*💘IsHq MuBaRaK💘* _ഭാഗം.53_ *"ഇതാണ് ആദം ഫ്രോഡ് ആണെന്നുള്ളതിനുള്ള ഏറ്റവും വലിയ തെളിവ്..ഇവളാരാണെന്ന് നിനക്കറിയുമോ..സയേഷ...സയേഷ എന്ന ഈ നസ്രാണി പെണ്ണ് വെറും സയേഷയല്ല.. സയേഷ ആദം മുബാറക്കാണ്..അതായത് നീ നിന്റെ ആദം എന്ന് പറഞ്ഞ് നടക്കുന്ന അവൻ ആൾറെഡി മാരീഡാണ്"* ചെവി പൊട്ടും വിധം അലറി വിളിച്ച് ഉറഞ്ഞു തുള്ളി നൈന പറഞ്ഞതൊക്കെയും ഒരു ഇടുത്തി കണക്കെ നമ്മളെ ഹൃദയത്തിൽ വന്ന് പതിച്ചതും നമ്മളെ ഹൃദയം പിളരുന്ന പോലെ തോന്നി..കേട്ടതൊന്നും ഒരു തരി പോലും വിശ്വസിക്കാൻ കഴിയാതെ നമ്മളെ കണ്ണ് നിറഞ്ഞെങ്കിലും നമ്മള് ചുണ്ടിൽ ഒരു കൃത്രിമ പുഞ്ചിരി വിരിച്ച് നൈനയുടെ കണ്ണിലേക്ക് നോക്കി "ആദം..അവൻ മാരീഡ് ആണെന്നോ..അതും ഒരു ക്രിസ്ത്യൻ പെണ്ണിനെ..നീയെന്തൊക്കെ പ്രാന്ത നൈന ഈ വിളിച്ചു പറയുന്നത്..നിനക്ക് ആദമിനോട് ദേഷ്യമുണ്ടെന്ന് വെച്ച് ഇല്ലാ കഥകൾ പറഞ്ഞ് എന്റെ മനസ് വേദനിപ്പിക്കരുത് " എന്ന് പാട് പെട്ട് ചങ്കിൽ കുത്തി നിക്കുന്ന വിഷമം പിടിച്ച് കെട്ടി പറഞ്ഞപ്പോ നൈന ഒരലർച്ചയോടെ നിലത്ത് ആഞ്ഞു ചവിട്ടി നമ്മളെ ഷോൾഡറിൽ പിടിച്ച് കുലുക്കി "ഇത് കണ്ടിട്ട് നിനക്ക് വിശ്വാസമായില്ലേ..ഞാനിത്രയും പറഞ്ഞിട്ടും നിനക്ക് വിശ്വാസമായില്ലേ..ഹേ..ഇനിയും നിനക്ക് പ്രൂഫ് വേണോ..തരാം..എത്ര വേണേലും ഞാൻ നിനക്ക് പ്രൂഫ് തരാം " എന്നൊക്കെ നമ്മളെ പിടിച്ച് കുലുക്കി പറഞ്ഞ് നൈന സൈക്കോയെ പോലെ മുടി പിടിച്ച് വലിച്ച് ഷെൽഫിന്റെ അടുത്തേക്ക് ഓടി പോയി എന്തൊക്കെയോ തപ്പാൻ തുടങ്ങി..അതെല്ലാം നോക്കി നിക്കാനല്ലാതെ നമ്മളെ കൊണ്ട് ഒന്നനങ്ങാൻ പോലും കഴിയാതായപ്പോ പതിയെ തല ചെരിച്ചു ക്യാൻവാസിൽ പുഞ്ചിരിച്ചു നിൽക്കുന്ന ആ മുഖത്തേക്ക് നോക്കിയതും നമ്മളെ കണ്ണ് താനേ നിറഞ്ഞൊഴുകി 'നീ ആരാ? ' എന്ന് നമ്മള് ചിത്രം നോക്കി മനസ്സിൽ ഉരുവിട്ടപ്പോഴേക്കും നൈന കയ്യിലൊരു പേപ്പർ പിടിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കൈ വലിച്ച് പേപ്പർ നമ്മളെ കയ്യിൽ വെച്ച് തന്നു "വായിക്ക്..ഇതൂടെ വായിച്ച് നോക്കിയിട്ട് പറ ആദം നിന്നെ ചതിച്ചിട്ടില്ലെന്ന് " എന്നവൾ ഒരുമാതിരി പരിഹാസത്തോടെ പറഞ്ഞപ്പോ പേപ്പറിൽ എന്താണെന്നറിയാൻ വേണ്ടി മനസിനെ കല്ലാക്കി കൊണ്ട് പേപ്പറിലേക്ക് നോട്ടമിട്ട് മൗനമായി വായിച്ചതും നമ്മള് മരിക്കുന്ന പോലെ തോന്നി നിയന്ത്രണമില്ലാത്ത വിധം നമ്മളെ കണ്ണ് നിറഞ്ഞൊഴുകി കണ്ണീർ തുള്ളി പേപ്പറിലേക്ക് വീണതും നൈന പേപ്പർ നമ്മളെ കയ്യിൽ നിന്ന് തട്ടി പറിച്ചു വാങ്ങി "ആദം സയേഷ ദമ്പതികളുടെ മാര്യേജ് സർട്ടിഫിക്കേറ്റ്..ഇതിലും വലുതെനിക്ക് ഇനി തരാൻ കഴിയില്ല..ഇപ്പൊ നിനക്ക് എന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ ചെല്ല് റൂമിൽ ആദം ഉണ്ടാവും..