*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.62_ ✍ Mubashira MSKH അല്പം ഭീതിയോടെ നിയന്ത്രണമില്ലാതെ ശ്വാസം വലിച്ച് വിട്ടോണ്ട് നമ്മളെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ തുടച്ച് നമ്മള് ടേബിളിന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് വിറയാർന്ന കൈകളോടെ നമ്മള് ആ ബോക്സ് പതിയെ തുറന്ന് നോക്കിയതും അതിലെ ലെറ്റർ വായിച്ച് നമ്മള് ഞെട്ടി... *പറ്റിച്ചേ... എന്റെ ഇഷൂട്ടി പേടിച്ച് പോയോ...? ഞാൻ ചുമ്മാ ഒരു തമാശക്ക് വേണ്ടി ചെയ്തത് അല്ലെ...? അതിന് എന്തിനാ നീ ഇങ്ങനെ ഓടി പാഞ്ഞ് വന്നത്...? എനിക്ക് അറിയാം ഞാൻ ഇവിടെ ഉണ്ടെന്ന് നിനക്ക് മനസ്സിലായി കാണുമെന്ന്... അതോണ്ടല്ലേ വേഗം ഓടി പിണഞ്ഞ് ഇങ്ങോട്ട് കേറി വന്നത്... നീ വിചാരിച്ചത് ശരിയാ ഞാൻ ഇവിടെ തന്നെയുണ്ട് നിന്റെ കൺവെട്ടത്ത് തന്നെയുണ്ട്... നിനക്ക് കണ്ട് പിടിക്കാൻ പറ്റുമെങ്കിൽ കണ്ട് പിടിക്ക്...* അത് വായിച്ച് തീർന്നപ്പോ തന്നെ എനിക്ക് വന്നൊരു ദേഷ്യം... ഇപ്പൊ എങ്ങാനും ആ കോപ്പിനെ എന്റെ കയ്യിൽ കിട്ടിയാൽ അവനെ ഇടിച്ച് ജ്യൂസാക്കി മാറ്റിയേനെ... ഒരു നിമിഷത്തേക്ക് എങ്കിലും ഞാൻ അനുഭവിച്ച ടെൻഷൻ... എനിക്ക് ആലോചിക്കാൻ കൂടി വയ്യ... നമ്മള് അപ്പൊ തന്നെ ടേബിളിൽ കൈ കുത്തി നിർത്തി ഒന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് ജഗ്ഗിലെ വെള്ളം മുഴുവൻ ഒറ്റവലിക്ക് കുടിച്ച് തീർത്തു... എന്നിട്ട് ആ പേപ്പർ ചുരുട്ടി കൂട്ടി വെളിയിൽ കളഞ്ഞിട്ട് ആ ബോക്സിന് ഒരു തട്ട് കൊടുത്ത് ബെഡിലേക്ക് ഇരുന്നു... അപ്പൊ ആ ബോക്സിൽ നിന്ന് എന്തോ വീണ് കിടക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടതും നമ്മള് നെറ്റി ചുളിച്ച് അതിന്റെ അടുത്തേക്ക് ചെന്നു നോക്കി... അതൊരു വെയ്റ്ററെ ചിത്രം വരച്ച് വെച്ച ഒരു പേപ്പർ ആയിരുന്നു... അപ്പോഴാണ് നമ്മളെ കയ്യിൽ ലെറ്റർ തന്ന ആ വെയ്റ്ററെ എനിക്ക് ഓർമ്മ വന്നത്... താടിയും മുടിയും ഒക്കെ നരച്ചിട്ട് ഒരു വലിയ സോഡാക്കുപ്പി കണ്ണടയും വെച്ചായിരുന്നു അയാൾ ഉണ്ടായിരുന്നത്... അപ്പൊ അത് നാസിഫ് ആയിരുന്നോ...? നമ്മക്ക് അത് മനസ്സിലായപ്പോ തന്നെ നമ്മള് ഷിറ്റ് എന്ന് പറഞ്ഞ് അപ്പൊ തന്നെ റൂമിൽ നിന്ന് പുറത്തേക്ക് വന്ന് താഴേക്ക് നോക്കി... അപ്പൊ അയാള് എൻട്രൻസിന്റെ അവിടെ നിന്നോണ്ട് നമ്മളെ നോക്കി ചിരിച്ചിട്ട് അയാളെ കണ്ണട മാറ്റി നമ്മളെ സൈറ്റടിച്ചു... നമ്മള് അപ്പൊ തന്നെ താഴേക്ക് ഇറങ്ങി അവന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൻ അവിടന്ന് പുറത്തേക്ക് ഓടിയിരുന്നു... ആ നേരത്ത് ഹാളിൽ എല്ലാവരും കപ്പിൾ ഡാൻസ് കളിക്കായിരുന്നു... അതോണ്ട് തന്നെ അവരെ ഇടയിലൂടെ എൻട്രൻസിന്റെ അടുത്തേക്ക് എത്താൻ ഞാൻ നന്നായി പാട്പ്പെട്ടു... നമ്മള് പുറത്തെത്തി കിതച്ചോണ്ട് നാല് പാടും കണ്ണോടിച്ച് നോക്കിയെങ്കിലും അവിടെയൊന്നും ഒരാളെയും കാണാൻ കഴിഞ്ഞില്ല... അപ്പൊ തന്നെ ഗേറ്റിലൂടെ പുറത്തേക്ക് കടന്ന് പോകുന്ന ഒരു ബ്ലാക്ക് ഓഡി കാർ ഹോണടിക്കുന്നത് കേട്ടതും നമ്മള് സ്പോട്ടിൽ അങ്ങോട്ട് തിരിഞ്ഞു നോക്കി... അപ്പൊ ആ കാറിൽ നിന്ന് പുറത്തേക്ക് ഒരു കൈ നീണ്ട് വന്നിട്ട് ആ താടിയും മുടിയും ഒക്കെ അവിടെ ഇട്ട് നമ്മക്ക് റ്റാറ്റ കാണിച്ച് പോകുന്നത് കണ്ടതും നമ്മള് അന്തം വിട്ട് തൊള്ളേം തുറന്ന് അങ്ങോട്ട് തന്നെ നോക്കി... ആ കാർ നമ്മളെ കണ്ണിൽ നിന്നും പൂർണ്ണമായും മാഞ്ഞ് പോയതും നമ്മള് ഛെ പറഞ്ഞ് കൈ ചുരുട്ടി പിടിച്ചോണ്ട് തിരിച്ച് അകത്തേക്ക് തന്നെ കയറി