💓ജിന്നിന്റെ മൊഞ്ചത്തി💓 PART 75 *_💘പ്രണയ 📖 പുസ്തകം_* ================= *📖ENJOY YOUR WRITING EXPERIENCE WITH PRANAYA PUSTHAKAM*📖 *_🖋🔰രചനകളുടെ വസന്തമാളികയിലേക്കുള്ള ചവിട്ടുപടി.അക്ഷരങ്ങളെ കൂട്ടുകാരനാക്കാൻ നിങ്ങൾ തയ്യാറാണോ...നിങ്ങളുടെ ഓരോ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും എല്ലാ തരത്തിലും പ്രചോദനമേകാൻ,പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും...._* *_🖋🔰പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ_* *https://chat.whatsapp.com/1VjZsNUW0657gwX0REzsGu* ~~~~~~~~~~~~~~~~~~~ *FB GROUP JOIN LINK* *https://www.facebook.com/groups/321552815074586/* ~~~~~~~~~~~~~~~~~~~ *♲Share Chat*:- *https://sharechat.com/profile/kathakaludetheeram* ÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷ *_POSTING ADMIN:-_* *ThanseeH WnD* *📲:http://api.whatsapp.com/send?phone=917356903728* @@@@@ മാളികക്കൽ വീട്ടിൽ അഹമ്മദ് ബാവയുടെയും ഐഷുമ്മടെ മകൻ ആയ സുഹൈൽ അഹമ്മദ് ബാവയുട ബീവി ആയികൂടെ പോരാൻ സമ്മതം ആണോ എന്ന് ചോദിച്ചില്ലേ..... സമ്മതം ആണ് എനിക്ക്...... I LOVE YOU... ഇച്ചുക്കാ...... ഈ ജിന്നിന്റെ പെണ്ണായി വരാൻ എനിക്ക് ഇഷ്ടം ആണ്........ Will you marry me....... എന്ന് മ്മള് പറഞ്ഞതും ചെക്കന്റെ കണ്ണു രണ്ടും തള്ളി പുറത്തു വന്നിരുന്നു..... പാവത്തിന്റെ കിളി ആകെ പോയിരുന്നു..... ന്നെയും ന്റെ കയ്യിലുളള പൂവിനെയും മാറി മാറി നോക്കി കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പാവം പകച്ചു നിൽക്കരുന്നു..... ഇത് കണ്ടിട്ട് മ്മടെ ടീംസ് ഉൾപ്പടെ ഭയങ്കര എല്ലാരും ഭയങ്കര കയ്യടിയും ഫിസിലും ഒക്കെ ആയിരുന്നു.... പെട്ടന്ന് ഇച്ചുക്കാ എനിക്ക് നേരെ കൈ നീട്ടി..... ന്റെ കൈ ഞാൻ ഇച്ചുക്കന്റെ കയ്യിൽ വെച്ച് കൊണ്ട് എഴുന്നേറ്റ് നിന്നു...... അവിടെ അത്രേം കുട്യോൾടെ മുന്നിൽ വെച്ച് ഇച്ചുക്കന്റെയും ന്റെ യും പേര് ചേർത്ത ഒരു റിങ് പെട്ടെന്നു ന്റെ കയ്യിൽ അനിയിച്ചു.... നല്ല ഭംഗി ഉള്ള മോതിരം . അത് കണ്ടപ്പോൾ എനിക്ക് ഒന്നും കൂടെ സന്തോഷം ആയി... സന്തോഷം കൊണ്ട് ഞാൻ പരിസരം മറന്നു ഇച്ചുക്കയെ കെട്ടിപിടിച്ചു.... പാത്തു... എനിക്ക് അറിയരുന്നു... എന്നെങ്കിലും നീ ന്റെ സ്നേഹ മനസിലാക്കും എന്ന്...... ഇന്നലെ തന്നെ എല്ലാ സത്യവും അറിഞ്ഞപ്പോൾ കയ്യിൽ കരുതയത ഈ റിങ് അത് ഇത്ര പെട്ടെന്ന് അനിയിക്കാൻ പറ്റും എന്ന് കരുതിയില്ല..... I LOVE YOU PATHU❤❤❤❤❤❤❤ ന്റെ മൊഞ്ചത്തിയെ ഇനി ആർക്കും വിട്ട് കൊടുക്കില്ല....... എന്നും നിന്റെ കൂടെ ഉണ്ടാകും.... സന്തോഷം കൊണ്ട് ന്റെ കണ്ണീർനെ എനിക്ക് അടക്കാൻ ആയില്ല........ @@@@@@@@@@@@@@@@@@@@@@@ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു പാത്തു ന്നെ പ്രൊപോസു ചെയ്തപ്പോ.... സത്യം പറഞ്ഞാൽ ഓളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി പോയി....... ഇത്രേം നാളും കാത്തിരുന്നതു ഇങ്ങനൊരു നിമിഷത്തിനു വേണ്ടി ആയിരുന്നു...... സന്തോഷം കൊണ്ട് ഒഴുകി വന്ന ഓൾടെ കണ്ണീർ കണങ്ങളെ തുടച്ചു കൊണ്ട് ഞങ്ങൾ സ്റ്റേജിൽ നിന്നും ഇറങ്ങി..... ഞങ്ങള്ക് ചുറ്റും മ്മടെ ചങ്കുകൾ കൂടി നിന്നു കൂട്ടി ഇട്ട് കളിയാക്കൽ ആയിരുന്നു.... എന്നെക്കൾ ഏറെ അവർക്ക് ആയിരുന്നു സന്തോഷം.......... പക്ഷെ അപ്പൊ ആണ് മ്മടെ അജു ന്നെ നോക്കി പല്ല് കടിക്കുന്നതു കണ്ടത് ..... കാരണം എന്താണ് എന്ന് ഞാൻ തന്നെ പറയാതെ നിങ്ങൾക് തന്നെ അറിയാലോ..... ഷാനു ..... പാത്തു ഒരു ഐഡിയ പറഞ്ഞിട്ട് അത് ഇതുവരെ നടത്താൻ പറ്റിയില്ല.... ഇന്ന് രാത്രി തന്നെ അതിനു ഒരു തീരുമാനം ഉണ്ടാക്കണം.... അവനെ നോക്കി മ്മള് എല്ലാം ഏറ്റു എന്ന രീതിയിൽ അവനെ നോക്കി ചിരിച്ചു....... പിന്നെ അങ്ങോട്ട് മ്മള് ഭയങ്കര