💥*THE PRINCE OF RAVANA*💥 പാർട്ടി 16 ആൻവി _________________________________ ദച്ചു റൂമിൽന്ന് പോയതിന് പിന്നാലെ ഞാനും താഴേക്കു ഇറങ്ങി... സ്റ്റയർ ഇറങ്ങി വരുമ്പോൾ ആണ് ദച്ചു കിച്ചണിന്റെ മുന്നിൽ സ്റ്റക്ക് ആയി മുഖം പൊത്തി നിൽക്കുന്നത് കണ്ടത്... ഇവൾക്ക് ഇത് എന്ത് പറ്റി?? ഞാൻ കാര്യം അന്വേഷിക്കാൻ വേണ്ടി ഞാൻ അവളുടെ അടുത്തേക് ചെന്നു... "ടി... നീ എന്താ കണ്ണും പൊത്തി നിൽക്കുന്നത്... " ഞാൻ അവളുടെ ചെവിയിൽ ചോദിച്ചതും പെണ്ണ് കൈ മാറ്റി എന്നിട്ട് എന്നോട് പുറകിലേക്ക് നോക്കാൻ പറഞ്ഞു... ഞാൻ നോക്കിയപ്പോൾ.. പപ്പയും അമ്മുവും നല്ല റൊമാന്റിക് മൂടിൽ ആണ്.. അമ്മു പപ്പക്ക് കിസ്സ് കൊടുക്കാ... ഞാൻ അപ്പോൾ തന്നെ ദച്ചുനെ അവിടെ പിടിച്ചു വലിച്ചു മാറ്റി.. "നീ എന്തിനാടി അവിടെ നിൽക്കുന്നെ.. എന്റെ പപ്പക്കും അമ്മൂനും പ്രൈവസി കൊടുക്കാതെ... " എന്ന് ഞാൻ പറഞ്ഞപ്പോൾ പെണ്ണ് എന്നേ വായും പൊളിച് നോക്കി നിൽക്കാ... "അത് പിന്നെ ഞാൻ പെട്ടന്ന് കണ്ടപ്പോൾ എനിക്ക്..എന്തോ പോലെ.. " "എന്ത് പോലെ ഇതൊക്കെ ഞാനും നീയും ചെയ്യാറില്ലേ...പിന്നെ എന്താ.." "അല്ല പപ്പാ... " "എന്താടി നീ പറയുന്നേ... എന്റെ പപ്പക്ക് ഒരു കിസ്സ് കൊടുക്കാനും പറ്റില്ലേ.. നീ വന്നേ അവരെ ശല്ല്യം ചെയ്യണ്ട..." എന്നും പറഞ്ഞു ഞാൻ അവളെ റൂമിലേക്ക്‌ വലിച്ചു കൊണ്ട് പോയി... അല്ല പിന്നെ ഒരു കിസ്സ് കണ്ട് കണ്ണും പൊത്തി നില്ക്കാ... നമ്മൾ ഇതൊക്കെ എത്ര കണ്ടതാ . __________________________________ "ആദി എന്നേ വിട്.. പിള്ളേര് ആരേലും കാണും... " "എന്താ രാധു.. നീ എന്നേ ഒന്നു റൊമാന്റിക് ആവാനും സമ്മതിക്കില്ലേ..." "പിന്നെ ഇത്ര നേരം എന്തോന്നാ ചെയ്തേ..വിട്ടേ.. ദച്ചു എങ്ങാനും കാണും.. " എന്നും പറഞ്ഞു അവൾ കുതറി മാറാൻ നോക്കുന്നുണ്ട്... "കണ്ടാൽ ഇപ്പൊ എന്താ ഞാൻ എന്റെ ഭാര്യയെ അല്ലേ പിടിച്ചേക്കുന്നെ.. " "ഒന്നു മാറി നിൽക്ക് ആദി..രാവിലെ തന്നെ വന്നേക്കുന്നു ഉമ്മ വേണം എന്നും പറഞ്ഞു.. ചില നേരത്തെ നിന്റെ സ്വഭാവം കണ്ണനെക്കാളും മോശം ആണ് ഇപ്പോഴും ചെറുപ്പം ആണെന്നാ വിചാരം...." "ആടി.. ഞാൻ ചെറുപ്പം തന്നെയാ...കല്യാണ പ്രായം തികഞ്ഞു കല്യാണം കഴിച്ചിരുന്നു എങ്കിൽ പത്തു പതിനനാറു വയസ്സേ എന്റെ ചെക്കന് കാണൂ...