ചെന്നു... അപ്പോഴും നമ്മളെ മനസ്സിൽ ആ കോപ്പ് നാസിഫ് ആയിരുന്നു... തെണ്ടി ഇവിടെ വരെ വന്നിട്ട് നമ്മളെ കണ്മുന്നിൽ അവനെ കിട്ടിയിട്ടും... ഛെ... ഇന്നത്തോടെ അവന്റെ ഈ ഹൈഡ് ആൻഡ് സീക് പരിപാടി നിർത്തണമെന്ന് വിചാരിച്ചത് ആയിരുന്നു... അതും കളഞ്ഞു... ആ നേരത്ത് ആണേൽ വണ്ടിയുടെ നമ്പറും നോട് ചെയ്യാൻ മറന്നു... ഛെ... ഇത് വല്ലാത്ത കുരിശ് ആയല്ലോ... എന്നൊക്കെ കൂടി ഓർത്ത് ഹാളിലേക്ക് കേറിയപ്പോഴാണ് അവിടെ നിന്ന് കപ്പിൾ ഡാൻസ് കളിക്കുന്നവരുടെ മേലിലേക്ക് നമ്മളെ കണ്ണ് പാഞ്ഞ് ചെന്നത്... ബേബിയും ഐഷുമ്മയും, സന ജാസിഫ്, ഹസി നിസു, അച്ചു അരുൺ, സൽ‍മ അൻസി, ശാലുമ്മ കാക്കു ഇങ്ങനെ ഓൾഡ് പീസുകൾ ഒരുമിച്ച് നല്ല തകർപ്പൻ ഡാൻസ് തന്നെ കളിക്കുന്നുണ്ട്... കൂട്ടത്തിൽ വേറെയും ആൾക്കാരുണ്ട്... അത് ഞാൻ പറയാതെ തന്നെ ആരാണെന്ന് നിങ്ങൾക്ക് അറിയാലോ... നമ്മളെ ബ്രോയും ആഷുവും കൂടി കണ്ണും കണ്ണും നോക്കി നല്ല റൊമാന്റിക് ഫീലിൽ ഡാൻസ് കളിക്കുന്നതും നോക്കി നമ്മള് അവിടെ അങ്ങനെ നടക്കുമ്പോഴാണ് സോഫയിൽ ഇരുന്ന് ഗ്രാൻഡ്മാ താളം പിടിക്കുന്നത് നമ്മള് കണ്ടത്... അപ്പൊ തന്നെ നമ്മള് പുള്ളിക്കാരിന്റെ അടുത്തേക്ക് ഓടി ചെന്ന് മൂപ്പത്തിനെ സോഫയിൽ നിന്ന് പിടിച്ച് എണീപ്പിച്ച് നിർത്തി നമ്മളെ കൂടെ ഡാൻസ് കളിപ്പിച്ചു.... ഞങ്ങള് രണ്ടാളും കൂടി തകർത്ത് കപ്പിൾ ഡാൻസ് കളിച്ച് അവരെ ഇടയിൽ കേറിയപ്പോ നമ്മളേക്കാൾ കളിയായിരുന്നു പുള്ളിക്കാരി... നടക്കുമ്പോ മുട്ട് വേദന എന്ന് പറഞ്ഞ് നടക്കുന്ന ആള് തന്നെയാണോ ഇതെന്ന് നമ്മളൊരു നിമിഷം ചിന്തിച്ച് പോയി... ഇത് നമ്മളെ ബേബിന്റെ പ്രൊഡ്യൂസർ തന്നെ ഒരു മാറ്റവും ഇല്ല... അങ്ങനെ ഗ്രാൻഡ്മാ ഡാൻസ് കളിച്ച് കഴിഞ്ഞതും എല്ലാവരും കൂടി ചേർന്ന് ഓരിയിട്ട് കയ്യടിച്ച് പാസാക്കി കൊടുത്തു... ബേബിയൊക്കെ ആകെ കിളി പോയി നിൽക്കുന്നത് ഒക്കെ കണ്ടപ്പോ ഞങ്ങള് പൊരിഞ്ഞ ചിരിയായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ആഷു】 സിദൂക്ക മൈക്ക് എടുത്ത് എല്ലാവരെയും വെൽക്കം ചെയ്ത് സംസാരിച്ച് കപ്പിൾസിനോട് ഡാൻസ് കളിക്കാൻ പറഞ്ഞപ്പോഴാണ് ഞങ്ങളെ എല്ലാ പാരൻസും കൂടി ഒരുമിച്ച് തകർപ്പൻ ആയിട്ട് ഡാൻസ് കളിക്കുന്നത് കണ്ടത്... നമ്മള് നമ്മളെ റൗഡിയുടെ അടുത്ത് നിന്ന് അതൊക്കെ കണ്ട് പാട്ടിനനുസരിച്ച് കയ്യടിച്ച് അവരെ നോക്കി നിന്നു... അപ്പോഴുണ്ട് ദിലു മോളിൽ നിന്ന് ഓടി പാഞ്ഞ് ദൃതിയിൽ പുറത്തേക്ക് ചെല്ലുന്നു... എങ്ങോട്ടാ അവളെന്ന് ചിന്തിച്ചോണ്ട് നമ്മള് നോട്ടം തെറ്റിച്ചപ്പോഴുണ്ട് ആ കെൻസ കുരിപ്പ് നമ്മളെ ചെക്കനെ നോക്കി വെള്ളമിറക്കി നിൽക്കുന്നു... അത് നമ്മക്ക് തീരെ പറ്റിയില്ല അതോണ്ട് അപ്പൊ തന്നെ ഓന്റെ കയ്യും പിടിച്ച് ഹാളിന്റെ നടുക്ക് വന്ന് നിന്നിട്ട് നമ്മളെ രണ്ട് കയ്യും ഓന്റെ തോളിലൂടെ ഇട്ടു... "എന്താടി ഉണ്ടക്കണ്ണി നീ കാണിക്കുന്നെ...?" "ഞാൻ അതിന് ഒന്നും കാണിച്ചില്ലല്ലോ... കാണിക്കാൻ പോകുന്നതല്ലേയുള്ളൂ... ദേ ആ പൂച്ചക്കണ്ണി കെൻസ നമ്മളെ തന്നെ നോക്കി നിൽക്കുന്നുണ്ട്... അൽപ നേരത്തിന് എങ്കിലും എന്നോടുള്ള ആ ദേഷ്യമൊക്കെ ഒന്ന് കുറച്ച് ഒരു രണ്ട് സ്റ്റെപ്പ് എങ്കിലും കളിക്കാൻ വാ... ഇല്ലെങ്കിൽ വേണ്ട... ഞാൻ പോകാ..." എന്ന് പറഞ്ഞ് നമ്മള് അവിടന്ന് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് നമ്മളെ അവന്റെ നെഞ്ചിലേക്കിട്ടു... നമ്മള് ഒരു നിമിഷം പകച്ച് പണ്ടാറടങ്ങി ഓന്റെ മുഖത്തേക്ക് തലയുയർത്തി നോക്കിയതും ഓന്റെ കാന്തക്കണ്ണും വെച്ചുള്ള നോട്ടവും പുഞ്ചിരിയും