നമ്മള് ചെറു രീതിയിൽ പുഞ്ചിരിച്ചു നമ്മളെ കഴുത്തിലുള്ള അവന്റെ കയ്യിൽ പിടിച്ച് ഡയലോഗ് അടിക്കാൻ തുടങ്ങി.. "അപ്പൊ ആദം സാർ പറഞ്ഞ് വരുന്നത് നമ്മുടെ കരാറിലുള്ള രണ്ടാഴ്ചക്ക് മുന്നേ ഞാൻ നിന്നോട് ഇഷ്ടമാണെന്ന് പറയുമെന്നാണോ..." എന്ന് നമ്മള് ചോദിച്ചപ്പോ അവൻ തലയാട്ടി യഹ് എന്ന് പറഞ്ഞു... "ആദം...ഞാനെന്തായാലും നിനക്കൊരു അഡ്വൈസ് തരാം..കോൺഫിഡൻസ് നല്ലതാ ബട്ട്‌ ഓവർ കോൺഫിഡൻസ് അതത്ര നല്ലതിനല്ല...എസ്‌പെഷ്യലി എന്റെ പൂച്ചക്കണ്ണന്..." "ഓഹോ...എന്റെ ഡയലോഗ് എന്നോട് തന്നെ തിരിച്ചടിച്ചു...അതെന്തായാലും എനിക്കിഷ്ടപ്പെട്ടു...ഇത്രയേറെ വാശിയേറിയ പോരാട്ടമായത് കൊണ്ട് നമ്മുക്ക് കാത്തിരിക്കാം ആരാ ജയിക്കാൻ പോവുന്നതെന്ന്..അല്ലേ..." "കാത്തിരിക്കാം എന്നല്ല...കാത്തിരിക്കുകയാണ്...എന്തായാലും ഈ ഗെയിമിൽ നീ തന്നെയാണ് തോൽക്കാൻ പോവുന്നത്...നോ ഡൌട്ട്.." "അങ്ങനെ തീർത്ത് പറയല്ലേ ഝാൻസി റാണി മാഡം...കാര്യം നീ ഝാൻസി റാണിയൊക്കെ തന്നെയാ.... അത്രക്കും വീറും വാശിയുമൊന്നുമില്ലങ്കിലും നിനക്ക് ആവശ്യത്തിന് ഉണ്ട്...അതെല്ലാം കളത്തിനു പുറത്ത്...കളത്തിനകത്ത് നീ വെറും പൂച്ചക്കണ്ണന്റെ ബേബി ഡോള...ഞാൻ കീ കൊടുത്താൽ എന്റെ ഇഷ്ടത്തിന് വഴങ്ങി ആടുന്ന എന്റെ സ്വന്തം ബേബി ഡോൾ...അതിലെന്തെങ്കിലും സംശയമുണ്ടോ...? " എന്ന പൂച്ചക്കണ്ണൻ മാക്രി വല്യ ഡയലോഗ് അടിച്ചത് കേട്ട് നമ്മക്ക് രണ്ടെണ്ണം അങ്ങ് കൊടുക്കാൻ തോന്നിയെങ്കിലും നമ്മളൊരു നല്ല കുട്ടിയായത് കൊണ്ട് അവനോടുള്ള ദേഷ്യം അണപ്പല്ലിൽ അമർത്തി തീർത്തോണ്ടിരുന്നു... "പല്ലിറുമ്പി പല്ല് പൊട്ടിക്കാൻ നോക്കിയിട്ടൊന്നും യാതൊരു കാര്യവുമില്ല ജുബി...ഉള്ളത് ഉള്ളതുപോലെ പറയുന്നതാ എനിക്കിഷ്ട്ടം...എന്തായാലും ഗെയിമിൽ നീ തോറ്റാൽ എനിക്ക് സമർപ്പിക്കാം എന്ന് പറഞ്ഞൊരു കാര്യമുണ്ട്...അതോർമയുണ്ടല്ലോല്ലേ..." എന്ന് ചോദിച്ച് ആദം നമ്മളെ കഴുത്തിൽ നിന്നും കയ്യെടുത്ത് നമ്മളെ മൂട് നോക്കി ഒരടി തന്നിട്ട് നമ്മളെ മുന്നിലൂടെ ഇളിച്ചോണ്ട് പോയതും നമ്മള് വായും പൊളിച്ച് അവൻ പോവുന്നതും നോക്കി നിന്നിട്ട് തലക്കകത്ത് ഓളം വന്നപ്പോ അവന്റെ പിന്നാലെ ഓടി ചെന്ന് അവന്റെ പുറത്തൊരു കിക്ക് കൊടുത്തു... അതിന് തിരിച്ചു ഓൺ ദി സ്പോട്ടിൽ നമ്മക്കും കിട്ടിയപ്പോ വീണ്ടും നമ്മള് അവനെ നുള്ളി പരുവമാക്കി കച്ചറ കാണിച്ചപ്പോ അവനും തിരിച്ചു നമ്മളെ കച്ചറ കാണിച്ചോണ്ടിരുന്നു...അവസാനം പതിവ് പോലെ അതൊരു വമ്പൻ അടിയിലേക്ക് തിരിഞ്ഞ് പരസ്പരം മുടി വലി തുടങ്ങിയപ്പോ ഗതിക്കെട്ട് നമ്മള് കോംപ്രമൈസിന് തയ്യാറായി...അതോടെ ആദവും നമ്മളും മുടിയിൽ നിന്നും ഒപ്പം പിടി വിട്ടിട്ട് ക്ഷീണിച്ചോണ്ട് മുകളിലെ ടെറസിലേക്കുള്ള സ്റ്റെപ്പിലിരുന്ന് രണ്ട് മൂന്ന് വട്ടം ശ്വാസം എടുത്ത് വിട്ടിട്ട് മുടിയൊക്കെയൊന്ന് ഒതുക്കി ശെരിയാക്കി തല ചെരിച്ചു ആദമിനെ നോക്കിയപ്പോ അവൻ മുടി ശെരിയാക്കുന്ന തിരക്കിലാണ്... അത് കണ്ടതും നമ്മളെ മനസിലേക്ക് ഒരു പുത്തൻ വിരുത് വന്നപ്പോ നമ്മള് സ്വയം ഇളിച്ചോണ്ട് നീങ്ങി നീങ്ങി പോയി രണ്ടും കല്പ്പിച്ചു കണ്ണിറുക്കെ അടച്ച് അവന്റെ മടിയിലേക്ക് തല ചായ്ച്ചു... അപ്പൊത്തന്നെ ആദം കാലിൽ ബലം പിടിച്ചതും കുറച്ച് കഴിഞ്ഞപ്പോ കാൽ അയഞ്ഞത് കണ്ട് നമ്മള് പതിയെ ഒറ്റ കണ്ണ് തുറന്ന് അവന്റെ മുഖത്തേക്ക് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവന് പുഞ്ചിരിച്ചോണ്ട് പുരികം പൊക്കി നമ്മളെ നോക്കുന്നുണ്ട്... അതൊരു ലൈസൻസായി കണ്ടോണ്ട് നമ്മള് നൈസായി സ്റ്റെപ്പിലേക്ക് കാല് കയറ്റി വെച്ച് മലർന്ന് കിടന്ന് പൂച്ചക്കണ്ണന്റെ അവിടേം ഇവിടെം ഒക്കെ തോണ്ടി വെറുപ്പിക്കാൻ തുടങ്ങി... 🌸🥀🌸🥀🌸🥀🌸🥀🌸🥀🌸🥀🌸 "പൊടിമോളെ..നീ ഭക്ഷണം കഴിക്കുന്നില്ലേ...എത്ര സമയമായി വാതിലും പൂട്ടി റൂമിന്റെ അകത്ത് ഇരിക്കാൻ തുടങ്ങിയിട്ട്...