അവനോട് ചോദിക്ക് നിന്നെ എന്തിനാ ഇങ്ങനെയൊരു വിഡ്ഢിയാക്കി മാറ്റിയതെന്ന് " എന്നവൾ പറഞ്ഞപ്പോ ഒരുതരം മരവിപ്പോടെ നമ്മള് കണ്ണ് തുടച്ചു നൈനയെ ഉറ്റു നോക്കി ക്ലാസ്സിക്‌ റൂമിൽ നിന്നും ഇറങ്ങി റൂമിലേക്ക് ഓടി മനസ്സാകെ മരവിച്ചിരിക്കുന്നത് കൊണ്ട് മൈൻഡ് ആകെ ബ്ലാങ്ക് ആയതും നമ്മള് കണ്ണടച്ച് തുറന്ന് സ്പീഡിൽ ഓടി റൂമിന് മുന്നിൽ എത്തിയപ്പോ ഡോർ ഒന്നും നോക്കാതെ ഉന്തി തള്ളി ആദം എന്നുറക്കെ വിളിച്ച് അകത്തേക്ക് കയറിയതും റൂമിനുള്ളിലെ കാഴ്ച കണ്ട് നമ്മള് പെട്ടന്ന് സ്തംഭിച്ചു നിന്നു റൂം മുഴുവനെന്ന പോലെ അവളുടെയും ആദമിന്റെയും പല പോസിലുള്ള ഒരുപാട് ഫോട്ടോസ് നിലത്ത് ചിക്കി ചിതറി ഇട്ടിരിക്കുന്നത് കണ്ട് നമ്മള് അതെല്ലാം കണ്ണ് കൊണ്ട് വീക്ഷിച്ചു ആദമിലേക്ക് നോട്ടമെറിഞ്ഞപ്പോ അവൻ കരഞ്ഞു കലങ്ങി മറിഞ്ഞ കണ്ണുകളുമായി കയ്യിലുള്ള വലിയ ഫ്രേം എടുത്ത് ബെഡിൽ നിന്നും എണീറ്റ് നമ്മളെ നോക്കിയിട്ട് ഫ്രേം ബെഡിൽ വെച്ച് ചുണ്ട് വിതുമ്പി ജുബി എന്ന് വിളിച്ചതും നമ്മള് സകല നിയന്ത്രണവും തെറ്റി നിലത്ത് വാരി വലിച്ചിട്ട ഫോട്ടോകൾക്ക് മുകളിലൂടെ ചവിട്ടി ഓടി ചെന്ന് അവന്റെ നെഞ്ചിൽ കൈ വെച്ച് നിന്നു..എന്നിട്ട് അവന്റെ തിളക്കം നഷ്ട്ടപ്പെട്ട ക്രിസ്റ്റൽ കണ്ണുകളിലേക്ക് നമ്മളെ കലങ്ങിയ കണ്ണുകളുമായി നോക്കി "ആ..ആദം..നൈന അവൾ പറഞ്ഞതൊക്കെ സത്യമാണോ..നീ മറ്റൊരു പെണ്ണിനെ സ്നേഹിച്ചിരുന്നോ " എന്ന് നമ്മള് ഇടറിയ സ്വരത്താൽ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചപ്പോ അവൻ നമ്മളെ കണ്ണിലേക്ക് നോക്കി നിന്നു എന്നല്ലാതെ ഒന്നും മിണ്ടുന്നത് കാണാഞ്ഞിട്ട് മനസിന്റെ താളം തെറ്റി നമ്മളവന്റെ ജാക്കെറ്റിൽ പിടി മുറുക്കി "പറ ആദം..നൈന പറഞ്ഞതൊക്കെ സത്യമാണോ..നിനക്ക് മറ്റൊരുത്തിയെ ഇഷ്ട്ടമായിരുന്നോ " *"അതേ..അവള് പറഞ്ഞതൊക്കെയും സത്യമാണ്..ഇഷ്ട്ടമായിരുന്നു..ഇപ്പോഴും ഇഷ്ട്ടമാണ്..ഇനി എപ്പോഴും അങ്ങനെ തന്നെയായിരിക്കും..കാരണം അവളെ ഞാൻ എന്റെ ജീവനേക്കാളേറെ ഈ ലോകത്തേക്കാളേറെ ഒരുപക്ഷെ നിന്നെക്കാളേറെ സ്നേഹിക്കുന്നു..ഒരിക്കലും എന്നിൽ നിന്നും അടർത്തി മാറ്റാൻ പറ്റാത്തത്ര ആഴത്തിലാണ് സായ് എന്നിൽ അലിഞ്ഞിരിക്കുന്നത്..അവളെന്റെ ജീവനാണ്..എന്റെ ജീവിതമാണ്"* എന്ന് ആദം ഉറച്ച ശബ്ദത്തിൽ നമ്മളെ കണ്ണിൽ നോക്കി ഉച്ചത്തിൽ പറഞ്ഞതും അവന്റെ ജാക്കേറ്റിലെ നമ്മളെ പിടി തനിയെ അയഞ്ഞു..നമ്മളൊരു മരവിപ്പോടെ അവന്റെ കണ്ണിലേക്ക് തന്നെ നോക്കിയപ്പോ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..അതൊരു തീ കനൽ പോലെ നമ്മളെ നെഞ്ചിൽ വന്ന് വീണതും നമ്മളൊന്ന് കണ്ണടച്ച് തുറന്നു "അപ്പൊ ഞാൻ..ഞാൻ നിനക്ക് ആരാ..ഞാൻ നിനക്ക് ആരുമല്ലേ..നിന്റെ ജീവനോ ജീവിതമോ ഒന്നുമല്ലേ..അവളുടെ അത്ര സ്ഥാനം പോലും നീ എനിക്ക് തന്നിട്ടില്ലേ..പറ ആദം പറ " എന്ന് നമ്മള് കരഞ്ഞു ചോദിച്ചപ്പോ ആദം കണ്ണടച്ച് തല താഴ്ത്തി ഇല്ലാ എന്ന രീതിയിൽ തലയാട്ടി..അപ്പൊത്തന്നെ നമ്മള് ഞെട്ടി തരിച്ച് അവന്റെ ജാക്കേറ്റിലെ പിടി വിട്ട് സമനില തെറ്റി ചെവി ഇറുക്കെ അടച്ച് നോ എന്നലറി നിലത്തേക്ക് വീഴാൻ പോയതും ആദം നമ്മളെ താങ്ങി പിടിച്ചപ്പോ അവനോട് വല്ലാത്തൊരു ദേഷ്യവും വെറുപ്പും തോന്നിയിട്ട് നമ്മളിലുള്ള അവന്റെ പിടി വിടിപ്പിച്ചു അവനെ പുറകിലേക്ക് ഉന്തി "ഇനി നീയെന്നെ തൊടണ്ട..