നിനക്കായ്‌ മാത്രം..... ഭാഗം :-9 ആദ്യം വന്നു നിന്ന സ്കോർപിയോയിൽ നിന്നും വല്യച്ഛനും ഫാമിലിയും ഇറങ്ങി.... വല്യച്ഛൻ സുകുമാരൻ ഭാര്യ വസന്ത.... പെണ്മക്കൾ സ്വാതി ലക്ഷ്മിയും ശിവപ്രിയയും.... (സ്വാതി ആൻഡ് ശിവ ) നല്ല ഹൈ ഹീൽസ് ഇട്ടു പുട്ടിയും അടിച്ചു അൾട്രാ മോഡേൺ ഡ്രെസ്സിൽ ഇറങ്ങുന്ന മുംബൈ കുരിപ്പുകളെ പ്രതീക്ഷിച്ചു നിന്ന എനിക്കേറ്റ ആദ്യ പ്രഹരം..... ധാവണിയും ഉടുത്തു തുളസിക്കതിരുമൊക്കെ വെച്ചു ദേ വന്നു നിൽക്കുന്നു തരുണീ മണികൾ.... മുംബൈയിൽ നിന്നും ഇങ്ങനേ വന്നതാകുമോ?? 🙄അതോ ഫ്ലൈറ്റിൽ വെച്ച്?? ഛെ.... ആകില്ല...... അവരെ കണ്ടതും അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം.... കണ്ടുപടിക്കെടി പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം എന്നാകും അർത്ഥം... 🙄😁 ഡ്രൈവിങ് സീറ്റിൽ നിന്നും അനന്ദുവേട്ടൻ ഇറങ്ങി...... രണ്ടാമത്തെ കാറിലേക്ക് ആയി അടുത്ത നോട്ടം.... ചെറിയച്ഛനും ഫാമിലിയും..... ചെറിയച്ഛൻ സുധാകരൻ ഭാര്യ ശ്രീജ പെണ്മക്കൾ ആയില്യയും ആത്മികയും.... (ആലി ആൻഡ് ആതി ) അവർക്ക് അധികം ഒരുങ്ങുന്നതൊന്നും ഇഷ്ടം ഇല്ലാത്ത കണക്ക് നോർമൽ ഡ്രസ്സ്‌ തന്നെയാണ്... കുർത്തിയും ലെഗ്ഗിൻസും...... അപ്പോൾ എല്ലാവരെയും ഉള്ളിലോട്ടു ആവാഹിച്ചില്ലെങ്കിലും ആ നാല് പേരുകൾ ഓർമിച്ചു വെച്ചേക്കുട്ടോ 😁 ഡ്രൈവർ സീറ്റിൽ നിന്നും കടുവയും ഇറങ്ങി.... കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച്..... നമ്മള് പിന്നെ പരിജയ ഭാവമൊന്നും കാണിച്ചില്ല.... 😬😬😬വെറുത്തു പോയി... ഹും...... എല്ലാവരും വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വരൂ.... അച്ഛമ്മ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു ..... "എന്റെ വേണി... ഇതെന്താ കോലം? ആണ്പിള്ളേരൊക്കെ ഉള്ള വീട്ടിൽ ഇങ്ങനെയാണോ കോലം കെട്ടുന്നത്? അതിന് എന്റെ മക്കള് സ്വാതിയും ശിവയും.... അടക്കവും ഒതുക്കവും അവരെക്കണ്ടു പഠിക്കണം..... വല്യമ്മ തള്ള തള്ളി മറിക്കാൻ തുടങ്ങി.... ഓരോന്ന് പറയുമ്പോഴും അമ്മയുടെ മുഖം പോകുന്ന പോക്ക് കണ്ടപ്പോൾ തന്നെ ഇന്നത്തെ കാര്യം തീരുമാനം ആയി 🙄ഗുദാ ഹവ......... അവള് കുഞ്ഞല്ലേ എന്ന് അച്ഛൻ പെങ്ങള് പറഞ്ഞത് കൊണ്ടു അവരുടെ വായ അടഞ്ഞു.... "അല്ല വേണി സസ്‌പെൻഷൻ കിട്ടിയെന്ന് അറിഞ്ഞു.... എന്താ പ്രശ്നം? വല്യമ്മ അടുത്ത കരുനീക്കി..... 😏 എന്റെ വാ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു... "അമ്മമ്മയുടെ ഷഷ്ടിപൂർത്തിയ്ക്ക് വരാൻ ലീവ് കിട്ടാത്തത് കൊണ്ടു ഞങ്ങൾ ഐഡിയ ഇട്ടതല്ലേ... അല്ലെ വേണി !!!!! കടുവയുടെ വായിൽ നിന്നും വീണത് കേട്ട് ഞാൻ കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി... ഇനി സ്വപ്നം വല്ലതും ആണോ ന്ന്... അല്ലല്ല ഞാൻ ഉറക്കത്തിൽ അല്ല.... 