ഇതിപ്പോ നേരത്തെ കെട്ടി കുട്ടി ആയപ്പോൾ മനുഷ്യന് നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ലല്ലോ... പുല്ല് പെട്ടന്ന് കെട്ടേണ്ടിയിരുന്നില്ല.." ഞാൻ അതും പറഞ്ഞു അവളെ തുറിച്ചു നോക്കിയപ്പോൾ പെണ്ണ് ചിരിക്കാ... "എന്തോന്നാടി ഇങ്ങനെ ചിരിക്കാൻ..." "നേരത്തെ കെട്ടിയത് കൊണ്ട് മാത്രം അല്ല..ഒന്നു കണ്ട്രോൾ ചെയ്താലും മതിയായിരുന്നു... " അതും പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി.. "അയ്യടാ...എന്റെ കണ്ട്രോൾ ഇല്ലായിരുന്നു എങ്കിലേ എന്റെ പൊന്നുമോൾ ദേ ആ ചെക്കനെ പോലത്തെ അഞ്ചാറ് എണ്ണത്തെ വളർത്തേണ്ടി വന്നേനെ...ഞാൻ പാവല്ലേ എന്ന് വെച്ച് വെറുതെ വിട്ടതാ... " "അയ്യേ ഈ ആദി ഒരു നാണവും ഇല്ലാ..." "ഞാൻ എന്തിനാടി നാണിക്കുന്നെ നമ്മൾ പുതുമോടി ഒന്നുമല്ലല്ലോ കല്ല്യാണം കഴിഞ്ഞിട്ട് വർഷം കുറെ ആയില്ലേ..." എന്ന് പറഞ്ഞതും അവൾ എന്നേ തള്ളി മാറ്റി... "മതി മതി.. എന്റെ രാവണൻ ചെന്നു ഫ്രഷ് ആയെ.. ഓഫിസിൽ പോകണ്ടേ.. " _______________________________ "ഓഫിസിൽ പോകാൻ വല്ലാത്ത മടിയ രാധു...ഞാൻ ഇന്ന് പോണില്ല.. " "അയ്യടാ...പോയില്ലേൽ ഞാൻ അച്ഛനെ വിളിച്ചു പറയും...പ്രായം ഇത്രയും ആയിട്ടും ആ മടിയൻ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല..." എന്നും പറഞ്ഞു ഞാൻ കറി നോക്കുമ്പോൾ.. ആദി പിറകിലൂടെ വന്നു ചേർത്ത് പിടിച്ചു... ഈ മനുഷ്യൻ എന്നേ നാണം കെടുത്തുമല്ലോ... "എടി ഒന്നു താഴ്ന്നു തന്നു എന്ന് കരുതി..കൂടുതൽ ഓവർ ആക്കല്ലേ...ആദവ് മാറാൻ ഒന്നും പോണില്ല. അന്നും ഇന്നും ആദി ആദി തന്നെ ആണ്... " "ഓ സമ്മതിച്ചേ...ചെന്നു ഫ്രഷ് ആവൂ... " എന്നും പറഞ്ഞു ഞാൻ വീണ്ടും പണിയിലേക്ക് തിരിഞ്ഞു... "ഹ്മ്മ് ഞാൻ പോവാ നോക്കീം കണ്ടും ചെയ്യാൻ നോക്ക്.. കയ്യൊന്നും പൊള്ളിക്കാൻ നിൽക്കണ്ട..." "ഓഹ് ആയിക്കോട്ടേ.." അവൻ പോയതും ഞാനൊന്നു നീട്ടി ശ്വാസം എടുത്തു... ഇനി ഇപ്പൊ നീട്ടി വിളി വരും...രാധു ഇവിടെ വാ.. ന്ന്... ഞാൻ ചിരിച്ചു കൊണ്ട് ജോലിയിൽ ശ്രദ്ധിച്ചു... _________________________________ "കൃഷ്ണ എന്നേ വിട്ടേ...ഞാൻ പോട്ടേ.. " "നീ അവിടെ നിൽക്ക്..." "എന്താ... " എന്ന് ഞാൻ ചോദിച്ചതും അവൻ എന്നേ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി... "ദച്ചു... " "എന്താ... " "എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. " "എന്ത് കാര്യങ്ങൾ..?? " ഞാൻ അവന്റെ മുഖത്തേക് നോക്കിയതും...