അതിനുള്ള അർഹത പോലും നിനക്കില്ല..അപ്പൊ നീ ഇത്രയും കാലം എന്നോടുള്ള പക സ്നേഹമാക്കി അഭിനയിച്ചു വീട്ടിയതാണല്ലേ..അല്ലാതെ നിനക്ക് സ്നേഹമൊന്നുമല്ല..ഇവിടെ നീയിപ്പോ തകർത്തിരിക്കുന്നത് എനിക്ക് നിന്നോടുണ്ടായിരുന്ന വിശ്വാസവും സ്നേഹവുമൊക്കെയാണ്..നൈന ഒരായിരം വട്ടം എന്നോട് പറഞ്ഞതാ..ആദമിനെ സ്നേഹിച്ചു നീ സ്വയം വിഡ്ഢിയാവുകയാണെന്ന്..അതെനിക്ക് ഇപ്പൊ മനസിലായി..ഇതോടെ എല്ലാം അവസാനിപ്പിച്ചു ഞാൻ..നീയും ഞാനും ഒരിക്കലും ചേരില്ല..ഒരിക്കലും" എന്ന് നമ്മള് ആദ്യമായി അവന് നേരെ വിരൽ ചൂണ്ടി പറഞ്ഞ് നിറഞ്ഞ കണ്ണുകളൊന്ന് തഴുകി തുടച്ചു അവനെ നോക്കി പല്ലിറുമ്മി തിരിഞ്ഞു റൂമിന് വെളിയിലേക്ക് ഓടിയതും പുറത്ത് എല്ലാം കേട്ട് കൊണ്ട് ആഹിയും ആഷിത്തയും നിക്കുന്നത് കണ്ട് നമ്മളൊന്ന് സ്‌റ്റക്കായി അവരെ നോക്കി രണ്ട് പേരും കണ്ണും നിറച്ച് നമ്മളെ ഉറ്റു നോക്കുന്നുണ്ടെങ്കിലും ആദമിനോടുള്ള ദേഷ്യം കാരണം നമ്മക്ക് മുബാറക് ഫാമിലിയിലെ എല്ലാവരെയും വെറുത്തപ്പോ നമ്മള് അവരെ രണ്ട് പേരെയും ദേഷ്യത്തോടെ തുറിച്ചു നോക്കി "ജുബി..നീയിപ്പോ പോ..താഴെ കാർ നിർത്തിയിട്ടുണ്ട് " എന്ന് മയത്തിൽ പറഞ്ഞ് ആഷിത്ത നമ്മളെ കയ്യിൽ പിടിച്ചപ്പോ നമ്മള് ഇത്താന്റെ കൈ തട്ടി മാറ്റി അവരെ രണ്ട് പേരെയും തുറിച്ചു നോക്കി താഴേക്ക് ഓടി ചെന്ന് വില്ലയുടെ പുറത്തേക്കിറങ്ങിയപ്പോ നമ്മളെയും വെയിറ്റ് ചെയ്ത് മുന്നിൽ തന്നെ കാറുണ്ട് അത് കണ്ടപ്പോ മറുത്തൊന്നും ചിന്തിക്കാതെ നമ്മള് ഓടി പോയി കാറിൽ കയറി ഡോർ വലിച്ചടച്ചു കണ്ണടച്ചപ്പോഴേക്കും ഡ്രൈവർ കാറെടുത്തു 🌸💜🌸💜🌸 ജുബി ഒന്നും മനസിലാക്കാതെ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ഇറങ്ങി പോയതും നമ്മള് തളർച്ചയോടെ സോഫയിൽ വീണിരുന്ന് കണ്ണിറുക്കെ അടച്ചു വേദനക്ക് പുറത്തുള്ള വേദന നമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായി തോന്നിയപ്പോ അതിനൊരു ശമനം കണ്ടെത്താൻ ഡ്രഗ്സ് യൂസ് ചെയ്യാൻ തോന്നിയപ്പോ നമ്മളായിട്ട് അത് വേണ്ട എന്ന് വെച്ച് സോഫയിലേക്ക് ചാരി കിടന്ന് കണ്ണടച്ചപ്പോ നമ്മളെ മനസിനുള്ളിൽ സായ് മാത്രമായി അവളുടെ കൊഞ്ചലും ചിരിയും ആദം എന്ന് നീട്ടിയുള്ള വിളിയും നമ്മളെ കവിളിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിക്കുന്നതും ഒക്കെക്കൂടെ നമ്മളെ മൈൻഡിലേക്ക് വന്നപ്പോ അറിയാതെ തന്നെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു ചില മറക്കാനാവാത്ത സംഭവങ്ങളും കൂടെ മൈൻഡിലേക്ക് വന്നപ്പോ പുഞ്ചിരിയൊക്കെ താനേ ഇല്ലാതായി നമ്മളെ കണ്ണ് നിറഞ്ഞു..പെട്ടന്ന് ആരോ നമ്മളെ കയ്യിൽ പിടിച്ചതും നമ്മള് ഞെട്ടി തരിച്ചു കണ്ണ് തുറന്നു നോക്കിയപ്പോ ആഷിയും ആഹിയും നിറ കണ്ണുകളാലെ നമ്മളെ നോക്കിയിട്ട് സോഫയിൽ വന്നിരുന്നു "Are you okay adam " എന്ന് ആഷി ചോദിച്ചപ്പോ നമ്മളൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതപ്പോ തന്നെ പാളി പോയതും നമ്മള് അവളെയൊന്ന് നോക്കിയിട്ട് അവളെ ഇറുക്കെ കെട്ടിപിടിച്ചു "No..am not fine " എന്ന് പറഞ്ഞ് നമ്മള് അവളെ ഇറുക്കിയപ്പോ അവളൊന്നും പറയാതെ നമ്മളെ തിരിച്ചു കെട്ടിപിടിച്ച് മുടിയിലൂടെ വിരലോടിച്ചു..