ബഹുഭർതൃത്വം എന്ന കാലഹരണപ്പെട്ട ആചാരപ്രകാരം രണ്ട് സഹോദരന്മാർ ഒരു യുവതിയെ വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിലെ ഷില്ലായി ഗ്രാമത്തിലാണ് സംഭവം. ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവരും വധു സുനിത ചൗഹാനുമായുള്ള വിവാഹത്തിന് സാക്ഷികളായി നൂറുകണക്കിനാളുകൾ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി മേഖലയിൽ ജൂലായ് 12-നാണ് ഇവരുടെ വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന്, മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം, യാതൊരു സമ്മർദവുമില്ലാതെയാണ് തങ്ങൾ ഈ തീരുമാനം എടുത്തത് എന്നാണ് വധൂവരന്മാർ പറയുന്നത്
#മറ്റാരുടെയോ #👰 വിവാഹം #സിംഗിൾ ലൈഫ് #കോമഡി #ഫാമിലി കോമഡി 🤗
