*💘 IsHq MuBaRaK 💘* _ഭാഗം.91_ *🍁Dream Manzi* ••••••••••••••••••••••••••• *"After a long time, again Mrs. Mubarak... വിഷവിത്താണെങ്കിലും ഞാൻ നിങ്ങളുടെ വയറ്റിൽ ജനിച്ചു പോയില്ലേ...ആ ഒരു പരിഗണവെച്ചും ഞങ്ങളുടെ ഒരു മര്യാദ വെച്ചും welcome to our house..."* എന്ന് നമ്മള് ഒത്തിരി അഹങ്കാരത്തോടെയും അതിൽ കൂടുതൽ പരിഹാസത്തോടെയും വല്ലാത്ത വെറുപ്പോടെ മിസിസ് മുബാറക്കിനെ ഉറ്റു നോക്കി പറഞ്ഞപ്പോ പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു... അത് കണ്ടൊന്നും നമ്മളെ മനസ് അലിയാൻ പോവുന്നില്ല എന്നുറപ്പുള്ളത് കൊണ്ട് തന്നെ നമ്മള് അവരെ വിടാതെ നോക്കി നിൽക്കേ ജുബി നമ്മളെ അടുത്തുള്ള പോലെ തോന്നിയപ്പോ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും ജുബി നിറ കണ്ണാലെ അവരെ നോക്കി നിക്കുന്നുണ്ട്... അതെന്തിനാണെന്ന് നമ്മക്ക് മനസിലായില്ലെങ്കിലും നമ്മളും അവരെ നോക്കിയപ്പോ അവരും ജുബിയെ പോലെ തന്നെ കണ്ണും നിറച്ചു അവളെ നോക്കുന്നത് കണ്ട് ജുബി അവരെ അടുത്തേക്ക് പോവാൻ നിന്നതും നമ്മള് കൈ വെച്ച് അവളെ തടുത്ത് നിർത്തി.. അപ്പൊത്തന്നെ ജുബി നമ്മളെ നോക്കി പതിഞ്ഞ സ്വരത്തിൽ ആദം എന്ന് വിളിച്ചെങ്കിലും നമ്മളവളെ തുറിച്ചു നോക്കി മാറി നിക്കാൻ ആംഗ്യം കാണിച്ചപ്പോ തന്നെ അവള് തല താഴ്ത്തി മാറി നിന്നു.. ജുബി ഒരു സൈഡിലേക്ക് മാറി നിന്ന പാടെ തന്നെ നമ്മള് ഡോറിനു മുന്നിൽ നിന്നും മാറിയിട്ട് പരിഹാസഭാവത്തിൽ അവരെ നോക്കി ചുണ്ട് കോട്ടി ചിരിച്ചു.. "മിസിസ് മുബാറക് ഞങ്ങളുടെ വീട്ടിലേക്ക് കയറുന്നില്ലേ...നിങ്ങളുടെ വില്ലയെക്കാളും ചെറിയ വീടായിട്ടാണോ നിങ്ങൾക്ക് കയറാൻ ഒരു മടി.." അവരെ നെഞ്ചിലിട്ട് കൊള്ളിക്കും വിധം നമ്മള് അവരെ കണ്ണിൽ നോക്കി അങ്ങനെ ചോദിച്ച് നാവെടുത്ത് ഉള്ളിലേക്ക് വെച്ചില്ല അപ്പോഴേക്കും അവര് അകത്തേക്ക് കയറി നമ്മളെ വലത്തെ കൈ പിടിച്ച് ചുണ്ടോടടുപ്പിച്ചു വിതുമ്പി കരഞ്ഞു.. "ആദം...ഉമ്മിയോട്‌ ക്ഷമിക്ക് മോനെ...അന്നത്തെ ആ ദേഷ്യ പുറത്ത് ഞാൻ നിന്നെ പറഞ്ഞതിനൊന്നും ഒരു കയ്യും കണക്കുമില്ല...അതൊന്നും എനിക്ക് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല ആദം...നിന്റെ മനസ്സിൽ കൊള്ളുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞാലേ നീ നിന്റെ പ്രവർത്തികൾ നിർത്തി വെക്കാറുള്ളു...ഒന്നുമില്ലെങ്കിലും നീയന്ന് എന്റെ കണ്മുന്നിലിട്ട് ക്രൂരമായി അടിച്ചത് എന്റെ ഭർത്താവിനെയല്ലേ...അത് കണ്ട് നിൽക്കാൻ ലോകത്തുള്ള ഒരു ഭാര്യക്കും കഴിയില്ല...അത് ഭർത്താവിന് സ്നേഹം ഇല്ലങ്കിൽ പോലും..നീയൊന്ന് ആലോചിച്ചു നോക്ക്..ജുബിയുടെ മുന്നിലിട്ട് നിന്നെ നിന്റെ മക്കൾ ഉപദ്രവിച്ചാൽ ജുബി കണ്ട് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..അവളെ പോലെ ഒരു പെണ്ണല്ലേ ഞാനും..ഉമ്മിയോട്‌ പൊറുക്ക് ആദം.." എന്നൊക്കെ പറഞ്ഞ് അവര് നമ്മളെ കൈ പിടിച്ച് വിതുമ്പിയപ്പോഴും നമ്മക്ക് യാതൊരു വിധ ദയയും തോന്നാഞ്ഞിട്ട് നമ്മള് അവരെ കയ്യിൽ നിന്നും നമ്മളെ കൈ വലിച്ചൂരി.. അത് കണ്ടിട്ടോ എന്തോ അവര് നിറ കണ്ണാലെ നമ്മളെ നോക്കിയപ്പോ നമ്മള് അവരെ കണ്ണിലേക്ക് നോക്കി കൊണ്ട് തന്നെ ജുബിയുടെ കൈ പിടിച്ച് വലിച്ച് അവളെ നമ്മളെ അടുത്തേക്ക് ചേർത്തു നിർത്തി...അത് കണ്ട് അവര് കാര്യം മനസ്സിലാവാതെ ജുബിയിലേക്ക് നോട്ടമെറിയാൻ നിന്നപ്പോഴേക്കും നമ്മള് സംസാരിച്ചു തുടങ്ങിയിരുന്നു... "നിങ്ങളെന്തോ പറഞ്ഞല്ലോ മിസിസ് മുബാറക്...