അപ്പൊത്തന്നെ ആഹിയും വന്ന് നമ്മളെ പുറത്ത് തല വെച്ച് കിടന്ന് ആഷിയെയും ചേർത്ത് കെട്ടിപിടിച്ചപ്പോ നമ്മള് ഇരു കണ്ണുകളും അടച്ച് ഇരുന്നു എത്രനേരമെന്നില്ലാതെ ആ ഇരിപ്പ് തുടർന്നപ്പോ പതിയെ ആഷി നമ്മളെ അടർത്തി മാറ്റിയതും ആഹി നമ്മളെ കണ്ണ് തുടച്ചു തന്നു..ഇതൊരു സ്ഥിരം പരിപാടി ആയത് കൊണ്ട് നമ്മള് അവരെ നോക്കി പുഞ്ചിരി തൂകിയപ്പോ ആഷി സോഫയിൽ നിന്നും എണീറ്റ് അലങ്കോലമായി കിടക്കുന്ന ബെഡ് വരുത്തിയിട്ട് നമ്മളെ നോക്കിയപ്പോ നമ്മള് കണ്ണാടിക്ക് മുന്നിലേക്ക് ചെന്ന് ഫേസ് സ്പ്രേ എടുത്ത് മുഖത്ത് സ്പ്രേ ചെയ്ത് ടിഷു എടുത്ത് തുടച്ച് ബെഡിൽ കയറി കിടന്ന് കണ്ണടച്ചപ്പോ ആഹി നമ്മക്ക് ബ്ലാങ്കെറ്റ് ഇട്ട് തന്ന് ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ്‌ലാംബ് ഇട്ട് ആഷിയെയും കൊണ്ട് റൂമിൽ നിന്നും ഇറങ്ങി ഡോർ ചാരിയപ്പോ നമ്മള് ഒന്നും ആലോചിക്കാൻ നിക്കാതെ ഉറക്കത്തിലേക്ക് വഴുതി വീണു 🌸💜🌸💜🌸 കാറ്‌ അതിവേഗം ഒരുപാട് ദൂരം പിന്നിടുമ്പോഴും മനസിന്റെ ഭാരം കൊണ്ട് നമ്മള് എവിടെ നിന്നും അനങ്ങാത്ത പോലെയൊക്കെയാണ് തോന്നുന്നത്..എന്നാലും ആദം..അവൻ..എനിക്കൊന്നും മനസിലാവുന്നില്ല..എന്തിന് വേണ്ടിയാ അവനും അവന്റെ ഫാമിലിയും ഇത്രയും വലിയ കാര്യമൊക്കെ എന്നിൽ നിന്നും ഒളിപ്പിച്ചു വെച്ചത്..സയേഷ..അവൾ എവിടെയാ..അവൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ..അതുകൊണ്ടാണോ ആദം ഇന്നിങ്ങനെ ചടഞ്ഞു കുത്തിയിരിക്കുന്നത്..ഒന്നും മനസിലാവുന്നില്ലല്ലോ റബ്ബേ എന്ന് നമ്മള് സ്വയം മനസിനോട് ചോദിച്ച് പല്ലിറുമ്പി കണ്ണ് തുറക്കാൻ നിന്നപ്പോഴേക്കും കാർ ബ്രേക്ക്‌ പിടിച്ചു..അപ്പൊത്തന്നെ നമ്മള് കണ്ണ് തുറന്ന് പുറത്തേക്ക് നോക്കിയപ്പോ നമ്മളെ വീടിന്റെ മുന്നിൽ എത്തിയിട്ടുണ്ട് അത് കണ്ട് നമ്മള് വേഗം കാറിൽ നിന്നും ഇറങ്ങി മുന്നും പിന്നും നോക്കാതെ നിറ കണ്ണുകളോടെ ഓടി ഗെയ്റ്റ് ഒന്നും വക വെക്കാതെ ഇടിച്ചു കയറി സിറ്റ് ഔട്ടിലേക്ക് കയറി ഡോറിൽ ആഞ്ഞു മുട്ടി "ഷാലു..ഡോർ തുറക്ക് " എന്ന് നമ്മള് അലറി വിളിച്ച് ഡോറിൽ തുരുതുരെ മുട്ടിയതും പെട്ടന്നാരോ ഡോർ തുറന്ന പാടെ നമ്മള് അകത്തേക്ക് കയറി..നമ്മളെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടതിൽ ജീവയും സനയും ഷാലുവും വല്ലാത്തൊരു ഞെട്ടലോടെ നമ്മളെ നോക്കിയപ്പോ നമ്മള് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി വിതുമ്പിയപ്പോ ഷാലു ഒരുതരം മരവിപ്പോടെ നമ്മളെ അടിമുടി നോക്കി ജുബി എന്ന് വിളിച്ചതും നമ്മള് ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു അവളെ തോളിൽ മുഖം പൂഴ്ത്തി പൊട്ടികരഞ്ഞു "ജുബി..നീയിപ്പോ..നീയിപ്പോ എന്താടി ഇങ്ങനെയൊക്കെ..എന്താ നിനക്ക് പറ്റിയെ..ആദം എവിടെ..നീയെന്തിനാ ജുബി കരയുന്നത്..