അവൻ ചിരിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു.. "ഓരോന്ന് ഓരോന്ന് ആയി പറയാം...ഫസ്റ്റ് നീ എന്നും എന്റെ അമ്മുനെ പോലെ സാരി ഉടുത്താൽ മതി..." എന്നും പറഞ്ഞു എന്റെ വയറിലൂടെ വട്ടം പിടിച്ചു.. "പിന്നെ? " "പിന്നെ.. എന്റെ എല്ലാ കാര്യങ്ങളും നീ ചെയ്യണം..അമ്മു പപ്പക്ക് ചെയ്തു കൊടുക്കുന്ന പോലെ ഷർട്ട്‌ ഇട്ട് തരണം ഓഫിസിൽ പോകുമ്പോൾ എനിക്ക് നെറ്റിയിൽ ഉമ്മ തരണം..രാത്രി ഉറങ്ങുമ്പോൾ എന്നെ ചേർത്ത്‌ പിടിച്ചു കിടക്കണം...ഇടക്ക് ഒക്കെ എനിക്ക് വാരി തരണം..." "പിന്നേ..?? " "തത്കാലം ഇത്രയും മതി...ബാക്കി വഴിയേ പറയാം... " "ആയിക്കോട്ടെ...ഇനി ഞാൻ പൊക്കോട്ടെ.. അമ്മു കിച്ചണിൽ ഒറ്റക്കാ.. " "ഇപ്പൊ തന്നെ പോണോ..." അവൻ ചിണുങ്ങി കൊണ്ട് എന്റെ തോളിൽ മുഖം പൂഴ്ത്തി.. "പോണം.. വിട്.. " "ഹ്മ്മ് ശെരി.പെട്ടന്ന് വരണേ എനിക്ക് ഇനിയും പറയാൻ ഉണ്ട് .പിന്നെ കുക്കിങ്ങ് ഒക്കെ നോക്കിയും കണ്ട് ചെയ്തോണം.. കൈ ഒന്നും പൊള്ളിക്കണ്ട..കേട്ടല്ലോ.. " "ഓഹ് കേട്ടെ... " അവന് ഒരുമ്മയും കൊടുത്തു ഞാൻ പുറത്തേക് ഓടി...സത്യം പറഞ്ഞാൽ ഇത്രനാളും സ്വന്തം വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും ആണ് എനിക്ക് ഇവിടെന്നു കിട്ടുന്നത്...ഈ സന്തോഷം എന്നും ഉണ്ടാവണേ.... _________________________________ "പപ്പ ഞാൻ എന്ന് മുതലാ ഓഫിസിൽ വരേണ്ടത്... " ഓഫിസിൽ പോകാൻ റെഡി ആകുന്ന സമയത്ത് ഞാൻ റൂമിലേക്ക്‌ ചെന്നു.. അത് കേട്ട് പപ്പാ ഒന്ന് ചിരിച്ചു.. "എന്താടാ ഓഫിസിൽ വരാൻ ഇത്രക്ക് ദൃതി ആയൊ.. " "ഏയ്‌ അതല്ല ഗ്രാൻഡ്പ്പ പറഞ്ഞപ്പോൾ...?? " അത്രയും പറഞ്ഞു തല ചൊറിഞ്ഞു കൊണ്ട് പപ്പയെ നോക്കി.. "നിനക്ക് എന്താടാ ഓഫിസിൽ വരാൻ ഇത്ര തിരക്ക്.. " "എനിക്ക് തിരക്ക് ഒന്നുല പപ്പ.. ഞാൻ ചുമ്മാ ചോദിച്ചതാ.. " "ഹ്മ്മ് നീ നിനക്ക് തോന്നുമ്പോൾ വാ... ഈ പ്രായത്തിൽ അല്ലെ അടിച്ചു പൊളിക്കാൻ പറ്റു..നീ മാക്സിമം എൻജോയ് ചെയ്യ്...അല്ലാതെ ഈ പ്രായത്തിൽ തന്ന ബിസിനസ് ഒന്നും എടുത്തു തലയിൽ വെക്കേണ്ട... " എന്നും പറഞ്ഞു പപ്പാ എന്റെ തോളിൽ കൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... "ശ്ശോ.. പപ്പാ വേറെ ലെവൽ ആട്ടോ...ലവ് യു...എനിക്ക് ഓഫിസിൽ വരാൻ തലപര്യം ഇല്ലാന്ന് പറയാൻ വന്നതാ ഞാൻ..പക്ഷേ എന്റെ മനസ്സ് വായിച്ചത് പോലെ അല്ലെ ഇപ്പൊ പറഞ്ഞത്...