#🌸 July 14 Updates
കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിയില്‍ പോയ ആംബുലൻസിന് മുന്നില്‍ ബൈക്ക് യാത്രികന്റെ അഭ്യാസം, കുട്ടിയുടെ നില ഗരുതരം..
കണ്ണൂർ :നഗരത്തില്‍ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ.
വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.
താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നില്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
#ചൂടുള്ള വാർത്തകൾ 👌👌👌 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ് #🔴 Jul 12 Updates