പറ ജുബി " എന്നൊക്കെ ചോദിച്ച് ഷാലു നമ്മളെ അവളിൽ നിന്നും അടർത്തി മാറ്റിയപ്പോ നമ്മള് അവളെ പുറകിലേക്ക് ഉന്തിയിട്ട് റൂമിലേക്ക് ഓടി കയറി ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് എടുത്ത് വീണ് പില്ലോയിൽ മുഖം പൊത്തി അലമുറയിട്ട് കരഞ്ഞു "ജുബി..ഡോർ തുറക്ക്..നിനക്ക് എന്താ പറ്റിയെ..ജുബി നീയൊന്ന് തുറക്കുന്നുണ്ടോ..ജുബി " എന്നലറി വിളിച്ച് മൂന്ന് പേരും ഡോർ പൊളിക്കും വിധം മുട്ടിയപ്പോ നമ്മള് പില്ലോയിൽ നിന്നും മുഖം പൊക്കി ഇല്ലാന്ന് ഉച്ചത്തിൽ പറഞ്ഞ് അവരോട് പോവാൻ പറഞ്ഞ് വീണ്ടും പൊട്ടിക്കരഞ്ഞപ്പോ അവര് വീണ്ടും കുറെ സമയം ഡോറിൽ മുട്ടി തുറക്കാൻ പറഞ്ഞെങ്കിലും നമ്മള് തുറക്കില്ല എന്ന് കണ്ടപ്പോ അവര് പോയി മണിക്കൂറുകളോളം നീണ്ട കരച്ചിലിന് ശേഷം നമ്മളെ കണ്ണീർ വറ്റി പോവുന്ന പോലെ തോന്നിയതും നമ്മള് പില്ലോയിൽ ഇറുക്കെ കടിച്ച് ഏങ്ങലടിച്ച് ആദം ആദം എന്ന് ഉരുവിട്ടോണ്ടിരുന്നു..കുറെ നേരം നമ്മക്ക് കരച്ചില് കൂടിയിട്ട് തല വേദനിക്കാൻ തുടങ്ങിയതും ക്ഷീണം കാരണം നമ്മള് ഉറക്കത്തിലേക്ക് വഴുതി വീണു 🍁🥀🍁🥀🍁 രാവിലെ എണീറ്റപ്പോ മുതൽക്കേ ജുബിയുടെ അഭാവം നന്നായി അറിയുന്നുണ്ടെങ്കിലും നമ്മളതൊന്നും കാര്യമാക്കാതെ വർക്ക്‌ ഔട്ട്‌ ചെയ്ത് എന്നെത്തേയും പോലെ ഫ്രഷായി ഡ്രെസൊക്കെ ചേഞ്ച്‌ ചെയ്ത് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് എല്ലാം ഒന്ന് സെറ്റ് ചെയ്ത് ചെയിനും വാച്ചും റിങ്ങുമൊക്കെയിട്ട് കണ്ണാടിയിലേക്ക് നോക്കിയപ്പോ കണ്ണിനൊക്കെ ഒരു ചുവപ്പുള്ള പോലെ അത് കണ്ട് നമ്മക്ക് എന്തോ പോലെ തോന്നിയപ്പോ കബോഡ് വലിച്ച് ലെൻസ്‌ ബോക്സുകളിലേക്ക് നോട്ടമെറിഞ്ഞു കണ്ണിന് പെർഫെക്ട് ആണെന്ന് തോന്നിക്കുന്ന വിധം ബ്ലാക്ക് ലെൻസ്‌ സെലക്ട്‌ ചെയ്ത് കണ്ണിൽ വെച്ച് സെറ്റ് ആക്കി നമ്മള് എന്നത്തേയും പോലെ താഴേക്ക് ഇറങ്ങി ചെന്ന് ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്നവരെ നോക്കി മോണിംഗ് വിഷ് ചെയ്ത് നമ്മളെ ചെയറിൽ ചെന്നിരുന്ന് ഉമ്മിയെ നോക്കി പുഞ്ചിരിച്ചപ്പോ ഉമ്മി തിരിച്ചൊരു പുഞ്ചിരി തന്ന് മുഖം ചുളുക്കി സ്റ്റെയറിലേക്ക് നോക്കി "ആദം..ജുബി എവിടെ..അവളെ വിളിക്ക്..ജുബി.." എന്ന് ഉമ്മി മുകളിലേക്ക് നോക്കി നീട്ടി വിളിച്ചതും നമ്മളെ ചുണ്ടിലെ പുഞ്ചിരി പതിയെ പോയി പകരം എന്തെന്നില്ലാത്ത വീർപ്പ്മുട്ടൽ തോന്നി "ജുബി ഇവിടെയില്ല " മുകളിലേക്ക് നോക്കി നിക്കുന്ന ഉമ്മിക്ക് അങ്ങനെയൊരു മറുപടി കൊടുത്തപ്പോ ഉമ്മിയും ഉമ്മാമ്മയുമൊക്കെ നെറ്റി ചുളിച്ചു നമ്മളെ നോക്കി "ജുബി ഇവിടെ ഇല്ലെന്നോ..പിന്നെ അവൾ എവിടെ പോയി " എന്ന് ഉമ്മി ചോദിച്ചപ്പോ നമ്മള് യാതൊരു ഭാവവുമില്ലാതെ ആഹിയെ നോക്കി ആഷിയെ നോക്കിയപ്പോ അവള് നമ്മളെ മടിയിൽ കൈ വെച്ചമർത്തി കണ്ണടച്ച് കാണിച്ചു ഉമ്മിയെ നോക്കി പരുങ്ങാൻ തുടങ്ങി "ആ..അത് ഉമ്മി..ജുബി ഇന്നലെ രാത്രി അവളുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി..എന്തോ അത്യാവശ്യമുണ്ടെന്ന പറഞ്ഞേ " എന്ന് ആഷി നമ്മളെ മടിയിൽ അമർത്തി തപ്പി തടഞ്ഞു നുണ പറഞ്ഞൊപ്പിച്ചപ്പോ നമ്മള് തല പൊക്കി അവരെ നോക്കി..