അതിന് മാത്രം എന്താ നിനക്കത്തിനകത്ത് പണി..." ജുബിത്തയുടെയും നമ്മളെയും കുറെ ആൽബങ്ങൾ ബെഡിൽ നിരത്തി വെച്ച് എല്ലാം മറിച്ചു നോക്കി ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി കൊണ്ടിരിക്കെ ഉമ്മ അലറി വിളിച്ചത് കേട്ട് നമ്മള് കയ്യിലുള്ള ആൽബം അടച്ച് വെച്ച് കണ്ണ് തുടച്ചു ചിക്കി പരത്തിയിട്ട ആൽബങ്ങളെല്ലാം പെറുക്കിയെടുത്ത് ജുബിത്തയുടെ ബാഗിലേക്ക് തന്നെ തിരികെ വെച്ച് പോവാൻ നിന്നതും ഇത്താന്റെ ബാഗിന്റെ സിബ്ബിലെ കീ ചെയിൻ കണ്ട് ഒരുനിമിഷം നമ്മളൊന്ന് നിന്നു... അപ്പൊത്തന്നെ നമ്മളെ കൈ യാന്ത്രികമായി കീ ചൈനിലേക്ക് പോയതും നമ്മളത് പൊക്കി പിടിച്ച് അതിനുള്ളിലെ നമ്മളെയും ജുബിത്താന്റെയും ചിരിച്ചോണ്ട് നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കിയതും മുൻപൊരിക്കൽ ഈ കീ ചെയിൻ നമ്മള് വേണമെന്ന് വാശി പിടിച്ചപ്പോ ജുബിത്ത നമ്മളോട് പറഞ്ഞൊരു കാര്യമാണ് ഓർമ വന്നത്... •••••••••••••••••••• "നീയിനി എങ്ങനെയൊക്കെ വാശി പിടിച്ചാലും ഈ കീ ചെയിൻ ഞാൻ നിനക്ക് തരില്ല..." "അതെന്താ നിനക്ക് തന്നാൽ...എന്തായാലും നിന്റെ ഭാവി കെട്ട്യോൻ കൊണ്ട് തന്നതൊന്നുമല്ലല്ലോ ഞാൻ ചോദിച്ചാൽ തരാതിരിക്കാൻ...ഇനി അങ്ങനെ ആണേലും ശരി ജുമാനയുടെ ഫോട്ടോ ആ കീ ചൈനിൽ ഉണ്ടോ എന്ന ജുമാന അതെടുത്തിരിക്കും..." "ഒന്ന് പോടീ...ഒരു ജുമാന വന്നിരിക്കുന്നു...ജുമാഞ്ചി...ഹും..എന്റെ പൊന്നാര പൊടിമോളെ...ഇതെനിക്ക് നിനക്ക് തരണമെന്നൊക്കെയുണ്ട്...പക്ഷേ ഇത് ഞാൻ നിനക്ക് തന്നാൽ എനിക്ക് വല്ലാത്തൊരു ഫീലാണ്...ഇന്നലെ കോളേജിൽ വെച്ച് ഷാലു ഞാൻ അറിയാതെ ഇതൂരി എടുത്ത് മാറ്റി വെച്ചപ്പോ തന്നെ എനിക്കാകെ വിഷമമായതാ...ഞാൻ കരയുമെന്ന് കണ്ടപ്പൊഴാ അവളെനിക്കിത് തിരിച്ചു തന്നത്...എന്നെ സംബന്ധിച്ചു ഈ കീ ചൈനിന് ഒരുപാട് വിലയുണ്ട്...നിന്റെയും എന്റെയും പോക്കറ്റ് മണി ഒരുക്കൂട്ടി വാങ്ങിയതല്ലേ ഇത്...ഇത് ഞാൻ നിനക്ക് തന്ന നീയത് കൊണ്ട് പോയി എവിടെയെങ്കിലും കളയും..." "എന്നാലും ജുബിത്ത....ഇതിന് വലിയ വിലയൊന്നുമില്ലല്ലോ...ശെരിയാ നമ്മളെ രണ്ടുപേരുടെയും പോക്കെറ്റ് മണിക്കൊണ്ട് വാങ്ങിയതൊക്കെ തന്നെയാ... എന്നാലും ഒരു ദിവസത്തിനെങ്കിലും എനിക്ക് തന്നൂടെ...ഇനി പോയ തന്നെ പുതിയത് ഞാൻ വാങ്ങിക്കോളാം...പ്ലീസ് എനിക്ക് താ..." എന്ന് പറഞ്ഞ് നമ്മള് ജുബിത്താന്റെ കയ്യിൽ പിടിച്ച് കെഞ്ചിയപ്പോ അവള് ബാഗ് മാറ്റി വെച്ച് നമ്മളെ അടുത്തിരുന്നു...എന്നിട്ട് എല്ലാപ്പോഴെത്തെയും പോലെ നിഷ്കളങ്കമായി പുഞ്ചിരിച്ചു നമ്മളെ കയ്യിന് മുകളിൽ കൈ വെച്ചു... "ശെരിയാ നീ പറഞ്ഞത്...ഈ കീ ചെയിൻ പോയാൽ നീ പുതിയൊരെണ്ണം വാങ്ങും...അതിൽ ഇതുപോലെ തന്നെ നമ്മളെ രണ്ടുപേരുടെയും ഫോട്ടോയും വെക്കും...പക്ഷേ നമ്മള് ആദ്യമായി വളരെ ഇഷ്ട്ടത്തോടെ വാങ്ങിയ എന്ത് സാധനമായാലും അത് മിസ്സായി അത് പോലെത്തെ വേറൊന്ന് വാങ്ങിച്ചാലും എന്തോ നമ്മുക്ക് ആദ്യത്തേതിന്റെ അത്ര ഇഷ്ടമൊന്നും രണ്ടാമത്തേതിനോടുണ്ടാവില്ല... പിന്നെ ഇത് ഞാൻ നിനക്ക് തരാത്തതിന്റെ കാരണം...നീയിപ്പോഴും കുഞ്ഞാണ്...ഇപ്പൊ നീ പറയും എന്താ ജുബിത്താ നീയിങ്ങനെ..എന്തിനാ എന്നെ എപ്പോഴും കുഞ്ഞ് കുഞ്ഞ് എന്ന് പറഞ്ഞ് ചെറുതാക്കുന്നത്...ഞാൻ ഇപ്പൊ പ്ലസ് ടൂവിനാണ് പഠിക്കുന്നത് എന്നൊക്കെ...അതൊക്കെ പറഞ്ഞാലും ശെരി നീയിപ്പോഴും എനിക്കെന്റെ കുഞ്ഞ് തന്നെയാണ്...ഒരു ഉമ്മാക്ക് ഒരു കുഞ്ഞെങ്ങനെയാ അത്പോലെ തന്നെയാ നീ എനിക്കും..." എന്നൊക്കെ ജുബിത്ത പറഞ്ഞത് കേട്ട് നമ്മള് ചിരിച്ചോണ്ട് അവളെ കെട്ടിപിടിച്ചു... "എന്റെ ഈ ഉമ്മച്ചിയെ ഇവിടെ എല്ലാവരും കെട്ടിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്...എന്ത് വന്നാലും എന്റെ ഉമ്മച്ചി ആരെയും കെട്ടി എന്റെ അടുത്ത് നിന്ന് എങ്ങോട്ടും പോവരുത്...എനിക്കെന്റെ ഉമ്മച്ചി ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല...കേട്ടോ ജുബി ഉമ്മച്ചി..." എന്ന് നമ്മള് കുസൃതിയോടെ പറഞ്ഞതും ജുബിത്ത ചിരിച്ച് തലയാട്ടി നമ്മളെ വാരി പുണർന്നു... *"ഉമ്മച്ചി എങ്ങോട്ടും പോവില്ല മോളൂസേ...നീയെന്റെ ജീവന....