ഇത് പോലെ ഒരു പപ്പയെ എവിടെ കിട്ടും... " എന്നും പറഞ്ഞു ഞാൻ പപ്പയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.. "മതി നിന്റെ ഉമ്മ..നീ പോയി നിന്റെ ദച്ചുന് കൊടുക്ക്... " എന്ന് പപ്പാ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അടിമുടി നോക്കി .. "കള്ള രാവണ...എനിക്ക് മനസിലായി ഞാൻ പോയിട്ട് എന്താ കാര്യം എന്ന്...കിച്ചണിൽ ഞാൻ കണ്ടായിരുന്നു രണ്ടാളുടെയും കിസ്സിങ്..." പപ്പാ കണ്ണാടിയിൽ നോക്കി മുടി ശെരിയാക്കുന്ന സമയം ഞാൻ പറഞ്ഞു ... "അതിനിപ്പോ എന്താ...ഞാൻ എന്റെ ഭാര്യക്ക് അല്ലെ കിസ്സ് കൊടുത്തേ നീ വേണേൽ നിന്റെ ഭാര്യക്ക് കൊടുത്തോ.. അല്ല പിന്നേ..ഞങ്ങടെ റൊമാൻസ് ഒളിച് നിന്നു കണ്ടതും പോരാ അവന്റെ ഡയലോഗ്...ഞാൻ എന്റെ പെണ്ണിനെ വേണേൽ ഫ്രഞ്ച് കിസ്സ് അടിക്കും..നീ പോടാ ചെക്കാ... " എന്നും പറഞ്ഞു പപ്പാ എന്റെ കവിളിൽ തട്ടി... "രാധു... ഡീീ.. രാധു...ടാ അവളോട് ഇങ്ങ് വരാൻ പറഞ്ഞേ... " "എനിക്ക് വയ്യ.. " എന്നും പറഞ്ഞു ബെഡിലേക്ക് കിടന്നു "എന്താടാ നിനക്ക് പറഞ്ഞത് അനുസരിക്കാൻ വയ്യേ 😠." എന്നും പറഞ്ഞു ദേഷ്യത്തിൽ എന്റെ അടുത്തേക് വന്നതും... "എന്താ ആദി വിളിച്ചു കൂവുന്നേ..." അമ്മു വാതിൽ തള്ളി തുറന്നു വന്നു... "അത്. അത് പിന്നേ... " പപ്പ തപ്പി തടഞ്ഞു കൊണ്ട് എന്നേ നോക്കി... ഞാൻ അവരെ രണ്ട് പേരെയും നോക്കി തലയിണയും കെട്ടിപിടിച്ചു അങ്ങനെ കിടന്നു.. "എന്താന്ന് പറ..ആദി... " "കാര്യം പറഞ്ഞാലേ നീ വരൂ 😠..." "എന്തിനാ ആദി ദേഷ്യപ്പെടുന്നത്.. കാര്യം പറഞ്ഞാൽ പോരെ... " "ആ അത് പിന്നേ... ഡാ ചെക്കാ നീ ഒന്ന് പോയെ..." അവരുടെ കാട്ടികൂട്ടൽ കണ്ട് കിടന്നിരുന്ന എന്നേ നോക്കി പപ്പാ പറഞ്ഞു...ഞാൻ ഇല്ലെന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു... "ഒന്ന് പോടാ ചെക്കാ..." പപ്പാ ദയനീയമായി ഒന്ന് നോക്കി... "ഹ്മ്മ് നടക്കട്ടെ നടക്കട്ടെ.." ഞാൻ ഒന്ന് ആക്കി കൊണ്ട് അവിടെന്നു പോന്നു... എന്തിനാ വെറുതെ കട്ടുറുമ്പ് ആവുന്നത് ലെ... ഞാൻ താഴെ ചെന്നു നോക്കിയപ്പോൾ പാച്ചു അങ്കിൾ ഇരിക്കുന്നുണ്ട്... "ആഹാ അങ്കിൾ പോയിട്ടില്ലേ??" "ഇല്ലടാ.. ഇന്നലെ പോകാൻ നിന്റെ പപ്പ സമ്മതിക്കണ്ടേ പോയാൽ കാലു ഒടിക്കും എന്നാ പറഞ്ഞത്...അവന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് ഞാൻ പോയില്ല..." "നല്ല തീരുമാനം...