നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്, ബന്ധം ഉപേക്ഷിച്ചാൽ കൊല്ലുമെന്നാണ് പറഞ്ഞത് : ഷാർജയിൽ തൂ.ങ്ങി മരിച്ച അതുല്യയുടെ അമ്മ
വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് ഷാര്‍ജയില്‍ ജീ.വനൊടുക്കിയ അതുല്യയുടെ അമ്മ.
തന്റെ മകള്‍ ആ.ത്മഹത്യ ചെയ്യില്ല. അവളെ സതീഷ് കൊ.ന്നതാണെന്നും അമ്മ പറഞ്ഞു.
സതീഷ് സ്ഥിരം മദ്യപാനി ആയിരുന്നു.മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു.കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല എന്നും അമ്മ പറഞ്ഞു.
പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊ.ല്ലുമെന്ന് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു.
സ്വന്തം വീട്ടില്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടെ പഠിച്ചിരുന്നവരോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്ടമായിരുന്നില്ല #സ്പെഷ്യൽ സ്റ്റോറീസ് ✍ #🙏 Jul 18 Updates #varthakal..... #👨👩👧👦 കുടുംബം #🌞 ഗുഡ് മോണിംഗ് . തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിന്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു.
