ഒരു പ്രണയകഥ 🧡💛 Full part ആൻവി •••••••••••••••••••••••••••••••••••••••••• "മാളു...നിന്റെ പ്രണയകഥ ഒന്ന് പറഞ്ഞെ..." പെട്ടന്നുള്ള അനുവിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് അടിമുടി നോക്കി... എന്റെ വല്യച്ചന്റെ മകൾ ആണ്....വെക്കേഷന് എന്റെ കൂടെ നിൽക്കാൻ വന്നതാണ്.. "എന്താടി നിനക്ക് ഇപ്പൊ അങ്ങനെ ഒരു പൂതി..." "ഒന്ന് പറയ്യ് പെണ്ണേ.. കേൾക്കാൻ കൊതി ആയിട്ടല്ലേ..." "അയ്യടാ കഥ കേൾക്കാൻ പറ്റിയ സമയം... " "എന്താപ്പോ കേട്ടാൽ..സദ്യ നേരം .പുറത്ത് നല്ല മഴ.. വീട്ടിൽ ഞാനും നീയും മാത്രം...കുടിക്കാൻ നല്ല ചൂട് കട്ടൻ ചായ അതിന്റെ കൂടെ നിന്റെ അമ്മയുടെ സ്പെഷ്യൽ പരിപ്പുവട...പോരാത്തതിന് കഥകേൾക്കാൻ എനിക്ക് നല്ല മൂഡ്..." "അയ്യടാ അങ്ങനെ ഇപ്പൊ മൂഡ് വേണ്ട.. അച്ഛനും അമ്മയും ഇപ്പൊ വരും.. " "ഇല്ലടി പെണ്ണേ അവർ അമ്പലത്തിൽ ചുറ്റുവിളക്ക് കഴിഞ്ഞിട്ടേ വരൂ....നീ പറ മാളു പ്ലീസ്.. നല്ല കുട്ടിയല്ലേ.. " അവൾ എന്റെ കയ്യിൽ പിടിച്ചു കൊഞ്ചി കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു... "ശെരി പറയാം... " എന്നും പറഞ്ഞു ഞാൻ ഒരു ചെറു ചിരിയോടെ വിശാലമായ ഉമ്മറത്തെ തൂണിലേക്ക് ചാരി ഇരുന്നു മഴയിലേക്ക് നോക്കി... ഒരു നിമിഷം മനസിലേക്ക് പാഞ്ഞു വന്നു.. വാകപൂവിന്റെ നിറമുള്ള മഴയുടെ കുളിരുള്ള ആ നല്ല നാളുകൾ... അഡ്മിഷന് വേണ്ടി ഞാനും അച്ഛനും കൂടി കോളേജിലേക്ക് ചെന്നപ്പോൾ ആണ് ആദ്യമായി ഞാൻ അവനെ കാണുന്നത്... എവിടെ പോകണം എങ്ങനെ പോകണം എന്ന് അറിയാതെ കോളേജിന്റെ മുറ്റത്ത്‌ എന്റെ കയ്യും പിടിച്ചു അച്ഛൻ നിൽക്കുമ്പോൾ.. "എന്താ ഇവിടെ നിൽക്കുന്നത്... " പിറകിൽ നിന്നും ഒരു ചോദ്യം.. ഞാൻ തിരിഞ്ഞു നോക്കി.... റെഡ് കളർ ഷർട്ടും വെള്ള മുണ്ടും നെറ്റിയിൽ ഒരു ചന്ദനകുറിയും ഉള്ള ഒരുവൻ കണ്ട മാത്രയിൽ പറയാം ആളൊരു സഖാവാണ്.... "മോനേ ഇവിടെ ചേർക്കാൻ എന്തൊരു സർട്ടിഫിക്കറ്റ് വേണം എന്നൊക്കെ പറയുന്നുണ്ട് അതെവിടെ കിട്ടും.... " അച്ഛൻ ചോദിച്ചു.. "ഓഹ് എന്റെ കൂടെ വന്നോളു... " അവൻ അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നപ്പോൾ അച്ഛൻ എന്റെ കയ്യും പിടിച്ചു അവന്റെ പിന്നിലായി നടന്നു... "സ്റ്റുഡന്റസ് യൂണിയൻ ഹെല്പ് ഡസ്ക്... " ഞാൻ അവിടെ ബോർഡിൽ എഴുതിയത് വായിച്ചു.... അവിടെ ഒരു ഡെസ്കിൽ നാലഞ്ചു പേര് ഇരിക്കുന്നുണ്ട് അവരുടെ മുന്നിൽ ലാപ്ടോപ്പ്കളും... "അക്ഷയ്... ഇവർക്ക് അഡ്മിഷന് വേണ്ടതൊക്കെ ചെയ്തു കൊടുക്ക്..." ഒരുത്തനോട് പറഞ്ഞു കൊണ്ട് അവൻ ഞങ്ങൾക്ക് നേരെ തിരിഞ്ഞു.. "അച്ഛ.. ഇവൻ പറഞ്ഞു തരും എന്തൊക്കെ ചെയ്യണം എന്നൊക്കെ... " നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ... ആ ചിരി വന്നു തറച്ചത് എന്റെ നെഞ്ചിൽ ആണ് തറച്ചത്... "സഖാവേ.... " അങ്ങ് ദൂരെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും ആരോ അവനെ വിളിച്ചതും... അവൻ ടേബിളിൽ ഇരുന്ന അവന്റെ ചുവപ്പ് one side ബാഗ് എടുത്തു തോളിൽ ഇട്ട് പോകുന്നത് കണ്ടപ്പോൾ ഞാൻ കണ്ണ് എടുക്കാതെ അവനെ നോക്കി മുണ്ടിന്റെ അറ്റം കയ്യിൽ പിടിച്ചു കൊണ്ട് അവൻ നടന്നു പോകുന്നത് കാണാൻ തന്നെ ഒരു രസം ആയിരുന്നു... *സഖാവ്...* ഒരു പുഞ്ചിരിയോടെ ഞാൻ ഉരുവിട്ടു... ആ കോളേജിൽ അഡ്മിഷൻ എടുത്ത് വീട്ടിലേക് മടങ്ങുമ്പോൾ മനസ്സിൽ ആ സഖാവ് മാത്രമായിരുന്നു... രാത്രി ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ സഗാവിനെ പറ്റി അമ്മയോട് പറയുമ്പോൾ എന്റെ മനസിൽ ആദ്യം വന്നത് ആളെ മയക്കാൻ കഴിവുള്ള അവന്റെ ആ ചിരി ആയിരുന്നു... രണ്ട് ദിവസം കഴിഞ്ഞാൽ കോളേജിൽ പോയി തുടങ്ങാം അപ്പൊ അവനെ എന്നും കാണാമല്ലോ അതായിരുന്നു എന്റെ മനസ്സിൽ... അങ്ങനെ രണ്ട് ദിവസത്തെ കാത്തിരിപ്പിന് വിരാമം ഇട്ട് ഞാൻ കോളേജിലേക്ക്... ബസ്സ് സ്റ്റോപ്പ്‌ ഇറങ്ങി കോളേജിലേക്ക് നടക്കുന്നാ വഴി എനിക്ക് കിട്ടി ഒരു കൂട്ട്...എന്റെ അതേ ഡിപ്പാർട്മെന്റ് ആയിരുന്നു.. "എന്റെ പേര് ഷീന... " "ഹായ് ഞാൻ മാളവിക.." പരിജയപെട്ടുകൊണ്ട് ഞങ്ങൾ കോളേജിന്റെ മുന്നിൽ എത്തി.... റോഡ് സൈഡിൽ നിന്നും കോളേജിന്റെ മുന്നിലേക്ക് ചില്ലകൾ നീട്ടികൊണ്ട് പൂത്തുനിൽക്കുന്ന ഗുൽമോഹർ കോളേജിന്റെ പ്രധാന ബ്യൂട്ടി പോയിന്റ് ആയിരുന്നു... ഞാൻ ഷീനയുടെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അപ്പോൾ അതാ വകപൂക്കൾ ചിതറി കിടക്കുന്ന പാതയിലൂടെ ഞങ്ങൾക്ക് നേരെ നടന്നു വരുന്നു എന്റെ സഖാവ്... വേഷം അന്ന് കണ്ടപ്പോൾ ഉള്ളത് തന്നെ ആയിരുന്നു റെഡ് ഷർട്ട്‌ വെള്ള മുണ്ട് തോളിൽ തൂക്കിയിട്ട ചുവന്ന ബാഗും... കയ്യിൽ എന്തോ ഉണ്ട്... ഞങ്ങളുടെ അടുത്ത് ഞങ്ങൾക്ക് രണ്ട് പേർക്കും ഓരോ കാർഡ് തന്നു.. അതിൽ നിന്റെ എഴുതിയിരുന്നു... *ചുവപ്പിന്റെ കലാലയത്തിലേക്ക് സ്വാഗതം* ഞാൻ അത് വായിച്ചു ആളുടെ മുഖത്തേക് നോക്കിയതും മൂപര് അത് മൈൻഡ് ചെയ്യാതെ മറ്റു പിള്ളേരുടെ അടുത്തേക് നടന്നു... ആഹ് ആള് ഇവിടെ ഉണ്ടല്ലോ ഇനിയും കാണാം.. ഞാൻ സ്വയം സമാധാനിപ്പിച്ചു കൊണ്ട് ഷീനയുടെ കൂടെ ക്ലാസ്സിലേക്ക് നടന്നു... ഫസ്റ്റ് ഡേ ആയത് കൊണ്ട് ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു... ക്ലാസ്സിൽ നിന്ന് ഇറങ്ങി റെക്കോർടും മറ്റും വാങ്ങാൻ കോളേജിന്റെ സ്റ്റോറിലേക്ക് നടന്നു... അവിടെ ഒരു നീണ്ട ക്യു തന്നെ ഉണ്ടായിരുന്നു.. എല്ലാരുടെയും കഴിയട്ടെ എന്നും വിചാരിച്ചു തൊട്ടടുത്ത ക്ലാസിന്റെ ചുവരിൽ ചാരി നിന്നു.. ആ സമയം അതാ വരാന്തയിലൂടെ നടന്നു വരുന്നു സഖാവ്.. എപ്പോഴും ചുണ്ടിൽ ആളെ മയക്കുന്ന ആ ചിരി യുണ്ട്...