എന്റെ മക്കൾ എന്നെ ജുബിയുടെ മുന്നിലിട്ട് ഉപദ്രവിക്കുന്നത് കാണാൻ ജുബിക്ക് കഴിയില്ലെന്നോ...നല്ല കഥ...അതിന് ഞാനാ തന്തയില്ലാത്തവനെ പോലെ മക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ജുബിയെ വിട്ട് എങ്ങോട്ടും പോവാൻ പോവുന്നില്ല...കാരണം പരസ്പരസ്നേഹം...അതൊന്ന് മാത്രം മതി ഒരു കുടുംബം നല്ല നിലക്ക് പോവാൻ...ആ സാധനം ആവോളം ഞങ്ങൾക്കിടയിൽ ഉണ്ട്..അതോണ്ട് എന്റെ കാര്യമോർത്ത് നിങ്ങൾ വല്ലാതെ ടെൻഷനടിക്കണ്ട..പിന്നെ നിങ്ങളിപ്പോ പറയുന്നു നിങ്ങളാണ് എന്റെ ഉമ്മിയെന്ന്...അങ്ങനെ ഒരു ഉമ്മി ഉണ്ടായിരുന്നു..ആറു മാസങ്ങൾക്ക് മുൻപ്...പക്ഷെ ഇപ്പൊ എന്റെ ഉമ്മി എന്ന് പറയുന്നത് എന്റെ ജുബി മാത്രമാണ്..ഒരുപക്ഷെ എന്റെ ജീവന്റെ പാതിയായ ഭാര്യ , എന്റെയൊരു ഗുഡ് ഫ്രണ്ട്, വഴക്കിടാൻ തോന്നുമ്പോ വഴക്കടിക്കുന്നൊരു സിസ്റ്റർ, പ്രണയിക്കാൻ തോന്നുമ്പോൾ എനിക്കൊത്ത് നിന്ന് തരുന്നൊരു കാമുകി, എന്നെ വേണ്ടുവോളം പരിചരിക്കുന്ന എന്റെ ഉമ്മി...ഇത്രയും കാറക്ടർ ഒരേ സമയം ചെയ്തോണ്ടിരിക്കുന്നവളാണ് ജുബി...അല്ലാതെ നിങ്ങളെ പോലെ തോന്നുമ്പോ ഉപേക്ഷിക്കുകയും തോന്നുമ്പോ സ്നേഹിക്കുകയുമല്ല ഇവൾ ചെയ്യുന്നത്...സോ ഞാൻ തീർത്ത് പറയും നിങ്ങളല്ല എന്റെ ഉമ്മി..." _____________________________________ എന്നൊക്കെയും ആദം ഉമ്മിക്ക് നേരെ ഉച്ചത്തിൽ കയർത്ത് പറയുന്നതൊക്കെ നമ്മള് കേട്ടു നിന്നു എന്നല്ലാതെ നമ്മളെക്കൊണ്ട് ഒന്ന് ശബ്‌ദിക്കാൻ പോലുമായില്ല.. ആദം പറയുന്നതൊക്കെ കേട്ട് നമ്മള് തല താഴ്ത്തി നിന്നെങ്കിലും ഉമ്മിയെ കുറിച്ചാലോചിച്ചു നമ്മക്ക് വല്ലാതെ സങ്കടം വന്നപ്പോ നമ്മള് മുഖം പൊക്കി ഉമ്മിയെ നോക്കി.. ഉമ്മിയാണെങ്കിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി ആദമിനെ തന്നെ ഉറ്റു നോക്കുന്നുണ്ട്..എന്നാൽ ആദമിന്റെ മുഖത്ത് ഉമ്മിയോടുള്ള സ്നേഹമോ ദയയോ ഒന്നുമല്ല നമ്മള് കാണുന്നത്..മറിച്ചു ആരെയും ചുട്ടെരിക്കാൻ പറ്റുന്നത്ര ദേഷ്യമാണ്... അതിന് പിന്നിലെ ഏറ്റവും വലിയ കാരണം ഉമ്മി തന്നെയാണെന്ന് ഓർത്തപ്പോ നമ്മള് പെട്ടന്ന് അവർ രണ്ട് പേരിൽ നിന്നും മുഖം വെട്ടിച്ചു കളഞ്ഞു...അപ്പോഴേക്കും ഉമ്മി കരഞ്ഞോണ്ട് ആദമിനോട് സംസാരിച്ചു തുടങ്ങി... "ആദം...നീ പറഞ്ഞതൊക്കെയും ശെരിയാണ്...ഞാൻ ഇപ്പോഴും നിനക്ക് നല്ലൊരു ഉമ്മിയായിട്ടില്ല..അങ്ങനെ ഒരുമ്മിയാവാൻ എന്നെ കൊണ്ട് കഴിയുമെന്നും തോന്നുന്നില്ല...കാരണം ഇത്രയും കാലം ജീവിച്ചിട്ടും എനിക്ക് തെറ്റേതെന്നോ ശെരിയേതെന്നോ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല...എന്തുകൊണ്ടോ ഞാനിങ്ങനെയായി പോയി...ഒരുപാട് ഒരുപാട് വിശ്വസിച്ചു നിന്റെ ഉപ്പയെ...ഈ കാലമത്രയുമുള്ള ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും തിരിച്ചു വരുമെന്ന് കരുതി...ഞാൻ വിചാരിച്ച പോലെ തന്നെ നിന്റെ ഉപ്പ എന്റെ അരികിലേക്ക് വരികയും ചെയ്തു... എന്നാൽ നിന്റെ ഉപ്പ വന്നതോടെ എനിക്ക് സന്തോഷമല്ല ഉണ്ടായത്...ഇനി ഞാൻ അനുഭവിക്കാൻ തക്കം ഒന്നും തന്നെ ബാക്കിയില്ല...പറഞ്ഞാൽ തീരാത്ത ഒരുപാട് നഷ്ട്ടങ്ങൾ...ഞാൻ അടക്കി പിടിച്ച് നടന്നിരുന്ന എന്റെ മക്കളിൽ നാലിൽ മൂന്നും മൂന്ന് വഴിയിലായി...എന്റെ ഏതൊരു വിഷമത്തിലും താങ്ങായി നിന്നിരുന്ന ഉമ്മാക്ക് മുന്നിൽ ഞാനിപ്പോ വെറുക്കപ്പെട്ടവളായി മാറി...