അപ്പൊ ഉമ്മിയും ഉമ്മാമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി നമ്മളെ നോക്കി എന്തോ ചോദിക്കാൻ നിന്നതും പെട്ടന്ന് ലിസി ഫുഡ്‌ കൊണ്ട് വന്ന് ടേബിളിൽ വെച്ചപ്പോ നമ്മള് അവരിലുള്ള നോട്ടം മാറ്റി ഫുഡ്‌ തുറന്ന് നോക്കിയപ്പോ അത് ജുബിയുടെ ഫുഡ്‌ ആണെന്ന് കണ്ടതും നമ്മള് ലിസിയെ നോക്കി "ഇതെന്താ " "ഇത് ജുബിത്തയുടെ ഫുഡാ " എന്നവൾ തിരിച്ചു മറുപടി തന്നപ്പോ നമ്മള് ഒന്ന് തലയാട്ടിയിട്ട് ടേബിളിൽ രണ്ട് കയ്യും കുത്തി നിർത്തി ചൂണ്ടുവിരല് കൊണ്ട് തുടരെ നമ്മളെ ചുണ്ടിൽ മുട്ടി കൊണ്ടിരിക്കെ നമ്മളെ കണ്ണ് അറിയാതെ ജുബി ഇരിക്കുന്ന ചെയറിലേക്ക് പോയതും അവിടേം ഒഴിഞ്ഞു കിടക്കുന്നത് മനസൊന്ന് വിങ്ങി നമ്മള് ആ ചെയറിലേക്ക് തന്നെ നോക്കി നിക്കുന്ന നേരം നമ്മക്കുള്ള ഫുഡ്‌ ടേബിളിൽ ഹാജരായപ്പോ ആഷി പ്ലേറ്റ് മലർത്തി വെച്ച് ഫുഡ്‌ വിളമ്പി തന്ന് നമ്മളെ തട്ടി വിളിച്ചു "ആദം കഴിക്ക് " എന്ന് പറഞ്ഞപ്പോ നമ്മള് അവളെ നോക്കി തലയാട്ടി ഫോർക്കെടുത്ത് മുഖം താഴ്ത്തി ഫുഡിലേക്ക് നോക്കി കഴിക്കാൻ തുടങ്ങിയെങ്കിലും ജുബി ഇന്നലെ പോയ അവസ്ഥയൊക്കെ ആലോചിച്ചപ്പോ ഭക്ഷണമൊക്കെ നമ്മളെ തൊണ്ടയിൽ കുരുങ്ങുന്ന പോലെ തോന്നി..അവളിപ്പോ ഏതാവസ്ഥയിലാവും എന്താവും സ്ഥിതി എന്നൊന്നും അറിയാഞ്ഞിട്ട് നമ്മക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും നമ്മള് ഫോർക്ക് വെച്ച് പ്ലേറ്റിൽ കുത്തി കൊണ്ടിരുന്നു ഇപ്പൊ കണ്ണ് മുഴുവൻ ജുബി മാത്രമാണ്..അവളെന്തിനാ എന്നെ വിട്ട് പോയത്..അവളിപ്പോ എങ്ങനെയാവും ഇരിക്കുന്നത്..പാവം ഒരുപാട് കരഞ്ഞു കാണും..എല്ലാത്തിനും കാരണം ഞാൻ മാത്രമാണ് എന്നിങ്ങനെ ഓരോന്ന് പറഞ്ഞ് നമ്മള് സ്വയം നമ്മളെ കുറ്റപെടുത്തിയപ്പോ ജുബിയുമായുള്ള നമ്മളെ പല നിമിഷങ്ങളും ഇന്നലെ അവൾ റൂമിൽ നിന്നും ഇറങ്ങി പോയതുമൊക്കെ മനസിലേക്ക് ആകെക്കൂടെ കൂടി ചേർന്ന് വരാൻ തുടങ്ങിയതും ദേഷ്യവും അതിലുപരി സങ്കടവും സഹിക്ക വയ്യാതായി നിയന്ത്രണം വിട്ടപ്പോ നമ്മള് ' ജുബീ..' എന്ന് തൊണ്ട കീറും വിധം അലറി വിളിച്ച് ചെയറിൽ നിന്നും ആഞ്ഞെഴുന്നേറ്റ് ചെയർ എടുത്ത് ടേബിളിൽ ആഞ്ഞടിച്ചു അതപ്പോ തന്നെ പൊട്ടി തരിപ്പണമായതും എല്ലാവരും ഞെട്ടി തരിച്ചു എഴുന്നേറ്റ് പകപ്പോടെ നമ്മളിലേക്ക് നോട്ടമെറിഞ്ഞപ്പോ നമ്മള് നിറഞ്ഞ കണ്ണുകളാലെ പൊട്ടിയ ചില്ല് കഷ്ണം നോക്കി പല്ലിറുമ്മി ചെയർ ദൂരേക്ക് എറിഞ്ഞു സ്‌പെക്സ് വെച്ച് ആരെയും നോക്കാൻ നിക്കാതെ വില്ലക്ക് പുറത്തേക്ക് നടക്കാൻ നിന്നതും ഉമ്മി നമ്മളെ പുറകിൽ നിന്നും ആദം എന്ന് ഉച്ചത്തിൽ വിളിച്ചെങ്കിലും നമ്മളതൊന്നും ചെവി കൊള്ളാതെ വില്ലക്ക് പുറത്തേക്ക് ഇറങ്ങി ചെന്ന് കാറെടുത്തു എങ്ങോട്ടെന്നൊരു എത്തും പിടിയും ഇല്ലാതെ മാക്സിമം സ്പീഡിൽ ഓടിച്ചു 🌸💜🌸💜🌸 കണ്ണിലേക്ക് കുത്തുന്ന വെളിച്ചം അടിച്ച് വീശിയതും നമ്മള് കണ്ണ് തുറന്ന് ബെഡിൽ എണീറ്റിരുന്നു..എണീറ്റിരുന്നപാടെ തല കുത്തി പുളയും വിധം വേദനയെടുത്തപ്പോ നമ്മള് പെട്ടന്ന് ഫ്രഷായി വന്ന് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് നമ്മളെ ആകെയൊന്ന് നോക്കിയപ്പോ കരഞ്ഞു വശം കെട്ടിട്ടുണ്ട്..