എനിക്ക് പരിജയപെടണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ഒന്ന് എന്റെ അടുത്ത് വന്നു സംസാരിച്ചിരുന്നു എങ്കിൽ.. ഞാൻ മനസ്സിൽ ഓർത്തു.. ഞാൻ അവന്റെ വരവ് നോക്കിയിരുന്നു.. ആ വരവ് എന്റെ അടുത്തേക് തന്നെ ആണല്ലോ... അവൻ മാത്രമല്ല വേറെയും കുറച്ചു പേരുണ്ട്.. അവരെ കണ്ടതും വളഞ്ഞു ഒടിഞ്ഞു കുത്തി നിന്ന ഞാൻ സ്റ്റഡി ആയി നിന്നു... ആ അവസ്ഥയിൽ അവനെ നോക്കി നിൽക്കുമ്പോൾ ആണ് അവന്റെ ചിരി... uff...അതാണ് ആ ചിരിയാണ്‌ എന്നേ ഇവനിലേക്ക് അടുപ്പിക്കുന്നത്... അവനും കൂട്ടരും എന്നേ മാറി കിടന്നു നടന്നു നീങ്ങുന്നത് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. റെക്കോർഡ് ഒക്കെ വാങ്ങി ബസ്സ്റ്റോപ്പിലേക്ക് നടന്നു... ഷീനയെ അവളുടെ അച്ഛൻ വിളിക്കാൻ വന്നു... ഇനി ഒറ്റക്ക് നടക്കണം.. കോളജിന്റെ ഗേറ്റ് കടന്നതെ ഒള്ളൂ പ്രതീക്ഷിക്കാതെ ഉള്ള മഴയുടെ വരവ്... ഞാൻ വേഗം ബാഗിൽ നിന്നും കുടഎടുത്തു മഴയോട് ദേഷ്യ പെട്ട് കൊണ്ട് മുന്നോട്ട് നടന്നു... എന്തോ എത്ര നടന്നിട്ടും ബസ് സ്റ്റോപ്പ്‌ എത്താത്തതു പോലെ... വെള്ളത്തെ കാലു കൊണ്ട് തട്ടി തെറിപ്പിച്ചു കൊണ്ട് റോഡിന്റെ ഓരത്ത്‌ കൂടെ നടന്നു പോകുമ്പോൾ ആണ് പിറകിൽ നിന്നും ഒരു വിളി.. "ഡോ... എന്നേ കൂടെ ആ ബസ്സ്സ്റ്റോപ്പിൽ ആക്കു. " എന്നും പറഞ്ഞു കൊണ്ട് സഖാവ് ഓടി വന്നു എന്റെ കുടയിൽ ചേക്കേറി... എനിക്ക് വിശ്വസിക്കാൻ ആയില്ല... ഇങ്ങനെ ഒരു അവസരം തന്നെ മഴയെ ഒരു നിമിഷം ഞാൻ നന്ദിയോടെ ഓർത്തു.. പക്ഷെ എനിക്ക് എന്തോ വല്ലാത്ത ഒരു അവസ്ഥയായിരുന്നു.. ദേഹം മുഴുവൻ വിറക്കുന്നത് പോലെ...സഖാവ് അടുത്ത് ഉള്ളത് കൊണ്ടാണോ??.. ആള് എന്നോട് എന്തോക്കെയോ ചോദിക്കുന്നുണ്ട്...ഞാൻ എല്ലാത്തിനും മൂളി കൊടുത്തു...സത്യം പറഞ്ഞാൽ ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. മറ്റേ ഏതോ ലോകത്ത് ആണു... "താൻ എന്തിനാടോ ഇങ്ങനെ മസിലു പിടിക്കുന്നത്.. ആ കുട ഇങ്ങ് തന്നെ ഞാൻ പിടിക്കാം.. " എന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ നിന്നും കുട വാങ്ങി പിടിച്ചു.. "എന്താ തന്റെ പേര്.. " ഇടക്ക് അവൻ ചോദിച്ചു.. "മാളവിക... " ഞാൻ പേര് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു... പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല... പേര് ചോദിച്ചാലോ..? ഞാൻ മനസ്സിൽ വിചാരിച്ചു.. ചോദിക്കാം.. "സഖാവിന്റെ പേര് എന്താ..." എന്റെ ചോദ്യം കേട്ട് അവൻ ഒന്ന് നോക്കി.. "നീ എന്താ ഇപ്പോ എന്നേ വിളിച്ചേ...?? " "അത്.. അത് പിന്നെ പേര് അറിയാത്തത് കൊണ്ട്..? " "ഹഹഹ... "പൗരുഷമാർന്നാ ഒരു ചിരി അവനിൽ ഉണർന്നു.. "എന്റെ ഫ്രണ്ട്സ് ആണു കൂടുതലും അങ്ങനെ വിളിക്കാറ്... കോളേജിൽ girls അങ്ങനെ വിളിച്ചു കേട്ടിട്ടില്ല എല്ലാവരും ഏട്ടാ.. ജിതു... എന്നൊക്കെ ആണു വിളിക്കാറ്.. " "സോറി... എനിക്ക്... " "അത് സാരമില്ലടോ... താൻ എന്നേ അങ്ങനെ വിളിച്ചാൽ മതി...