അതുപോലെ എന്റെ മക്കൾക്ക് ഞാൻ ആരുമല്ലാതായി മാറി... എന്നിട്ടും ഇത്രയൊക്കെയും സംഭവിച്ചിട്ടും ഞാൻ ആരോടും പരിഭവം പറഞ്ഞിട്ടില്ലായിരുന്നു...പറയാൻ അറിയാത്തത് കൊണ്ടൊന്നുമല്ല...നിന്റെ ഉപ്പയുടെ കള്ള സ്നേഹത്തിന് മുന്നിൽ ഞാൻ വീണു പോയി എന്ന് വേണം പറയാൻ...അതുകൊണ്ട് എനിക്കിപ്പോ നഷ്ട്ടങ്ങൾ മാത്രമാണ് ഉണ്ടായത്...എല്ലാം എന്നിൽ നിന്നും നഷ്ട്ടപ്പെട്ടു...ഇനി നഷ്ടമാവാൻ നീയും ജുബിയും ആഹിയും ആഷിയും ആദിയും നൈലുവും മാത്രമേ ബാക്കിയുള്ളു...നിങ്ങളെ ഒരിക്കലും നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല...തകർന്നു പോയി ആദം നിന്റെ ഉമ്മി...നിന്റെ മനസിനെ വേദനിപ്പിച്ച ആ അന്ന് മുതൽ പിന്നീട് ഞാൻ മര്യാദക്ക് ഉറങ്ങിയിട്ട് പോലുമില്ല...നീ എവിടെയാണോ എന്താണോ എന്നൊന്നും അറിയാതെ തള്ളി നീക്കിയ ഓരോരോ ദിവസങ്ങൾ എനിക്ക് സഹിക്കാൻ പറ്റുന്നതിനേക്കാളും അപ്പുറമായിരുന്നു...എല്ലാം നിന്റെ ഉപ്പ കാരണമാണ്...അത്രമേൽ ഞാൻ വിശ്വസിച്ചു പോയി അയാളെ..." എന്നൊക്കെ ഉമ്മി തേങ്ങി കരഞ്ഞു പറയുന്നത് കേട്ട് വിഷമം നമ്മളെ ചങ്കിൽ മുട്ടി വന്ന് ചങ്കൊക്കെ വീർത്ത് മുട്ടിയ പോലെ തോന്നി... ഉമ്മിയുടെ അസഹനീയമായ കരച്ചിൽ കാണാൻ നമ്മളെ കൊണ്ട് കഴിയില്ലെന്ന് നമ്മള് ആയിരം തവണ പോലെ സ്വയം പറഞ്ഞെങ്കിലും നമ്മളെ മനസ് അവയെല്ലാം എതിർത്ത് ആദമിനെ നോക്കാൻ പ്രരിപ്പിച്ചപ്പോ നമ്മള് പോലും അറിയാതെ നമ്മളെ കണ്ണുകൾ അവന്റെ നേരെ പോയി... അവന്റെ മുഖത്തിപ്പോഴും ആ പഴയ പുച്ഛം തന്നെയാണ്..സ്വന്തം ഉമ്മി തനിക്ക് മുന്നിൽ കരയുന്നത് കണ്ടിട്ടും എന്തുകൊണ്ട ആദമിന്റെ മനസ്സിനൊരു അലിവ് വരാത്തതെന്ന് ചിന്തിച്ചോണ്ട് നമ്മള് അവനെ തന്നെ നോക്കി നിക്കുന്നതിനിടയിൽ ഉമ്മി കരഞ്ഞോണ്ട് ആദമിന്റെ കയ്യിൽ പിടിച്ചു... "ആദം...മോനെ...ഇപ്പൊ ഞാൻ വന്നിരിക്കുന്നത് നിങ്ങളുടെ ജീവിതം തകർക്കാനോ നിങ്ങളുടെ സമാധാനം കളയാനോ ഒന്നുമല്ല...എനിക്ക് നിന്നോടൊന്ന് സംസാരിക്കണം...എനിക്ക് ഒത്തിരി നിന്നോട് പറയാനുണ്ട്...ചെയ്ത തെറ്റിനുള്ള ഒരുപാട് ക്ഷമ നിന്നോട് ചോദിക്കാനുമുണ്ട്...മനഃപൂർവം നിന്റെ മനസിനെ വേദനിപ്പിച്ചതിൽ പിന്നെ ഈ ഉമ്മി ജീവിക്കാൻ പോലും മറന്നു പോയി...എന്റെ മക്കളിൽ ഞാനേറെ കൊഞ്ചിച്ചതും ലാളിച്ചതും നിന്നെയാണ്...ആ നീ എന്നിൽ നിന്നും വിട്ടകന്നപ്പോഴാണ് ഞാൻ മനസിലാക്കിയത് എനിക്ക് നഷ്ടപ്പെട്ടത് എന്റെ ജീവൻ തന്നെയാണെന്ന്... എന്നാലും അതെല്ലാം ഉള്ളിൽ അടക്കി പിടിച്ച് നടന്നതൊക്കെ ഞാനേറെ കൊതിച്ച ആ വൃത്തിക്കെട്ട മനുഷ്യന്റെ സ്നേഹം കാരണമാണ്... ഇപ്പൊ...ഇപ്പൊ എനിക്ക് നിന്നോടൊന്ന് സംസാരിച്ചാൽ മതി ആദം...കൂടുതലൊന്നും വേണ്ട...ഒരു പത്ത് മിനിറ്റ് മാത്രം മതി...എന്റെ മനസാമാധാനമൊക്കെ പോയിട്ട് കാലം കുറെയായി...അതെല്ലാം വീണ്ടെടുക്കാൻ എനിക്ക് നിന്നോടൊന്ന് സംസാരിച്ചേ പറ്റു...നീ കുഞ്ഞായിരുന്നപ്പോ മുതലേ ഞാൻ അങ്ങനെ തന്നെ അല്ലായിരുന്നോ ആദം...എന്റെ എല്ലാ സങ്കടങ്ങളും ഞാൻ നിന്നോടല്ലായിരുന്നോ പറഞ്ഞിരുന്നത്...അതെല്ലാം ഒട്ടും ചടപ്പില്ലാതെ കേട്ട് നിന്ന് അവസാനം നിന്റെ ആശ്വാസവാക്കുകൾ കേൾക്കുമ്പോ തന്നെ എന്റെ എല്ലാ വിഷമങ്ങളും മാറുമായിരുന്നു...എനിക്കിപ്പോ വേണ്ടത് അത് മാത്രമാണ് ആദം...