ഇനി കുറച്ചു ദിവസം കഴിഞ്ഞു പോകാം.. " "ഇല്ലടാ പറ്റില്ല നിന്റെ ആന്റി അവിടെ കിടന്നു കയറു പൊട്ടിക്കാൻ തുടങ്ങും...നിന്റെ പപ്പ എന്നേ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു അവനെ വെയിറ്റ് ചെയ്തു നില്കാ... " ഞാൻ അങ്കിളിന്റെ കൂടെ കുറച്ചു നേരം സംസാരിച്ചിരുന്നു... അപ്പോഴാണ് ജിത്തുവും ദച്ചുവും കളിച് ചിരിച്ചു വരുന്നത് കണ്ടത്... "സോ...ഫണ്ണി അല്ലേ ദച്ചു..ഇനിയും ഉണ്ട് കൊറേ കോമഡികൾ എല്ലാം ഞാൻ പറഞ്ഞു തരാം... " അവൻ അങ്ങനെ ഒക്കെ പറഞ്ഞു എന്നേ മൈൻഡ് ചെയ്യാതെ ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സോഫയിൽ വന്നിരുന്നു.. "ദച്ചു ഇവിടെ ഇരിക്ക് ഇനിയും പറയാൻ ഉണ്ട്...സിനിമ തിയേറ്ററിൽ വെച്ച് ഒരു വമ്പൻ വിറ്റ് ഉണ്ടായത് പറഞ്ഞു തരാം... " അവന്റെ സംസാരം കേട്ട് ഞാൻ നോക്കിയത് ദച്ചുനെയാണ്...എന്റെ നോട്ടം കണ്ട് അവൾ ഒന്ന് ഇളിച്ചു തന്നിട്ട് എന്റെ അടുത്ത് വന്നിരുന്നു... ഞാൻ അപ്പൊ തന്നെ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു... അവൾ വേദന കൊണ്ട് എന്നേ നോക്കി ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നു...പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു വന്നപ്പോൾ ഞാൻ വിട്ടു.. അപ്പോഴേക്കും പപ്പയും അമ്മുവും താഴേക്കു വന്നു... എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ് കഴിച്ചു... പപ്പയും അങ്കിളും പോകാൻ റെഡി ആയി... "എന്ന ഞാൻ ഇറങ്ങാ..." "അച്ഛ.. one മിനിറ്റ്.. " ജിത്തു ഓടി വന്നു അങ്കിളിനെ പിടിച്ചു വലിച്ചു ഒഴിഞ്ഞ ഭാഗത്തേക് മാറ്റി നിർത്തി ചെവിയിൽ എന്തോ പറയുന്നുണ്ട്...തിരിച്ചു അങ്കിളും എന്തോ പറഞ്ഞിട്ട് കാറിൽ കേറി.. ജിത്തു ഒന്ന് തല കുടഞ്ഞിട്ട് എന്റെ അടുത്തേക് വന്നു.. "നീ എന്താ അങ്കിളിനോട്‌ പറഞ്ഞത്..??.? " "എനിക്കും കല്യാണം കഴിക്കണം എന്ന് പറഞ്ഞതാ..." "എന്നിട്ട്...?? അങ്കിൾ എന്താ പറഞ്ഞത്? " "അതൊന്നും പുറത്ത് പറയാൻ കൊള്ളില്ല..കേട്ട ഞാൻ തന്നെ വിതുരുമ്പിച്ചു പോയി.." അപ്പൊ കാര്യമായിട്ട് എന്തോ കേട്ടിട്ടുണ്ട്... "എടാ ഞാൻ ഒന്ന് മാളിൽ പോയിട്ട് വരാം..." അവൻ ആണ് "എന്താ ഷോപ്പിങ് ആണോ??.." "ഏയ്‌ ചുമ്മാ അലഞ്ഞു തിരിഞ്ഞു പെണ്ണുകണ്ട് വരാന്നേ... " "പെണ്ണ് കണ്ടോ?? " ഞാൻ മനസിലാകാതെ ചോദിച്ചു.. "മാൻ...