ഹാപ്പി ആയിരുന്നു . . എല്ലാത്തിനും ഭയങ്കര എനർജി ആയിരുന്നു..... അങ്ങോട്ട് ഇങ്ങോട്ട് ഓടുന്നത്തിന്റെ ഇടയിലും മ്മള് മ്മടെ പാത്തുനെ ഇടക് ഇടക് പോയി കാണാറുണ്ടരുന്നു... അത് കണ്ടു എല്ലാരും കൂടി ഓളെ ഭയങ്കര കളിയാക്കൽ ആയിരുന്നു..... അത് സഹിക്കാൻ വയ്യാണ്ടായപ്പോൾ പെണ്ണ് എന്നോട് ചൂടായി....... മ്മള് സ്റ്റേജിന്റെ പുറകിൽ ഇരുന്ന് ഇനിയുള്ള പ്രോഗ്രാംന്റെ ലിസ്റ്റ് നോക്കരുന്നു..... നാളെ കൊണ്ട് കലോത്സവത്തിന് കർട്ടൻ വീഴുകയാണ്.... ഇപ്പൊ ഏകദേശം മ്മടെ കോളേജ് ആണ് മുന്നിട്ട് നിൽക്കുന്നത്...... അപ്പൊ നാളത്തെ പ്രോഗ്രാം കൂടി നോക്കി ഇരിക്കുമ്പോൾ ആണ് മ്മടെ കെട്യോൾടെ എൻട്രി....... കണ്ടാൽ തന്നെ അറിയാം ഇപ്പൊ ന്നെ പിടിച്ചു വിഴുങ്ങും എന്ന്....... ന്ത്യെ.... ന്റെ കെട്യോൾ ആകെ ദേഷ്യത്തിൽ ആണല്ലോ...... ഇങ്ങനെ ചൂട് ആകല്ലേ പെണ്ണെ എനിക്ക് പിടിച്ചു കടിക്കാൻ തോന്നുന്നുണ്ട്..... ഓഹോ.... ന്നെ നാണം കെടുത്തിയതും പോരാഞ്ഞിട്ട് ഇപ്പൊ കടിക്കും എന്നോ..... ഒറ്റ ചവിട്ട് വെച്ച് തരാ വേണ്ടത് ........ ന്താ പാത്തു ഞാൻ എപ്പോളാ നിന്നെ നാണം കെടുത്തിയതു.... എപ്പോളാന്നോ..... ന്തിനാ ഇടക് ഇടക് വന്നു ന്നെ ഇങ്ങനെ അന്വേഷിക്കുന്നത്......അവർ എല്ലാം കൂടി ന്നെ കളിയാക്കി കൊല്ല..... അത്രയുള്ള.... അത് പാത്തു.... എന്താണ് എന്ന് അറിയില്ല... ന്റെ ഹൃദയം നിന്നെ കാണാൻ വേണ്ടി ചുമ്മാ ഇടിക്കാ..... ഡിപ് ഡിപ്.... എന്ന്.... അതുകൊണ്ട് അല്ലെ...... എങ്ങനെ........ കള്ളൻ... ഞാൻ പോകാ...ഇനി എങ്ങാനും അങ്ങോട്ട്‌ പാത്തു.... എന്ന് നീട്ടി വിളിച്ചോണ്ട് വരണ്ട കേട്ടോ....... @@@@@@@@@@@@@@@@@@@@@@@ മ്മള് ഓനെയും ചീത്ത പറഞ്ഞ് തിരിഞ്ഞ് നടക്കാൻ പോയതും.... ചെക്കൻ ന്റെ കയ്യിൽ കേറി പിടിച്ചു വലിച്ചു അവിടെ സ്റ്റേജ്ന്റെ സൈഡിൽ ഉള്ള ചെറിയരു ഇടന്നാഴിയിൽ നിർത്തി...... എന്നിട്ട് എനിക്ക് അപ്പുറം ഇപ്പൊരംകൈ കൊണ്ട് വേലി തീർത്തു..... എന്നിട്ട് മ്മളെ ഒരു വശ്യ മായ നോട്ടം.... ഹോ ന്റെ പടച്ചോനെ.... ഈ ചെക്കന്റെ നോട്ടം കണ്ടാൽ തന്നെ മ്മള് അലിഞ്ഞു ഇല്ലാണ്ട് ആകുന്നത് പോല........ ന്റെ കണ്ട്രോൾ ദൈവങ്ങളെ.... കാത്തോണേ..... അമ്മാതിരി നോട്ടവ..തെണ്ടി നോക്കുന്നത്.... മ്മള് അല്പം ഗൗരവം ഒക്കെ മുഖത്തു ഫിറ്റ്‌ ചെയ്ത് ... മ്മ്മ്.. ന്തേ നോക്കുന്നത്..... ന്റെ മുഖത്തു എന്താ വല്ല പ്രോഗ്രാം നടക്കുന്നണ്ടോ...... എന്ത്നാ ഇങ്ങോട്ട് കൊണ്ട് വന്നത് മാറിക്ക എനിക്ക് പോകണം.... ഹ ന്റെ പാത്തു.... അന്നേ ഇങ്ങനെ നോക്കി ഇരിക്കാൻ തന്ന വല്ലാത്ത രസ.... അയ്യടാ.... അങ്ങനെ രസിക്കണ്ടട്ട........ മാറു.... എനിക്ക് പോകണം...... എന്നും പറഞ്ഞ് മ്മള് ഇച്ചുക്കന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും ചെക്കൻ മ്മടെ അര കെട്ടിലൂടെ വട്ടം പിടിച്ചു ഒന്നുടെ ചേർത് പിടിച്ചു.... ന്നെ കുറെ നാൾ ഇട്ട് വട്ടം കളിപ്പിചതല്ലേ... ഇവിടെ നിക്ക്...... ഹേയ് അതൊന്നു പറ്റില്ല.... മാറു..... ഇല്ലേ ഞാൻ ഇപ്പൊ കൂവും...... ഓഹോ.. എന്നാ നീ കൂവടി.... ഒന്നു കാണട്ടെ...... ഞാൻ കൂവും എന്ന് പറഞ്ഞാൽ കൂവും..... ആഹ്... നീ കൂവിക്കോ....... അത്രക്ക് അഹങ്കാരം പാടില്ലല്ലോ..... മ്മള് വിട്ട് കൊടുക്കാൻ പോയില്ല..... മ്മള് കൂവാൻ വേണ്ടി പോയതും... ചെക്കന്റെ പെട്ടെന്ന് ഉള്ള അറ്റാക്ക് ആയിരുന്നു........ ന്റെ ചുണ്ടിൽ ഇട്ട് തെണ്ടി ഒറ്റ കടി....... മ്മടെ കണ്ണുകൾ ചിമ്മി അടഞ്ഞു.... ഇച്ചുക്കന്റെ ഷർട്ട്‌ൽ അറിയാത തന്നെ മ്മള് കൈകൾ മുറുക്കി........... പെട്ടന്ന് തന്നെ മ്മള് ഇച്ചുക്കയെ പിടിച്ചു തള്ളി..... എന്നിട്ട് മ്മള് വായും പൊത്തി പിടിച്ചു ഓനെ നോക്കി കണ്ണുരുട്ടി...... നീ നോക്കി പേടിപിക്കണ്ട ന്റെ പെണ്ണെ.... ഇത് നിനക്ക് ഞാൻ നേരത്തെ കരുതി വെച്ചത.... നിനക്ക് ഇനി കൂവനോ ....... മ്മള് ഓനെ അവിടുന്നു പിടിച് മാറ്റി മ്മള് വേഗം ഷാനുന്റെ അടുത്തേക് പോയി...... മ്മള് ചെന്നടം തൊട്ട് ചുണ്ട് തുടക്കലും ഷാൾ കൊണ്ട് ചുണ്ട് മറച്ചു വെച്ച് നടക്കലും ഒക്കെ ആയിരുന്നു..... ആ തെണ്ടി അത് പോലെ കടിച് വെച്ചിട്ട്ണ്ട് ദുഷ്ടൻ...... ഇതിന് മ്മള് പകരം വീട്ടിയിരിക്കും.... ദുഷ്ടൻ..... ന്താടി സൂഹ... ഒറ്റക് ഇരുന്ന് വർത്താനം പറയുന്നതു..... ഹ... ഇനി ഇപ്പൊ അങ്ങനെ ഒക്കെ ഉണ്ടാകും ഷാനു.... ഓൾ ഇപ്പൊ ഇവിടെ എങ്ങും അല്ലാലോ...... നീ പൊടി മാക്കാചി സുലു..... അല്ല... ഇവൾ എന്ത്നാ മുഗം മറച്ചു നടക്കണത്... ങേ... ആ... അത്.... അത് പിന്നെ..... ഭയങ്കര പൊടി.... അതോ.... അത് കൊണ്ട് മുഗം മറച്ചത്... ഓഹോ...... അതാണോ........ ആ.. അതെ അതെ..... എന്നും പറഞ്ഞ് മ്മള് അവിടുന്ന് മുങ്ങി...... ഹോ... രക്ഷപെട്ടു.. ഇല്ലേ അവൾമറു സകല ജാതകം എടുപ്പിച്ചനെ.... പിന്നെ മ്മള് ഇച്ചുക്കന്റെ അങ്ങോട്ട് പോകാൻ പോലും നിന്നില്ല.......... പേടിചട്ട് ഒന്നും അല്ലാട്ടോ.... വെറുതെ എന്ത്നാ ഓനെ കൊല്ലുന്നത് എന്ന് ഓർത്തിട്ട് ആണോ.... നമ്മടെ കെട്ടിയോൻ ആയി പോയില്ലേ.... നിങ്ങൾ വേറൊന്നു വിചാരിക്കണ്ടറ്റോ..... അങ്ങനെ അന്നത്തെ പ്രോഗ്രാം കഴിഞ്ഞപ്പോ സമയം 11 ആയി... ഞങ്ങൾ റൂമിൽ ചെന്ന് ഫ്രഷ് ആയി.... നല്ല ക്ഷീണം ഉള്ളത് കൊണ്ട് അപ്പൊ തന്നെ നാലു കൂടി ബെഡിൽക്കു വീണു അപ്പൊ തന്നെ നാലും ഫ്ലാറ്റ്.. ..... പെട്ടന്ന് ആണ് ന്റെ ഫോൺ റിങ് ചെയ്തതു...... നോക്കുമ്പോൾ ഇച്ചുക്കാ ആയിരുന്നു..... ഇനി ഇപ്പൊ എന്ത്നാവോ എന്ന് വിചാരിച്ചു മ്മള് ഫോൺ എടുത്തു... ഹലോ.. പാത്തു......... ന്താ..... ഈ നട്ട പാതിരാക്ക്... മനുഷ്യനെ ഉറങ്ങാനും സമ്മയികൂലെ....... എടി പോത്തേ........ നാളെ കൊണ്ട് കലോത്സവം തീരുല്ലേ.... ഇത് പറയാൻ ആണോ വിളിച്ചേ...... ഓ.... ഇവൾ..... എടി എടി..... പോത്തേ........ അത് പറയാൻ വിളിച്ചത് അല്ല.. മ്മടെ ഷാനുനെയും അജുനെയും സെറ്റ് ആക്കണ്ടേ..... നാളെ വൈകിട്ട് മ്മള് ഇവിടുന്നു പോകാല്ലോ.. പിന്നെ മ്മള് പ്ലാൻ ചെയ്ത ഒന്നും നടക്കില്ല... ഓ..... ശെരിയാണല്ല........ ഇനി ഇപ്പൊ എന്ത് ചെയ്യും..... നീ സുലു sulനോടും അജ്മിയോടും കാര്യം പറ... എന്നിട്ട് ഷാനുവിനെ വിളിച്ചു കാര്യം പറയണം..... ബാക്കി ഒക്കെ ഞങ്ങൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്....... ഓക്കേ... എന്നാ ശെരി വെച്ചോ ഞങ്ങൾ അങ്ങട് വന്നോളാം..... ആ.. ഓക്കേ.... ഇച്ചുക്കാന്റെ കാൾ കട്ട്‌ ചെയ്ത് ശേഷം മ്മള് ഷാനു അറിയാതെ.... സുലുനെയും അജ്മിയെയും വിളിച്ചു ഉണർത്തി കാര്യം പറഞ്ഞ്... മ്മള് നേരത്തെ ഓരോടു സൂചിപ്പിച്ചരുന്നു........ അങ്ങനെ എല്ലാം പ്ലാൻ ചെയ്തപോലെ മ്മടെ ആക്ടിങ് തുടങ്ങി..... അപ്പൊ തുടങ്ങല്ലേ സുലു.... ആ... ഞങ്ങൾ ഇവിടെ ഉറങ്ങന പോലെ കിടക്കാം... നീ വിളിച്ചു ഉണര്തിയ മതി....... അഹ്... ശെരി ശെരി... നിങ്ങൾ കിടക്കു.... അജ്മി..... ചിരിക്കതെ കിടക്കടി പോത്തേ...... ആഹ്..... ഷാനു... ഷാനു.... ടി... എഴുനേൽക്കു.... സുലു... അജ്മി.... ഡാ... എഴുന്നേൽക്കു.... ഷാനു.... ടി... പോത്തേ... എണീക്.... ന്താടി.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ.... എടി.. മ്മടെ അജുക്കനെ കാണുന്നില്ലന്നു... ങേ.... കാണുന്നില്ലന്നോ..... നമ്മൾ ഒന്നിച്ചു അല്ലെ വന്നത് പിന്നെ എവിട പോയി... ഇച്ചുക്കാ ഇപ്പൊ വിളിച്ചു പറഞ്ഞതാ .. .. വാ നമുക്ക് കൂടി പോയി നോക്കാം...... ആ .... വാ.... മ്മ്ക് പോയി നോക്കാം.... ഇതെവിട പോയോ...... മ്മള് നോക്കുമ്പോൾ ഷാനു വാണം വിട്ടപോലെ പുറത്തേക്കു ഓടുന്നു...... സൂഹ... ഇയ്യ് കണ്ടോളു ഓൾടെ വെപ്രാളം...... അപ്പൊ ഓൾക് കാണുംലെ..... ഏയ്യ്..അങ്ങന ഉറപ്പിച്ചു പറയാൻ വരട്ടെ .....മ്മ്ക് നോക്കാല്ലോ.... നിങ്ങൾ വാ.... ഷാനു ... നീ ടെറസിൽ പോയി നോക്ക്... ഞാൻ ഓർഡ റൂമിൽ ഒന്നു ചെല്ലം..... നിങ്ങൾ രണ്ടും കൂടി അവിടെ ഒക്കെ നോക്..... ആ ശെരി.... എന്നും പറഞ്ഞ് ഷാനു മുകളിലേക്ക് പോയി..... അവൾ പോയനേരത്ത് ഞങ്ങൾ മൂന്നും കൂടി അവരടെ റൂമിലേക്ക് പോയി..... അജുക്കാ വേഗം ചെല്ല്... ഓൾ മുകളിൽക്കു പോയിട്ടണ്ട്..... ആണോ........ എന്നാ ഞാൻ ചെല്ലട്ടെ.... ഏയ്‌.. അവിടെ നിക്ക് അവിടെ നിക്ക്.... ഹോ.. ഒരു നല്ല കാര്യത്തിനു പോകുമ്പോൾ പുറകിൽ നിന്നും വിളിക്കാതെ പാത്തു.... ഓ..... സോറി...... അതെ... അവിടെ ചെന്നിട് ബാ..ബാ..അടിക്കരുത്.... പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ ഞങ്ങൾ അവിടെ കാണും....... മനാഫ് ഹാഷിയും കൂടി അവിടെ എല്ലാ സെറ്റ് ആക്കി കഴിഞ്ഞു എന്ന് മെസ്സേജ് അയച്ചിട്ടുണ്ട്.... നീ വേഗം ചെല്ലാൻ നോക്ക് അജു..... ആ ശെരി.. ശെരി..... പാവം ഓന്റെ വെപ്രാളം കണ്ടാ.... ശെരിയായ മതിയരുന്നു.... എല്ലാം ശെരിയാകും.... താൻ ഒന്നു മിണ്ടാതെ ഇരുന്ന മതി..... ഏയ്യ് ഇല്ലെടി... ഞാൻ ഇപ്പൊ കൂവാൻ പോക.... അത് കേട്ടതും മ്മള് വായും പൊത്തി പിടിച്ചു തിരിഞ്ഞു നിന്നു..... ന്റെ കട്ടായം കണ്ടിട്ട് ആ സാധനം ഭയങ്കര കിണി ആയിരുന്നു... ഭാഗ്യത്തിന് ബാക്കി നാലനും കാര്യം മനസ്സിലകത്ത കൊണ്ട് അന്ധം വിട്ട് നിൽക്കരുന്നു..... എന്താടി..... സൂഹ... ഏയ്..... ഒന്ന്.. ഒന്നുല്ല..... നിങ്ങൾ വാ മ്മ്ക് അങ്ങോട്ട് പോകാം.... എന്നും പറഞ്ഞ് മ്മള് സ്പീഡിൽ നടന്നു.... മ്മള് മുകളിൽ ചെന്നിട് അവിടെ ഉള്ള ഡോർന്റെ മറവിൽ നിന്ന് ഉളിഞ്ഞു നോക്കി അപ്പോളേക്കും ഇച്ചു ichക്കാ വന്നു ന്റെ തോളിൽ കൈ വെച്ച് മ്മള് നോക്കുന്ന പോലെ അവരെ നോക്കി... ഞാൻ തിരിഞ്ഞ് ഒന്ന നോക്കിയപ്പോൾ പുറകെ പുറകെ സുലു സുലുന്റെ പുറത്ത് ജാബിക്കാ.. അജ്മി... ഓൾടെ പുറത്തു ജാസ്ക്ക്.... ആഹാ.... എന്ത് നല്ല ട്രെയിൻ..... ടി ..മിണ്ടാതെ.. ഷൂ... ഷൂ..... ദേ അങ്ങോട്ട് നോക്കു..... @@@@@@@@@@@@@@@@@@@@@@@ ( ഇനി കുറച് നേരം അജുവിനു ഷാനുനും ഇടയിൽ എന്താ നടന്നത് എന്ന് നോക്കാം... അവർ അവിടെ നിന്നും ഒളിഞ്ഞു നോക്കട്ടെ..... ) ഷാനു മുകളിൽ എത്തി എന്ന് അറിഞ്ഞു മ്മള് പയ്യെ മുകളിൽക്കു പോയി... പാവം ഷാനു ന്റെ പേര് പറഞ്ഞ് ആ ടെറസിൽ ഓടി നടക്കരുന്നു...... പെട്ടന്ന് കറന്റ്‌ പോയി..... പേടിക്കണ്ട... അത് മ്മടെ ഹാഷിടെയും മനാഫ്ന്റെയും പണി ആണ്...... മ്മള് പയ്യെ.... നടന്നു നടന്നു..... ഷാനു ന്റെ പുറകിൽ നിന്ന് തട്ടി വിളിച്ചു.... ഓൾ നല്ലോണം പേടിച്ചട്ട്ണ്ടായിരുന്നു....... @@@@@@@@@@@@@@@@@@@@@@@ അജുക്കയെ തിരക്കി മുകളിൽ ചെന്നപ്പോൾ ആണ് കറന്റ്‌ പോയത്.... ഞാൻ ശെരിക്കു പേടിച്ചു പോയി.... പെട്ടെന്നു ആരോ വന്നു എന്നെ തട്ടി വിളിച്ചു....... തിരിഞ്ഞു ഞാൻ നോക്കിയതും കറന്റ്‌ വന്നതും ഒന്നിച്ചു ആയിരുന്നു...... അവിടെ കണ്ട കാഴ്ച കണ്ടു ന്റെ രണ്ടു കണ്ണും തള്ളി പുറത്ത് വന്നിരുന്നു.... മ്മടെ അജുക്ക് ഒരു റോസ് ബോക്കെ ഒക്കെ പിടിച്ചു മുട്ട് കുത്തി ഇരുന്ന് എനിക്ക് നേരെ നീട്ടി നില്കുന്നു..... സത്യം പറഞ്ഞാൽ ആദ്യം എനിക്ക് പേടി ആണ് വന്നത്.. ഇതെന്താപോ കഥ എന്ന് കരുതി....... മ്മള് അജുക്കയെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിക്കർന്നു..... ഷാനു....... കുറെ നാളായി പറയണം എന്ന് വിചാരിച്ചു ഇരിക്കരുന്നു..... ഇനിയും പറഞ്ഞില്ല എങ്കിൽ ന്റെ ഹൃദയം പൊട്ടി പോകും അതോണ്ട് പറയാ.... എനിക്ക് നിന്നെ ഇഷ്ടം ആണ്....... I love you..... Shaanu....... @@@@@@@@@@@@@@@@@@@@@@@ മ്മള് ഓളോട് ഇഷ്ടം പറഞ്ഞിട്ടു ഓൾടെ ഭാഗത്തു നിന്ന് ഒരു അനക്കവും ഉണ്ടായില്ല..... എനിക്ക് ആകെ സങ്കടവും കരച്ചിലും വന്നു.....ഓളെ മുഖത്തു പോലും നോക്കാതെ അവിടുന്നു എഴുന്നേറ്റ് പോകാൻ പോയി.... അപ്പൊ ആണ് ഷാനു പെട്ടന്ന് ന്റെ കയ്യിൽ കേറി പിടിച്ചതു...... ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ.... നിറഞ്ഞ ചിരിയോടെ ഓൾ ന്നെ നോക്കി പറഞ്ഞു.... മറുപടി കേൾക്കാതെ പോകാനോ.......... ആ ഫ്ലവർ ഇങ്ങു തന്നേക് എനിക്ക് വേണ്ടി കൊണ്ട് വന്നത് അല്ലെ..... ങേ........ ഞൻ ഒരു ഞെട്ടൽ ഓടെ ഓളെ നോക്കിയതും പെണ്ണ് മ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച് എനിക്കും ഇഷ്ടരുന്നു...... പക്ഷെ എങ്ങനാ കരുതന്നു വിചാരിച്ചു പറയാനത...... ങേ..... സത്യാണോ .......... ഹ്മ്മ്..... ഓൾ പറയുന്ന കേട്ടിട്ട്.. മ്മള് സന്തോഷം കൊണ്ട് ഓളെ കെട്ടിപിടിച്ചു......... അപ്പൊ മ്മടെ തെണ്ടി അലവലാതികൾ അങ്ങോട്ട് കേറി വന്നു.... അതും വമ്പൻ കളിയാക്കൽ ഓട് കൂടി.... അങ്ങോട്ട് കൊടുത്ത് ഒക്കെ പലിശ സഹിതം തിരിച്ചു തരാൻ തുടങ്ങി.... ഹ.... അങ്ങനെ മ്മടെ അജുന്റെ മാവും പൂത്തു...... എടി കൊച്ചു ഗള്ളി... നിനക്ക് അപ്പൊ മ്മടെ ചെക്കനെ ഇഷ്ടരുന്നു അല്ലെ.... എന്നിട്ട് ആണോടി പോത്തേ... ന്റെ ഇക്കാക്കയെ നീ ഇത്രേം വിഷമിപ്പച്ചത് പാവം..... ഹോ.... അപ്പൊ ഇതൊക്കെ ഇങ്ങൾ എല്ലാരും കൂടി ചെയ്ത പ്ലാൻ ആരുന്നു അല്ലെ..... എന്താ അഭിനയം.... ഹോ ഓസ്കാർ കൊടുക്കണം..... താങ്കു താങ്കു ...... അയ്യടി........ ഹ്മ്മ്..... നിർത്... നിർത്......... ഇന്ന് മ്മടെ ചങ്ക്കളുടെ പ്രണയം പൂത്തു ഉലഞ്ഞ ദിവസമായാതുകൊണ്ട് മ്മള് ഇവിടെ നിങ്ങൾക്കു ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്..... അപ്പൊ എല്ലാരും അങ്ങോട്ട് വന്നാട്ടെ...... മനാഫ്ക്കായും ഹാഷിക്കയും പറയുന്ന കേട്ടു മ്മളെ ടെറസന്റെ ഒരു ഭാഗത്തെക്കു ചെന്ന്..... നിറയെ കളർ ബൾബ്കളും ബലൂൺ ഒക്കെ കൊണ്ട് അലങ്കരിച്ചു വെച്ചിട്ട്ണ്ട്.... അവിടെ ആയ്ട്ട് ഒരു ടേബിളിൽ കേക്ക് ഒക്കെ ആയിട്ട് സംഭവം നല്ല കളർ ആക്കിട്ടുണ്ടരുന്നു മ്മടെ ചങ്ക്കൾ.... ഞങ്ങൾ എല്ലാം കൂടി അവിടെക്കു ചെന്ന്.... @@@@@@@@@@@@@@@@@@@@@@@ ഞാനും ഇച്ചുക്കയും അജുക്കയും ഷാനുവും കൂടെ കേക്ക് കട്ട്‌ ചെയ്തു... പരസ്പരം അങ്ങോട്ട് ഇങ്ങോട്ട് കേക്ക് കൊടുത്തു.... പിന്നെ മൊത്തം ഫേഷ്യൽ ചെയ്യാരുന്നു........ അങ്ങോട്ട് ഇങ്ങോട്ട് ഒക്കെ കേക്ക് കൊണ്ട് അഭിഷേകം ചെയ്യൽ ആയിരുന്നു പണി...... ഇനി ന്താ പരിപാടി ........ മനാഫ്ക്ക അത് ചോയ്ച്ചതും ഹാഷിക്കാ ചെന്ന് നല്ലരു റൊമാന്റിക് സോങ് പ്ലേ ചെയ്ത്..... ഇനി ഇവരെ കപ്പിൾ ഡാൻസ് ആയ്കോട്ടെ... നാലു കപ്പിൾസും വന്നു ഡാൻസ് ചെയ്തട്ടെ... എന്ന് ഹാഷിക്കാ പറഞ്ഞത് ബാക്കി എല്ലാം കൂടി ചാടി ഇറങ്ങി... മ്മള് അല്പം ചടച്ചു ഇരുന്നപ്പോ ആണ് ഇച്ചുക്കാ എനിക്ക് നേരെ കൈ നീട്ടിയതു... നല്ല ചിരിയോട് കൂടി ഇച്ചുക്കാ മ്മളെ നോക്കി സൈറ്റ് അടിച്ചു.... മ്മള് അപ്പൊ തന്നെ എഴുനേറ്റ് ഇച്ചുക്കായോടൊപ്പം ഡാൻസ് കളിച്ചു........ ഞങ്ങളുടെ ഡാൻസ് കണ്ടു പാവം ഹാഷികയും മനാഫ് ഇക്കയും കൂടി കപ്പിൾ ആയി നിന്ന് കൊണ്ട് ഞങ്ങളുടെ കൂടെ ഡാൻസ് കളിച്... അത് കണ്ടു ഞങ്ങൾ എല്ലാരും ഭയങ്കര ചിരി ആരുന്നു... അത് പോലെ ആരുന്നു അവരെ കാട്ടി കൂട്ടലുകൾ...... അങ്ങനെ സന്തോഷകരമായ ആ രാത്രി ഞങ്ങൾ അടിച്ചു പൊളിച്ചു...... ഞാനും ഇച്ചുക്കയും കൂടെ ടെറസിന്റെ ഒരു മൂലക്കു പോയി ഇരുന്ന്.... നിലാവ്നെയും നോക്കി ഒരുപാട് നേരം സംസാരിച്ചു ഇരുന്നു.... ഞാൻ ഇച്ചുക്കന്റെ തോളിൽ തല ചായിച്ചു കൈകൾ കോർത്തു പിടിച്ചു ഒത്തിരി നേരം സംസാരിച്ചു..... ഇത്ര മനോഹരമായ ഒരു ദിവസം....... പടച്ചോനോട്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല..... ഇച്ചുക്കാ....... ആ നവാബിനെ എന്ത് ചെയ്ത് മനാഫ് ഇക്ക.... എന്നോട് ഒന്നും പറഞ്ഞില്ലരുന്നല്ലോ...... അതോ..... മനാഫ് എന്നെ വിളിച്ചു പറഞ്ഞിട്ട് അവന്റെ പുറകെ പോയിരുന്നു..... മനാഫ് ഓന്റെ കൂട്ടുകാരും കൂടി ചേർന്ന് അവനെ ശെരിക്കു പഞ്ഞിക്കിട്ടു...... എന്നിട്ട് ഓനെ പോലീസ്ൽ ഏല്പിച്ചു.... ഇനി അവൻ പുറം ലോകം കാണില്ല. ...... എഴുനേറ്റു നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കിട്ട് ആണ് അവനെ പോലീസ്നു കൊടുത്ത്തു..... അത് കൊണ്ട് ന്റെ കുട്ടി ഇനി പേടിക്കണ്ടറ്റോ..... നിന്റെ കൂടെ എന്നും ഇനി ഞാൻ ഉണ്ടാകില്ലേ....... ഇച്ചുക്ക പറഞ്ഞത് കേട്ടു എന്തോ കണ്ണുകൾ വല്ലാണ്ട് നിറഞ്ഞു........ അയ്യേ.... വായാടി കരയുന്നോ..... ശ്യെ..... മോശം മോശം...... ന്നും പറഞ്ഞ് ഇച്ചുക്കാ ന്റെ കണ്ണീർ തുടച് മാറ്റി ന്നെ ഒന്നുടെ ചേർത് പിടിച്ചു........ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പിറ്റേന്ന് കലോത്സമൊക്കെ കഴിഞ്ഞു ഗപ് ആയിട്ട് ആണ് ഞങ്ങൾ തിരിച്ചു പോയത്.....ഒരിക്കലും മറക്കാൻ ആവാത്താ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച കലോത്സവമായിരുന്നു ഞങളുടെതു.. @@@@######@@@@@@#######@@@@ രണ്ടു വർഷങ്ങൾകു ശേഷം..... സൂഹ...... നീ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ..... ഇത് എത്ര നേരായി വേഗം വാ...... ഞാൻ ആണോ ഉമ്മിച്ചി..... ഇവറ്റകൾ മ്മളെ ഒന്ന് വിടണ്ടേ...... ദ.. ഇപ്പൊ കഴിയും ഉമ്മിച്ചി..... ദേ.. വരാണ്... നിങ്ങൾക് വല്ലോം മനസ്സിലായോ...... ഹ്മ്മ്... അത് തന്നെ.... ആ കോന്തനെ മ്മ്ക് കെട്ടിച്ചു തരാൻ പോകാന്... ഇന്ന് മ്മടെ മൈലാഞ്ചി കല്യാണം ആണ്.... മ്മടെ ചങ്കത്തികൾ എല്ലാം കൂടി മ്മളെ ഒരുക്കാൻ തുടങ്ങീട്ട് മണിക്കൂർ ആയി.... സമയം വൈകിയത് കൊണ്ട് ഉമ്മിച്ചി അന്വേഷിച്ചു വന്നതാ...... മതി ഷാനു...... ഇനിയും എന്ന ഇങ്ങനെ കൊല്ലല്ലേ...... ആഹ്.. കഴിഞ്ഞു... കഴിഞ്ഞ്..... നീ നോക്കിക്കേ.... എങ്ങനുണ്ട്.... ഹ്മ്മ്.. അല്ലേലും മ്മള് മൊഞ്ചത്തി ആയത് കൊണ്ട് പിന്നെ കൂടുതൽ ഒന്നും പറയേണ്ടതില്ലല്ലോ..... ഓഹോ...... നിന്ന് ഡയലോഗ് അടിക്കാതെ വാടി പെണ്ണെ വേഗം..... ഹ്മ്മ്.. മോൾ ഒത്തിരി ചാടി തുള്ളി പോകന്നും വേണ്ട... വേറെ ഒരാൾ കൂടി ഉണ്ടെന്ന് ഓർത്തു വേണം നടക്കാൻ..... ആ പിന്നെ മ്മടെ ഷാനു അജുക്കാന്റെ തലയിൽ ആയി.... അജുക്കന്റെ ഒരു കുട്ടി ഇപ്പൊ ഓൾടെ വയറ്റിലും ആയിറ്റോ..... പിന്നെ മ്മടെ ഓളെ മറന്നോ എല്ലാരും ഓൾ കല്യാണം ഒക്കെ കഴിഞ്ഞു കെട്ടിയോൻ ആയിട്ട് അങ്ങ് ദുഫായിൽ ആണ്... ന്റെ നിക്കാഹ്നു വരാതത്തിനു നല്ല ചീത്ത വിളി ഒക്കെ കഴിഞ്ഞിട്ട് നില്കാൻ .... എല്ലാം വളരെ പെട്ടന്ന് ആയിരുന്നു..... പിന്നെ മ്മടെ ട്വിൻസ് മാര്യേജ് അടുത്ത മാസം ഉണ്ട് അത് മ്മ്ക് തകർത്തു പൊളിക്കണം...... പിന്നെ മ്മടെ ഹാഷിക്കടെ എൻഗേജ്മെന്റ് ഓൾ ആയ്ട്ട് ഒക്കെ കഴിഞ്ഞു ഇപ്പൊ രണ്ടും ഭയങ്കര കുറുകൽ ആണ് ലൈസൻസ് കിട്ടിയല്ലോ...... പാവം മനാഫ് ഇക്ക.... ഒരു പെണ്ണിനെ വളച്ചു എടുക്കാൻ ഉള്ള പെടാപാട്ൽ ആണ് ... സൂഹ..... നീ അവിടെ കഥയും പറഞ്ഞു ഇരുന്നോ.... ഇപ്പൊ തന്നെ വൈകി ഒന്ന് വാടി പെണ്ണെ..... ആ വരാ....... എന്നും പറഞ്ഞ് മ്മള് ആ ഗൗണ് പൊക്കി കൊണ്ട് സ്റ്റേജിൽക്കു ചെന്ന്... പിന്നെ അവിടുന്നു അങ്ങോട്ട് മധുരം നൽകലും ഫോട്ടോ എടുക്കലും സെല്ഫി ഒക്കെ ആയിട്ട് പോയി.... മ്മടെ ആങ്ങളമാർ ഒന്നും വന്നില്ല... അവർ എല്ലാം മ്മടെ കെട്ടിയോന്റെ വീട്ടിൽ തമ്പു അടിച്ചേക്കാ... നാളെ വരാം എന്ന് പറഞ്ഞിട്ട്ണ്ട്..... മ്മള് അതിനു ചെറുതായി ഒന്ന് പിണങ്ങി ഇരിക്ക..... അങ്ങനെ ഒരുവിധം പരിപാടി ഒക്കെ കഴിഞ്ഞു മ്മള് ഒന്ന് ഫ്രഷ് ആയി വന്ന്... സുലു അജ്മി ഷാനു ഒക്കെ മ്മടെ വീട്ടിൽ തന്ന ഒരാളെയും വെറുതെ വിട്ടില്ല....... ഞങ്ങൾ നാലും കൂടി ന്റെ റൂമിൽ ആണ് കിടന്നത് .... അവർ എല്ലാം മ്മടെ കെട്ടിയോൻന്റെ വീട്ടിലും...... അങ്ങനെ മ്മള് ഒന്ന് ഫ്രഷ് ആയി വന്നു കിടന്നു...... കിടന്നപ്പോൾ തന്നെ മ്മ്ക് ഇച്ചുക്കന്റെ കാൾ വന്നു പക്ഷെ കാൾ എടുക്കാൻ ഈ തെണ്ടികൾ സമ്മയിചില്ല..... പിന്നെ എപ്പോളോ മ്മള് ഉറങ്ങി......... രാത്രി ആരോ വന്നു ന്നെ തട്ടി വിളിച്ചു........ ചുറ്റും ഇരുട്ട്........ അടുത്ത് കിടന്ന ഷാനുനെയും സുലുനെയും അജ്മിയെയും ഒന്നും കണ്ടില്ല..... ഉള്ളിൽ ആകെ പേടി ആയി..... ആരാ..... ആരാതു......... മ്മടെ കയ്യും കാലും വിറക്കാൻ തുടങ്ങി പേടികൊണ്ട് ഒന്ന് ഉച്ച വെക്കാൻ പോലും അകത മ്മള് വെട്ടി വിയർത്തു..... മ്മള് കണ്ണു പൊത്തി അവിടെ ബെഡിൽ കമന്നു കിടന്നു..... പെട്ടെന്ന് ആണ് ലൈറ്റ് വീണത്..... ഞാൻ തല പൊക്കി നോക്കുമ്പോൾ മ്മളെ നോക്കി നിൽക്കുന്ന മ്മടെ വാല്കളും ആങ്ങളമാറും... ഒപ്പം മ്മടെ കെട്ടിയോൻ.... ങേ...... ഇതെന്താ ഇപ്പൊ........... എന്ന് ചോയ്കല്ലാ..... ഇച്ചുക്കാ മ്മടെ തലയിൽ ഒരു ഹാപ്പി ബര്ത്ഡേ തൊപ്പി വെച്ച് തന്നു..... എന്നിട്ട് എല്ലാരും കൂടി സൗണ്ട് ഉണ്ടാകാതെ ഹാപ്പി ബർത്ത്ടെ സോങ് പാടി....... എന്നിട്ട് ന്റെയും ഇച്ചുക്കന്റെയും പിക് ചേർത്ത് ഉള്ള കേക്ക്..... മ്മടെ നികാഹ് ദിവസം തന്നെ ആണ് മ്മടെ ബര്ത്ഡേയും..... എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ..... ഒരിക്കലും ഇങ്ങനൊരു സർപ്രൈസ് ഉണ്ടാകും എന്ന് പ്രതീക്ഷിചില്ല...... ഉമ്മിച്ചി ഉപ്പച്ചി ആരും അറിയാതെ ആണ് ഇങ്ങനൊരു സംഭവം പ്ലാൻ ചെയ്തത്തു... എല്ലാത്തിനും ചുക്കാൻ പിടിച്ചത് മ്മടെ വാല്കൾ തന്നെ ......... അങ്ങനെ കേക്ക് മുറിയും ഗിഫ്റ്റ് തരൽ ഒക്കെ ആയി ന്റെ മൈലാഞ്ചി രാവ് ഗംഭീരം ആക്കി തന്നു............ ഇച്ചു... നീ ന്താ ഓൾക് ഗിഫ്റ്റ് ഒന്നും കൊടുക്ക്‌ന്നില്ലേ.......... ഹ്മ്മ്... അതൊക്ക മ്മള് നേരം വെളുത്തട്ടു കൊടുക്ക്‌ള്ളൂ...... ങേ..... അതെന്ത....... ഹ്മ്മ്... അതൊക്ക കണ്ടോ....... പെട്ടന്ന് താഴ ലൈറ്റ് വീണു.... പടച്ചോനെ... ആരോ എണീറ്റ്ട്ടുണ്ട്... വേഗം പോകാൻ നോക്ക്..... എല്ലാരേം ബാൽക്കണി വഴി താഴേക്കു ഇറക്കി ലാസ്റ്റ് ഇച്ചുക്ക ഇറങ്ങാൻ നേരം പെട്ടന്ന് ന്റെ കവിളിൽ ഉമ്മ വെച്ച്.... എന്നട്ട് ന്റെ ചെവിയിൽ പറഞ്ഞ്... നാളെ രാത്രി നല്ല ഡീറ്റൈൽ ആയിട്ട് ബാക്കി തരാന്ന്.......... . മ്മ്ക് ആകെ ചടപ്പ് ആയി..... ഇച്ചുക്കന്റെ കവിളിൽ ഒരു കുത്തും കൊടുത്തു താഴേക്കു പറഞ്ഞ് വിട്ട്...... .പിന്നെ ഞങ്ങൾ നാലും കൂടി എല്ലാരും കൂടി തന്ന ഗിഫ്റ്റ് നോക്കി..... അത് കണ്ടപ്പോൾ മ്മ്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.... ഞാനും ഇച്ചുക്കയും കൂടി നിൽക്കുന്ന പിക് എല്ലം കൂടി കൊളശു ആക്കി ചെയ്തിട്ട് ഉള്ള ഒരു ഫോട്ടോ ഫ്രെയിം.... മ്മ്ക് അത് ഒത്തിരി ഇഷ്ടായി..... സന്തോഷം കൊണ്ട് മ്മള് മ്മടെ വാല്കളെ കെട്ടിപിടിച്ചു തുരു തുരന്നു ഉമ്മ വെച്ച്..... ഓ.. ന്റെ സൂഹ..... നിനക്ക് അത്രക്ക് സഹിക്കാം വയ്യേ ഇക്കാക്ക വന്നപ്പോൾ അങ്ങട് കൊടുക്കാ വയ്യാരുന്നോ....... ശ്യ...... മോശം മോശം.... പോടീ....... പോടീ....... പിന്നെ അങ്ങോട്ട്‌ എനിക്ക് ഉറങ്ങാൻ പറ്റില്ല....... ഓരോന്ന് ആലോചിച്ചു നേരം വെളുപ്പിച്ചു...... ഇന്നാണ് ഞാൻ ന്റെ ലൈഫിൽ ഏറ്റവും കൂടുതൽ ആഗ്രഹിചാ ന്റെ സ്വപ്നം നടക്കാൻ പോകുന്നത്..... ഇച്ചുക്കന്റെ സ്വന്തം ആകാൻ പോകന ദിവസം......... രാവിലെ തന്നെ മ്മളെ കുത്തി പൊക്കി കുളിപ്പിച്ച് നല്ല മൊഞ്ചത്തി കുട്ടി ആക്കി ഓഡിറ്റോറിയത്തിലെക്കു കൊണ്ട് പോയി....മ്മടെ വാലുകളും അനിയത്തിസും ഒരേ കളർ ഡ്രസ്സ്‌ ആണ് അപ്പൊ ഈ സെയിം കളർ തന്നെ ആകുമല്ലോ മ്മടെ ആങ്ങളമരുടെയും........ ഇപ്പൊ ന്തോ വല്ലാത്ത ടെൻഷൻ തോന്നി മ്മ്ക്..... tension കാരണം മ്മള് ഒരു അഞ്ചാറ് ഗ്ലാസ് വെള്ളം കുടിചട്ടുണ്ട്........ ഓഡിറ്റോറിയം എത്തിയപ്പോൾ തൊട്ട് ഇങ്ങനെ.... മ്മളെ ഒറ്റക് റൂമിൽ ഇരുത്തിട്ട് അവറ്റകൾ എല്ല്ലാം കൂടി അങ്ങോട്ട് പോയി.... കുറച്ചു കഴിഞ്ഞു മ്മടെ ഇച്ചുക്കാന്റെ ഉമ്മ അങ്ങോട്ട്‌ വന്നു..... ഒപ്പം മ്മടെ വാല്കളും.... മോളെ... നിക്കാഹ് കഴിഞ്ഞു വാ....... സ്റ്റേജിൽക്കു പോകാം...... ഉമ്മയും മ്മടെ ചങ്ക്കളും അനിയത്തിസ എല്ലാം കൂടി മ്മളെ സ്റ്റേജിൽ കൊണ്ട് ഇരുത്തി...... ന്റെ നെഞ്ചിൽ ന്തോ വല്ലാത്ത ബൻടു മേളം ആയിരുന്നു...... മ്മടെ റെഡ് ലഹങ്കക്കു ചേരുന്ന റെഡ് ആൻഡ് ക്രീം കോമ്പിനേഷൻ കുർത്ത ആയിരുന്നു മ്മടെ ചെക്കന്റെ വേഷം...... ചുമ്മാ പറയല്ലറ്റോ.....