എന്റെ ജീവനെ വിട്ട് ഞാൻ എങ്ങോട്ട് പോവാനാ...ഇനി പോവാണേൽ തന്നെ നിന്നെയും കൊണ്ടേ ഞാൻ പോവൂ...കാരണം പൊടിമോൾ ഇല്ലാതെ ജുബി ഇല്ലല്ലോ...ഈ ലോകത്ത് ഞാൻ ആരെക്കാളും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയല്ലേ...ആ നിന്നെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല...പോരെ..."* ••••••••••••••••••••••••••••••• എന്നൊക്കെയും ജുബിത്ത അന്ന് പറഞ്ഞത് നമ്മളെ മനസിലേക്ക് വന്നപ്പോ അറിയാതെ തന്നെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... വാക്കൊക്കെ വെറും പാഴ്വാക്കാണെന്ന പോലെയാണ് ഇപ്പൊ ജുബിത്താന്റെ കാര്യം...ഒരു കാലത്ത് ഞാനായിരുന്നു ജീവൻ...ഇപ്പൊ അതെല്ലാം മുബാറക് ഫാമിലിയും ആദവുമായി...എന്നൊക്കെ ആയാലും ജുബിത്ത എനിക്കെന്നും എന്റെ ഉമ്മച്ചി തന്നെയാണ്...ഉമ്മ തരുന്നതിനേക്കാളേറെ സ്നേഹം എനിക്ക് ജുബിത്ത തന്നിരുന്നു...ആ സ്നേഹം പെട്ടന്ന് ഇല്ലാതായപ്പോ...എനിക്ക് താങ്ങാൻ കഴിയുന്നില്ല ജുബി...നിന്നെയൊന്ന് ശെരിക്ക് അടുത്ത് നിന്ന് കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോവാ... കഴിഞ്ഞതൊക്കെയും മനസ്സിൽ നിന്നും എടുത്ത് കളഞ്ഞ് നമ്മള് കണ്ണ് തുടച്ചിട്ട് ഒരു ഷോൾ എടുത്ത് കഴുത്തിലൂടെ ഇട്ടിട്ട് റൂമിൽ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാൻ വേണ്ടി കിച്ചണിലേക്ക് ചെന്നപ്പോ ഉമ്മ നമ്മക്കുള്ള ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്... അതോണ്ട് കൂടുതൽ ചോദിക്കാനും പറയാനും നിൽക്കാതെ നമ്മള് ചെന്നിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി...കഴിക്കുന്നതിനിടയിലും മനസ് മുഴുവൻ ജുബിത്താ മാത്രമാണ്...ആകെ കൂടെ ഒരൊറ്റപ്പെട്ട അവസ്ഥയാണ് നമ്മക്ക്...ജുബിത്തയില്ലാതെ നമ്മക്ക് പറ്റുന്നില്ല.... 💕💜💕💜💕💜💕💜💕💜💕💜💕 "എനിക്ക് നീയില്ലാതെ പറ്റില്ല ആദം...നീയെന്ന് വെച്ച ഞാൻ മരിക്കാൻ പോലും റെഡിയാവും...അത്രയേറെ നീയെന്നെ പിടിച്ച് കുലുക്കിയതല്ലേ...നിന്നെ പോലെ ഒരു മൊഞ്ചനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...നിന്റെ മൊഞ്ചിൽ എടുത്ത് പറയേണ്ട ഒന്ന് നിന്റെയീ ക്രിസ്റ്റൽ കണ്ണുകൾ...അതും വെച്ച് നീയെന്നെ നോക്കുമ്പോ ഹോ എന്റെ റബ്ബേ...എനിക്കിനി ജീവിക്കണ്ടായെ...." ആദം അവനെ പറ്റി നമ്മളോട് തള്ളി മറിക്കാൻ പറഞ്ഞപ്പോ നമ്മള് നന്നാക്കി തള്ളി കൊടുത്ത് ടൈറ്റാനിക്ക് പോസിൽ കൈ മലർത്തിയതും ബാലൻസ് കിട്ടാതെ ആദമിന്റെ മടിയിൽ നിന്നും ഉരുണ്ടു വീഴാൻ പോയതും ആദം നമ്മളെ ഡ്രെസ്സിൽ പിടിച്ച് പുറകിലേക്ക് വലിച്ച് നമ്മളെ ശെരിക്ക് കിടത്തി... "തള്ളി തള്ളി നീ തെറിച്ചു പോവാണല്ലോ ജുബി...എന്തൊക്കെ ആയാലും നിന്റെ തള്ളിനു പത്തിൽ പൂജ്യം മാർക്ക്‌.. " എന്ന പൂച്ചക്കണ്ണൻ ബലാൽ പറഞ്ഞത് കേട്ട് നമ്മള് വായും പൊളിച്ചു അവനെ നോക്കി... "ആഹാ ഇതെവിടെത്തെ ന്യായം...നീയെന്നെ കുറിച്ച് തള്ളിയതിന് ഞാൻ നിനക്ക് പത്തിൽ ഒൻപത് മാർക്ക്‌ ഇട്ട് തന്നില്ലേ...എന്നിട്ട് എനിക്കെന്താ ഒരു മാർക്ക്‌ പോലും തരാത്തത്... " എന്ന് നമ്മള് സങ്കടത്തോടെ ചോദിച്ചപ്പോ ആദം ചിരിച്ചിട്ട് നമ്മളെ ഒന്നൂടെ കയറ്റി കിടത്തി... "കാരണം നീ തള്ളിയിട്ടില്ലല്ലോ...ഒരു ഉദാഹരണം പറയുകയാണെങ്കിൽ നീ ആദ്യം പറഞ്ഞു നിനക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന്...അത് നീയെപ്പോഴും എന്നോട് പറയാറുള്ളത് കൊണ്ട് അത് തള്ളിൽ കൂട്ടില്ല...ഇനി അടുത്തത് പറയാണേൽ ഞാനെന്ന് വെച്ചാൽ നീ മരിക്കാൻ പോലും റെഡിയാവും...ഞാനില്ലാതെ ജീവിക്കാൻ പറ്റാത്ത നീ എന്തായാലും എനിക്ക് വേണ്ടി മരിക്കേം ചെയ്യും..അപ്പൊ അതും തള്ളിൽ കൂട്ടില്ല...ബാക്കിയൊക്കെയും ഇത്പോലെ തന്നെയാ...സോ നീ തള്ളിയിട്ടില്ല..." എന്ന് ആദം വിശദീകരിച്ചു തന്നപ്പോ നമ്മള് ചുണ്ട് കോട്ടി മുഖം തിരിച്ചു...അപ്പൊത്തന്നെ നമ്മളെ മനസിലേക്ക് ഒരു ചോദ്യം വന്നതും നമ്മള് മോന്ത അവന്റെ നേരെ തിരിച്ചു... "ആദം...ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..." എന്ന് നമ്മള് അവന്റെ ചുണ്ടിൽ വിരല് വെച്ച് ഉരസി ചോദിച്ചപ്പോ ആദം നമ്മളെ നോക്കിയിട്ട് ഞൊടിയിടയിൽ അവന്റെ ചുണ്ടിലെ നമ്മളെ വിരൽ കടിച്ച് പിടിച്ചു...അപ്പൊത്തന്നെ നമ്മക്ക് ചെറുതായി വേദന എടുത്തെങ്കിലും നമ്മളത് കാര്യമാക്കാതെ പറയോ എന്ന് ചോദിച്ചപ്പോ അവൻ തലയാട്ടി...അത് കണ്ടതും നമ്മള് ചിരിച്ചോണ്ട് അവനോട് കാര്യം ചോദിച്ചു... "ഞാൻ മരിച്ചാൽ നീ കരയോ..." എന്ന് നമ്മള് കുറച്ച് ഇമോഷൻസൊക്കെ മുഖത്ത് ഫിറ്റാക്കി നല്ല ഫീലിൽ ചോദിച്ച് ആദമിനെ നോക്കിയപ്പോ അവൻ നമ്മളെ മിഴിച്ചു നോക്കിയിട്ട് കടിച്ച് പിടിച്ച് നിക്കുന്ന നമ്മളെ വിരല് വിട്ടു...എന്നിട്ട് ചെറു പുഞ്ചിരി തൂകി ഇല്ല എന്ന് പറഞ്ഞു... "അതെന്താ നീ കരയാത്തെ...അപ്പൊ നിനക്ക് എന്നോട് സ്നേഹമില്ലേ..." എന്ന് നമ്മള് സംശയത്തോടെ ചോദിച്ചപ്പോ ആദം ഒന്ന് ചിരിച്ചിട്ട് അവന്റെ മടിയിൽ വെച്ച നമ്മളെ തല പൊക്കി നമ്മളെ എണീപ്പിച്ചിട്ട് നമ്മളെ കഴുത്തിലൂടെ കയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു നിർത്തി... "ജുബി...നിനക്കറിയോ..നമ്മള് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാൾ നമ്മളെ വിട്ട് പോയ ആ നിമിഷമുണ്ടല്ലോ നമ്മള് ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ അലമുറയിട്ട് കരഞ്ഞാലും അവര് നമ്മളെ വിട്ട് എന്നെന്നേക്കുമായി ഈ ലോകത്ത് നിന്ന് അകന്നു പോയെന്ന സത്യം മനസിലാക്കി കഴിഞ്ഞാൽ പിന്നെ നമ്മുക്ക് ഒരു തുള്ളി കണ്ണീര് പോലും കണ്ണിൽ നിന്നും വരില്ല...മറിച്ചു അവരുടെ പ്രാണന്റെ കൂടെ നമ്മളെ പ്രാണനും പോയ പോലെ തോന്നും...വല്ലാത്തൊരു മരവിപ്പാണ് ആ സമയത്ത്..തലയൊക്കെ കനം വെച്ച് ചുറ്റും എന്താ നടക്കുന്നതെന്ന് മനസിലാക്കാൻ പറ്റാത്ത ഒരവസ്ഥ...അപ്പൊ നമ്മക്ക് കരച്ചില് പോയിട്ട് ഒന്നും വരില്ല...മറിച്ചു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം വേദനാവും ഉള്ളമാകെ...നമ്മള് മനസ് മരിച്ചു പോയി എന്നൊക്കെ പറയുന്ന നിമിഷമാണ് അപ്പൊ... എന്നൊക്കെ ആയാലും നീ മരിച്ച ഞാൻ കരയില്ല...കാരണം നീ ഒറ്റക്കല്ലല്ലോ മരിക്കുന്നത്...നമ്മള് ഒരുമിച്ചല്ലേ...അതും ഈ വില്ലയുടെ മുകളിൽ നിന്നും താഴേക്ക് ചാടി..." നമ്മള് നല്ലപോലെ സങ്കടപ്പെട്ട് വരുന്നതിനിടയിൽ ആദം അവസാനം കേറി ചളിയടിച്ചതും നമ്മള് പെട്ടന്ന് ചിരിച്ചു പോയി.. അപ്പൊത്തന്നെ അവനും കൂടെ ചിരിച്ച് നമ്മളെ ഒന്നൂടെ ചേർത്ത് പിടിച്ചപ്പോ നമ്മള് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.... "അപ്പൊ ആദം...നമ്മള് ഓസ്‌ട്രേലിയയിൽ പോവുന്നില്ലേ...അതിന് മുന്നേ തന്നെ നമ്മളിവിടെന്ന് ചാടി മരിക്കോ..." "ഓഹ്...ശേ...ഞാനത് മറന്ന് പോയി...അപ്പൊ നമ്മുക്ക് പ്ലാൻ മാറ്റാം...നമ്മുക്ക് ഓസ്‌ട്രേലിയയിൽ ചെന്നിട്ട് നമ്മളെ കൊട്ടാരത്തിന്റെ മുകളിൽ നിന്നും ചാടി ചാവാം...എങ്ങനെയുണ്ട്..." എന്ന് ആദം ചോദിച്ചത് കേട്ട് നമ്മള് ഡബ്ബിൾ ഓക്കേ പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു... കുറെ സമയം ഓരോന്ന് സംസാരിച്ചു ആ കിടത്തം തുടർന്നതും രാത്രി കൂടുന്നതിനനുസരിച്ചു തണുപ്പ് കൂടി വന്നപ്പോ നമ്മള് പൂച്ചക്കണ്ണനെ ഇറുക്കെ കെട്ടിപിടിച്ച് കൂടുതൽ കൂടുതൽ അവനിലേക്ക് പറ്റി കിടന്ന് എപ്പോഴോ കണ്ണടച്ചു പോയി... 💜💕💜💕💜💕💜💕💜💕💜💕💜💕 ജുബി ഓരോ കൊനിഷ്ട്ട് ചോദ്യങ്ങൾ ചോദിച്ചും നമ്മള് അതിനെല്ലാം ഉത്തരം നൽകിയും സമയമൊക്കെ അതിന്റെ വഴിക്കങ്ങനെ പോയപ്പോ എപ്പോഴോ ജുബി നമ്മളെ മുറുക്കെ പിടിച്ച് ഉറങ്ങിയിട്ടുണ്ട്... അത് കണ്ട് നമ്മള് നിലാവിന്റെ വെളിച്ചത്തിൽ അവളെ മുഖത്തേക്ക് നോക്കിയപ്പോ പെറ്റ തള്ള പോലും സഹിക്കാത്ത വിധം ചത്തുറങ്ങാണ്...അതോണ്ട് തന്നെ ഇനി ഇവിടെയിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയപ്പോ നമ്മള് ജുബിയെ തട്ടി വിളിച്ചു... "ജുബി എഴുന്നേറ്റേ...നമ്മുക്ക് റൂമിലേക്ക് പോവാം..." എന്ന് പറഞ്ഞ് നമ്മള് അവളെ പിടിച്ചു കുലുക്കിയതും ജുബി പാതി കണ്ണ് തുറന്ന് നമ്മളെ നോക്കിയിട്ട് വീണ്ടും കിടന്നു...