ShareChat
click to see wallet page
ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.  സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടി... https://mtvnewskerala.in/accident-news-kkd/ #Kozhikode #news
Kozhikode - ShareChat
പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർഥിനി; പോലീസിന്റെ ഇടപെടൽ രക്ഷയായി.
MTV News Kerala  കോഴിക്കോട്ന്ന്:ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.  സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതായും തുടർന്ന് പുഴയിലേക്ക് എടുത്തു ചാടുന്നതായും കണ്ടു. പോലീസ് ഉടൻ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ വിളിച്ചുപറയുകയും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന വിദ്യാർത്ഥിനിയെ കരയിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.പോലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചു.ശ്രദ്ധയിൽ പെടാൻ ഒരല്പം വൈകിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിൽ പെട്ടേനെ

More like this