ഇന്ന് ചെക്കൻ വല്ലാത്ത ഗ്ലാമർ ആയിരുന്നു.... ഹാ..... അങ്ങന പെട്ടന്ന് തന്ന മ്മടെ കല്യാണം മഹർ തരാലക്കെ കഴിഞ്ഞു..... ഇച്ചുക്കാ ന്റെ കഴുത്തിൽ മഹർ ചാർത്തിയപ്പോൾ ന്റെ കാതിൽ പറഞ്ഞു...... പാത്തു... നിനക്ക് ഉള്ള ന്റെ bday സമ്മാനം ഇത് ആണ്........ ന്റെ ചുണ്ടിൽ അപ്പൊ തന്നെ ഒരു ചിരി വിടർന്നു മ്മളെ ചെക്കനെ നോക്കി ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു..... അപ്പോ മ്മളെ നോക്കി ഓന് സൈറ്റ് അടിച്ചു........... അങ്ങനെ ന്റെ സ്വപ്നം പൂവനീഞ്ഞു.... പിന്നെ അങ്ങോട്ട് സെൽഫ് എടുക്കലും ഫോട്ടോ എടുക്കാലും ഒക്കെ ആയിരുന്നു....... കുറച്ചു കഴിഞ്ഞപ്പോൾ മ്മടെ ചങ്ക്കൾ കേറി വന്നു......സെൽഫി ഒക്കെ എടുത്ത് കഴിഞ്ഞു അവർ ഞങ്ങടെ അടുത്ത് വന്നു സംസാരിച്ചു..... ഇച്ചു......നീ... ശെരിക്കും ഭാഗ്യവാൻ ആണ്....... അസ്സല് ഒരു ജിന്ന് ആണ് നീ...... കൈയിൽ കിട്ടില്ലെന്ന്‌ വിചാരിച്ചട്ടും പടച്ചോൻ ആയിട്ട് ഞങ്ങട മൊഞ്ചത്തി കുട്ടിയെ നിന്റെ കയ്യിൽ തന്നെ ഏല്പ്ചില്ലേ......... നോക്കികൊണം ഞങ്ങളെ പെങ്ങള.......... എന്നും പടച്ചോൻ രണ്ടാൾക്കും സന്തോഷം മാത്രം നൽകട്ടെ........ ഈ നിമിഷം മുതൽ ഞങ്ങൾ ടെ പെങ്ങൾ നിന്റെ സ്വന്തം ആണ്....... ❤ജിന്നിന്റെ മൊഞ്ചത്തി❤ ആണ്... എന്നും പറഞ്ഞ് ഞങളുടെ കൈകൾ ചേർത്ത് വെച്ച്.............. കാലങ്ങൾ കാത്തിരുന്നു കിട്ടിയ സ്നേഹത്തിന്റെ മധുരം കൂടുതൽ ആയിരിക്കും....... ഇനി അങ്ങോട്ട് പാത്തുവിന്റെയും ഇച്ചുവിന്റെയും ജീവിതം തുടങ്ങുകയണ്..... ഒരിക്കലും പിരിയാതെ എന്നെന്നും അവരുടെ സ്നേഹ ബന്ധം നില നിൽക്കട്ടെ.......... ഇനി ഇപ്പൊ നമ്മൾ അങ്ങോട്ട് എത്തി നോക്കണ്ട..... ഇനി അവർ ആയി അവരുടെ പാട് ആയി........ പാത്തുവിന്റെയും ഇച്ചുവിന്റെ പ്രണയ കഥ ഇവിടെ അവസാനിക്കുകയാണ്..... നിങ്ങൾ പ്രതീക്ഷിചപോലെ ഒക്കെ ആയോ എന്ന് എനിക്ക് അറിയില്ല.... എങ്കിലും ന്റെ പരമാവധി ഞാൻ ശ്രെമിച്ചട്ടുണ്ട്...... ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒത്തിരി ഒത്തിരി നന്ദി രേഖപെടുത്തുന്നു........ thanks you frnds.... thank youu so much 😘😘😘😘 അവസാനിച്ചു........ SHEFI FAIZAL *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *💕ഞാൻ ഒരു പാവം ജിന്ന്💕* *📕ENJOY YOUR WRITING EXPERIENCE WITH KADHAKALUDE KALAVARA📕* *🔴 ADMIN POST ONLY🔴* *👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ 📕കഥകളുടെ കലവറ📕 എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *👉For Join This group msg ur name and place...* 👇 📲 *+91* *8547923260* 👉🏻 *🧕🏻ലേഡീസ് ഗ്രൂപ്പ്‌ അവൈലബിൾ ആണ്* 👉 *GROUP LINK: https://chat.whatsapp.com/JxIB7Osa0SX54ZdryHHZLi* 👉 *കൂടുതൽ കഥകൾ വായിക്കുവാൻ share chat follow ചെയ്യു* 👇👇👇👇👇👇 *https://sharechat.com/profile/sufaidsufu* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *✿❁════❁✿✿❁════❁✿* 👉ഇതളുകൾ 📖 *_ഇതളുകൾ_* 📖 *_🄾🄽🄻🄸🄽🄴 🅂🅃🄾🅁🄸🄴🅂_* *✿❁════❁✿✿❁════❁✿* *•──────•✧•───────•* _വായനയുടെ പുതിയ മുഖം_ *•──────•✧•───────•* *✿❁════❁✿✿❁════❁✿* https://chat.whatsapp.com/2EIym2pX2TKEmx0RseDmmt *✿❁════❁✿✿❁════❁✿* *•──────•✧•───────•* 💢:-~*__ഇതളുകളായി വിരിഞ്ഞ് പൂക്കളായി മാറി സുഗന്ധം പരുത്തണം നമ്മുക്ക്_~* *•──────•✧•───────•* 👮:-~ _*അഡ്മിൻ :- ShAaN.wKy*_ *•──────•✧•───────•* _*📲8547857427*_ *•──────•✧•───────•* *✿❁════❁✿✿❁════❁✿* 📖 _*ഇതളുകൾ*_ 📖 *_🄾🄽🄻🄸🄽🄴 🅂🅃🄾🅁🄸🄴🅂_* *✿❁════❁✿✿❁════❁✿*
📙 നോവൽ - ജിത്തിന്റെ മൊഞ്ചത്തി അവസാന - ഭാഗം SHEFI YouCam Perfect - ShareChat
21k views
12 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post