അത് കണ്ട് നമ്മള് അവളെ വീണ്ടും തട്ടി വിളിച്ചതും അവള് നമ്മളെ കൈ പിടിച്ച് വെച്ച് ഓരോ പിച്ചും പേയും പറഞ്ഞോണ്ടിരുന്നു... "പ്ലീസ്‌ ആദം..നമ്മുക്ക് ഇവിടെ ഉറങ്ങ...നീ എന്റെ അടുത്ത് കിടന്നോ..." "അതൊന്നും പറഞ്ഞ ശെരിയാവില്ല...വാ എണീക്ക് നമ്മുക്ക് റൂമിലേക്ക് പോവാം...തണുപ്പ് കൂടുന്നുണ്ട് ജുബി...എണീക്ക് നമ്മുക്ക് പോവാം..." "ഇല്ല...നമ്മുക്ക് ഇവിടെ കിടക്കാം...എനിക്ക് വയ്യ ഇനി എഴു..." എന്ന് പറഞ്ഞ് മുഴുവനാക്കും മുന്നേ ജുബി വീണ്ടും ഉറക്കത്തിലേക്ക് വീണതും ഇനി ഇവളെ വിളിച്ചുണർത്തിയിട്ട് ഒരു കാര്യവുമില്ല എന്നറിയാവുന്നത് കൊണ്ട് നമ്മള് പതിയെ ജുബിയെ നമ്മളിൽ നിന്നും അകത്തിയിട്ട് അവളെ രണ്ട് കയ്യിലും വാരിയെടുത്ത് ടെറസിൽ നിന്നും അകത്തേക്ക് കയറി റൂമിലേക്ക് നടന്നു.. നടക്കുന്നതിനിടയിലും അവള് ഓരോ പിച്ചും പേയും പറയുന്നുണ്ടെങ്കിലും അതൊന്നും നമ്മക്ക് തീരെ വ്യക്തമാവാത്തോണ്ട് നമ്മളത് ശ്രദ്ധിക്കാൻ നിൽക്കാതെ റൂമിലേക്ക് നടന്ന് അവസാനം റൂമിന് മുന്നിൽ എത്തിയപ്പോ ഡോർ കാൽ കൊണ്ട് ചവിട്ടി തുറന്ന് റൂമിന്റെ അകത്തേക്ക് കയറി ജുബിയെ ബെഡിൽ കൊണ്ട് തള്ളി... എന്നിട്ട് ലൈറ്റ് ഇട്ട് പില്ലോയൊക്കെ ശെരിയാക്കി വെച്ച് കൊടുത്ത് അവളെ കാലിലെ ചെരുപ്പൂരി സൈഡിലേക്ക് വലിച്ചെറിഞ്ഞു നമ്മളവൾക്ക് പുതപ്പിച്ചു കൊടുത്തിട്ട് ലൈറ്റ് ഓഫ്‌ ചെയ്ത് ലാംബ് ഓൺ ആക്കി അവളുടെ അടുത്തിരുന്നു... ലാംബ് ലൈറ്റിന്റെ വെളിച്ചം കൊണ്ട് അവളെ മുഖം ഉദിക്കുന്നത് കണ്ട് നമ്മള് കുറച്ച് നേരം അവളെ മുഖത്തേക്ക് നോക്കിയിരുന്നിട്ട് നെടുവീർപ്പിട്ട് ബെഡിൽ നിന്നും എണീക്കാൻ നിന്നതും ജുബി നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊത്തന്നെ നമ്മള് തിരിഞ്ഞു അവളെ നോക്കിയപ്പോ അവള് ഒറ്റ കണ്ണ് തുറന്ന് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്...അപ്പൊ ഇത്രയും നേരം അവള് അവസരം മുതലാക്കുകയായിരുന്നെന്ന് നമ്മക്ക് ക്ലിക്കായതും നമ്മള് തലയാട്ടി ചിരിച്ച് ബെഡിൽ ഇരുന്നപ്പോ ജുബി രണ്ട് കണ്ണും തുറന്ന് നമ്മളെ നോക്കി സൈറ്റ് അടിച്ചു.. അതിന് തിരിച്ചും സൈറ്റ് അടിച്ചു കൊടുത്തപ്പോ ജുബി നമ്മളെ കഴുത്തിൽ കൈ വെച്ച് ബെഡിൽ നിന്നും ഏന്തി വലിഞ്ഞു എണീറ്റ് നമ്മളെ മൂക്കിനോട് അവളെ മൂക്ക് മുട്ടിച്ചു ഗുഡ് നൈറ്റ്‌ ആദം എന്ന് പറഞ്ഞു നമ്മളെ ചുണ്ടിലൊരു ഉമ്മ വെച്ചു... അതിന് നമ്മളും തിരിച്ചു അവളെ കവിളിലൊരു ഉമ്മ കൊടുത്ത് ഗുഡ് നൈറ്റ്‌ വിഷ് ചെയ്തതും ജുബി അപ്പൊത്തന്നെ ബെഡിലേക്ക് വീണ് കണ്ണടച്ച് കിടന്നു... അവളെ കള്ളത്തരം പിടിച്ച ഉറക്കം കണ്ട് നമ്മള് ചിരിച്ചോണ്ട് ബെഡിൽ നിന്നും എണീറ്റ് ലാപ്പ് എടുത്ത് സോഫയിൽ ചെന്നിരുന്ന് പെന്റിങ്ങിൽ കിടക്കുന്ന വർക്കിലേക്ക് ശ്രദ്ധ ചെലുത്തി.... ❣️💕❣️💕❣️💕❣️💕❣️💕❣️💕❣️💕 പതിവ് പോലെ അലാറം അടിക്കുന്ന സൗണ്ട് കേട്ട് നമ്മള് ഞെട്ടി ഉണർന്ന് പെട്ടന്ന് അലാറം ഓഫ്‌ ചെയ്ത് സൈഡിലേക്ക് തല ചെരിച്ചപ്പോ ആദം ചക്ക വെട്ടിയിട്ട പോലെ പൊരിഞ്ഞ ഉറക്കമാണ്... അത് നോക്കി ഇളിച്ചോണ്ട് നമ്മള് ബെഡിൽ നിന്നും എണീറ്റ് പെട്ടന്ന് ഫ്രഷായി ശബ്ദം വെക്കാതെ പുറത്തേക്ക് കടന്ന് പ്രെയർ ഹാളിൽ ചെന്ന് നിസ്കരിച്ചു...നിസ്കാരമൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങി കിച്ചണിലേക്ക് ചെന്നപ്പോ ഉമ്മി മാത്രമേ കിച്ചണിലുള്ളൂ... സാധാരണ ഈ സമയത്ത് ഉമ്മാമ്മയും കൂടെ ഉണ്ടാവണമല്ലോ എന്ന് നമ്മള് മനസ്സിൽ പറഞ്ഞ് ചിരിച്ചോണ്ട് കിച്ചണിലേക്ക് കയറി നമ്മളെ സ്ഥിരം സ്ഥലത്ത് ഇരുന്നപ്പോ ഉമ്മി ചിരിച്ചോണ്ട് നമ്മക്കുള്ള കോഫി നമ്മളെ നേരെ നീട്ടിയപ്പോ നമ്മളത് വാങ്ങി ഒരു സിപ്പ് കുടിച്ചു... "ഉമ്മി...ഉമ്മാമ്മ എവിടെ എണീറ്റില്ലേ..." "ഇല്ല...ഉമ്മാക്ക് തലവേദനായ..