ഇനിയും ഞാൻ എന്റെ സങ്കടങ്ങളെല്ലാം നിന്നോട് പങ്ക് വെച്ചില്ലങ്കിൽ ഒരുപക്ഷെ ഈ ഉമ്മിയെ ജീവനോടെ നീയി ഭൂ..." എന്നുമ്മി പറഞ്ഞ് തുടങ്ങിയതും ഒട്ടും പ്രതീക്ഷിക്കാതെ ആദം ഉമ്മിയുടെ വാ പൊത്തി പിടിച്ചു...അത് കണ്ട് നമ്മളും ആഹിയും ഒരു പോലെ കണ്ണും മിഴിച്ചു ആദമിനെ നോക്കിയപ്പോ അവന്റെ കൺകോണിൽ നിറഞ്ഞ നേർത്ത കണ്ണീരാലെ തിളങ്ങി നിൽക്കുന്ന ക്രിസ്റ്റൽ കണ്ണുകൾ ഒന്നടച്ചു കൊണ്ട് അവൻ വേണ്ടന്ന രീതിയിൽ തലയാട്ടി കണ്ണ് തുറന്ന് ഉമ്മിയെ നോക്കി പുഞ്ചിരിച്ചു... "എന്റെ *ഉമ്മി* എന്നെ വിട്ട് ഒരിക്കലും ഈ ലോകത്ത് നിന്ന് എങ്ങോട്ടും പോവില്ല...എനിക്ക് ജീവനുള്ളിടത്തോളം കാലം ഉമ്മിക്ക് ഒന്നും സംഭവിക്കാൻ ഞാൻ ഒരിക്കലും അനുവദിക്കില്ല...കാരണം ഉമ്മി എന്റെ മാത്രമാണ്...എന്റെ സ്വന്തമായി കണ്ട ഒന്നും തന്നെ എന്നെ വിട്ട് പോവാൻ ഞാൻ അനുവദിക്കാറില്ല...വിധിയുടെ വിളയാട്ടം കൊണ്ട് പലതും എന്നിൽ നിന്നും പോയിട്ടുണ്ടെങ്കിൽ സ്വയം വിധിയെഴുതി എന്നിൽ നിന്നും പോവാൻ ഞാൻ ആരെയും സമ്മതിക്കില്ല...എത്രയായാലും എങ്ങനെയായാലും ദേഷ്യമായാലും വെറുപ്പായാലും ശെരി ഞാൻ ഉമ്മിയുടെ മോനും ഉമ്മി എന്റെ ഉമ്മിയുമാവാതിരിക്കുന്നില്ലല്ലോ...നമ്മൾ തമ്മിലുള്ള ബന്ധം ഞാനീ ഭൂമിയിലേക്ക് വരും മുൻപേ തുടങ്ങി വെച്ചതല്ലേ..എന്റെ ഫസ്റ്റ് ഫ്രണ്ട്, ഫസ്റ്റ് ലവ്, ഫസ്റ്റ് വേൾഡ്...അതെല്ലാം എന്റെ ഉമ്മി തന്നെയല്ലേ...എത്രത്തന്നെ വെറുപ്പ് കാണിച്ചാലും പൂർണമായും വെറുക്കാൻ പാറ്റാത്ത ലോകത്തിലെ ഒരേയൊരാൾ...അത് ഉമ്മിയല്ലേ...ആ ഉമ്മിക്ക് എന്നെ വിട്ട് ഈ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി പോവാൻ കഴിയോ..? " _____________________________________ എന്ന് നമ്മള് ചുണ്ടിൽ നിന്നും പുഞ്ചിരി എടുത്ത് കളയാതെ ചോദിച്ചതും അത്രയും നേരം തേങ്ങി കരഞ്ഞിരുന്ന ഉമ്മി പെട്ടന്ന് പൊട്ടി കരഞ്ഞു ഉമ്മിയുടെ വാ പൊത്തി പിടിച്ച നമ്മളെ കയ്യെടുത്ത് മാറ്റി നമ്മളെ ഇറുക്കെ വാരി പുണർന്ന് നമ്മളെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞോണ്ടിരുന്നു... അത് കണ്ട് നമ്മളെ നെഞ്ചൊന്ന് ഇടറിയെങ്കിലും ഇപ്പൊ ഉമ്മിയെ താങ്ങി നിർത്താൻ നമ്മക്കല്ലാതെ മറ്റാർക്കും കഴിയില്ല എന്ന ബോധം ഉള്ളത് കൊണ്ട് നമ്മള് ഉമ്മിയെ തിരിച്ചു കെട്ടിപിടിച്ച് ഉമ്മിയുടെ നെറുകയിൽ ചുണ്ടമർത്തിയപ്പോ തന്നെ സങ്കടം സഹിക്ക വയ്യാതെ ഉമ്മി നമ്മളെ വരിഞ്ഞു മുറുക്കി... ഒരുപാട് കാലങ്ങൾക്ക് ശേഷം ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്ന ഉമ്മിയുടെ സാമിപ്യം നമ്മക്ക് പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ടോ എന്തോ ഉമ്മിയിൽ നിന്നും അകന്നു മാറാൻ നമ്മക്കോ വിഷമം മൊത്തം നമ്മളെ നെഞ്ചിൽ ഇറക്കി വെച്ച് കഴിഞ്ഞിട്ടില്ലാഞ്ഞിട്ട് ഉമ്മിയോ വിട്ട് മാറാതെ ആ നിൽപ്പ് തുടർന്നപ്പോ നമ്മളൊരു നെടുവീർപ്പിട്ട് ഉമ്മിയെ ചേർത്തു പിടിച്ചപാടേ ആഹിയെ നോക്കിയപ്പോ അവൻ വന്നപ്പോ മുതലുള്ള അതേ പല്ലിളിയാണ്... അവന്റെ പല്ലിളിക്ക് തിരിച്ചെന്നോണം നമ്മളും ഇളിച്ചു കൊടുത്ത് സൈഡിൽ നിക്കുന്ന ജുബിയിലേക്ക് നോട്ടം വിട്ടപ്പോ അവള് കണ്ണ് നിറച്ചു നമ്മളെ വിടാതെ നോക്കി പുഞ്ചിരി തൂകി നിക്കാണ്...