ഞാൻ ഇവിടെയുള്ള girls നെ ഒന്ന് കണ്ടിട്ട് വരാം.. ഫുഡിന്റെ ടൈം ആവുമ്പോൾ വരാം.. നീ വരുന്നോ..? " "ഏയ്‌ ഞാനില്ല.. " "എന്താ നിന്റെ ബൈക്ക് താടാ കുട്ടാ.. " അവൻ എന്റെ തടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "അയ്യടാ..വല്ല ഓട്ടോയും പിടിച്ചു പോയാ മതി എന്റെ ബൈക്ക് ഞാൻ അല്ലാതെ ആരും ഓടിക്കാൻ ഞാൻ സമ്മതിക്കില്ല.. " "അളിയാ അളിയാ അളിയാ.. നല്ല മുത്തല്ലേ ഒന്ന് താടാ... " ചെക്കൻ അതും പറഞ്ഞു മേല് ഒട്ടാൻ വര.. "മാറി നിൽക്കട പുല്ലേ... ഞാൻ തരൂലന്നു പറഞ്ഞാൽ തരൂല.. " എന്നും പറഞ്ഞു ഞാൻ റൂമിലേക്ക്‌ നടന്നു.. "നിന്റെ ഈ പാട്ട വണ്ടി ആർക് വേണം...നീ അധികം ഡയലോഗ് അടിക്കേണ്ടടാ.. നിന്റെ വണ്ടി നാശം ആയി പോവോടാ കുരിപ്പെ.. " അവൻ പ്രാകുന്നത് കേട്ടതും എനിക്ക് അങ്ങ് തരിച്ചു കയറി.... "ഡാാാാ..." ഞാൻ അലറി കൊണ്ട് അവന്റെ അടുത്തേക് ചെന്നതും.. "പോടാ പന്നി... " എന്നും വിളിച്ചു കൊണ്ട് അവൻ ഗേറ്റ് തുറന്നു ഓടി.. "നിന്നെ എൻറെ കയ്യിൽ കിട്ടും.. " ഞാൻ വിളിച്ചു പറഞ്ഞു.. "പിന്നേ ഞാനിപ്പോ നിന്ന് തരും.. " അവൻ കൂവി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.. അവന്റ ഓട്ടം കണ്ട് എനിക്ക് ചിരി വന്നു.. ചിരിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന ദച്ചുനെയാണ്‌.. ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കിയപ്പോൾ അവൾ തല താഴ്ത്തി നിന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ പോകാൻ നിന്നപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു.. "എന്തിനാ എന്നോട് ദേഷ്യ പെടുന്നത്.. " "ആരു ദേഷ്യ പെട്ടു.. നീ എന്നേ വിട്ടേ..എന്നോട് സംസാരിക്കുമ്പോൾ മാത്രമാണല്ലോ നിനക്ക് ജോലിയും അതും ഇതും ഒക്കെ.. അവനോട് സംസാരിക്കുമ്പോൾ ഒരു തിരക്കും ഇല്ലല്ലോ.. " അതും പറഞ്ഞു ഞാൻ അവളുടെ കൈ തട്ടി മാറ്റി.. "അത് പിന്നേ ഞാൻ നിന്റെ അടുത്തേക് വന്നപ്പോൾ ജിത്തു ഏട്ടനെ കണ്ടപ്പോൾ.. " "ഓഹോ അവളുടെ ഒരു ജിത്തുഏട്ടൻ....എന്താ വിളി.. " "നീ എന്താ കൃഷ്ണ ഇങ്ങനെ...എന്തിനാ എപ്പോഴും നെഗറ്റീവ് കാണുന്നെ നമ്മൾ ഒരുമിച്ചു ജീവിക്കാൻ... ".. അവൾ അത്രയും പറഞ്ഞപ്പോൾ ഞാൻ അവളെ പിടിച്ചു ചുമരിനോട്‌ ചേർത്ത്‌ നിർത്തി.. "അതേ ഒരുമിച്ചു ജീവിതം തുടങ്ങിയിട്ടേ ഒള്ളൂ...പക്ഷേ അതിന് മുന്നേ നിനക്ക് എന്നേ അറിയാലോ എന്റെ സ്വഭാവം അറിയാലോ...