MY DEAR HUBBY❤ Part 29 Nishana പറഞ്ഞ ടയലോഗ് മാറിപ്പോയതാണെന്ന് പറഞ്ഞാലോന്നും ചിന്തിച്ച് തിരിച്ച് മാക്രിയുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും ഇടുപ്പിന് കൈയും കൊടുത്ത് മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്കുന്ന മാക്രിയെ ആണ് കണ്ടത്, ആഹാ അപ്പൊ പത്ത് മാസം കഴിഞ്ഞ് ഫ്രീയായാമതീന്നും തീരുമാനിച്ച് എന്നെ വെയ്റ്റ് ചെയ്യാണ് ലെ കൊച്ചുകള്ളി😉, സന്തോഷം പുറത്ത് കാണിക്കാതെ അവളെ നോക്കി നിന്ന എന്നെ ഞെട്ടിച്ച് കൊണ്ടായിരുന്നു പിന്നെ മാക്രിയുടെ നീക്കം, ഇതുവരെ കലിപ്പിൽ നിന്നിട്ട് പെട്ടന്ന് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, അല്ലേലും ഇന്നത്തെ ദിവസം മുഴുവൻ ഷോക്കിന്റെ മേലെ ഷോക്കാണ്, ഷർട്ട് നനയാൻ തുടങ്ങിയപ്പോഴാ അവള് കരയാണെന്ന് മനസ്സിലായത്, ഞാൻ അവളെ എന്നിൽ നിന്നും അകറ്റി മാറ്റി, തല താഴ്ത്തി നിന്ന അവളുടെ മുഖം ഞാൻ കൈ കുമ്പിളിൽ എടുത്തു, കരഞ്ഞത് കൊണ്ട് കണ്ണൊക്കെ ചുവന്നിട്ടുണ്ട്, നെറ്റിയിൽ മുത്തം വെച്ചതും അത് വരെ കരഞ്ഞോണ്ടിരുന്നവൾ നാണം കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, "സോറി, ഞാൻ പറഞ്ഞ വാക്കുകളൊക്കെ ഒരുപാട് വേദനിപ്പിച്ചെന്ന് അറിയാം,, നിങ്ങളെ കുറിച്ച് മോശമായതൊക്കെ കേട്ടപ്പോ,,, സങ്കടും ദേഷ്യവും ഒക്കെ,, കാരണമാണ്,, ഞാൻ,,, നിങ്ങളോടുളള ഇഷ്ടം കൊണ്ടാ,,, ഞാൻ,,, അങ്ങനെ,,, ഒക്കെ,, പെരുമാറിയത്, " "അയ്യേ,, എന്തായിത് എന്റെ മാക്രി കരയേ,, അതും ഇത്ര ചെറിയ കാര്യത്തിന്, ഛെ,, മോശം, എനിക്ക് അറിയാം എന്റെ പെണ്ണിന്റെ മനസ്സ്, ഈ വായാടിത്തരും കുറച്ച് പൊട്ടത്തരവും ഉണ്ടെന്നെ ഒളളൂ,, എന്തെങ്കിലും ചെറിയ കാര്യം മതി ഈ കണ്ണ് നിറയാൻ" ഞാൻ അവളുടെ തലമുടിയിലൊന്ന് തടവി അവളെ ആശ്വസിപ്പിച്ചു. "എന്നോട് ദേഷ്യമുണ്ടോ കലിപ്പാ,, " "ദേഷ്യം ഉണ്ടായിരുന്നു, പിന്നെ നേരത്തെ കിസ്സടിച്ചോ കുറച്ച് ദേഷ്യം പോയി,, ഒന്നൂടെ കിസ്സടിച്ചാൽ ബാക്കിയുളള ദേഷ്യവും പോയിക്കിട്ടും,, എന്താ നോക്കിയാലോ?" ഞാൻ കളളച്ചിരിയോടെ പുരികംപൊക്കി ചോദിച്ചതും പെണ്ണ് എന്റെ വയറ്റിനൊര് കുത്ത് തന്നു, "ഫ കളളക്കടുവെ,,, കിട്ടിയ അവസരം മുതലാക്കാണല്ലെ,, കലിപ്പൻ തെണ്ടി,," ന്നൊരു ഡയലോഗും കാച്ചി ഉറഞ്ഞ് തുളളാ പെണ്ണ്, "ഹൗ ന്റെ ഉമ്മാ,, എന്തൊരു കുത്താടി മാക്രി ഇത്,, വേദന കൊണ്ട് ഞാൻ സ്വർഗവും നരഗവും ഒക്കെ കണ്ടു, കിസ്സിനെ കുറിച്ച് പറഞ്ഞതിനുളള റിയാക്ഷൻ ഇതാണെങ്കിൽ ഫസ്റ്റ് നൈറ്റ് കഴിയുമ്പോ എന്റെ അവസ്ഥ എന്താവും,, എന്തായാലും ഒരു കുഞ്ഞിക്കാല് കാണണംന്നുളള ന്റെ ഉമ്മാന്റെ മോഹം ഈ ജന്മം നടക്കില്ലാന്നുളളത് മനസ്സിലായി," ************************************ ന്ന് ഓൻ പറഞ്ഞതും ഞമ്മള് കണ്ണും മിഴിച്ച് കലിപ്പനെ നോക്കി, യാ ഹുദാ,, എന്തൊക്കെയാ ഈ കലിപ്പൻ പറയുന്നത്, ഫസ്റ്റ്നൈറ്റും കുഞ്ഞിക്കാലും, ന്റെ ഉമ്മാ,, കേട്ടിട്ട് തന്നെ തല കറങ്ങുന്നു, ഇതൊക്കെയാണോ റബ്ബേ ഈ കൊരങ്ങന്റെ മനസ്സില്, "എന്താടി കണ്ണും മിഴിച്ച് നോക്കുന്നത്, ഉണ്ടക്കണ്ണീ,," "ഉണ്ടക്കണ്ണീന്ന് തന്റെ കെട്ടിയോളെ പോയി വിളിക്കെടാ കടുവെ,," "കെട്ടിയോളെ തന്നെയാടി പോത്തെ വിളിച്ചത്" അയ്യേ,, ചമ്മി,, ചമ്മി, ഓന്റെ കെട്ടിയോള് ഞാൻ തന്നെ ആണല്ലോ ലെ,, ഛെ,, ഞമ്മള് തലക്കൊരു മേട്ടവും കൊടുത്ത് ഓനെ നോക്കിയപ്പോ ഓനുണ്ട് കണ്ണുരുട്ടി കാണിക്കുന്നു,, ഞാനൊന്ന് ഇളിച്ച് കാണിച്ച് കൊടുത്തതും പഹയൻ അതിനേക്കാൾ മൊഞ്ചിൽ ചിരിച്ചോണ്ട് ഞമ്മളെ നേരെ വന്നു, ഓന്റെ ആ ഇളിയിൽ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്കുണ്ടല്ലോ ന്നും ചിന്തിച്ച് പിന്നിലേക്ക് നീങ്ങി ഞമ്മള് ഓടാൻ തുനിഞ്ഞതും കലിപ്പൻ എന്റെ കൈ പിടിച്ച് ഒന്ന് കറക്കി അരയിലൂടെ കയ്യിട്ട് മൂപ്പരോട് ചേര്‍ത്ത് ഒട്ടിച്ച് നിർത്തി, യാ ഹുദാ,, ചെക്കന്റെ നോട്ടം, ശ്ശൊ സഹിക്കുന്നില്ല, പക്ഷേ അതും നോക്കി നിന്നാൽ വെറെ പലതും ഇവിടെ നടക്കും, റിയൂ,, എങ്ങെയെങ്കിലും എസ്കേപ്പാവുന്നതാണ് നിനക്ക് നല്ലത്, "എന്താണ് വൈഫി ഭയങ്കര ആലോചന, ഞമ്മളെ ഫസ്റ്റ് നൈറ്റിനെ കുറിച്ചാണോ?" ഹൈ ന്റെ റബ്ബേ ഈ കൊരങ്ങന് ഈ ഒരു വിചാരെ ഒള്ളോ,, ഞമ്മക്കാണെങ്കിൽ അത് കേൾക്കുമ്പോഴെ എന്തോ പോലെയാ,, "അതല്ല ഹബ്ബി,, ഇനി ഞമ്മളെ ഫസ്റ്റ് നൈറ്റ് നടത്താൻ ഒരാഴ്ച്ച കാത്തിരിക്കണല്ലോന്ന് ആലോചിച്ചതാ,," "എന്ത് ഒരാഴ്ച്ചയോ?"😲 കലിപ്പൻ കണ്ണും മിഴിച്ച് വായും പൊളിച്ച് പ്ലിങി നിൽക്കുന്ന നിൽപ്പ് നിങ്ങളൊന്ന് കാണണം മക്കളേ,,, കയച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്ന് പറഞ്ഞത് പോലെ,,😂 അപ്പൊ ഇനി ഒരാഴ്ച കലിപ്പന് ആ കാര്യം പറഞ്ഞ് ഞമ്മളെ ശല്യം ചെയ്യൂല, അത് കഴിഞ്ഞതിന് ശേഷം എന്ത് ചെയ്യുംന്ന് കാത്തിരുന്ന് കാണാം,, ഞമ്മള് കിട്ടിയ അവസരം പാഴാക്കാതെ മൂപ്പരെ പിറകെ നടന്ന് മൂപ്പരെ കണ്ട്രോള് മാക്സിമം കളയാൻ ശ്രമിച്ചോണ്ടിരുന്നു, സൈറ്റടിച്ചും ഫ്ല്ളയ് കിസ്സ് കൊടുത്തും തൊട്ട് തലോടിയും അങ്ങനെ അങ്ങനെ,,,, പ്യാവം ഒരു നിവൃത്തിയുമില്ലാതെ പിടിച്ച് നിൽക്കുന്നുണ്ട്, അളളാഹ് ഇതൊക്കെ ഓൻ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ച് തരുംന്നുളള കാര്യം എന്തായാലും ഉറപ്പാ,, ************************************ "ടി മാക്രി,,, ഇതിനൊക്കെ പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ,, " ഞാൻ പല്ലിറുമ്പി പറഞ്ഞതും പെണ്ണ് ഡീസറ്റായി,, പേടിച്ചിട്ടാവും പിന്നെ ശല്യം ചെയ്യാനെ വന്നില്ല, പിന്നെ അന്നത്തെ ദിവസം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും പാരവെച്ചും മറ്റും തളളി നീക്കി, 🔸🔹🔸🔹🔸🔹 ഇന്ന് ഞങ്ങള് നാട്ടിലേക്ക് തിരിച്ച് പോവാണ്, അങ്ങനെ ഒരു മാസത്തെ ഹണിമൂൺ അവസാനിച്ചു, ഉമ്മ ഉന്തി തളളി ഹണിമൂണിന് വിട്ടത് കൊണ്ട് എന്തായാലും പല ഉപകാരങ്ങളും ഉണ്ടായി, ഈ രണ്ടാഴ്ച ഞങ്ങളെ ജീവിതത്തില് പലതും സംഭവിച്ചു, ഒന്നാമത്തെ കാര്യം ഞങ്ങളെ റാഫി ഉപ്പയാവാൻ പോവാന്നുളളതാണ്, നാഫി പ്രഗ്നന്റാണെന്ന് അറിഞ്ഞതും മാക്രി നിലത്തൊന്നും അല്ലായിരുന്നു, എന്തൊരു തളളിച്ചാട്ടാന്നൊ, പക്ഷേ അത് എനിക്ക് പണിയായി, അവളുടെ ഒരാഴ്ച്ചത്തെ ഉപവാസം കഴിയാൻ കാത്തിരുന്ന എന്നെ വകവെക്കാതെ മാക്രി പിന്നെ ഫുൾ നാഫിന്റെ കൂടെ ആയിരുന്നു, റാഫിനെ അവന്റെ മുറിയിൽന്നും ഞങ്ങളെ മുറിയിലേക്ക് തളളി മാക്രി അവിടെ സെറ്റിലായി,, പാവം ഞാനും റാഫിയും പട്ടിണി കിടന്ന് നേരം വെളുപ്പിക്കും, എന്റെ വിധി അല്ലാതെന്താ പറയാ, പക്ഷേ തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറല്ല, ഇനി മുതൽ ഞാൻ കളിക്കാൻ തുടങ്ങാ,, അതും ഒന്നോന്നര കളി, ഇത്രയും ദിവസം ഞാൻ അനുഭവിച്ച മാനസികാവസ്ഥ അവൾക്ക് ഞാൻ അറിയിച്ച് കൊടുക്കും, *********************************** ഞങ്ങള് ഇന്ന് ദുബായിയോട് വിടപറയാണ്, ഒരുപാട് ഓർമ്മകൾ ഈ മരുഭൂമിയിൽ നിന്നും ലഭിച്ചു, സന്തോഷവും സങ്കടവും അങ്ങനെ എല്ലാം, ഞങ്ങളെ കൂടെ നാഫിയും റാഫിക്കയും ബോബനും ഒക്കെ ഉണ്ട്, നാട്ടിലെത്തിയാൽ ഉടനെ നാഫിന്റെ കാര്യം വീട്ടില് അവതരിപ്പിച്ച് ഓക്കെ ആക്കാമെന്ന് കലിപ്പൻ പറഞ്ഞിട്ടുണ്ട്, അതിന്റെ ടെൻഷനിലാണ് അവൾ, രാവിലെ മുതൽ ശ്രദ്ധിക്കാ കലിപ്പന് എന്തോ എന്നോട് വല്യ മൈന്റൊന്നും ഇല്ല, അങ്ങോട്ട് എന്തെങ്കിലും ഒന്ന് ചോദിച്ചാ നോ റെസ്പോൺസ്, മുഖവും വീർപ്പിച്ചോണ്ട് ഒരു പോക്കാ, ഫുൾ ബോബന്റെ പിറകെ ചിരിച്ച് കളിച്ച് നടക്കാ, ഏതായാലും വീട്ടിലെത്തട്ടെ മൂപ്പരെ കാര്യത്തില് ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്, ഏതായാലും കലിപ്പൻ ഏത് വരെ പോകുമെന്ന് കണ്ടറിയാം,, തുടരും ഹലോ ഫ്രണ്ട്സ്, ഒരുപാട് ലേറ്റായീന്ന് അറിയാം,, എന്റെ ഫോണിന്റെ ഡിസ്പ്ലേ താഴെ വീണ് പോയിരുന്നു, രണ്ട് ദിവസം മുന്നെ ആണ് റെഡിയായി കിട്ടിയത്, പിന്നെ നെക്സ്റ്റ് പാർട്ട് ഇനി എന്നാ പോസ്റ്റാന്ന് അറിയില്ല, ഞാനിപ്പോ ഹോസ്പിറ്റൽ കേസിലാണ്, ഈ പാർട്ട് തട്ടിക്കൂട്ടിയതാണ്, അതിന്റെ പോരായ്മകളുണ്ടാകും, ക്ഷമിക്കണം, അപ്പൊ കലിപ്പന്റെയും മാക്രിയുടെയും ഫസ്റ്റ് നൈറ്റുമായി അടുത്ത പാർട്ടില് കാണാം,,😉 #📙 നോവൽ
43.6k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post