കണ്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നു... അപ്പോഴേക്കും ഓൻ നമ്മളെ കൈ പിടിച്ച് നമ്മളെ ഒന്ന് കറക്കി വിട്ടിട്ട് നമ്മളെ അരയിലൂടെ കൈ കൊണ്ട് പോയി നമ്മളെ കണ്ണിലേക്ക് നോക്കി ഡാൻസ് കളിക്കാൻ തുടങ്ങി... ഞങ്ങളെ ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ടെങ്കിലും അതൊന്നും അറിയാതെ ഞങ്ങള് പരസ്പരം മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കളി തുടർന്നതും ഓൻ നമ്മളെയൊന്ന് കറക്കി വിട്ട് നമ്മളെ അവന് പുറം തിരിഞ്ഞ് നിർത്തിച്ചു... എന്നിട്ട് പതിയെ നമ്മളെ ഓന്റെ നെഞ്ചിലേക്ക് ചായ്ച്ച് കിടത്തിയതും ഓന്റെ ചുടുനിശ്വാസം നമ്മളെ കാതിലൂടെയും കഴുതിലൂടെയും അരിച്ച് പോകുന്നത് അറിഞ്ഞ് നമ്മളെ മേനിയാകെ കുളിര് കേറി വന്നു... അതോണ്ട് നമ്മള് അപ്പോ തന്നെ അവന്റെ നേരെ തിരിഞ്ഞ് നിന്ന് ഓന്റെ തോളിലൂടെ രണ്ട് കയ്യും എടുത്ത് വെച്ച് ഓനെ തന്നെ നോക്കി നിന്നതും ഓൻ നമ്മളെ അരയിൽ കൈ വെച്ച് ഓനിലേക്ക് കുറച്ചൂടി ചേർത്ത് നിർത്തി... അപ്പൊ തന്നെ ഞങ്ങളെ ഇടയിലേക്ക് ദിലു ഗ്രാൻഡ്മായെയും കൂട്ടി വന്ന് കപ്പിൾ ഡാൻസ് കളിക്കുന്നത് കണ്ടതും ഞങ്ങള് എല്ലാവരും കളി നിർത്തി അവരെ നോക്കി കയ്യടിച്ചു... അപ്പോഴും നമ്മളെ കണ്ണ് ഇടക്കിടക്ക് ചെന്ന് നിന്നത് നമ്മളെ റൗഡിയുടെ മുഖത്തേക്ക് ആയിരുന്നു... നമ്മളെ പോലെ തന്നെ ഓനും നമ്മളെ നോക്കുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് തലയും താഴ്ത്തി നിന്നിട്ട് ഗ്രാൻഡ്മായെയും ദിലുവിനെയും നോക്കി നിന്നു... അപ്പൊ നമ്മളെ അടുത്ത് നിന്നിരുന്ന ഒരാളെ കയ്യിലെ ഡ്രിങ്ക്‌സ് നമ്മളെ ഗൗണിലേക്ക് വീണതും അയാള് നമ്മളോട് സോറി പറഞ്ഞു... നമ്മള് കുഴപ്പമില്ലെന്ന് പറഞ്ഞ് ഗൗണും പിടിച്ച് വാഷ്‌റൂമിലേക്ക് ചെന്ന് ഗൗണിലെ ഡ്രിങ്ക്‌സ് കഴുകി... എന്നിട്ട് അതൊന്ന് കുടഞ്ഞ് നമ്മള് തിരിച്ച് പോകാൻ നിന്നതും പെട്ടെന്ന് നമ്മളെ റൗഡി അങ്ങോട്ട് കയറി വന്ന് നമ്മളെ പോകാൻ സമ്മതിക്കാതെ ഡോറിൽ കൈ വെച്ച് നിന്നു... അത് കണ്ട് നമ്മള് കണ്ണും മിഴിച്ച് ഓനെയും കയ്യിനെയും മാറി മാറി നോക്കി നിന്നതും ചെക്കൻ ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി... "എന്റെ ഭാര്യേ... നിന്നെ ഈ ഗൗണിൽ കാണാൻ എന്ത് ഭംഗിയാന്ന് അറിയോ...?" അതും പറഞ്ഞ് ഓൻ നമ്മളെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് നമ്മള് പിറകോട്ട് നടക്കാൻ തുടങ്ങി... "എ... എന്താ... എന്നുമില്ലാത്ത ഒരു ഭംഗിയെന്താ ഇന്ന്...?" "ആവോ... എനിക്ക് അറിഞ്ഞൂടാ... ഇന്ന് നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗി... നീ എന്റെ അടുത്ത് ഇങ്ങനെ നിൽക്കുമ്പോ എന്റെ മനസ്സ് എന്നോട് എന്തൊക്കെയോ ചെയ്യാൻ പറയാ..." എന്നൊക്കെ പറഞ്ഞ് ഓൻ എന്റെ തൊട്ടടുത്ത് വന്ന് നിന്നതും നമ്മള് അവിടെ നിന്ന് വിറച്ചോണ്ട് ഉമിനീരിറക്കി ഇവന് ഇതെന്താ പറ്റിയെ എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും ഓൻ നമ്മളെ കഴുത്തിലേക്ക് ഓന്റെ മുഖം അടുപ്പിച്ച് കൊണ്ട് വന്നിരുന്നു... പടച്ചോനെ നമ്മളെ കണ്ട്രോൾ കളയല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചോണ്ട് നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോഴല്ലേ ഈ റൗഡി എന്ത് കൊണ്ടാ ഇത്രക്ക് റൊമാന്റിക് ആയതെന്ന് നമ്മക്ക് മനസ്സിലായത്... ആ പൂച്ചക്കണ്ണി വാഷ് റൂമിന്റെ ഡോറിന്റെ അടുത്ത് വന്നു നിൽപ്പുണ്ട്... അപ്പൊ അവളെ കാണിക്കാനുള്ള കോപ്രായമാണ് ഇതെന്ന് മനസ്സിലായതും നമ്മള് അപ്പോ തന്നെ ഓനെ പിടിച്ച് പിറകിലേക്ക് തള്ളി മാറ്റി... "എന്താ ഇത് അർഷിക്ക ഒരു പരിസര ബോധവും ഇല്ലാതെ... ആരേലും കാണും..." "കണ്ടോട്ടെ... നീയെന്റെ ഭാര്യല്ലേ അപ്പോ ആർക്കാ അതിന് കുഴപ്പം... ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ എന്റെ ഭാര്യയെ ഇങ്ങനെ സ്നേഹിച്ചോണ്ടെ ഇരിക്കും..." എന്ന് പറഞ്ഞ് ഓൻ വീണ്ടും നമ്മളെ കെട്ടിപ്പിടിച്ച് കഴുത്തിലേക്ക് മുഖം കൊണ്ട് വന്നു... "ഛെ... ഈ മനുഷ്യന്റെ ഒരു കാര്യം... അടങ്ങി നിൽക്ക് അർഷിക്ക... ശോ... എനിക്ക് ഇക്കിളിയാകുന്നു..." എന്നൊക്കെ പറഞ്ഞ് നമ്മള് അവിടെ ഇക്കിളി ആകുന്ന പോലെയൊക്കെ ആക്റ്റ് ചെയ്‌ത് ഡോറിന്റെ അങ്ങോട്ട് നോക്കിയപ്പോ കലി തുള്ളി അവിടന്ന് പോകുന്ന കെൻസയെ കണ്ട് നമ്മളൊന്ന് ചിരിച്ചിട്ട് റൗഡിന്റെ പുറത്തൊന്ന് തട്ടി... "അതേയ്... മതി അഭിനയിച്ചത്... അവള് പോയി..." നമ്മളത് പറയാൻ കാത്ത് നിന്ന പോലെ ആ റൗഡി നമ്മളെ പിടിച്ച് ഒരു തള്ള് തന്നിട്ട് കണ്ണാടിയിൽ നോക്കി അവന്റെ ഡ്രെസ്സൊക്കെ ശരിക്ക് ആക്കി നമ്മളെ നോക്കി പുച്ഛിച്ചോണ്ട് ഓൻ അവിടന്ന് ഇറങ്ങി പോയി... അത് കണ്ടിട്ട് നമ്മള് അവിടെ നിന്ന് കഥകളി കളിച്ചോണ്ട് ഓന്റെ തലക്കിട്ട് ഒന്ന് കൊടുക്കാനൊക്കെ കൈ വീശി പിന്നാലെ ചെന്നു... പിന്നെ അതൊന്നും വേണ്ടെന്ന് നമ്മക്ക് തന്നെ തോന്നിയപ്പോ കൈ താഴ്ത്തി വെച്ച് ഓൻ നമ്മളെ അടുത്തേക്ക് വന്നതിനെ കുറിച്ചൊക്കെ ഓർത്ത് ചിരിച്ചോണ്ട് മുഖം പൊത്തി അവിടന്ന് പുറത്തേക്കിറങ്ങി... ■■■■■■■■■■■■■■■■■■■■ 【ദിലു】 അങ്ങനെ ഫങ്ഷൻ ഒക്കെ നല്ല ഗംഭീരമായിട്ട് അവസാനിച്ചു... കെൻസയും ഹാഷിമും അവരെ തന്തപ്പടിയും ഒക്കെ ഫങ്ഷൻ കഴിയുന്നതിന് മുൻപ് തന്നെ പോയിരുന്നു... അതേതായാലും നന്നായി എന്നെ ഞാൻ പറയൂ... വേറെ സീൻ ഒന്നും ക്രിയേറ്റ് ചെയ്യേണ്ടി വന്നില്ലല്ലോ... അന്ന് ഫങ്ഷന്റെ എല്ലാ വിധ ക്ഷീണവും എല്ലാവർക്കും ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും വേഗം പോയി കിടന്നുറങ്ങിയിരുന്നു... പക്ഷേ നമ്മക്ക് മാത്രം എത്ര ആയിട്ടും കിടന്നിട്ട് ഉറക്കം വരുന്നില്ല... ബേബി രാവിലെ നമ്മളോട് പറഞ്ഞത് മാത്രമായിരുന്നു മനസ് മുഴുവൻ... നമ്മള് അപ്പൊ തന്നെ വാട്‌സ്ആപ്പ് തുറന്ന് അപ്പുവിനെ നോക്കിയപ്പോ ഓൻ ഓണ്ലൈനിൽ ഉണ്ടായിരുന്നു... നമ്മള് അവന് മെസേജ് അയക്കുന്നത് കണ്ടപ്പോ ഓൻ ഓണ്ലൈനിൽ നിന്ന് പോയി... അത് കണ്ട് നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പൊ തന്നെ ഫോൺ ബെഡിലേക്ക് എടുത്തെറിഞ്ഞ് ടേബിളിലേക്ക് രൂക്ഷമായി നോക്കി... അപ്പൊ അവിടെ ഓന്റെയും നമ്മളെയും ഫോട്ടോ നിൽക്കുന്നത് കണ്ടതും നമ്മള് ഒരു പില്ലോ എടുത്ത് ഒരു ഏർ വെച്ച് കൊടുത്തു... അല്ലാ പിന്നെ... അവന്റെ ഒരു ഒലക്കീമലെ അവോയ്ഡ് ചെയ്യല്... അവൻ എത്രയൊക്കെ എന്നെ അവോയ്ഡ് ചെയ്താലും അവനോട് എനിക്ക് ഇഷ്ടം കൂടി ഞാൻ അവനെ ഒരിക്കലും എന്റെ ലൈഫിലേക്ക് ക്ഷണിക്കില്ല... അത് ഈ കോപ്പ് എന്താ മനസ്സിൽ ആക്കാത്തത്... ആവോ... എന്തായാലും അവനോട് ഞാൻ അങ്ങനെ ഒരു തരത്തിലുളള അടുപ്പവും കാണിക്കാനും പോണില്ല അവൻ എന്നെ പ്രൊപോസ് ചെയ്യാൻ ഞാൻ ആയിട്ട് ഒരു ഇടയും വരുത്താനും പോണില്ല... അത് ഞാൻ തീരുമാനിച്ച് കഴിഞ്ഞതാ അതിൽ ഇനി യാതൊരു മാറ്റവുമില്ല... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ഞങ്ങളെ എക്സാം എല്ലാം തീർന്നു... ഇപ്പൊ പഴയ പോലെ തന്നെ കോളേജിൽ പോയി തുടങ്ങി... പക്ഷെ എന്താ കൂടെ ആ പൊറിഞ്ചു ഇല്ലെന്ന് മാത്രം... ഞാൻ വീണ്ടും പഴയ പോലെ തന്നെ ആകാൻ തീരുമാനിച്ചു... അതോണ്ട് എന്നിൽ ഒരു മാറ്റവും വരുത്താതെ നാസിഫിനെ പൂർണ്ണമായും അവോയ്ഡ് ചെയ്ത് ഞങ്ങളെ അമീഗോസിന്റെ കൂടെ ലൈഫ് അടിച്ച് പൊളിച്ച് ഇങ്ങനെ ഒക്കെ കഴിഞ്ഞ് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു... ഇതുവരെ അപ്പു എനിക്ക് എങ്ങനെ ആയിരുന്നോ... ഇനി അങ്ങോട്ടും അവൻ എനിക്ക് അങ്ങനെ തന്നെ ആയിരിക്കും എന്നൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് ബേബി നമ്മളോട് അങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ലെന്ന മട്ടിൽ ദിവസങ്ങൾ തള്ളി നീക്കി... ഇന്ന് വ്യാഴാഴ്ച ആണ്... ആ പൊറിഞ്ചു monday നാട്ടിൽ തിരിച്ചെത്തുകയുള്ളൂ... അവൻ ഇല്ലാത്തത് കൊണ്ട് ശരിക്കും ബോറടിക്കുന്നുണ്ട് എനിക്ക്... പിന്നെ ഇവന്മാർ ഒക്കെ കൂടെ ഉള്ളത് കൊണ്ട് നല്ലോണം എൻജോയ് ചെയ്ത് മുന്നോട്ട് പോകുന്നു... "ഡാ നിങ്ങള് അറിഞ്ഞോ... ആ ക്രിസ്റ്റിയില്ലേ... കമ്മീഷ്ണറെ മോൻ... പണ്ട് നമ്മളൊക്കെ കൂടി ചേർന്ന് പഞ്ഞിക്കിട്ട മഹാൻ..." ഡെവി. "ഹാ... അവന് എന്താ..?" ഇജു. "ആ... അവനെ ഞാൻ ഇന്ന് മമ്മിയെ പള്ളിയിൽ ഡ്രോപ്പ് ചെയ്ത് വരുമ്പോ കണ്ടു... എന്നെ കണ്ടപ്പോ നമ്മളെയൊന്നും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടാ അവൻ പോയത്..." ഡെവി. "അവന് നമ്മളെ കയ്യിൽ നിന്ന് കിട്ടിയത് ഒന്നും പോരെ... വീണ്ടും വാങ്ങിച്ച് കൂട്ടാൻ തന്നെയാണോ അവന്റെ ഉദ്ദേശം..." അർഷി. "അവന്റെ ആ ഭീഷണിയൊക്കെ വൈകാതെ അവസാനിക്കും... നമ്മളെ ചെക്കൻ ആ കാക്കിയൊക്കെ ഇട്ട് ഒന്ന് ഇങ്ങ് വന്നോട്ടെ അപ്പോ കാണാം ഇവിടെ നടക്കാൻ പോകുന്നത് എന്താന്ന്..." യാസി. "ഓ പിന്നെ... അവൻ ഒലത്തും... ഒന്നിനും കൊള്ളാത്ത ആ കെൻസന്റെ തന്തപ്പടിയെ പോലെയുള്ള രാഷ്ട്രീയക്കാരെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കാനേ അവനെ കൊണ്ടൊക്കെ പറ്റൂ... നിങ്ങള് വേണേൽ കണ്ടോ... ആ കമ്മീഷണർ ഒക്കെ പറയുന്നത് കേട്ട് മറുത്തൊന്നും പറയാതെ അനുസരിച്ച് ഓൻ നിൽക്കുന്നത്..." "ഇവളെന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ...? ഇതുവരെ അപ്പുവിനെ കുറിച്ച് വാനോളം പുകഴ്ത്തിയ ആളായിരുന്നല്ലോ... പിന്നെ എന്താപ്പോ ഇങ്ങനെ ഒരു മനംമാറ്റം..." കൃഷ്. "അത് വേറൊന്നുമല്ല ഇതുവരെ ആയിട്ട് അവൻ ഇവളെ കോണ്ടാക്ട് ചെയ്തിട്ടില്ലല്ലോ അതിന്റെ കുശുമ്പാ..." എന്ന് പറഞ്ഞ് അർഷി നമ്മളെ നോക്കി ചിരിച്ചപ്പോ നമ്മള് ഓനെ നോക്കി പുച്ഛിച്ചോണ്ട് മുഖം തിരിച്ചു... "സത്യം പറ ദിലു... നീ അവനെ നല്ലോണം മിസ് ചെയ്യുന്നില്ലേ...?" "മണ്ണാങ്കട്ട... കോളേജ് വിട്ടില്ലേ ഇനി ഇവിടെ ആരെ വായിനോക്കി നിൽക്കാ... വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്..." എന്ന് നമ്മള് പറഞ്ഞോണ്ട് അപ്പുവിന്റെ ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തതും വണ്ടി സ്റ്റാർട്ട് ആകുന്നില്ല... ഇതിനിപ്പോ എന്താ പറ്റിയെ എന്ന് ചിന്തിച്ചോണ്ട് നമ്മള് അത് ഒന്ന് കുലുക്കി വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും വണ്ടി സ്റ്റാർട്ട് ആയില്ല... "എന്റെ ദിലു... അത് അപ്പുവിന്റെ ബുള്ളറ്റ് ആണ്... അതിൽ ചാരി നിന്ന് അവനെ കുറ്റം പറഞ്ഞാൽ അത് സ്റ്റാർട്ട് ആകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?" എന്ന് നമ്മളെ ബ്രോ പറഞ്ഞപ്പോ നമ്മള് ഓനെ നോക്കി പോടാ എന്ന് വിളിച്ച് അവന്മാരെ അവിടന്ന് ആട്ടി പായിച്ചു... അർഷിയുടെ അരയിലൂടെ കയ്യിട്ട് ആഷു അവന്റെ പിറകിൽ തന്നെ ഇരുപ്പുണ്ട്... അവന്മാര് കോളേജ് കോംപോണ്ട് താണ്ടിയതും നമ്മള് വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും അത് സ്റ്റാർട്ട് ആയില്ല... "സോറി... ഞാൻ പറഞ്ഞത് തെറ്റ് തന്നെയാ... നിന്റെ യജമാനനെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു... എന്നോട് ക്ഷമിക്ക്... എനിക്ക് നിന്റെ ആ യജമാനനോട് കുറച്ച് ദേഷ്യമൊക്കെയുണ്ട്.. അത് മനസ്സിൽ വെച്ചോണ്ടാ ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത്... ഇനി അവനെ പറ്റി ഞാൻ ഒരക്ഷരം പോലും മിണ്ടില്ല... എന്റെ പൊന്നല്ലേ ഒന്ന് സ്റ്റാർട്ട് ആക്... പ്ലീസ്..." എന്ന് പറഞ്ഞ് അതിന് ഒരു മുത്തം നൽകി നമ്മള് സ്റ്റാർട്ട് ആക്കിയതും വണ്ടി സ്റ്റാർട്ടായി... അത് കണ്ട് നമ്മള് അന്തം വിട്ട് തൊള്ളേം തുറന്ന് നിന്നിട്ട് പൊറിഞ്ചൂന്റെ വണ്ടി തന്നെയെന്ന് മനസ്സിൽ മൊഴിഞ്ഞ് ചിരിച്ചോണ്ട് വണ്ടി വിട്ടു... കാതിൽ ഹെഡ് സെറ്റും തിരുകി വെച്ച് പാട്ടും കേട്ടൊണ്ട് എന്തൊക്കെയോ ഓർത്ത് നമ്മള് ഈ ലോകത്തെ അല്ലെന്ന മട്ടിൽ അങ്ങനെ പോകുമ്പോഴായിരുന്നു നമ്മളെ ടീംസ് ഒക്കെ കൂടി അവിടെ നിൽക്കുന്നത് കണ്ടത്... നമ്മള് അപ്പൊ തന്നെ അവരെ അടുത്തേക്ക് ചെന്ന് ബുള്ളറ്റ് നിർത്തി ഹെൽമറ്റ് ഊരി കാതിൽ നിന്ന് ഹെഡ് സെറ്റ് അഴിച്ചു... "എന്താടാ ഇവിടെ തന്നെ നിന്നെ...? എന്താ വണ്ടി പണി തന്നോ...?" "അതല്ലെടാ... മെയിൻ റോഡ് ബ്ലോക്കാ... ആ MLA മുസ്തഫ ഹാജി ഇപ്പൊ ഹോം മിനിസ്റ്റർ ആയില്ലേ... അതിന്റെ ആഹ്ലാദ പ്രകടനം... അതോണ്ട് ഇനി അങ്ങോട്ടുള്ള വാഹനങ്ങൾ ഒന്നും ഇപ്പോ കടത്തി വിടാൻ നിർവാഹമില്ല..." സിദു. "അതോണ്ട്...? ജനങ്ങളെ ഗതാഗതമൊക്കെ തടഞ്ഞ് നിർത്തിയിട്ടാണോ ഇവരെ കസർത്ത്... അത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... ഞാൻ എന്തായാലും ആ വഴി പോകാൻ തീരുമാനിച്ചു... നിങ്ങള് വരുന്നുണ്ടേൽ വാ..." എന്ന് പറഞ്ഞ് നമ്മള് മെയിൻ റോഡിലേക്ക് കടന്നതും നമ്മളെ പിന്നാലെ അവന്മാരും ബൈക്കും കൊണ്ട് വന്നു... അവിടെ എത്തിയപ്പോ പോലീസും രാഷ്ട്രീയക്കാരും കൂടി ചേർന്ന് മുട്ടൻ തല്ല് നടന്നോണ്ടിരിക്കായിരുന്നു... അത് കണ്ട് ഞങ്ങള് പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നിട്ട് മുന്നോട്ട് വണ്ടി ചലിപ്പിച്ചതും ആ രാഷ്ട്രീയ പ്രവർത്തകർ ഒരുമിച്ച് ഞങ്ങളെ വണ്ടി തടഞ്ഞ് നിർത്തി... നമ്മളും അവന്മാരും കൂടി അവരോട് മുന്നിൽ നിന്ന് മാറാൻ നല്ല കട്ട കലിപ്പിൽ തന്നെ പറഞ്ഞ് നോക്കിയെങ്കിലും നോ രക്ഷ... അപ്പൊ തന്നെ നമ്മള് വണ്ടിയിൽ നിന്നിറങ്ങിയതും ഒരുത്തൻ മുന്നിലേക്ക് തെറിച്ച് വീഴുന്നത് കണ്ട് നമ്മള് പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ നമ്മളെ ബ്രോ അവിടെ ഉണ്ടായിരുന്നവരെയൊക്കെ ഒതുക്കുന്ന തിരക്കിൽ ആയിരുന്നു... ഇവന്മാര് മിക്കവാറും നമ്മളെ കൈക്കും പണിയുണ്ടാക്കും എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും അവന്മാരെ കൂട്ടത്തിൽ ഉള്ളവനെ തല്ലിയതിന് അവര് ഞങ്ങളെ അടുത്തേക്ക് വരാൻ തുടങ്ങി... അപ്പോഴേക്കും സച്ചുവിനേയും അല്ലുവിനേയും ആഷുവിനെയും ഒരു ഓട്ടോയിൽ വീട്ടിലേക്ക് അവന്മാർ പറഞ്ഞ് വിട്ടിരുന്നു... ആ ഓട്ടോക്ക് മുന്നിലും ആ ചെറ്റകൾ തടസം സൃഷ്ടിച്ചപ്പോ നമ്മളെ അമീഗോസ് എല്ലാവരും കൂടി ഒറ്റക്കെട്ടായി അവന്മാരെ അടിച്ചൊതുക്കി മൂലയിലാക്കി... അതിന്റെ ഇടക്ക് പോലീസുകാരും ഞങ്ങളെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്... നമ്മള് അടിക്കാൻ ചെല്ലുമ്പോഴൊക്കെ നമ്മക്ക് തടസമായി കൊണ്ട് യാസി വന്ന് നിന്നിട്ട് നമ്മളോട് പോകാമെന്ന് പറഞ്ഞ് തള്ളി വിടും... തല്ലെന്ന് കേട്ടാൽ തന്നെ മാളത്തിൽ കേറി