ShareChat
click to see wallet page
മൂത്ത മോൾ അജ്ഫാനയുടെ നിക്കാഹാണ് ഇന്ന്. വീടാകെ ഒച്ചയും ബഹളവും. ഓൾടെ വാപ്പയായ ഞാൻ മാത്രം കല്യാണ പന്തലിൽ ഇല്ല. അത് സാരെല്യ...എന്റെ ഒരു കുറവും അവിടെ കാണിക്കരുതെന്ന് അനിയൻ മൊയ്‌ദുവിനോട് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മട്ടൻ ബിരിയാണീടെകൂടെ കോഴി പൊരിച്ചതും അലിസയും വേണമെന്ന് കെട്യോൾക്കും മക്കൾക്കും ഒരേ നിർബന്ധം. അല്ലെങ്കിൽ പുതിയാപ്ലയുടെ വീട്ടുകാരുടെ മുന്നിൽ അതൊരു കുറച്ചിലാണ് പോലും.മുപ്പതു പവൻ സ്വർണ്ണം അനിയൻ മൊയ്‌ദുവിന്റെ പരിചയത്തിലുള്ള കടയിൽ നിന്നും എടുത്തിട്ടുണ്ട്. കാശ് ഒരുപാട് ഇനീം കൊടുക്കാനുണ്ട്. അനിയന്റെ പരിചയത്തിലുള്ളതായോണ്ട് കൊറച്ചു സാവകാശം തന്നിട്ടുണ്ട്. ആജുന്റെ കൂട്ടുകാരികളൊക്കെ നിക്കാഹിനു വരുമ്പോ അവൾടെ മേൽ ഒരുതരി പൊന്നില്ലാണ്ട് എങ്ങനാ. ...! ഇന്നലെ വിളിച്ചപ്പോഴും ആജു ചോയ്ച്ചതാ “ഇങ്ങളെന്താ വാപ്പ നിക്കാഹിന് വരാത്തെന്ന് ”. എല്ലാ പ്രവാസികളും കാച്ചുന്ന ഒരു കള്ളം ഞാനും അവളോട് അങ്ങ് കാച്ചി “ലീവ് കിട്ടീല്ല മോളെ ”. Whatsapp ൽ ഫോട്ടോസൊക്കെ വന്നു തുടങ്ങി കാണും. റൂമിൽ എത്തീട്ട് വേണം അതൊക്കെ ഒന്ന് കൺ നിറയെ കാണാൻ. ഹോ .... സമയം പോയത് അറിഞ്ഞില്ല. എന്നെ കൊണ്ട് പോകാനുള്ള ലേബർ ബസ് ഇപ്പൊ ഇങ്ങു എത്തും. എങ്ങനേലും ചാടി കേറി ഒരു സീറ്റ് ഒപ്പിക്കണം. അല്ലെങ്കിൽ ജബൽ അലി വരെ നിന്ന് പോകേണ്ടി വരും. പണ്ടത്തെ പോലെ അല്ലല്ലോ ...നിന്ന് പോകാനൊന്നും വയ്യ. . വയസ്സ് ഒരുപാട് ആയില്ലേ. . . . . . . കഴിച്ചു കൊണ്ടിരുന്ന പാർലജി ബിസ്ക്കറ്റിന്റെ കവറും പ്ലാസ്‌റ്റിക് ഗ്ലാസ്സും അടുത്തിരുന്ന വേസ്റ്റ് ബിന്നിലേകിട്ടു അയാൾ ബസ് ലക്ഷ്യമാക്കി നടന്നു നീങ്ങി. ... ✍️✍️✍️ #പ്രവാസി #ഒരു പാവം കൂലിപണിക്കാരൻ #വേദന #പാവം പ്രവാസി #🛫പാവം പ്രവാസി🛬
ഒരു പാവം കൂലിപണിക്കാരൻ - ShareChat
00:22

More like this