ShareChat
click to see wallet page
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🌴 എന്റെ നാട് 📸 18/06/25 കൊച്ചി: മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനും വിലക്കുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റികിന് പകരം ഉപയോഗിക്കാവുന്ന ഉൽപ്പനങ്ങൾ പ്രോൽസാഹിപ്പിക്കേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് സർക്കാർ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ഗാന്ധി ജയന്തി ദിനം മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. #news #idukk #munnar
സ്പെഷ്യൽ സ്റ്റോറീസ് ✍ - ShareChat

More like this