ആ വിളി എനിക്ക് ഇഷ്ടമാണ്... പിന്നെ എന്റെ പേര് ജിതിൻ...യൂണിയൻ ചെയർമാൻ ആണ്... " അവൻ പറയുന്നത് കേട്ട് ഞാനൊന്നു ചിരിച്ചു... ഞങ്ങൾ മിണ്ടിയും പറഞ്ഞു ബസ്റ്റോപ് എത്തി... "അയ്യോ താൻ ആകെ നനഞ്ഞല്ലോ..." അവൻ അത് പറഞ്ഞപ്പോൾ ആണ് എന്റെ ഡ്രസ്സ്‌ നോക്കിയത്.. വലത് ഭാഗം ആകെ നഞ്ഞു ഒട്ടിയിരിക്കുന്നു.. ശരീരം വിറക്കുന്നു എനിക്ക് ആകെ വല്ലാതെ ആയി...എനിക്ക് അവന്റെ മുന്നിൽ നിൽക്കാൻ എന്തോ ഒരു മടി... എന്റെ നിൽപ്പ് കണ്ടിട്ട് ആണ് അവൻ എന്നേ പിടിച്ചു അവിടെ ഉള്ള ഇരിപ്പിടത്തിൽ കൊണ്ട് ഇരുത്തിയത്.. എന്നിട്ട് എന്നോട് ചേർന്ന് ഇരുന്നു.. അവന്റെ ആ പ്രവൃത്തി എന്നേ പല കഴുകൻ കണ്ണുകളിൽ നിന്നും എന്നേ രക്ഷിച്ചു... അച്ഛൻ അല്ലാതെ ആദ്യമായിട്ട് ആണ് ഒരാൾ എനിക്ക് ഇങ്ങനെ സംരക്ഷണം നൽകുന്നത്... "ആ ഷാൾ നിവർത്തി ഇടൂ.. " അവൻ മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞപ്പോൾ.. ഞാൻ വേഗം ഷാൾ നേരെ ഇട്ടു...എന്നിട്ട് അവനെ നോക്കിയപ്പോൾ അവൻ മറ്റെങ്ങോ നോക്കി ഇരിക്കുകയാണ് പക്ഷേ ചുണ്ടിൽ ഒരു ചെറു ചിരിയുണ്ട്.. ആദ്യം വന്നത് എന്റെ ബസ്സ് ആയിരുന്നു... ഞാൻ വേഗം കേറി സൈഡ് സീറ്റിൽ സ്ഥാനം ഉറപ്പിച്ചു... സഖാവ് എന്നേ നോക്കി ചിരിച്ചു കൊണ്ട് എന്റെ ബസ്സിന്റെ തൊട്ട് പുറകിൽ വന്ന ബസ്സിൽ കേറി.. ഒരു നന്ദി വാക്ക് പോലും പറയാൻ പറ്റിയില്ല.. പിറ്റേന്ന് കോളേജിൽ പോകാൻ വല്ലാത്തൊരു ഉണർവ് ആയിരുന്നു... സഖാവിനെ കാണാലോ.. അത് മാത്രമാണ് കാരണം.. ക്ലാസ്സിലേക്ക് കേറുന്ന സമയത്ത് ആണ്... "മാളു... " എന്നൊരു നീട്ടി വിളികേട്ടത് തിരിഞ്ഞു നോക്കിയപ്പോൾ സഖാവ്... ആ വിളി കേട്ടപ്പോൾ എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കി.. "അക്ഷയ് നമ്മടെ ആളാട്ടോ.. ഇലക്ഷന് വരുമ്പോൾ ഈ വോട്ട് പ്രതീക്ഷിക്കാം.. " സഗാവ് പറയുന്നതിന് ഞാനോന്നു ചിരിച്ചു... അവന്റെ കൂടെ ഉള്ളവരും ആയി ഞാൻ നല്ല കമ്പനി ആയിരുന്നു.. പക്ഷേ എനിക്ക് എന്തോ അവനോട് മാത്രം അടുക്കാൻ കഴിയുന്നില്ല... സംസാരിക്കാൻ വല്ലാത്ത മടി.. എന്നാലോ അവനെ ഇങ്ങനെ നോക്കിയിരിക്കാൻ വല്ലാത്ത ഇഷ്ടം ആയിരുന്നു... വീട്ടിൽ എത്തി ആലോചിച്ചതു മുഴുവൻ സഗാവിനെ കുറിച്ച് ആയിരുന്നു... കണ്ട അന്ന് മുതലേ ഒരിഷ്ടം തോന്നിയിരുന്നു..