അവളുടെ നിറഞ്ഞ കണ്ണുകളിൽ നമ്മള് വല്ലാത്തൊരു സന്തോഷം കണ്ടെങ്കിലും ഒരിക്കലും ജുബിയുടെ കണ്ണ് നിറഞ്ഞു നിക്കുന്നത് നമ്മക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ ആനന്ദക്കണ്ണീരാണെന്നൊന്നും മൈൻഡ് വെക്കാതെ നമ്മളവളെ തറപ്പിച്ചു നോക്കി കണ്ണ് തുടക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോ ജുബി ചിരിച്ചു തലയാട്ടി അവളെ കണ്ണിറുക്കെ തുടച്ചു... അപ്പൊത്തന്നെ ഉമ്മി നമ്മളിൽ നിന്നും വിട്ട് മാറാൻ വേണ്ടി ഞെരി പിരി കൊള്ളാൻ തുടങ്ങിയപ്പോ നമ്മള് ഉമ്മിയിലുള്ള പിടി അയച്ചപാടേ ഉമ്മി നമ്മളിൽ നിന്നും അകന്ന് മാറി മൂക്ക് വലിച്ചോണ്ട് കണ്ണ് തുടച്ചു നമ്മളെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി... സഹിക്കാവുന്നതിലും അപ്പുറമുള്ള മനോവേദനയിലും ഉമ്മി പുഞ്ചിരിക്കുന്നത് കണ്ട് അറിയാതെ തന്നെ നമ്മള് പുഞ്ചിരിച്ചു പോയപ്പോഴേക്കും ജുബി അരങ്ങിലേക്ക് കയറി ഉമ്മിയെ ചെന്ന് കെട്ടിപിടിച്ചു... "ഉമ്മിയെ ഞാനാ കൂടുതൽ മിസ്സ്‌ ചെയ്തത്...ആദം വെറും ബഡായി പറഞ്ഞതാ...അവന് തീരെ മിസ്സിങ് ഇല്ലായിരുന്നു..എനിക്കായിരുന്നു കൊറേ കൊറേ മിസ്സിങ്...ഉമ്മി വാ എനിക്ക് ഉമ്മിയോട്‌ ഒരുപാട് വിശേഷം പറയാനുണ്ട്..." ഇപ്പോഴത്തെ ചടച്ച മൂഡ് മാറ്റാൻ വേണ്ടി നമ്മളെ ഝാൻസി റാണി ഇടയിൽ കേറി ഗോളടിച്ചു ഉമ്മിയിൽ നിന്നും വിട്ട് മാറി ഉമ്മിയുടെ കയ്യും പിടിച്ച് ഉള്ളിലേക്ക് വലിച്ചോണ്ട് പോവാൻ നിന്നെങ്കിലും ഉമ്മി ഒരടി അനങ്ങാതെ ജുബിയെ നോക്കി നിന്നു... അത് കണ്ട് ജുബി പുരികം ചുളുക്കി ഉമ്മിയെ നോക്കിയപ്പോ ഉമ്മി പ്രസന്നതയോടെ പുഞ്ചിരിച്ചു ജുബിയുടെ ഊരയിൽ കൈവെച്ചുഴിഞ്ഞു... "നിന്റെ ഊര വേദനക്കൊക്കെ കുറവുണ്ടോ ജുബി...ഇപ്പൊ നിനക്ക് വല്ല വേദനയും വരാറുണ്ടോ..." എന്ന് ഉമ്മി ചോദിച്ചത് കേട്ട് ജുബി നമ്മളെയൊന്ന് നോക്കി ഉമ്മിയെ നോക്കി ചിരിച്ച് ഇല്ലെന്ന് തലയാട്ടി... "എനിക്കൊരു കുഴപ്പവുമില്ല ഉമ്മി...ഇടയ്ക്കിടെ വരുന്ന ചെറിയ വേദന അല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല...എന്ത് ചെയ്യാനാ ഈയൊരു വീഴ്ച കൊണ്ട് ഞാൻ നാട് നീളെ ഫേമസ് ആയി പോയില്ലേ..." എന്ന് പറഞ്ഞ് ജുബി ഇളിച്ചപ്പോ അവളെ ഇളി കണ്ട് അറിയാതെ തന്നെ എല്ലാവരും ചിരിച്ചു പോയി...അപ്പോഴേക്കും ഉമ്മി ചിരിയൊക്കെ പുഞ്ചിരിയിലേക്ക് മാറ്റി ജുബിയെ നമ്മളെ അടുത്തേക്ക് ചേർത്ത് നിർത്തിയപ്പോ നമ്മള് അവളെ തോളിൽ കൈ വെച്ച് ഉമ്മിയെ നോക്കിയപ്പോ മൂപ്പത്തി നമ്മളെയും ജുബിയെയും മാറി മാറി നോക്കുന്ന തിരക്കിലാണ്... _____________________________________ [ ഉമ്മി ] ആറു മാസം പോലെ ജുബിയേയും ആദമിനേയും നേരിൽ കാണാത്തത് കൊണ്ട് തന്നെ അവരിൽ ഉണ്ടായിരിക്കുന്ന രൂപ മാറ്റങ്ങൾ കണ്ട് നമ്മക്ക് അതിശയം തോന്നി... അവരെ രണ്ട് പേരെയും ഒപ്പം ചേർത്ത് നിർത്തി നമ്മള് അവരെ മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചു... "ആറു മാസം കൊണ്ട് രൂപം കൊണ്ട് നിങ്ങളാകെ മാറി പോയല്ലോ മക്കളെ...വില്ലയിൽ നിന്നും ഇറങ്ങിയപ്പോഴുള്ളതിനേക്കാളും തെളിച്ചം വെച്ചിട്ടുണ്ട് നിങ്ങളുടെ മുഖം...രണ്ട് പേരും മാക്സിമം ലൈഫ് എൻജോയ് ചെയ്തിട്ടുണ്ടെന്ന് നിങ്ങളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ട്...അതിപ്പോ നിങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുത്തില്ലങ്കിലും അങ്ങനെ തന്നെയല്ലേ...വില്ലയിൽ നിന്നും ഇറങ്ങിയപ്പോ ആദമിന്റെ ഭാര്യ മാത്രമായിരുന്ന നീയിപ്പോ അവന്റെ ഡാൻസ് പാർട്ണർ കൂടിയായി മാറിയില്ലേ...അതുപോലെ ആദം...അവന്റെ വാശിക്കൊരു അറുതി വന്നിട്ടുണ്ടെന്ന് നേരത്തെ എനിക്ക് മനസിലായി...