ഞാൻ ഉണ്ടല്ലോ നിനക്ക് നീ എന്നോട് സംസാരിച്ചാൽ മതി എന്റെ കൂടെ ഇരുന്നാൽ മതി.. ഞാൻ ഉള്ളപ്പോൾ നീ മാറ്റാരോടും അടുത്ത് ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല...അത് നിനക്ക് നന്നായിട്ടു അറിയുന്നതല്ലേ...ഞാൻ തുറന്നു പറഞ്ഞിട്ടില്ലേ...അതിന് സെൽഫിഷ്നെസ് എന്നോ പൊസ്സ്സിവ്നെസ് എന്നോ എന്താ വേണേലും പറയാം ..ചില കാര്യങ്ങളിൽ ഞാൻ ഇങ്ങനെ ആണ് including യൂ . " _________________________________ എന്റെ ഷോൾഡറിൽ മുറുക്കി പിടിച്ചു കൊണ്ട് അവൻ പറയുന്നു കേട്ടപ്പോൾ ഞാൻ ശെരിക്കും പേടിച് പോയി.. കുറച്ചു നാളായിട്ട് ഇങ്ങനെ ദേഷ്യപെട്ടിരുന്നില്ല... "സോ... സോറി...ഇനി ഇങ്ങെനെ ഉണ്ടാവില്ല...എന്നോട് മിണ്ടാതെ ഇരിക്കരുത്... " വിക്കി വിക്കി ഞാൻ പറഞ്ഞു ഒപ്പിച്ചപ്പോൾ അവന്റെ പിടി അയഞ്ഞു.. അവൻ കണ്ണടച്ചു ശ്വാസം വലിച്ചു വിടുന്നുണ്ട്.. കണ്ണ് തുറന്നു എന്നേ നോക്കി... എന്റെ നേരെ മുഖം അടുപ്പിച്ചതും ഞാൻ കണ്ണടച്ചു പിടിച്ചു... "ഹോ.. ഇപ്പോ കുറച്ചു relaxation ഉണ്ട്... " അവന്റെ സംസാരം കേട്ട് കണ്ണ് തുറന്നത് ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു... അവന്റെ ചിരിച്ച മുഖം കണ്ട് ഞാനൊന്ന് കൂർപ്പിച്ചു നോക്കിയതും.. അവൻ എന്റെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... "നിന്റെ ഫസ്റ്റ് priority ഞാൻ അല്ലേ...എന്നേക്കാൾ നീ ആരെയും സ്നേഹിക്കുന്നത് എനിക്ക് സഹിക്കില്ല..സോറി.. " എന്നും പറഞ്ഞു എന്റെ മുഖം അവന്റെ മാറിലേക്ക് അടുപ്പിച്ചപ്പോൾ ഞാനും അവനെ മുറുകെ പിടിച്ചു... __________________________________ "അമ്മു ഞാനൊന്നു പുറത്ത് പോകാ..." "പോകുന്നത് ഒക്കെ കൊള്ളാം നേരത്തും കാലത്തും വന്നേക്കണം..പിന്നേ ദച്ചുനോട്‌ പറഞ്ഞില്ലേ.. " "അതൊക്കെ പറഞ്ഞെന്റെ അമ്മൂസെ .. ഞാൻ പോയിട്ട് വരാം.. " അമ്മുനോട്‌ പറഞ്ഞു ഞാൻ ബൈക്കിൽ കേറി...എത്ര നേരം എന്ന് വെച്ചാ വീട്ടിൽ തന്നെ ഇരിക്ക്യാ...റിച്ചു ബീച്ചിൽ ഉണ്ടെന്ന് പറഞ്ഞു എന്നാപ്പിന്നെ അങ്ങോട്ട്‌ പോകാം എന്ന് കരുതി.. ബീച്ചിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു റിച്ചുനെ തിരഞ്ഞു പോകുമ്പോൾ ആണ് എന്റെ എനിമി തടിയൻ പോലീസ് ഒരുത്തന്റെ കോളറിൽ പിടിച്ചു എന്തൊക്കെയോ പറയുന്നത്...