ഒളിക്കുന്ന ഇവനെ പറഞ്ഞിട്ടും കാര്യമില്ലെന്ന് നമ്മക്ക് അറിയാവുന്നത് കൊണ്ട് നമ്മള് അമീഗോസിനെ നോക്കി ഒന്ന് നീട്ടി വിസിലടിച്ചു... അത് കേട്ടതും അവരൊക്കെ നമ്മളെ തിരിഞ്ഞ് നോക്കിയതും നമ്മള് പോകാമെന്ന് ആംഗ്യം കാണിച്ചു... അപ്പൊ തന്നെ അവര് തല്ല് നിർത്തി അവരെയൊക്കെ അവിടന്ന് പിടിച്ച് തള്ളി മാറ്റി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മെയിൻ റോഡിലൂടെ തന്നെ ഞങ്ങളെ യാത്ര തുടർന്നു... "ഡാ നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ... അവന്മാർക്കിട്ട് നല്ലോണം പൊട്ടിച്ചില്ലേ..?" നമ്മള്. "പിന്നെ പറയാനുണ്ടോ... വയറ് നിറച്ച് കൊടുത്തിട്ടുണ്ട്... മുസ്തഫ ഹാജിയും അയാളെ ഒരു അണികളും... സത്യം പറഞ്ഞാൽ ഇവന്മാർക്ക് ഇട്ട് കൊടുത്തതൊക്കെ അയാൾക്കിട്ടാ കൊടുക്കേണ്ടത്... അങ്കിളിന് വല്ല ആവശ്യവും ഉണ്ടായിരുന്നോ അയാളെ റെക്കമന്റ് ചെയ്ത് ഹോം മിനിസ്റ്റർ ആക്കാൻ... ആ നേരം കൊണ്ട് അങ്കിളിന് ഒരു സീറ്റിന് വേണ്ടി ട്രൈ ചെയ്യായിരുന്നു..." ഇജു. "ബേബിക്ക് ഈ പൊളിറ്റിക്സിൽ ഒക്കെ നല്ല പിടിപാട് ആണേലും പൊളിറ്റിക്സിൽ ഇന്ട്രെസ്റ്റില്ല... എന്തായാലും അയാളെ അണികൾക്ക് ഇട്ടെങ്കിലും ഒന്ന് പൊട്ടിക്കാൻ കഴിഞ്ഞല്ലോ സമാധാനം... വൈകാതെ അയാളെയും നമ്മളെ കയ്യിൽ ഒരിക്കൽ കിട്ടും... അന്ന് കാണാം അയാള് മുട്ടിൽ ഇഴഞ്ഞ് നടക്കുന്നത്..." എന്നൊക്കെ പറഞ്ഞ് ഞങ്ങള് പൊരിഞ്ഞ ചിരി പാസാക്കുമ്പോഴായിരുന്നു ഞങ്ങളെ പിന്തുടർന്ന് പോലീസ് വരുന്നത് ശ്രദ്ധിച്ചത്... "ഡാ അർഷി പോലീസ്... പറപ്പിച്ച് വിട്ടോ അവന്മാർക്ക് നമ്മളെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടരുത്... നൈറ്റ് റൈഡേഴ്‌സ് ആരാണെന്ന് അവർക്ക് ഒന്ന് കാണിച്ച് കൊടുക്കണം..." എന്ന് പറഞ്ഞ് ഡെവി ആക്സിലേറ്റർ പിടിച്ച് തിരിച്ചതും ഓൻ കണ്ണിമ ചിമ്മുന്ന നേരം കൊണ്ട് കിലോമീറ്ററുകൾ താണ്ടിയിരുന്നു... പിന്നെ പറയണ്ടല്ലോ ഞങ്ങൾ ഓരോരുത്തരായി ബൈക്കുകൾ സ്റ്റണ്ട്‌ ചെയ്ത് പറപ്പിച്ച് വിട്ടതും ആ പോലീസ് ജീപ്പിന്റെ പൊടി പോലും ഞങ്ങൾക്ക് പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ കാണാൻ പറ്റിയില്ല... നമ്മള് അത് കണ്ട് ഒന്ന് കൂക്കി വിളിച്ച് ചിരിച്ചതും നമ്മളെ ഫോൺ കിടന്ന് കാറാൻ തുടങ്ങി... നമ്മള് അപ്പൊ തന്നെ വണ്ടിയുടെ സ്പീഡ് ഒന്ന് കുറച്ച് ഫോൺ എടുത്ത് നോക്കിയപ്പോ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കോൾ... അതോണ്ട് തന്നെ അത് അറ്റൻഡ് ചെയ്യാതെ പോക്കറ്റിൽ ഇട്ടിട്ട് നമ്മള് അവന്മാരെ പിന്നാലെ പറപ്പിച്ച് വിട്ടതും പെട്ടെന്ന് നമ്മളെ മുന്നിലേക്ക് ഒരു വണ്ടി വന്ന് നിന്നു... നമ്മള് അപ്പൊ തന്നെ ബുള്ളറ്റ് നിരങ്ങി കൊണ്ട് സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി... *"What the hell bloody..."* ബാക്കി നമ്മളെ വായേന്ന് വീഴുന്നതിനെ മുന്നേ നമ്മള് തലയുയർത്തി ഒന്ന് മുന്നോട്ട് നോക്കിയതും അതൊരു പോലീസ് ജീപ്പ് ആണെന്ന് കണ്ടപ്പോ നമ്മളൊന്ന് ഞെട്ടി... നേരത്തെ കാണിച്ച് കൂട്ടിയതിൽ നമ്മള് ഒരു പോലീസിനെ പിടിച്ച് പൂശിയിരുന്നു... അത് അയാള് നമ്മളെ മെക്കിട്ട് കേറിയപ്പോ പറ്റിയതാണ്... എന്തായാലും ഈ നിൽപ് കണ്ടിട്ട് നമ്മളെയും കൊണ്ടേ ഈ ജീപ്പ് ഇനി ഇവിടന്ന് പോകൂ എന്ന് നമ്മക്ക് മനസ്സിലായി... നമ്മള് കാരണം ബേബി ഇനി പോലീസ് സ്റ്റേഷനിൽ കൂടി കേറിയിറങ്ങേണ്ടി വന്നാൽ തീർന്നു... അതോണ്ട് തന്നെ നമ്മള് വണ്ടി നിർത്തുന്ന പോലെ ആംഗ്യം കാണിച്ചോണ്ട് പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്ത് അവിടന്ന് പോകാൻ നിന്നതും വണ്ടി പിന്നെയും പണി മുടക്കി... അത് കണ്ട് നമ്മള് ഞെട്ടി വീണ്ടും സ്റ്റാർട്ട് ആക്കാൻ നോക്കിയെങ്കിലും നോ രക്ഷ... "എന്റെ പൊന്ന് ബുള്ളറ്റെ... ചതിക്കരുത്... ഇപ്പൊ നീ സ്റ്റാർട്ട് ആയില്ലേൽ എന്റെ ബേബി ഞാൻ കാരണം സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വരും... പ്ലീസ് ഞാൻ നിന്റെ ക്ലച്ച് പിടിക്കാം ഒന്ന് സ്റ്റാർട്ട് ആക്..." എന്ന് പറഞ്ഞ് നമ്മള് വണ്ടി സ്റ്റാർട്ട് ചെയ്‌തതും അത് സ്റ്റാർട്ട് ആയ ആ നിമിഷം തന്നെ ബുള്ളറ്റിന്റെ കീ ആരോ കൈക്കലാക്കിയിരുന്നു... നമ്മള് അപ്പൊ തന്നെ ഹെൽമറ്റ് ഊരി നമ്മളെ കീയും കൊണ്ട് ജീപ്പിന്റെ അടുത്തേക്ക് പോകുന്ന ആ പോലീസുകാരനെ നോക്കി... "ഡോ... മര്യാദക്ക് ആ കീ തന്നിട്ട് പോകുന്നതാകും തനിക്ക് നല്ലത്... ഇല്ലെങ്കിൽ താൻ വിവരറിയും... പോലീസ് ആണെന്നൊന്നും ഞാൻ നോക്കില്ല..." എന്ന് നമ്മള് പറഞ്ഞതും അയാള് നടത്തം നിർത്തി നമ്മളെ കീ കയ്യിലിട്ട് കറക്കാൻ തുടങ്ങി... അത് കണ്ടപ്പോ നമ്മക്ക് എരിഞ്ഞ് കേറി വന്നെങ്കിലും അയാള് പെട്ടെന്ന് നമ്മളെ നേർക്ക് തിരിഞ്ഞ് നിന്ന് അയാളെ തൊപ്പിയൂരി ജീപ്പിന്റെ മോളിലേക്ക് വെച്ചു... അയാളെ മുഖം കണ്ടതും നമ്മള് പകച്ച് പണ്ടാറടങ്ങി തൊള്ളേം തുറന്ന് നോക്കി നിന്നിട്ട് ബുള്ളറ്റിൽ നിന്ന് പതിയെ ഇറങ്ങി... നല്ല വെളുത്ത നിറവും കറുത്ത കട്ടിയുള്ള മീശയും പിരിച്ച് വെച്ച് നമ്മളെ മുന്നിൽ നിൽക്കുന്ന ആ പോലീസിനെ നമ്മള് എത്ര നേരം അങ്ങനെ നോക്കി നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പോലീസുകരിൽ ഇത്രക്ക് ഗ്ലാമറുള്ള മുതലുകളും ഉണ്ടായിരുന്നോ എന്ന് ചിന്തിച്ച് നമ്മള് സ്പെക്‌സ് അഴിച്ച് അയാളെ ഒന്ന് അടിമുടി നോക്കിയതും എവിടെയോ കണ്ട പോലെ നമ്മക്ക് തോന്നി... അപ്പൊ തന്നെ അയാള് ഒന്ന് ചിരിച്ചോണ്ട് അയാളെ സ്പെക്‌സ് അഴിച്ച് നമ്മളെ നേരെ രണ്ട് കയ്യും നീട്ടി നിന്നു... "എന്താടാ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ലേ...? ഒരു പത്ത് ദിവസം കൊണ്ട് നീയെന്നെ അപ്പോഴേക്കും മറന്നോ...?" എന്ന് നമ്മളോട് അവൻ പറയുന്നത് കേട്ടപ്പോഴാണ് നമ്മളെ മുന്നിൽ നിൽക്കുന്നത് നമ്മളെ പൊറിഞ്ചു ആണെന്ന് നമ്മക്ക് മനസ്സിലായത്... അത് അറിഞ്ഞതും നമ്മള് വാ പൊത്തി പിടിച്ചോണ്ട് ഓനെ അടിമുടി നോക്കി... അവൻ ആണ് അതെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല... അവന്റെ താടി മുഖത്ത് നിന്ന് പോയിട്ട് ഇത് അപ്പുവാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... ചെക്കന് ഇമ്മാതിരി മുടിഞ്ഞ ഗ്ലാമർ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ പടച്ചോനെ... "ഡാ... What happened...? ഞാൻ നിന്റെ പൊറിഞ്ചു ആടാ...." "ഡാ പൊറിഞ്ചു..." എന്ന് അലറി വിളിച്ചോണ്ട് നമ്മള് ഓടി ചെന്ന് ഓനെ കെട്ടിപ്പിടിച്ചു... (തുടരും) ********************************************** ഹായ് ഫ്രണ്ട്സ്, എല്ലാവർക്കും സുഖല്ലേ... നാളെയാണ് ഞാൻ നിങ്ങൾക്ക് തരാമെന്ന് പറഞ്ഞ ഗിഫ്റ്റ് റെഡിയാക്കി വെച്ചിരിക്കുന്നത്... അത് നിങ്ങൾക്ക് ഇഷ്ടാകോ എന്ന് എനിക്ക് അറിഞ്ഞൂടാ... ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു... പിന്നെ അടുത്ത പാർട്ടോട് കൂടി സ്റ്റോറി മറ്റൊരു വഴിതിരിവിലേക്ക് തിരിയാണ്... അപ്പോ അടുത്ത പാർട്ട് നാളെ രാത്രി 8 മണിക്ക്...
📙 നോവൽ - നീയില്ലാ ജീവിതം ഭാവം Mubashira MSKH E | - ShareChat
96.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post