#varthakal..... അതുല്യയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലുകൾ പ്രകാരം, വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. 18-ാം വയസ്സിൽ വിവാഹിതയായ അതുല്യ, സതീഷിനോട് അഗാധമായ സ്നേഹം പുലർത്തിയിരുന്നുവെന്നും, വഴക്കുകൾക്ക് ശേഷം സതീഷ് മാപ്പ് പറയുമ്പോൾ അവൾ അവനൊപ്പം തിരിച്ചുപോകുമായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. എന്നാൽ, സതീഷിന്റെ മദ്യപാനവും ഇരുവർക്കുമിടയിലെ പ്രായവ്യത്യാസവും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നതായി സുഹൃത്ത് സൂചിപ്പിച്ചു.
അതുല്യയുടെ കുടുംബം പലവട്ടം ഈ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതുല്യയുടെ തീരുമാനം സതീഷിനൊപ്പം തുടരുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ദമ്പതികൾ ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച അതുല്യ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നു. സതീ2.ഷ് ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്.
ഇവരുടെ ഏകമകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിൽ പഠിക്കുകയാണ്. സംഭവത്തിൽ സതീഷിനെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
#🙏 Jul 18 Updates #👨👩👧👦 കുടുംബം #സ്പെഷ്യൽ സ്റ്റോറീസ് ✍