കുറച്ച് കഴിഞ്ഞ് വരാമെന്ന് പറഞ്ഞു..." എന്ന് ഉമ്മി പറഞ്ഞപ്പോ നമ്മള് ഓ എന്ന് പറഞ്ഞ് പുഞ്ചിരിച്ചു കോഫി ഒറ്റ വലിക്ക് കുടിച്ച് പൂച്ചക്കണ്ണനുള്ള കോഫി എടുത്ത് പോവാൻ നിന്നതും ഉമ്മി നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊത്തന്നെ നമ്മള് തിരിഞ്ഞു നോക്കിയപ്പോ ഉമ്മി ചിരിച്ചോണ്ട് കണ്ണ് കൊണ്ട് ചെയർ കാണിച്ച് ഇരിക്കാൻ പറഞ്ഞപ്പോ നമ്മള് ഒന്നും മനസ്സിലാവാതെ ചെയറിൽ ഇരുന്ന് ആദമിനുള്ള കോഫി മാറ്റി വെച്ച് ഉമ്മിയെ നോക്കിയപ്പോ ഉമ്മി ചിരി വിടാതെ നമ്മളെ അടുത്തേക്ക് നീങ്ങിയിരുന്നു.. "ജുബി ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ ഉള്ളത് ഉള്ളതുപോലെ പറയണം...എന്ന് വെച്ച് ചടപ്പൊന്നും തോന്നേണ്ട...ഞാൻ നിന്റെ ഉമ്മി തന്നെയല്ലേ..." എന്ന് പറഞ്ഞ് ഉമ്മി മുൻ‌കൂർ ജാമ്യം എടുക്കുന്നത് കണ്ട് സംഭവം കുറച്ച് കൂടിയതാണെന്ന് ഉറപ്പായപ്പോ നമ്മള് അതെന്താണെന്നറിയാൻ വേണ്ടി ഉമ്മിക്ക് തലയാട്ടി കൊടുത്തു... "അത്...നീയും ആദവും ഇപ്പൊ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഒരു ഏഴെട്ട് മാസം ആയല്ലോ...ആദ്യം നിങ്ങള് തമ്മിൽ കുറെ ഉരസൽ ഉണ്ടായിരുന്നെങ്കിലും ഇപ്പൊ അങ്ങനെയൊന്നുമില്ല എന്ന് രണ്ടാളുടെയും പെരുമാറ്റം കണ്ടിട്ട് മനസ്സിലായിട്ടുണ്ട്...അതോണ്ട് നീയും ആദവും തമ്മിൽ ഇത് വരെ എന്തെങ്കിലും...." എന്ന് ചോദിച്ച് ഉമ്മി ആകെ മടിയായിട്ട് നീട്ടി പോയതും നമ്മക്ക് കാര്യം മനസിലായപ്പോ ശെരിക്കും ചടച്ചു...അതോണ്ട് തന്നെ നമ്മള് ഉമ്മിക്ക് വേണോ വേണ്ടേ എന്ന രീതിയിൽ പുഞ്ചിരിച്ചു കൊടുത്തപ്പോ ഉമ്മി നമ്മളെ കയ്യിൽ പിടിച്ചു... "എനിക്കറിയാം ഞാൻ ചോദിക്കുമ്പോൾ നിനക്ക് ചടപ്പുണ്ടെന്ന്...ഇതൊന്നും ശെരിക്കും ഞാൻ ചോദിക്കേണ്ടതേ അല്ല...പക്ഷേ നിങ്ങളെ കാര്യത്തിൽ കുറച്ച് വേവലാതി ഉള്ളത് കൊണ്ട ചോദിക്കുന്നത്...ആദമിന്റെ ആച്ച എന്നും വിളിച്ച് ചോദിക്കാൻ പറഞ്ഞ് നിർബന്ധിച്ചിട്ട ഞാൻ ചോദിച്ചത്...ജുബി നീയെന്റെ ചോദ്യത്തിന് ഉത്തരം തന്നില്ല... " എന്ന് ഉമ്മി വീണ്ടും ചോദിച്ചതും നമ്മള് ആ ആച്ചക്ക് എന്തിന്റെ കേടാ എന്ന് മനസ്സിൽ പറഞ്ഞ് ഉമ്മിയെ നോക്കി മടിച്ചു മടിച്ചു ഇല്ലാ എന്ന് തലയാട്ടി...അത് കണ്ട് ഉമ്മി തലയാട്ടിയിട്ട് നമ്മളെ അടുത്തേക്ക് ഒന്നൂടെ നീങ്ങിയിരുന്നു... "ജുബി...ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം...ആച്ച ചോദിക്കാൻ പറഞ്ഞ് നിർബന്ധിക്കുന്നതിന് മുന്നേ തന്നെ നിന്നോട് ഞാൻ ഇതിനെ പറ്റി സംസാരിക്കാൻ ഇരിക്കയായിരുന്നു..അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ നിങ്ങൾ രണ്ടാളും ചെറു പ്രായങ്ങള...സ്വയം ഓരോ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുത്ത് ഓരോ ബുദ്ധിമോശം കാണിക്കും...അതിൽ പെട്ട ഒന്നാണ് ആദിയും നൈലുവും..." എന്ന് ഉമ്മി പറഞ്ഞത് കേട്ട് നമ്മള് ഒന്നും മനസ്സിലാവാതെ ഉമ്മിയെ നോക്കിയപ്പോ ഉമ്മി ബാക്കി പറയാൻ തുടങ്ങി... "ആദി നൈലുനെ മാര്യേജ് ചെയ്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടാണ് നൈലു പ്രെഗ്നന്റ് ആയത്..ആദ്യത്തെ ഒരു വർഷം അവര് അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്ന് വെച്ച് ഞാൻ നൈലൂനോട്‌ അക്കാര്യത്തെ പറ്റിയൊന്നും സംസാരിച്ചിട്ടില്ലായിരുന്നു...അതോണ്ട് തന്നെ അവര് ജോളിയടിച്ചു നടന്നു...രണ്ടാമത്തെ വർഷമായപ്പോ കുടുംബക്കാരും മറ്റവരും ഒക്കെ ചോദ്യം തുടങ്ങിയെങ്കിലും ആദ്യമാദ്യം ഞാനത് കാര്യമാക്കിയില്ലങ്കിലും കുറെ കഴിഞ്ഞിട്ടും നൈലൂന് ഒരു ലക്ഷണവും കാണാതായിട്ട് എനിക്ക് ശെരിക്ക് പേടിയാവാൻ തുടങ്ങി...അപ്പൊത്തന്നെ ഞാനവളെ വിളിച്ചോണ്ട് പോയി ഇതേ ചോദ്യം തന്നെ ചോദിച്ചപ്പോഴാണ് അവര് രണ്ടുപേരും ഇപ്പോഴൊന്നും ഒരു കുഞ്ഞ് വേണ്ട എന്ന തീരുമാനം എടുത്ത് ക്യാപ്സൂൾ കഴിച്ച് നടക്കാണെന്ന് പറഞ്ഞത്.... അതറിഞ്ഞതോടെ ആദിക്ക് എന്റെ കയ്യിൽ നിന്നും ഒരുപാട് വഴക്ക് കേട്ടതാ...ഈ ക്യാപ്സൂൾ കഴിക്കുന്നത് തന്നെ ഡെയ്ഞ്ചർ ആണെന്ന് മനസിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു...