സ്റ്റിക്കി നോട്സ്
🔖
മനസ്സിനകത്തെ ചുമരിൽ
നോട്സ് പതിച്ചൊരു തലമുറ
വംശ നാശം വന്നെന്നു തീർച്ച.
ഓർത്തുവെക്കാനാവാതെ
മറവി സ്വയം വരുത്തിയവർക്ക്
മറക്കാതെ ഓർമ്മ പകരാൻ
ബദലായി നിന്നവനും
മറവിയുടെ മറവിലേക്ക്
ഒതുങ്ങി നിന്നു.
AI കാലത്തെ നോട്സുകൾ
കണ്ണിലും കാതിലും വിരലിലും
പതിഞ്ഞു തുടങ്ങി.
#nots

