ShareChat
click to see wallet page
*പ്രമേഹമുള്ളവര്‍ രാവിലെ കഴിക്കേണ്ടത്; ഷുഗര്‍ നിയന്ത്രിക്കാൻ ഏറെ സഹായകം...* 🍵🍵🍵🍵🍵🍵🍵 പ്രമേഹമുള്ളവര്‍ ജീവിതരീതികളില്‍ പ്രത്യേകിച്ച് ഭക്ഷണത്തില്‍ നല്ലരീതിയിലുള്ള നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ പരിപൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടി വരാം. ഇത് ഷുഗര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഒപ്പം തന്നെ ഇതിന് വേണ്ടി ചില ഭക്ഷണ-പാനീയങ്ങള്‍ അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതുമാണ്. ഇത്തരത്തില്‍ പ്രമേഹമുള്ളവര്‍ക്ക് രാവിലെ കഴിക്കാവുന്ന ചില 'ഹെല്‍ത്തി'യായ പാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. *ഒന്ന്...* പ്രമേഹമുള്ളവരോട് എപ്പോഴും മിക്കവരും കഴിക്കാൻ നിര്‍ദേശിക്കുന്നതാണ് പാവയ്ക്ക ജ്യൂസ്. തീര്‍ച്ചയായും ഇത് തന്നെയാണ് രാവിലെ കഴിക്കാവുന്നൊരു പാനീയം. കാരണം, രാവിലെ കഴിക്കുമ്പോള്‍ ഇതിനുള്ള ഫലം നല്ലതുപോലെ കിട്ടാം. കഴിയുന്നതും വെറുംവയറ്റില്‍ ആണ് കഴിക്കേണ്ടത്. ഇത് നല്ലതുപോലെ ഷുഗര്‍ കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പും കാര്‍ബും കലോറിയുമെല്ലാം കുറഞ്ഞ പാവയ്ക്കയില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. *രണ്ട്...* ഉലുവ വെള്ളവും പ്രമേഹമുള്ളവര്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. രാത്രി തന്നെ ഉലുവ വെള്ളത്തില്‍ കുതിരാനിടം. ഈ വെള്ളമാണ് രാവിലെ അരിച്ച് കഴിക്കേണ്ടത്. ഒരുപാട് പോഷകങ്ങളാണ് ഇതുവഴി നേടാനാവുക. ഒപ്പം തന്നെ ഷുഗറും കുറയ്ക്കാം. *മൂന്ന്...* കറുവപ്പട്ടയിട്ട ഗ്രീൻ ടീ ആണ് പ്രമേഹരോഗികള്‍ക്ക് രാവിലെ കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതിനും ഷുഗറിനെ നിയന്ത്രിക്കാൻ സാധിക്കും. മാത്രമല്ല, പ്രമേഹരോഗികള്‍ക്ക് മധുരം ഒഴിവാക്കണമല്ലോ, അതിന് പകരമായി കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. കറുവപ്പട്ടയുടെ നേരിയ മധുരം ആണിവിടെ പ്രയോജനപ്പെടുന്നത്. ഇത്തരത്തില്‍ കറുവപ്പട്ട ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. ഷുഗര്‍ കുറയ്ക്കാൻ മാത്രമല്ല പ്രമേഹത്തോട് അനുബന്ധമായി വരുന്ന ആരോഗ്യ പ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാനും കറുവപ്പട്ട സഹായിക്കും. ഗ്രീൻ ടീയുടെ ഗുണങ്ങളും ഇതിനോടൊപ്പം തന്നെ ലഭിക്കും. 🍵🍵🍵🍵🍵 #ഗ്രീൻ ടീ 🍵🍵🍵 #ആരോഗ്യം #പ്രമേഹം നിയന്ത്രിക്കാം #പ്രമേഹം
ഗ്രീൻ ടീ 🍵🍵🍵 - BY Statr writer Marcn /, 024 BY Statr writer Marcn /, 024 - ShareChat

More like this