അതിനെ കുറിച്ച് ബോധം വെച്ചപ്പൊത്തന്നെ ആദിയും നൈലുവും ചികിത്സ നടത്തിയെങ്കിലും പടച്ചോന്റെ പരീക്ഷണത്തിന് മുന്നിൽ അവര് ഒരു വർഷം പോലെ ചികിത്സ ചെയ്യേണ്ടി വന്നിട്ടുണ്ട്..ഇപ്പൊ നൈലു ഒരുപാട് മരുന്നൊക്കെ കഴിച്ചാണ് അവർക്കൊരു കുഞ്ഞുണ്ടായത്... ഇതൊക്കെ ഞാനെന്തിനാ നിന്നോട് പറയുന്നതെന്ന് വെച്ചാൽ എന്റെ ആ പുന്നാര മോനെ പേടിച്ചിട്ടാണ്...അവന്റെ കയ്യിൽ ഇല്ലാത്ത കുരുത്തക്കേടും അറിവുകളും ചുരുക്കമാണ്...നിന്നെ പൊട്ടത്തിയാക്കി കൊണ്ട് അവൻ പലതും ചെയ്യും...നിനക്ക് മനസിലായി കാണും ആദമിന് കുട്ടികളോടുള്ള ഇഷ്ട്ടമൊക്കെ വളരെ കുറവാണ്...അവനെപ്പോഴും അവന്റെ ലൈഫ് എന്നൊരു ചിന്ത മാത്രമാണ്...ഇതിനിടയിൽ അവന് ഇങ്ങനെയൊരു ചിന്തയെ ഉണ്ടാവില്ല... ഇപ്പൊ ഞാനെന്താ പറഞ്ഞ് വരുന്നതെന്ന് വെച്ചാൽ ഇതുവരെ നിങ്ങൾ തമ്മിൽ അങ്ങനെയൊന്നും നടക്കാത്തത് കൊണ്ട് നീ ആദമിനോടൊന്ന് സൂചിപ്പിക്ക്... നേരിട്ട് ചെന്ന് പറയണ്ട...എന്തേലും വിധത്തിൽ ഒന്ന് സൂചിപ്പിച്ച മതി...നീയൊരു പെണ്ണല്ലേ...കുബുദ്ധിയൊക്കെ നിനക്ക് നല്ലോണമുണ്ടെന്ന് എനിക്കറിയാം...അധികം വൈകുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല...അതോണ്ട് നീയെങ്ങനെയെങ്ങിലും ഒന്ന് സൂചിപ്പിച്ചു നോക്ക്...ഓക്കേ..." എന്ന് ചോദിച്ച് ഉമ്മി നമ്മളെ ഷോൾഡറിൽ കൊട്ടിയപ്പോ നമ്മള് എന്തോന്ന് സൂചിപ്പിക്കാൻ എന്ന് മനസ്സിൽ പറഞ്ഞ് ഉമ്മിക്ക് തലയാട്ടി കൊടുത്ത് കോഫിയുമെടുത്ത് നടന്നു... 'സൂചിപ്പിക്കാനോ...എന്തിന്..നമ്മള് ഡൈറെക്റ്റ് ആയി അവനോട് കരഞ്ഞു പറഞ്ഞിട്ടും പോലും മൈൻഡ് വെക്കാത്ത അവനോട് ഞാനെന്ത് സൂചിപ്പിക്കാനാ...ഇനി സൂചിപ്പിച്ച തന്നെ ആദം വല്ല തർക്കുത്തരവും പറയുമെന്നല്ലാതെ ഈയടുത്ത കാലത്തൊന്നും ജൂനിയർ ആദമോ ജുബിയോ ഈ വില്ലയിൽ ഓടി കളിക്കില്ല...ഇനി നമ്മള് എന്ത് ചെയ്യും പടച്ചോനെ...ഒരു ഐഡിയ പറഞ്ഞ് തരു...പ്ലീസ്...' എന്നൊക്കെ സ്വയം നുള്ളി പെറുക്കി പറഞ്ഞ് നമ്മള് ഓരോന്ന് ആലോചിച്ചു റൂമിലേക്ക് കയറി ചെന്നതും ആദം ഫ്രഷായി ഇറങ്ങിയതും ഒപ്പം...അതോണ്ട് തന്നെ നമ്മള് മുഖത്തുള്ള മ്ലാനത എടുത്ത് കളഞ്ഞ് ചിരിച്ചോണ്ട് കോഫിയും പിടിച്ച് അവന്റെ അടുത്തേക്ക് ചെന്ന് കപ്പ്‌ അവന് നേരെ നീട്ടിയപ്പോ അവന് കപ്പ്‌ വാങ്ങി നമ്മളെ നോക്കി ചിരിച്ചിട്ട് നമ്മളെ മൂക്കിനിട്ട് ഒരു തട്ട് തന്നു... "Good morning wifee.." മ്മ് മ്മ്...ഗുഡ് മോണിംഗ് ഗുഡ് മോണിംഗ്...നീയിവിടെ ഗുഡ് മോണിംഗ് പറഞ്ഞിരുന്നോ...താഴെ പൂച്ചക്കണ്ണന്റെ അടുത്ത തലമുറ എപ്പോഴാ എന്ന ചോദ്യം പൊന്തി തുടങ്ങി... എന്നൊക്കെ നമ്മള് ആത്മഗതം ചെയ്ത് അവനെ നോക്കി ചിരിച്ച് നമ്മളെ ഫോണെടുത്ത് ചുമ്മാ തോണ്ടി കളിച്ചതും പെട്ടന്ന് ഒരു ഐഡിയ നമ്മളെ മനസിലേക്ക് പാറി വന്നതും നമ്മള് ഊറി ചിരിച്ചോണ്ട് ആദമിനെ തോണ്ടി... "നോക്ക് ആദം...ഈ കുഞ്ഞിനെ നോക്ക്..എന്റെ ഫ്രണ്ടിന്റെ മോളാ...ഭയങ്കര ക്യൂട്ട് ആയിട്ടില്ലേ..." എന്നും ചോദിച്ച് നമ്മളവന് കുഞ്ഞാവയുടെ ഫോട്ടോ കാണിച്ച് കൊടുത്തപ്പോ ആദം ഒന്ന് നോക്കി തലയാട്ടി... "അല്ലേലും ഈ ലോകത്തുള്ള എല്ലാ കുട്ടികളെ കാണാനും ഭയങ്കര ക്യൂട്ട..." എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ആദം കപ്പ്‌ നമ്മളെ കയ്യിലേക്ക് വെച്ച് തന്നപ്പോ നമ്മള് ആണല്ലേ എന്ന് ചോദിച്ച് കപ്പ്‌ വാങ്ങി...അതിന് തലയാട്ടി ചിരിച്ച് അവന് കണ്ണാടിക്ക് മുന്നിലേക്ക് പോയപ്പോ നമ്മള് പടച്ചോനെയും മനസ്സിൽ വിളിച്ച് കപ്പ്‌ ടേബിളിൽ വെച്ചിട്ട് ആദമിന്റെ അടുത്തേക്ക് ചെന്ന് ടേബിളിൽ മുട്ടി നിന്നു... "ആദം...ഈ ലോകത്ത് സ്ത്രീ അനുഭവിക്കുന്ന ഏറ്റവും സുഖമുള്ള വേദന പ്രസവവേദനയാണോ..." എന്ന് നമ്മള് ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചപ്പോ ആദം നമ്മളെയൊന്ന് അമർത്തി നോക്കി... "I don't know...ഇതൊക്കെ അറിയാൻ ഞാൻ പ്രസവിച്ചിട്ടുമില്ല...ആരും പ്രസവിക്കുന്നത് കണ്ടിട്ടുമില്ല..." "ഓ..അതിനിപ്പോ നീ പ്രസവിക്കൊന്നും വേണ്ട... പ്രസവവേദന തന്നെയാ ഒരു പെണ്ണിനെ സംബന്ധിച്ചു ഏറ്റവും സുഖമുള്ള വേദന...