V S ന്റെ വിടവാങ്ങൽ ഏറെ ദുഃഖത്തോടെയാണ് കേരള ജനത ഏറ്റുവാങിയത്. വി എസ് അച്യുതൻ എന്ന എന്റെ ചെറുമകനോടൊപ്പം ചേർന്നിരുന്നുകൊണ്ട് ചാനലുകളിൽ അദ്ദേഹത്തിന്റെ വിയോഗവർത്ത തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ ഈ കുഞ്ഞും സഖാവുമായി യാദൃശ്ചികമായുണ്ടായ ഒരത്മബന്ധത്തെ പറ്റിയാണ് ഓർത്തത്.
കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ എന്റെ മകൾ അയിഷ മുന്നോട്ടുവച്ച ഡിമാൻഡ് പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. തെരഞ്ഞെടുത്ത പേരിനൊപ്പം V S (വേലം പറമ്പിൽ ശ്യാം ) എന്ന ഇനിഷൽ കൂടി ചേർത്തപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അവൻ *വി എസ് അച്യുതൻ* ആയി. ഇതുകൊണ്ടും തീർന്നില്ല. മോന്റെ രണ്ടാം പിറന്നാളിന് പത്രത്തിൽ വി എസ് അച്യുതാനന്ദനു 100ാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു. 98 വർഷങ്ങൾക്കിപ്പുറം ഒരു *ഒക്ടോബർ 20* ആണ് ഈ കുഞ്ഞു V S ന്റെയും ജനനം എന്നത് ഒരു നിയോഗം മാത്രമായിരിക്കാം.
പലപ്പോഴായി 'കുഞ്ഞിനെന്താ പഴയ പേരിട്ടത്? വലുതാകുമ്പോൾ ആളുകൾ അവനെ കളിയാക്കില്ലേ?'എന്ന ചോദ്യങ്ങൾക്ക് മറുപടിയായി " കേരളം കണ്ട ഏറ്റവും ധീരനായ സഖാവിന്റെ പേരാണ് എന്റേത്, അദ്ദേഹത്തിന്റെ ജനന തീയതിയാണ് എന്റേത്. നാളെ ഞാനും അദ്ദേഹത്തെപോലെ വലിയൊരുആളാകും" എന്ന് അഭിമാനത്തോടെ അവനിൽനിന്നും കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങൾ...
*ലാൽ സലാം സഖാവേ* .... 💐
അമ്പിളി
ഫിലിം മേക്കർ
#ആദരാഞ്ജലികൾ