അത് എന്താണ് എന്ന് എനിക്ക് മനസ്സിലായത് ഇന്നാണ്... ആദ്യമായി എന്റെ മനസ്സിൽ എനിക്ക് തോന്നിയ പ്രണയം അതായിരുന്നു സഖാവ്... ജനാലക്കരികിൽ നിന്നു ഞാൻ ആകാശത്തേക്ക് തോന്നി... *നിനക്ക് പ്രണയമാണ് സഖാവിനോട്‌..* എന്ന് നിലാവ് എന്നോട് പറയുന്നത് പോലെ തോന്നി.. നിലവിൽ മുങ്ങി നിൽക്കുന്ന ചന്ദ്ര ബിംബത്തിൽ ഞാൻ കണ്ടത് നിഷ്കളങ്കമായ ചിരിയോട് കൂടിയ സഖാവിന്റെ മുഖം ആയിരുന്നു... ഞാൻ എന്റെ ഇഷ്ടം സഖാവിനോട്‌ പറഞ്ഞാലോ... അല്ലേൽ ഇപ്പൊ വേണ്ട പെട്ടന്ന് ചെന്ന് പറഞ്ഞാൽ അവൻ എന്ത് വിചാരിക്കും... ഇനി അഥവാ ഞാൻ പറഞ്ഞാൽ എന്നേ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ...? അത് ഓർത്തപ്പോൾ എന്തോ ഉള്ളിൽ ഒരു നീറ്റൽ അനുഭവപെട്ടു.. എന്റെ പ്രണയം എന്റെ മാത്രം സ്വകാര്യതയാണ്...എനിക്ക് പ്രണയിക്കാമല്ലോ.. അതിർ വരമ്പുകൾ ഇല്ലാതെ...പ്രണയം അനശ്വരമാണ്... ഞാൻ ചിന്തിച്ചു കൂട്ടി.. പിറ്റേന്ന് കോളേജിൽ പോകാൻ ഒരു ഉണർവ് ആയിരുന്നു...സഖാവിനെ കാണാലോ..! അവൻ കാണാതെ അവനെ പിന്തുടരുക.. ആ ചിരി ആ നോട്ടം അത് ആസ്വദിക്കുക... ചിലപ്പോഴൊക്കെ എന്നേ നോക്കി കൈ വീശി കാണിക്കും... ചിരിക്കും.. അവൻ നുള്ളി എറിഞ്ഞ വാക പൂ...ചുരുട്ടി ഉപേക്ഷിച്ച പേപ്പേഴ്സ്...എഴുതാൻ വാങ്ങിച്ചിട്ട് തിരിച്ചു കൊടുക്കാത്ത പേന.. അങ്ങനെ അങ്ങനെ ഒരുപാട് സ്വത്തുക്കൾ ഞാൻ സ്വരൂപിച്ചു വെച്ചിരിന്നു.. തെറ്റിയും തെറിച്ചും വല്ലപ്പോഴും വീണു കിട്ടുന്ന ഒരു പുഞ്ചിരി അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.. ഇലക്ഷന് ടൈമിൽ കിട്ടുന്ന നോട്ടീസുകളിൽ നിന്നും മറ്റും കിട്ടിയിരുന്നു സഗാവിന്റെ ഫോട്ടോകൾ ഞാൻ വെട്ടി എടുത്തു സൂക്ഷിക്കും...ആ ഫോട്ടോകളിൽ നോക്കിയാണ് എന്റെ പ്രണയ സല്ലാപം... ക്ലാസ്സിൽ ബോർ അടിച്ചു ഇരിക്കുമ്പോൾ ചുമ്മാ പുറത്തേക് നോക്കിയപ്പോൾ അതാ മുദ്രാവാക്യം വിളിച്ചു കൊണ്ട് ചെങ്കൊടിയേന്തി ക്ലാസിലേക്കു കേറി വരുന്നു ... ആ വരവ് കണ്ടാൽ ആരും ഒന്ന് നോക്കി പോകും... പാർട്ടിയെ കുറിച്ച് പറയുമ്പോൾ ആളുടെ മുഖത്തു ആ നിഷ്കളങ്കതയല്ല.. മറിച് ചങ്ക് ഉറപ്പുള്ള സഖാവ് ആയിരുന്നു.... പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ കോളേജിന്റെ ഗുൽമോഹറിന്റെ ചുവട്ടിൽ നടന്നിരുന്ന പാർട്ടി കൺവെൻഷന് ചെല്ലും സഖാവിന്റെ സംസാരം കേൾക്കാൻ വേണ്ടിമാത്രം... പാർട്ടിയെ കുറിച്ചും കോളേജിലെ പ്രവർത്തനങ്ങളെ കുറിച്ചും അവൻ പ്രസംഗിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ് ഹരമാണ്... നേരിട്ട് ഒരു ലാൽസലാം പറയാൻ തോന്നും... സ്ട്രൈക്ക് ഉണ്ടാവുന്ന ദിവസങ്ങളിൽ അവൻ മുദ്രാവാക്യം വിളി കേൾക്കുമ്പോൾ ശെരിക്കും ആരാധന തോന്നും... രാത്രികളിൽ അവനെ ഓർത്ത് സഖാവ് കവിത കേൾക്കുമ്പോൾ ഉണ്ടല്ലോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്.. ആ കവിത കേൾക്കാത്ത ദിവസങ്ങൾ ഇല്ല... എന്റെ ഡയറി മുഴുവൻ അവൻ ആയിരുന്നു..