ഓവർ ആയി കരഞ്ഞത് കൊണ്ട് കണ്ണൊക്കെ ചീർത്ത് വേദനിക്കുന്ന പോലെ തോന്നിയപ്പോ നമ്മള് കണ്ണ് അമർത്തി തിരുമ്മി അഴിഞ്ഞു കിടക്കുന്ന മുടി ഒരു കെട്ട് കെട്ടിയിട്ട് ചെയറിൽ ഇരുന്ന് കണ്ണാടിയിലൂടെ നമ്മളെ മുഖത്തേക്ക് തന്നെ നോക്കി അപ്പോ കഴിഞ്ഞതൊക്കെ ഓരോന്നും നമ്മളെ മനസിലേക്ക് കടന്നു വന്നപ്പോ നമ്മക്ക് വല്ലാതെ അസ്വസ്ഥത തോന്നിയപ്പോ ഒന്ന് നെടുവീർപ്പിട്ട് എണീറ്റ് റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയപ്പോ എല്ലാവരും കിച്ചണിലാണ്..അതോണ്ട് നമ്മള് മൂകഭാവത്തോടെ കിച്ചണിലേക്ക് കയറി ചെന്നപ്പോ നമ്മള് വരുന്നത് കണ്ട് മൂന്നും ചെയ്തോണ്ടിരിക്കുന്ന ജോലി നിർത്തി വെച്ച് നമ്മളെ നോക്കി..നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ കാസറോളിൽ നിന്നും ഒരു ചപ്പാത്തി എടുത്ത് ഉണ്ടാക്കി വെച്ച മസാല ഇട്ടിട്ട് ചപ്പാത്തി റൂൾ ആക്കി അതും തിന്നോണ്ട് അവരെ മൈൻഡ് ആക്കാതെ സിറ്റ് ഔട്ടിലേക്ക് നടന്നു നമ്മള് യാതൊന്നും മിണ്ടുന്നത് കാണാഞ്ഞിട്ട് ജീവ ശാലുനോട് ഇവൾക്കെന്താ പറ്റിയെ എന്ന് ചോദിച്ചപ്പോ ഷാലു അവളോട് മിണ്ടാതെ നിക്കാൻ പറഞ്ഞ് അവരുടെ ജോലി തുടർന്നപ്പോ നമ്മള് സിറ്റ് ഔട്ടിലേക്ക് ചെന്ന് സ്റ്റെപ്പിൽ ഇരുന്ന് ഒരുതരം അന്തം വിടലോടെ എങ്ങോട്ടോ കണ്ണ് പായിച്ചു തിന്നോണ്ടിരുന്നു ഇപ്പൊ മനസ്സാകെ ഒരു ചോദ്യമേ ഒള്ളു..ആദമിനെ ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്ത് ചെയ്യും..ഇവരെ കൂടുതൽ കാലം ബുദ്ധിമുട്ടിച്ച് അവരുടെ ചിലവിൽ കഴിയാൻ നമ്മക്ക് തീരെ ആഗ്രഹമില്ല..എങ്ങോട്ടെങ്കിലും ഒരു ഉൾനാട്ടിൽ പോയി അവിടെ ഒറ്റക്ക് ജീവിക്കണം എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി നമ്മള് ചപ്പാത്തി കഴിച്ച് കുറച്ച് വെള്ളം കുടിച്ച് വീണ്ടും ചെന്ന് കിടന്നു.. മനസ് മുഴുവൻ ആദമിനെ ഓർത്ത് തളർന്നത് കൊണ്ട് തന്നെ പെട്ടന്ന് കണ്ണടച്ചുറങ്ങി 🌸🌼🌸🌼 ക്ലോക്കിൽ നിന്നും സമയം അറിയിച്ച് നിർത്താതെയുള്ള മണിയടി കേട്ട് നമ്മള് പതിയെ കണ്ണ് തുറന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം ആറു മണിയായിട്ടുണ്ട്..അത് കണ്ട് നമ്മള് ഞെട്ടി ചാടി എണീറ്റ് റൂമിന് വെളിയിലേക്ക് ഇറങ്ങിയപ്പോ ഷാലുവും സനയും ജീവയുമൊക്കെ ടേബിളിൽ കൈ കുത്തി നിർത്തി കണ്ണടച്ചു തല മുട്ടിച്ചിരിക്കുന്നത് കണ്ട് നമ്മള് അവരുടെ അടുത്തേക്ക് ചെന്ന് ഇരിക്കാൻ വേണ്ടി ചെയർ വലിച്ചതും മൂന്നും ഒപ്പം നമ്മളെ നോക്കി നമ്മളെ കണ്ടപാടെ അവർ ശെരിക്ക് ഇരുന്നപ്പോ നമ്മള് ചെയറിൽ ഇരുന്ന് ടേബിളിലേക്ക് കൈ വെച്ച് തല താഴ്ത്തി നിന്നപ്പോ ജീവ നമ്മളെ കയ്യിൽ പിടിച്ചു "ഇത് വരെ ഞങ്ങൾ നിന്നോട് ഒന്നും ചോദിച്ചിട്ടില്ലായിരുന്നു..നിന്റെ മുഖം കണ്ടപ്പോ ചോദിക്കാൻ തോന്നിയില്ല..അതുകൊണ്ട് ഞങ്ങൾ റോഷന് വിളിച്ച് കാര്യം അന്വേഷിച്ചു " എന്ന് ജീവ പറഞ്ഞതും നമ്മള് മുഖം പൊക്കി അവളെ നോക്കിയപ്പോ അവള് യാതൊരു ഭാവവും കൂടാതെ നമ്മളെ നേരെ തിരിഞ്ഞിരുന്നു "ആദമിനെ പറ്റി നിനക്ക് എല്ലാം അറിയണ്ടേ..