ആ പയ്യന്റെ മുഖം കാണാൻ ഇല്ല.... അപ്പോഴാണ് അവൻ തടിമാടനെ പിടിച്ചു തള്ളിയത്.. അതെനിക് ഇഷ്ടായി.. അയാൾക് അങ്ങനെ തന്നെ വേണം... "കണ്ണാ. ടാ.. " അവരെ നോക്കി കൊണ്ട് നിൽക്കുമ്പോൾ ആണ് റിച്ചു വന്നു തോളിൽ തട്ടിയത്.. അവനെ തിരിഞ്ഞു നോക്കി കൊണ്ട് വീണ്ടും തടിമാടൻ പോലീസിനെ നോക്കിയപ്പോൾ അവിടെ അയാൾ മാത്രമേ ഒള്ളൂ മറ്റവനെ കാണാൻ ഇല്ല...ഇത്ര പെട്ടന്ന് അവൻ ഇത് എങ്ങോട്ട് പോയി?? ഏതാ അവൻ... അവനും പോലീസ് അങ്കിളും തമ്മിൽ എന്താ പ്രശ്നം?? ഒരു ചിന്തിച്ചു നിൽക്കുമ്പോൾ ആണ്... ഒരു വലിയ ശബ്ദം കേട്ടത്.. ഞാൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ...അവിടെ കണ്ട കാഴ്ച്ച... ഒരു ഹൈക്ലാസ്സ്‌ കാർ എന്റെ ബൈക്കിനെ വന്നു ഇടിച്ചു നിൽക്കുന്നു.. അത് കണ്ട് എനിക്ക് എവിടെന്ന വന്നത് എന്ന് അറിയില്ല.. എന്റെ പപ്പാ വാങ്ങി തന്ന ബൈക്ക്... ഇന്ന് ഞാൻ ആ #%#&&മോനേ കൊല്ലും. ഞാൻ അങ്ങോട്ട് ഓടി... _______________________________ "മോളേ ഇതാ നിന്റെ ഡ്രസ്സ് ഞാൻ മടക്കി വെച്ചിട്ടുണ്ട്.." "അയ്യോ അമ്മു ഇതൊക്കെ ഞാൻ ചെയ്യുമല്ലോ... എന്തിനാ അമ്മു ബുദ്ധിമുട്ടുന്നത്.. " "ബുദ്ധിമുട്ടോ?? മക്കളുടെ കാര്യങ്ങൾ അമ്മ തന്നെ അല്ലേ ചെയ്യാ...നീ ഇതൊക്കെ കൊണ്ട് പോയി കബോർഡിൽ കൊണ്ട് വെക്ക്... കണ്ണന്റെ ഡ്രസ്സ്‌ കൂടി ഉണ്ട്.. ഇവിടെ ഏത് റൂമിൽ നോക്കിയാലും അവന്റെ ഷോര്ട്ട്സ്സും ബനിയനും എന്തിന് അണ്ടർവെയർ അവരെ ഉണ്ടാകും..." അമ്മു പറയുന്നത് കേട്ട് എനിക്ക് ചിരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. "ഞാൻ കാര്യം പറഞ്ഞതാ മോളേ അവന്റെ ഡ്രസ്സ്‌ ഒക്കെ അലക്കാൻ കിട്ടണം എങ്കിൽ കട്ടലിന്റെ അടിയിൽ ജനലിന്റെ മേലെ ഡോറിന്റെ മുകളിൽ.. അതൊക്കെ പെറുക്കി എടുക്കാൻ തന്നെ മണിക്കൂർ വേണം..ആഹ് അത് വിട്.. പറഞ്ഞിട്ട് കാര്യമില്ല.. മോള് കൊണ്ട് വെച്ചിട്ട് വാ.. " ഞാൻ തലയാട്ടി കൊണ്ട് റൂമിലേക്ക് ചെന്നു. കൃഷ്ണയുടെയും ഷെൽഫ് തുറന്നപ്പോൾ തന്നെ ഒരു കൂട്ടം ഡ്രസ്സ്‌ എന്റെ മേലിലേക്ക് വീണു... ഒരു വിധം അതൊക്കെ കുത്തി തിരുകി കൊണ്ട് ഇരിക്കുമ്പോൾ ആണ് മടക്കി വെച്ച തുണികൾക്ക് ഇടയിൽ നിന്ന് എന്തോ ഒന്ന് നിലത്തേക്ക് വീണത്.. ഞാൻ എന്താന്ന് നോക്കിയപ്പോൾ നിലത്ത് കിടക്കുന്നു സാധനം കണ്ട് ഞെട്ടി... റിവോൾവർ,..!!!!!!! തുടരും.... #📙 നോവൽ
📙 നോവൽ - ShareChat
45k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post