ഞാൻ രൂപം നൽകിയ അവന്റെ ചെങ്കൊടിയേന്തിയ ചിത്രത്തിന് കീഴെ ഞാൻ കുറിച്ചിരുന്നു... *നിന്റെ ചങ്ക്പിളർക്കുന്ന മുദ്രാ... വാക്യ മില്ലാത്ത മണ്ണിൽ മടുത്തു ഞാൻ...* ചിലപ്പോൾ എനിക്ക് തോന്നും ആ കവിത എന്റെ പ്രണയം ആണെന്ന് ദിവസങ്ങൾ പിന്നിട്ട് കൊണ്ടിരിക്കുമ്പോൾ സഗാവ് എനിക്ക് ഒരു അത്ഭുതം ആയി മാറുകയായിരുന്നു... യൂണിയന്റെ കീഴിൽ തെരുവിൽ താമസിക്കുന്നവർക്കു വേണ്ടി ഭക്ഷണം കൊണ്ട് കൊടുക്കുന്ന *മാതൃകം* എന്നാ പദ്ധതി ഒരുക്കി കൊണ്ട് സഖാവ് എന്റെ ഉള്ളിലെ സ്ഥാനം ഊട്ടി ഉറപ്പിച്ചു... പാവപെട്ടവന്റെ വിശപ്പ് മാറ്റാനും എന്റെ സഖാവിനു കഴിയുമായിരുന്നു... ഈ ദിവസങ്ങൾക്ക് ഇടയിൽ എനിക്ക് ഒരു കാര്യം മനസ്സിലായി.. സഖാവിന്റെ പ്രണയം ചുവപ്പിനോട്‌ ആണെന്ന്.. ആ ഹൃദയത്തിൽ ഇടം നേടാൻ ഞാൻ കൊതിച്ചു... എത്രയും പെട്ടന്ന് എന്റെ ഇഷ്ടം സഖാവിനോട്‌ പറയണം എന്ന് തീരുമാനിച്ചു കൊണ്ട് ഞാൻ അവനെ തിരക്കി ഇറങ്ങി.. അപ്പൊഴതാ ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ ബാക്ക് ബെഞ്ചിൽ ഇരുന്ന് എന്തോ എഴുതുന്നു.. ഞാൻ ഡോറിൽ ഒന്ന് മുട്ടി നോക്കി.. മുഖം ഉയർത്തി എന്നേ നോക്കി.. "ആ ആരിത് മാളുവോ.. എന്താടോ വീട്ടിൽ പോകാൻ ആയില്ലേ.. " "ഹ്മ്മ് ബസ്സിന്‌ ടൈം ഇനിയും ഉണ്ട്... എന്താ പരിപാടി.. " എന്നും ചോദിച്ചു ഞാൻ അകത്തേക്ക് കയറി...ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവുമായി ഞങ്ങൾ ഇരുന്നു... "എന്താ എഴുതുന്നത്... " "ഞാൻ ചുമ്മാ മാഗസിന് വേണ്ടി വല്ല കവിതയും എഴുതാൻ പറ്റുമോ എന്ന് നോക്കാ... " "ആഹാ എന്നിട്ട് എഴുതിയോ.. " "എവിടെ കിട്ടുന്നില്ല... ആകെ ഒരു വരി കുറിച്ചു.." എന്നും പറഞ്ഞ് കയ്യിലെ ബുക്ക്‌ എനിക്ക് നേരെ നീട്ടി.. "വസന്ത കാലം എവിടെയാണ്‌. പൂവേ..? " ഞാൻ ആ വരി വായിച്ചു.. "ഇതെന്ത് ഇത്രമാത്രം..?? " ഞാൻ ചോദിച്ചു.. "എന്തോ ഇത് എഴുതാൻ തോന്നി.. പക്ഷേ പിന്നെ ഒരു വരി പോലും എനിക്ക് കിട്ടുന്നില്ല... " അത് കേട്ട് ഞാനൊന്ന് ചിരിച്ചു.. ഞാൻ ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി... *നീ എവിടെയാണോ സഗാവേ അവിടെയാണ് എന്റെ വസന്തം... നിന്റെ സ്പർശനം കൊണ്ട് മാത്രമേ ഞാൻ തളിർക്കൂ... നിന്റെ തലോടലിൽ മാത്രമേ ഞാൻ പുഷ്പിക്കൂ...* മനസ്സിൽ തോന്നിയ വാചകം കവിതയായി പുറത്ത് വന്നപ്പോൾ...അത് കേട്ട് അവൻ എന്നേ അത്ഭുതത്തോടെ നോക്കി... ഞാൻ അവനോട് പറയാൻ കൊതിച്ച വാക്കുകൾ... ഡസ്ക്കിൽ വെച്ചിരുന്ന അവന്റെ കൈകളിൽ ഞാൻ മുറുകെ പിടിച്ചു.. "കണ്ട നാൾ പ്രണയമാണ് സഖാവേ.. പ്രാണൻ ആണ്... ഒരുപാട് നാളായി പറയാൻ കൊതിച്ചതാണ്.. എനിക്ക് ഒന്നേ പറയാൻ ഒള്ളൂ... " എന്നും പറഞ്ഞു ആ കൈകളിൽ പിടി മുറുക്കി കണ്ണടച്ചു..