അല്ലങ്കിൽ അവനിപ്പോഴൊന്നും എന്നോട് ക്ഷമിക്കില്ലായിരുന്നു..." എന്ന് നമ്മള് മനസ്സിൽ ഉള്ളത് ഉള്ള പോലെ പറഞ്ഞപ്പോ ആദവും ജുബിയും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ച് ഒപ്പം വന്ന് നമ്മളെ കെട്ടിപിടിച്ച് നമ്മളെ നെറ്റിയിൽ ചുംബിച്ചു...അതുപോലെ തന്നെ നമ്മളും അവരുടെ രണ്ട് പേരുടെയും നെറ്റിയിൽ ചുംബിച്ചു പിൻവലിഞ്ഞതും നമ്മളെ ദഹിപ്പിച്ചു നോക്കുന്ന ആഹിയെയാണ് കണ്ടത്... അവന്റെ ആ മോന്തയും വീർപ്പിച്ചോണ്ടുള്ള നോട്ടം കണ്ട് നമ്മക്ക് ചിരി വന്നെങ്കിലും അവനൊരു പാവമായത് കൊണ്ട് നമ്മളവനെ കളിയാക്കി ചിരിക്കാൻ നിക്കാതെ കൈ മാടി അവനെ അടുത്തേക്ക് വിളിച്ചു... വിളിക്കാൻ കാത്തു നിന്ന പോലെ ആഹി ചിരിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്ന് നമ്മളെ കെട്ടിപിടിച്ചിട്ട് നമ്മളെ ഇരു കവിളുകളിലും നെറ്റിയിലുമൊക്കെ അഞ്ചാറുമ്മ തന്ന് അവൻ ഇളിച്ചോണ്ട് കണ്ണടച്ചു പിടിച്ച് അവന്റെ കവിള് കാണിച്ച് തന്നപ്പോ നമ്മള് ചെറു പുഞ്ചിരിയാലെ വാത്സല്യത്തോടെ അവന്റെ കവിളിലൊന്ന് തഴുകിയിട്ട് ഒരുമ്മ കൊടുത്തു... ഉമ്മ കിട്ടിയപാടെ തന്നെ അവൻ കണ്ണ് തുറന്ന് ആദമിനേയും ജുബിയേയും ചുണ്ട് കോട്ടി പുച്ഛിച്ചിട്ട് നമ്മളെ കഴുത്തിലൂടെ കയ്യിട്ട് നിന്നപ്പോ തന്നെ അവന്റെ കോപ്രായം കണ്ട് ആദവും ജുബിയും പൊട്ടിച്ചിരിച്ചു പോയി... അവരുടെ പൊട്ടി ചിരി കണ്ട് നമ്മളെ മനസ് വല്ലാതെ നിറഞ്ഞതും നമ്മളവരെ തന്നെ ഇമ ചിമ്മാതെ നോക്കി നിന്നു... 'ആദവും ജുബിയും ജീവിക്കാൻ പഠിച്ചു കഴിഞ്ഞു...അവരുടെ ഈ സന്തോഷം നീ എന്നും നില നിർത്തി കൊടുക്കേണമേ നാഥാ...' എന്ന് നമ്മള് മനസ്സിൽ പ്രാർത്ഥിച്ചപ്പോഴേക്കും അവര് ചിരിയൊക്കെ ഒരു വിധം അവസാനിപ്പിച്ചു രണ്ട് പേരും നമ്മളെ രണ്ട് കയ്യും പിടിച്ച് അകത്തേക്ക് നടന്നപ്പോ നമ്മളവരുടെ ഒപ്പം തന്നെ നടന്നു... നടക്കുന്നതിനിടയിൽ നമ്മള് അവിടെയാകമാനം കണ്ണോടിച്ചു നോക്കി അവസാനം ഹാളിൽ എത്തിയപ്പോ അവര് രണ്ട് പേരും ഒപ്പം നിന്നപ്പോ തന്നെ നമ്മളും നിന്നിട്ട് അവരെ നോക്കി... "ഉമ്മി നിങ്ങളെല്ലാവരും അവിടെ ചെന്നിരിക്ക്..അപ്പോഴേക്കും ഞാൻ ജ്യൂസ് എടുത്ത് വരാം...ഒന്നുല്ലേലും എന്റെ ഉമ്മി ഒരുപാട് കരഞ്ഞില്ലേ...ക്ഷീണം കാണും..." എന്ന് പറഞ്ഞ് ജുബി നൈസായി നമ്മളെ ട്രോള്ളിയപ്പോ നമ്മളവളെ കണ്ണുരുട്ടി നോക്കി പുഞ്ചിരിച്ചപ്പോ ജുബി ഇളിച്ചോണ്ട് ആദമിനെ നോക്കി സൈറ്റ് അടിച്ച് കിച്ചണിലേക്കെന്ന പോലെ മുന്നോട്ട് നടന്ന് പോയപ്പോ തന്നെ ആദം നമ്മളെ കൈ പിടിച്ച് വലിച്ച് നമ്മളെ സോഫയിൽ കൊണ്ടിരുത്തി അവനും ആഹിയും നമ്മളെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്നു... ______________________________________ ഉമ്മിക്കും ആഹിക്കും ആദമിനുമൊക്കെയുള്ള ജ്യൂസ് ശട പാടെ വേഗത്തിൽ ഉണ്ടാക്കി നമ്മള് ജ്യൂസ് ട്രേയിലേക്ക് എടുത്ത് വെച്ച് ഹാളിലേക്ക് ചെന്നപ്പോ നമ്മളെ പൂച്ചക്കണ്ണനും ബാക്കിയുള്ളോരും അട്ടഹസിച്ചു ചിരിക്കുന്ന തിരക്കിലാണ്... അവരുടെ പൊട്ടി ചിരിക്ക് പിന്നിലെ കാര്യമൊന്നും നമ്മക്ക് അറിയില്ലെങ്കിലും ഒരുപാട് നാൾക്ക് ശേഷം ആദം മനസറിഞ്ഞു ചിരിക്കുന്നത് കണ്ട് നമ്മള് നിറ മനസാലെ നിറ പുഞ്ചിരി തൂകി അവരുടെ അടുത്തേക്ക് ചെന്നപ്പോ എല്ലാവരും ചിരിയൊക്കെ നിർത്തി നല്ല കുട്ടികളായി ഇരുന്നു... അപ്പൊത്തന്നെ നമ്മള് ട്രേ ഉമ്മിയുടെ നേരെ നീട്ടി ജ്യൂസ് കൊടുത്ത് ആഹിയുടെ അടുത്തേക്ക് ചെന്ന് ട്രേ നീട്ടിയപ്പോ അവൻ ഒറ്റ പുരികം പൊക്കി നമ്മളെ മുഖത്തേക്ക് നോക്കി വല്ലാത്തൊരു പുഞ്ചിരി പുഞ്ചിരിച്ചു ട്രേയിൽ നിന്നും ജ്യൂസ് എടുത്ത് ഒരു സിപ്പ് കുടിച്ചു... "കുട്ടിയെ എനിക്ക് ഇഷ്ട്ടമായി..