അവന്റെ കട്ട ഫാൻ ആയ എനിക്ക് അവനെ പറ്റി എല്ലാം അറിയാമായിരുന്നിട്ടും നിന്നോട് ഒരു വാക്ക് പോലും പറയാതെ എല്ലാം മറച്ചു വെച്ചത് എന്തിനാണെന്നറിയുമോ..ആദം മരിച്ചു ജീവിക്കുന്നത ജുബി..നീ അറിഞ്ഞു കാണും സയേഷയെ പറ്റി..അവളും ആദവും എങ്ങനെയാണ് കണെക്ഷൻ എന്നാവും ഇപ്പൊ നിന്റെ മനസിലെ ചോദ്യം..അല്ലേ " എന്ന് ജീവ ചോദിച്ചപ്പോ നമ്മള് നിറ കണ്ണുകളോടെ തലയാട്ടി ഹാ എന്ന് പറഞ്ഞു..അപ്പൊത്തന്നെ അവൾ ടേബിളിലിരിക്കുന്ന ലാപ് എടുത്ത് ഓൺ ചെയ്ത് എന്തൊക്കെയോ ചെയ്തിട്ട് ലാപ് നമ്മളെ നേരെ തിരിച്ചു വെച്ചു..അത് കണ്ട് നമ്മള് ജീവയെ പുരികം ചുളുക്കി നോക്കി ലാപ്പിലേക്ക് നോക്കിയപ്പോ സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന ആദവും സയേഷയും കണ്ണിൽ കണ്ണിൽ നോക്കി കൈ കോർത്ത് നിക്കുന്ന പിക് കണ്ട് നമ്മളെ കണ്ണ് നിറഞ്ഞപ്പോ ജീവ പെട്ടന്ന് ആ പിക് സ്വൈപ്പ് ചെയ്തതും ആ ഫോട്ടോ പോയി അതിന് താഴെ *ആയേഷ* എന്ന കട്ടി കൂടിയ ഹെഡിങ്ങോടെ താഴെ കുറെ പാരഗ്രാഫ് ആയി എന്തൊക്കെയോ എഴുതി വെച്ചത് കണ്ട് നമ്മള് ജീവയെ നോക്കിയപ്പോ അവള് നമ്മക്കൊരു പുഞ്ചിരി തന്നു "ആദം എന്തായിരുന്നു..സയേഷ ആരായിരുന്നു..എന്താ അവര് തമ്മിൽ ബന്ധം എന്നൊക്കെ തുടങ്ങി നിന്റെ മനസിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതിലുണ്ട്..വായിക്ക് " എന്നവൾ പറഞ്ഞപ്പോ നമ്മള് കണ്ണ് തുടച്ചു തലയാട്ടി ലാപ്പിലേക്ക് ശ്രദ്ധ പതിപ്പിച്ചു ഓരോന്നും വായിച്ച് തുടങ്ങി..അതിലെ ഓരോ വരികൾ വായിച്ചു പോവുന്നതിനനുസരിച്ചു നമ്മളെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി..കൂടാതെ ആദമിനെ കുറിച്ചുള്ള നമ്മളെ ധാരണകൾ തന്നെ ആകെ തെറ്റി തുടങ്ങിയപ്പോ നമ്മള് ആകാംഷയോടെ അടുത്ത വരികളിലേക്ക് നീങ്ങി ആദമിലേക്കും സയേഷയിലേക്കും അവരുടെ ജീവിതത്തിലേക്കും പ്രശസ്തിയിലേക്കും ASR ഗ്രൂപ്പ് കനേഡിയൻ നാഗരിയിൽ വളർന്നു വന്നതൊക്കെയും വായിച്ച് കഴിഞ്ഞതും അതൊരു അവസാനമില്ലാതെ ഫുൾ സ്റ്റോപ്പ് ആയത് കണ്ട് നമ്മള് വെപ്രാളപ്പെട്ട് ജീവയെ നോക്കി "ജീവ..ഇതിന്റെ ബാക്കി എവിടെ..കാനഡയിൽ നിന്നും ആദവും സയേഷയും ഇങ്ങോട്ട് വന്നിട്ട് പിന്നെ എന്താ ഉണ്ടായത്..ഇപ്പൊ സയേഷ എവിടെയാ..പറ ജീവ " എന്ന് പറഞ്ഞ് നമ്മളവളെ കുലുക്കിയപ്പോ അവള് നമ്മളെ കയ്യിൽ പിടിച്ചു "സയേഷ മരിച്ചിട്ട് ഇന്നലേക്ക് 5 വർഷമായി ജുബി..ആയേഷയെ കുറിച്ചുള്ള ഈ റിവ്യൂ പോലും പൂർണമല്ല..നിനക്ക് അവരെ പറ്റി എല്ലാം അറിയണം എന്നുണ്ടങ്കിൽ അതിന് പറ്റിയ ഒരാൾ ആദം മാത്രമാണ് " എന്നവൾ പറഞ്ഞത് കേട്ട് നമ്മളെ വയറ്റിലൂടെ ഒരു കൊള്ളിയാൻ മിന്നി..ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നമ്മക്കിളിൽ വളർന്നു വന്നത് നമ്മള് ജീവയുടെ കൈയിൽ പിടിച്ച് അവളെ ഉറ്റു നോക്കിയപ്പോ ജീവ കൂൾ എന്ന് പറഞ്ഞ് നമ്മളെ ആശ്വസിപ്പിച്ചെങ്കിലും നമ്മളെ കണ്ണ് നിയന്ത്രണം വിട്ട് ഒഴുകി "എനിക്ക് ആദമിനെ കാണണം " തുടരും #📙 നോവൽ #📔 കഥ