അറിഞ്ഞു കൊണ്ട് നഷ്ടപെടുത്തുന്നവയ്ക്ക് വേദന കൂടും....
അത്രത്തോളം ചേര്‍ന്നിരിക്കുമ്പോഴൊക്കെയും അദൃശ്യമായ ഒരു അകലം ഉണ്ടാകും...
നഷ്ടത്തിന്റെ ആഴം ഓരോ നിമിഷവും നോവിച്ചു കൊണ്ടിരിക്കും....
ചേര്‍ത്തു പിടിക്കാന്‍ ഒരായിരം തവണ മനസ് കൊതിച്ചാലും സാധിച്ചെന്നു വരില്ല...
കൈവെളളയില്‍ നിന്നു തട്ടിത്തെറിപ്പിച്ചതിന്റെ മൂല്യം ഓരോ ദീര്‍ഘനിശ്വാസവും ഓര്‍മ്മപെടുത്തി കൊണ്ടിരിക്കും....
നിഴല് പോലെ കൂടെ ഉണ്ടെങ്കിലും സ്വന്തമാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ പതറും...
ഒരുപാട് സ്നേഹിച്ചിരുന്നിട്ടും , ഇപ്പോഴും സ്നേഹിച്ചിട്ടും എന്തിന് ഇങ്ങനെയൊരു വിധിയെന്നു ഓര്‍ത്തു സങ്കടപെടുമ്പോഴും ഏതോ ഒരു നിമിഷത്തെ പിഴവ് അവരെ നോക്കി പരിഹസിക്കുന്നുണ്ടാകാം...
#💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💚തനി മലയാളി #💘 Love Forever