ഒരുപാട് വേദനയെടുത്ത് സ്വന്തം കുഞ്ഞിനെ പ്രസവിക്കുമ്പോൾ അവസാന നിമിഷത്തിൽ ആ കുഞ്ഞിന്റെ മുഖമൊന്ന് കാണുമ്പോ അത്രയും നേരമെടുത്ത വേദനയൊക്കെയും ഇല്ലാതാവും...അതാണ് ഈ ലോകത്തിൽ വെച്ച് ഒരു പെണ്ണിന് കിട്ടുന്ന ബെസ്റ്റ് ഫീൽ ..." എന്നൊക്കെ നമ്മളൊരു പ്രസംഗം നടത്തിയെങ്കിലും ആദം മൈൻഡ് ചെയ്യുന്നത് കാണാഞ്ഞിട്ട് നമ്മക്ക് അവന്റെ തല അടിച്ച് പൊട്ടിക്കാൻ തോന്നിയെങ്കിലും നമ്മള് എല്ലാം അടക്കി പിടിച്ച് അവനെയൊന്ന് നോക്കിയിട്ട് ബെഡിൽ ചെന്നിരുന്നു... ഇങ്ങനെ പോയാൽ റബ്ബേ ആദം ഒരു നടക്കും അനങ്ങൂല..ഇനി ഞാൻ എന്താ ചെയ്യാ... എന്ന് നമ്മള് മനസ്സിൽ ചോദിച്ചതും പെട്ടന്ന് നമ്മളെ മനസിലേക്ക് ഒരു ഐഡിയ വന്നപ്പോ നമ്മള് ചീറ്റി പോവാതിരുന്നാൽ മതിയായിരുന്നെന്ന് പറഞ്ഞ് നമ്മള് അഭിനയിക്കാൻ തുടങ്ങി.. "ആദം...എനിക്കെന്തോ തല കറങ്ങുന്നു..." എന്ന് പറഞ്ഞ് നമ്മള് നെറ്റിയിൽ കൈ വെച്ച് തുടരെ തുടരെ ശ്വാസം വലിച്ച് പതിയെ ആദമിനെ നോക്കിയപ്പോ അവൻ കണ്ണാടിയിൽ നിന്നും മുഖം മാറ്റി നമ്മളെ നോക്കുന്നുണ്ട്...അത് കണ്ടതും നമ്മള് വീണ്ടും ശ്വാസം വലിച്ച് അഭിനയിക്കാൻ തുടങ്ങി... "ഒന്ന് എണീറ്റ് നിൽക്ക്....വീഴുന്നുണ്ടെങ്കിൽ ഡോക്ടറെ വിളിക്കാം..." ബെസ്റ്റ്....നീ എന്റെ പൂച്ചക്കണ്ണൻ തന്നെ... "എനിക്ക് വയ്യ ആദം..ആകെ കയ്യും കാലും കുഴയുന്ന പോലെ..." എന്ന് നമ്മള് കൊഴഞ്ഞ മട്ടിൽ പറഞ്ഞതും ആദം നമ്മളെ അടുത്ത് വന്നിരുന്ന് നമ്മളെ ചേർത്ത് പിടിച്ചപ്പോ നമ്മള് കുഴഞ്ഞോണ്ട് അവന്റെ ഷോൾഡറിൽ തല വെച്ചു കിടന്നു... "ചിലപ്പോ ബിപി ഡൗൺ ആയതാവും...കുറച്ച് സമയം കൂടെ നോക്കിയിട്ട് മാറുന്നില്ലങ്കിൽ നമ്മുക്ക് ഡോക്ടറെ വിളിക്കാം..." എന്ന് ആദം പറഞ്ഞത് കേട്ട് നമ്മളവനെ ഇടങ്കണ്ണിട്ട് നോക്കിയിട്ട് അസ്വസ്ഥത കാണിക്കാൻ തുടങ്ങി... "ഇത് ബിപി കുറഞ്ഞിട്ടൊന്നുമല്ല...ഇത് മറ്റെന്തോ ആണ്...ആകെ ക്ഷീണം തോന്നുന്നു..." "ബിപി കുറഞ്ഞതല്ലാതെ വേറെയെന്ത്..." "ഇനി ഞാനെങ്ങാനും ഗർഭിണിയാണോ..." എന്ന് നമ്മള് നൈസായി സൂചിപ്പിച്ചു കൊടുത്തതും ആദം "എന്ത്..."എന്നലറി ഞെട്ടി തരിച്ചു നമ്മളെ നോക്കിയപ്പോ നമ്മള് പുളിങ്ങ തിന്നൊരു ഇളി ഇളിച്ചു... "അതല്ല...ദിവ്യഗർഭം...ഈ കാലത്ത് എന്തൊക്കെ നടക്കുന്നു...അപ്പൊ ഇങ്ങനെയും നടന്നൂടെ..." എന്ന് നമ്മള് ആകെ കൂടെ ഇളിഞ്ഞ മട്ടിൽ ചോദിച്ചതും ആദം നമ്മളെ വിടാതെ നോക്കിയിട്ട് പല്ലിറുമ്പി നമ്മളെ കയ്യിൽ പിടിച്ചു ഞെക്കി... "ശെരിക്കും എന്താ നിന്റെ പ്രശനം...പറയെടി..." എന്നവൻ നമ്മളോട് ഉച്ചത്തിൽ ചൂടായതും നമ്മള് ഞെട്ടി വിറച്ചു സ്വിച്ച് ഇട്ട പോലെ ഉമ്മി പറഞ്ഞതൊക്കെയും ആദമിനോട് വെള്ളം പോലെ പറഞ്ഞു...അതൊക്കെ കേട്ട് കഴിഞ്ഞതും അവൻ നമ്മളെ കവിളിൽ കുത്തി പിടിച്ച് നമ്മളെ ബെഡിലേക്ക് ആഞ്ഞുന്തിയിട്ട് എണീറ്റ് സ്പീഡിൽ ഡ്രസിങ് റൂമിനുള്ളിലേക്ക് പോയത് കണ്ട് നമ്മള് ബെഡിൽ മലർന്ന് കിടന്ന് കണ്ണ് നിറച്ചെങ്കിലും ആദം ഒരിക്കലും നമ്മളെ ആഗ്രഹത്തിന് വഴങ്ങില്ല എന്നറിയാവുന്നത് കൊണ്ട് നമ്മള് കണ്ണടച്ച് പിടിച്ചു കിടന്നു... അപ്പൊത്തന്നെ നമ്മളെ ഫോൺ കാറിയതും നമ്മള് ആകെ മൂഡ് പോയ മട്ടിൽ ഫോൺ എടുത്ത് നോക്കിയപ്പോ ജീവ കാളിങ്...അത് കണ്ട് എടുക്കണോ വേണ്ടേ എന്നൊരു രീതിയിൽ നമ്മള് എടുത്ത് ചെവിയോട് ചേർത്ത് വെച്ചതും ഒരു ഹെലോ പോലും പറയാൻ ഇടതരാതെ ജീവ പറഞ്ഞ കാര്യം കേട്ട് നമ്മള് ഞെട്ടി തരിച്ചു ബെഡിൽ എണീറ്റിരുന്നു.. *"എന്ത്...ഷാലുന് എന്താ പറ്റിയെ..."* തുടരും.... പറഞ്ഞ സമയത്ത് പോസ്റ്റ്‌ ചെയ്യുന്നത് കണ്ടില്ലെങ്കിൽ ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യണേ...സ്റ്റോറി ഇല്ല എന്നുണ്ടെങ്കിൽ നമ്മളത് പോസ്റ്റ്‌ ചെയ്യാമെന്ന് പറഞ്ഞ സമയത്തിനു മുന്നേ തന്നെ അറിയിക്കും...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 9:00 മണിക്ക്
📙 നോവൽ - ShareChat
53.5k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post