കുട്ടി ഉണ്ടാക്കിയ ജ്യൂസും എനിക്കിഷ്ടമായി...അപ്പൊ കാര്യങ്ങളിലേക്ക് വരികയാണെങ്കിൽ ബൈ ദി ബൈ കുട്ടിയുടെ പേരെന്താണ്...? " "മിസിസ് ആദം...എന്തേ നിനക്ക് മിസിസ് ആഹിൽ ആക്കാൻ വല്ല പ്ലാനുമുണ്ടോ.." ആഹിയുടെ ആക്കി കൊണ്ടുള്ള ചോദ്യത്തിന് നമ്മള് മറുപടി കൊടുക്കാൻ നാവെടുത്തപ്പോഴേക്കും ആദം കയറി ഗോളടിച്ചു പറഞ്ഞത് കേട്ട് നമ്മള് കണ്ണും മിഴിച്ചു തല ചെരിച്ചു അവനെ നോക്കിയപ്പോ അവൻ നമ്മക്കൊന്ന് സൈറ്റ് അടിച്ച് കാണിച്ചു തന്ന് ആഹിയെ കണ്ണുരുട്ടി നോക്കി... അത് കണ്ട് നമ്മള് തലയാട്ടി ആഹിയെ നോക്കിയപ്പോ അവൻ ആദമിന്റെ നോട്ടത്തെയൊക്കെ നിഷ്പ്രയാസം പുച്ഛിച്ചു തള്ളി നമ്മളെ നോക്കി പല്ലിളിച്ചു... "കുട്ടി മാരീഡ് ആണോ..ശ്യോ..കണ്ട പറയില്ല ട്ടോ...ശെരിക്കും സന്തൂർ മമ്മിയെ പോലെ ഭയങ്കര ക്യൂട്ട് ആയിട്ടുണ്ട് കാണാൻ...ഇതാണോ കുട്ടിയുടെ ഭർത്താവ്...പറയുന്നത് കൊണ്ട് കുട്ടിക്ക് ഒന്നും തോന്നരുത്..കാണുന്ന ലുക്കെ ഒള്ളൂല്ലേ ആൾക്ക് കുട്ടിയുടെ അത്ര സ്റ്റാൻഡേഡ് പോരാ...എന്നെ പോലെയുള്ള ഹാൻസം ചുള്ളൻസ്സാണ് കുട്ടിക്ക് മാച്ച്...അല്ലേ ഉമ്മി..." എന്ന് ആഹി നമ്മളെ പൂച്ചക്കണ്ണനിട്ട് നന്നാക്കി ഊതി ഉമ്മിയുടെ നേരെ തിരിഞ്ഞ പാടെ തന്നെ ആദം അവന്റെ നെടും പുറം നോക്കിയൊരു അടി കൊടുത്തു...അടി കിട്ടിയ പാടെ തന്നെ ആഹി അലറി വിളിച്ച് ആദമിന്റെ നേരെ തിരിഞ്ഞെങ്കിലും നമ്മളെ പൂച്ചക്കണ്ണന്റെ മാസ്സ് നോട്ടം കണ്ട് അവന് വേദന കടിച്ചു പിടിച്ച് അടങ്ങി ഒതുങ്ങി സോഫയിലേക്ക് ചേർന്നിരുന്നു... ആഹിയുടെ എന്തൊക്കെയോ പോയവനെ പോലെയുള്ള മോന്തയും ചുളുക്കിയുള്ള ഇരുത്തം കണ്ട് നമ്മള് അവനെ അമർത്തിയൊന്ന് നോക്കിയിട്ട് ആദമിന് ജ്യൂസ് എടുത്ത് കൊടുത്ത് ട്രേ ടീ പോയിൽ വെച്ചു... അപ്പൊത്തന്നെ ആദം അവന്റെ കാൽ വെച്ച് നമ്മളെ കാലിൽ തട്ടിയപ്പോ നമ്മള് അവനെ നോക്കിയതും അവൻ നമ്മളോട് അടുത്ത് വന്നിരിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോ നമ്മള് പുഞ്ചിരിച്ചോണ്ട് അവന്റെ അടുത്ത് ചെന്നിരുന്നു... അപ്പോഴേക്കും എല്ലാവരും ജ്യൂസ് ഒക്കെ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഗ്ലാസ്‌ ടീപോയിൽ വെച്ച് കഴിഞ്ഞതും നമ്മളും ആദവും ഒപ്പം ഉമ്മിയിലേക്ക് നോട്ടം വിട്ടു... ഉമ്മിയും അതുപോലെ ഞങ്ങളെ നോക്കി പുഞ്ചിരി തൂകിയിട്ട് ആദമിന്റെ കയ്യിൽ പിടിച്ചു... "ഒരുപാട് പറയാനുണ്ട് ആദം...പക്ഷെ എവിടുന്ന് തുടങ്ങുമെന്നൊരു പിടിത്തമില്ല..ഈ കുറച്ചു മാസങ്ങൾ കൊണ്ട് ഞാനാകെ വിഡ്ഢിയായി മാറി...എന്ത് ചെയ്യാനാ എന്റെ തലവരയിൽ പറഞ്ഞതല്ലേ എന്റെ ജീവിതത്തിൽ നടക്കു... ശെരിക്കും എന്താ ഉണ്ടായതെന്ന് അറിയണമെങ്കിൽ ആദ്യം ഞാനും നിന്റെ ഉപ്പയും തമ്മിൽ ജീവിതം തുടങ്ങിയത് മുതലുള്ള കാര്യങ്ങൾ നീ അറിയണം...അതൊന്നും നിങ്ങളാരോടും ഞാനിത് വരെ പറഞ്ഞിട്ടില്ല...നീ പലപ്പോഴും നിന്റെ ഉപ്പയെ പറ്റി ചോദിക്കുന്ന ചോദ്യങ്ങൾക്ക് പോലും ഞാൻ തക്കതായ മറുപടി തരാറില്ല...അത് വേറൊന്നും കൊണ്ടല്ല...ഞാൻ നിന്റെ ഉപ്പാനെ കൊണ്ട് ഒരുപാട് നരകിച്ചിട്ടുമുണ്ട് അതുപോലെ തന്നെ ജീവിതം ആസ്വദിച്ചിട്ടുമുണ്ട്... ഉമ്മ നിങ്ങളോട് പറഞ്ഞ പോലെ എന്റെയും നിന്റെ ഉപ്പാന്റെയും ഒരു അറേഞ്ചഡ് മാര്യേജ് അല്ല..." എന്ന് പറഞ്ഞ് ഉമ്മി നിർത്തിയതും സോഫയിൽ ചുരുണ്ടിരിക്കുന്ന ആഹിയും ആദവും ഞെട്ടി തരിച്ചു കണ്ണും മിഴിച്ചു ഉമ്മിയെ നോക്കി...അത് കണ്ട് നമ്മക്ക് ഒന്നും മനസിലായില്ലെങ്കിലും ഇവരിത്രക്ക് ഞെട്ടണമെങ്കിൽ കാര്യമായിട്ട് എന്തോ ഉണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ നമ്മള് അവരെ മൂന്ന് പേരെയും നോക്കി നിന്നു... അപ്പൊത്തന്നെ ആദം അവന്റെ കയ്യിന് മുകളിൽ വെച്ചിരിക്കുന്ന ഉമ്മിയുടെ കയ്യിൽ പിടിച്ചമർത്തി... "അപ്പൊ ഉമ്മാമ്മ പറഞ്ഞതൊക്കെ കള്ളമാണോ...ഉമ്മിയുടേത് അപ്പൊ അറേഞ്ചഡ് മാര്യേജ് അല്ലേ...നിങ്ങൾ രണ്ട് പേരും മുൻപൊന്നും കണ്ടിട്ടില്ലായിരുന്നു മാര്യേജിന്റെ അന്നാണ് നേരിൽ കണ്ടതെന്നൊക്കെ ഉമ്മാമ്മ പറഞ്ഞത് സത്യമല്ലേ..." എന്നൊക്കെ ആദം ഒരങ്കലാപ്പോടെ ഉമ്മിയോട്‌ ചോദിച്ചപ്പോ ഉമ്മി പുഞ്ചിരിച്ചു അല്ലെന്ന് തലയാട്ടി... "ഒരിക്കലുമല്ല...ഉമ്മാമ്മ പറഞ്ഞതൊക്കെയും വെറും കള്ളമാണ്..ഞാൻ ഉമ്മാമ്മയെ കൊണ്ട് പറയിപ്പിച്ച നുണകളായിരുന്നു അതെല്ലാം..." "എന്തിന് വേണ്ടി...എന്തിന് വേണ്ടിയായിരുന്നു ഉമ്മി അങ്ങനെ ചെയ്തത്...എന്ത് കൊണ്ട ഞങ്ങളിൽ നിന്നും സത്യങ്ങൾ മറച്ചു വെച്ചത്..." എന്ന് ആഹി ചാടി കയറി ചോദിച്ചതിന് പിന്നാലെ ആദവും അത് അനുകൂലിച്ചു തലയാട്ടിയപ്പോ ഉമ്മി അവരുടെ രണ്ട് പേരുടെയും കയ്യെടുത്ത് ഉമ്മിയുടെ കയ്യിനുള്ളിൽ സുരക്ഷിതമായി വെച്ചു... "എല്ലാം നിങ്ങൾക്ക് വേണ്ടി..നിങ്ങളുടെ നന്മക്ക് വേണ്ടി...ശെരിക്കും പറഞ്ഞാൽ ഞാനും നിങ്ങളുടെ ഉപ്പയും ഒരിക്കലും ചേരേണ്ടവർ ആയിരുന്നില്ല...എന്റെയൊരു കൺകണ്ട ശത്രു തന്നെയായിരുന്നു നിങ്ങളുടെ ഉപ്പ...പക്ഷെ വിധിയാണ് എന്നെ ആകെ തളർത്തി കളഞ്ഞത്...പണ്ടെങ്ങോ ഞാൻ ജീവിതത്തിൽ നല്ലൊരു തോൽവി ഏറ്റു വാങ്ങിയതാ..അതോട് കൂടെ പിന്നെ എന്റെ ജീവിതത്തിന്റെ പാതിയോളം തോൽവി മാത്രമായിരുന്നു...എല്ലാം നിങ്ങളുടെ ഉപ്പ കാരണം...എന്ന് തീർത്ത് പറയാനും പറ്റില്ല...ഒരു ഭർത്താവിന്റെ ധർമം അതൊക്കെയും അദ്ദേഹം പാലിച്ചിരുന്നു...അതൊന്ന് കൊണ്ട് മാത്രം ഞാൻ നിങ്ങളുടെ ഉപ്പയെ സ്നേഹിച്ചു പോയി...സ്വമനസ്സാലെ നിങ്ങളുടെ ഉപ്പയുടെ സ്നേഹത്തിൽ കീഴ്പ്പെട്ട് ഞാനൊരു ജീവിതം തുടങ്ങിയ കാലം..." "ഉമ്മി...എനിക്കൊന്നും മനസിലാവുന്നില്ല...ഉമ്മി പറഞ്ഞത് വെച്ച് നോക്കുമ്പോ നിങ്ങളുടേത് ഒരു ലവ് മാര്യേജ് ആയി എനിക്ക് തോന്നുന്നില്ല...കേട്ടിട്ട് തന്നെ ആകെ വട്ട് പിടിക്കുന്നു...ശെരിക്കും എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്...ഉമ്മി എങ്ങനെയ ആ വൃത്തികെട്ട മനുഷ്യന്റെ ഭാര്യയായി മാറിയത്..." എന്ന് ആദം ദേഷ്യം കടിച്ച് പിടിച്ച് ചോദിച്ചപ്പോ ഉമ്മി ആദമിന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചിരുന്നു...എന്തോ ആ പുഞ്ചിരിയിൽ തന്നെ ഒരുപാട് വേദനകൾ ഒളിപ്പിച്ചു വെച്ച പോലെ... തുടരും ഈ പാർട്ട്‌ ലെങ്ത് കുറവാണ് ബോറും ആയിട്ടുണ്ടാവും...സമയക്കുറവ് കൊണ്ടാണ് ട്ടോ ഇവിടെ വെച്ച് അവസാനിപ്പിച്ചത്...എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയണം...നെക്സ്റ്റ് പാർട്ട്‌ നാളെ രാത്രി 8:00ന്...ലെങ്ങ്തിൽ എഴുതാം 😉...
📙 നോവൽ - VBARAK Dream Manzi - ShareChat
45.5k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post