വീണ്ടും തുടർന്നു.. "പാർട്ടി പരിപാടികൾ കഴിഞ്ഞു വൈകി വീട്ടിലേക്ക് വരുമ്പോൾ ഭക്ഷണം ഒരുക്കി വെച്ച് കാത്തിരിക്കുന്ന സഖാവിന്റെ അമ്മയുടെ കൂടെ കാത്തിരിക്കാൻ .. സഖാവിന്റെ ഭാര്യയായി എന്നേ കൂടെ കൂട്ടി കൂടെ..." അത്രയും പറഞ്ഞു ഒപ്പിച്ചു കൊണ്ട് കണ്ണ് തുറന്നു അവനെ നോക്കി.. ആ കണ്ണുകൾ തിളങ്ങുന്ന പോലെ എനിക്ക് തോന്നി.. ചുണ്ടിൽ പുഞ്ചിരി ഉണ്ട്..അത് കണ്ടപ്പോൾ ഒന്ന് സന്തോഷിച്ചു എങ്കിലും... എന്റെ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് അവൻ ഒന്നും പറയാതെ എണീറ്റ് പോയി.. അതെന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു... വീട്ടിൽ എത്തിയപ്പോൾ എന്റെ മുഖം കണ്ട് അച്ഛൻ കാര്യം അനേഷിച്ചു.. ഞാൻ തലവേദന ആണെന്ന് പറഞ്ഞു റൂമിൽ കേറി വാതിൽ വാതിൽ അടച്ചു.. കൊറേ കരഞ്ഞു.. എന്റെ പ്രണയം ഒരു പരാജയം ആയി.. ഓർക്കുമ്പോൾ കരച്ചിളിന്റെ ആക്കം കൂടി.... പിറ്റേന്ന് കോളേജിൽ പോയപ്പോൾ ആദ്യം കണ്ടത് അവനെ ആയിരുന്നു.. അവന്റെ ഒരു നോട്ടത്തിനു വേണ്ടി ഞാൻ കൊതിച്ചു.. പക്ഷേ അതുണ്ടായില്ല... പിന്നീട് അങ്ങോട്ട് അങ്ങനെ തന്നെ ആയിരുന്നു.. എന്നേ മൈൻഡ് ചെയ്തതെ ഇല്ലേ.. ഒരു ചിരി പോലും എനിക്ക് നേരെ ഉണ്ടായിട്ടില്ല.. സത്യം പറഞ്ഞാൽ കോളേജ് പോലും എനിക്ക് മടുത്തിരുന്നു... ഒരു വർഷകാലം കഴിഞ്ഞു പോകുമ്പോൾ സഖാവ് എന്നിൽ നിന്ന് ഒരുപാട് ദൂരെ ആയിരുന്നു.. പക്ഷേ ഞാൻ പഴയത് പോലെ സഖാവിന്റെ നിഴലായി ഉണ്ടാകുമായിരുന്നു.. അവന്റെ ബാച്ചിന്റെ സെന്റ്ഓഫ്‌ ഡേയിൽ ഞാൻ ചെന്ന് സംസാരിക്കാൻ നോക്കിയെങ്കിലും.. അവൻ ഒഴിഞ്ഞു മാറി പോയി.. ചങ്ക് പൊട്ടുന്ന പോലെ തോന്നി എനിക്ക്.. "എന്തൊരു ദുഷ്ടനാ അല്ലേ...നിന്നെ ഒന്നു മൈൻഡ് ചെയ്തില്ലല്ലോ.. " ഞാൻ കഥ പറയുന്നതിന്റെ ഇടക്ക് അനു പറഞ്ഞു.. "ആാാഹ്.." "എന്താടി.. എന്ത് പറ്റി.. " അനു വെപ്രാളത്തോടെ ചോദിച്ചു.. "അച്ഛനെ ദുഷ്ടൻ എന്ന് വിളിച്ചത്...ഒരാൾക്ക് ഇഷ്ടമായിട്ടില്ല..ചവിട്ടുന്നുണ്ട് . " ഞാൻ എന്റെ നിറവയറിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. അപ്പോഴാണ് മുറ്റത്ത്‌ ഓട്ടോ വന്നു നിന്നത് അച്ഛനും അമ്മയുംആണ്... അമ്മ വന്നു പ്രസാദം തൊട്ട് തന്നു. ഭക്ഷണം കഴിച് എന്റെ സഖാവിനെ കാത്തു ഉമ്മറത്തു ഇരുന്നു.. ഇന്ന് ഇങ്ങോട്ട് വരും എന്ന് പറഞ്ഞതാണ്.... നാട്ടുകാരുടെ പ്രശ്നങ്ങൾ ഒക്കെ തീർത്തു വരാൻ ടൈം ആകുന്നെ ഒള്ളൂ.. ഞാൻ ചാരു കസേരയിൽ ചാരി ഇരുന്നു നിറ വയറിൽ തലോടി.. അപ്പോഴും പുറത്ത് നല്ല മഴയാണ്.. ഞാൻ വീണ്ടും ഓർമ്മകളിലേക്ക് പോയി.. സഖാവ് പോയതിന് ശേഷം കോളേജിൽ പോകാൻ തന്നെ എനിക്ക് മടിയായിരുന്നു.. എങ്ങനെ ഒക്കെയോ ദിവസങ്ങൾ തള്ളി നീക്കി.. സഗാവ് ഇല്ലാത്ത കൊണ്ട് ഞാൻ പാർട്ടി കൺവെൻഷനൊന്നും പോകാറില്ല . എല്ലാത്തിനനോടും മടുപ്പ് ആയിരുന്നു.. രണ്ട് വർഷം എങ്ങനെ പോയെന്നു എനിക്ക് അറിയില്ല.. Distinction നോട്‌ കൂടി ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു... ഒരു ഞായറാഴ്ച അമ്പലത്തിൽ പോയി തിരിച്ചു വന്നപ്പോൾ ആണ് ഉമ്മറത്ത്‌ ആരൊക്കെയോ ഇരിക്കുന്നത് കണ്ടത്.. അവരെ കണ്ടപ്പോൾ ഞാൻ അടുക്കള ഭാഗത്ത്‌ കൂടെ പോയി.. അമ്മയോട് കാര്യം അനേഷിച്ചപ്പോൾ ആണ് പറഞ്ഞത് പെണ്ണുകാണാൻ വന്നവർ ആണെന്ന്.. ഒരു നിമിഷം സഖാവ് മനസ്സിൽ വന്നു.. മനസില്ലാ മനസോടെ അവർക്ക് മുന്നിലേക്ക് ചെന്നു.. ചായ കൊടുക്കുമ്പോൾ ആണ് ഞാൻ ആ മുഖത്തേക് നോക്കിയത്.. ഒരുനിമിഷം ഞാൻ സ്വപ്നമാണോ എന്ന് വിചാരിച്ചു പോയി.. അല്ല സ്വപ്‍നമല്ല പച്ചയായ സത്യം.. എന്റെ സഖാവ്... ആ മുഖത്തു ഒരു പുഞ്ചിരി ഉണ്ട്.. എന്റെ കണ്ണുകൾ നിറഞ്ഞു.. ഞാൻ വേഗം അകത്തേക്ക് പോയി... നെഞ്ചിൽ കൈവെച്ചു നിന്നു.. അപ്പോഴാണ് ആരോ തോളിൽ കൈ വെച്ചത് നോക്കിയപ്പോൾ.. സഖാവ്.. ഞാൻ പരിഭവത്തോടെ മുഖം തിരിച്ചു.. ആള് എന്റെ മുന്നിലേക്ക് കേറി നിന്ന് എന്റെ മുഖം കവർന്നു.. "ഇഷ്ടമായിരുന്നേഡോ.. ഒരുപാട്... പക്ഷേ പ്രേമിച്ചു നടക്കാൻ എനിക്ക് പറ്റില്ലായിരുന്നു..കൂടാതെ പ്രേമിച്ചു നടന്നാൽ നീയും പഠിക്കില്ല.. അപ്പോൾ നിന്റെ വീട്ടിൽ വന്നു നിന്നെ സ്നേഹിക്കാനും ശകാരിക്കാനും ഉള്ള അവകാശം അച്ചന്റെ കയ്യിൽ നിന്ന് വാങ്ങാം എന്ന് കരുതി.... " ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞപ്പോൾ സങ്കടവും ദേഷ്യവും വന്നു ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ അവനെ എന്നേ പിടിച്ചു വെച്ചു.. ആദ്യമായി ആ നെഞ്ചിന്റെ ചൂട് അറിയാൻ അവന്റെ വിരിമാറിലേക്ക് ഞാൻ പറ്റിചേർന്നു... "ഹലോ... കാത്തിരുന്നു മുഷിഞ്ഞോ മാളുട്ടി.. " സഖാവിന്റെ വിളി എന്നേ ഓർമ്മകൾക്ക് വിരാമം ഇട്ടു.. "എത്തിയോ..സഖാവ്.." എന്നും പറഞ്ഞു ഞാൻ എണീക്കാൻ നിന്നപ്പോൾ എന്നേ താങ്ങി പിടിച്ചു.. "പതുക്കെ എണീക്ക് മാളു എന്റെ മോളുണ്ട് വയറ്റിൽ.. " അതും പറഞ്ഞു സഗാവ് എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു "അച്ചേടെ.. അമ്മുക്കുട്ടി." എന്ന് വിളിച്ചു വയറിൽ ഒരു ചുംബനം നൽകി..ഒരു ചെറു ചിരിയോടെ ഞാൻ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു അപ്പോഴും മഴ പെയ്തു കൊണ്ടിരുന്നു .. അവസാനിച്ചു...... #📔 കഥ #📙 നോവൽ
25.9k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post