ജീവിതം ഒരു പെൻസിലാണ്.
തിരുത്തലുകളും മായ്ക്കലുകളും
കൂർപ്പിക്കലും നിറഞ്ഞത്.
മായ്ക്കലുകൾ പുറകിലെന്നും
കറുത്ത നേരിയ പാടുകളും
തേഞ്ഞുപോയ കടലാസും
കഴിഞ്ഞ തെറ്റുകളെ ഓർമ്മിപ്പിച്ചു
കൂടെയുണ്ടാവും.
കൂടുതൽ ശരികൾക്കുള്ളിലെ
കുറഞ്ഞ തിരുത്തലുകൾ
യഥാർത്ഥ പെന്സിൽ ധർമ്മം.#🥰 മഴയോർമകൾ 🌧️
