*സമാധി ദിനം ആചരിച്ചു*
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മ ശ്രീ ശങ്ക രാനന്ദ ശിവയോഗി സ്വാമിയുടെ 55 മത് സമാധി ദിനം അയ്യപ്പൻകാവ് ശ്രീ ശങ്ക രാനന്ദാ ശ്രമത്തിൽ വെച്ച് ആചരിച്ചു.
സമ്മേളനം ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സ്വാമികൾ അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ ശ്രീമദ് സ്വാമി മുക്താനന്ദയതി മുഖ്യപ്രഭാഷണവും, വി കെ പ്രകാശൻ പ്രഭാഷണവും, ആശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ സ്വാഗതവും, ശിവഗിരി മഠം തന്ത്രികാചര്യൻ ശ്രീമദ് ശിവനാരായണ തീർത്ഥസ്വാമികൾ കൃതജ്ഞതയും പറഞ്ഞു.
12.30 ന് നടന്ന ഗുരു പൂജക്ക് ശേഷം സമാധി സദ്യയും വിളമ്പി. #ശിവഗിരി