😬ഇതെന്തോ കരുതികൂട്ടിയിട്ടാണ്..... മക്കളെ എല്ലാവരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങിക്ക്..... വല്യമ്മ അവരുടെ മക്കളോട് പറഞ്ഞു... അവളുമാര് രണ്ടും കൂടി അച്ഛൻപെങ്ങളുടെ കാലിലേക്ക് വീണു...... അപ്പോൾ അമ്മാവനെ വേണ്ടേ?? 🙄 നന്നായിട്ട് പതപ്പിക്കുന്നുണ്ട്..... ആരെയാണാവോ ലക്ഷ്യം വെക്കുന്നത്..... no 1, no 2, no 3 എല്ലാം നോക്കി ഞാൻ തൂണും ചാരി നിന്നു...... വൻ പതപ്പിക്കൽ ആണല്ലോ വേണി!! ദിയ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു .. ആ....ഇതൊക്കെ ഭാവി നാത്തൂൻമാരായാൽ പുളിക്കുമോ? കണ്ടു പടിക്കെടി എന്ന് അവളും !!! ഒരിക്കൽ ഒന്ന് പഠിക്കാൻ ഇറങ്ങി തിരിച്ചതിന്റെ കടപ്പാടും കഷ്ടപ്പാടും ഇന്നലെ രാത്രി കൂടി പറഞ്ഞു തീർത്തതേയുള്ളു.... 🙄🙄😁 ഇനി ഭക്ഷണം കഴിച്ചിട്ടാകാം ബാക്കി വിശേഷം.. അത് കേട്ടതും എല്ലാം അകത്തേക്ക് പിരിഞ്ഞു പോയി.... അവരുടെ പുറകെ ഞങ്ങളും അകത്തേക്ക് കടക്കാൻ തുനിഞ്ഞതും നിൽക്ക് എന്ന് കടുവയുടെ ഗർജനം കേട്ടു... ഞാനും ദിയുവും നിന്നു... "കെട്ടിലമ്മ എങ്ങോട്ടേക്കാ ഇത്ര ധൃതിയിൽ? ഇത് നിന്നെ ഉദ്ദേശിച്ചാണ് നിന്നെ തന്നെ ഉദ്ദേശിച്ചാണ് നിന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞു ദിയു മുങ്ങി...... കടുവയുടെ മുന്നിൽ പെട്ട മാൻപേടയെ കണക്ക് ഞാനും... "ചോദിച്ചത് കേട്ടില്ലേ എങ്ങോട്ടേക്കാ ധൃതി വെച്ചു ഓടുന്നതെന്ന്? "അ.... അക..... ത്തേക്ക്..... !! "നിനക്കെപ്പോഴാ വിക്ക് തുടങ്ങിയത്?? ഇന്നലെ വരെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ?? "എനിക്ക് കുഴപ്പമൊന്നുമില്ല..എന്നാൽ ഞാൻ അങ്ങോട്ട് !!! "എങ്ങോട്ട്? "അകത്തേക്ക് !! "നോക്കി നിൽക്കാതെ വന്നു ലഗേജ് എടുക്കെടി... 😡😡 'ഞാ..... ഞാനോ? "ആ നീ തന്നെ..... ഇതാരുടെ വീടാ? "എന്റെ.... "അപ്പോൾ നിന്റെ വീട്ടിൽ വന്ന ആളുകളുടെ സാധനങ്ങൾ നീ തന്നെയല്ലേ എടുക്കേണ്ടതും.... കേട്ടിട്ടില്ലേ അതിഥി ദേവോ ഭവ എന്ന്.... തർക്കിച്ചിട്ട് കാര്യമില്ല... വിവരമുള്ളവർ തർക്കിക്കാറില്ല എന്നാണല്ലോ അത് കൊണ്ടു വാക്വാദത്തിനൊന്നും പോയില്ല....അല്ലാതെ കടുവയെ പേടിച്ചിട്ടൊന്നും അല്ലാട്ടോ...... നേരെ കാറിനടുത്തേക്ക് പോയതും ഒരു യമണ്ടൻ പെട്ടി ഒന്ന് തൂക്കി നേരെ തലയിലേക്ക് വെച്ച് തന്നു... ബാലൻസ് ചെയ്യാൻ കൈ ഉയർത്തിയതും ഇട്ടിരുന്ന ഉടുപ്പ് പൊങ്ങി മേലേക്ക് പോകുന്നു... ഉടുപ്പ് താഴ്ത്താൻ നോക്കിയപ്പോൾ പെട്ടി ചെരിഞ്ഞു താഴേക്കും.... നീയെന്താടി സർക്കസ് കാണിക്കുന്നോ? പെട്ടി താഴേക്കിട്ടാൽ കൊല്ലും ഞാൻ പറഞ്ഞേക്കാം 😡😡😡 "എന്റെ ഡ്രസ്സ്‌.... പൊങ്ങി....... പോകുന്നു.... "ഇമ്മാതിരി സാധനങ്ങൾ എടുത്തിടുമ്പോൾ ആലോചിക്കണം... നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്...... നിന്നെ സാധാരണ കോലത്തിൽ ഈജന്മം കാണാൻ നിന്റെ അച്ഛനും അമ്മയ്ക്കും യോഗമില്ല.... ഓഹ്.. ഇന്നലെയും കൂടി അവര് കണ്ടതേയുള്ളു.... 🥴 തുടങ്ങി... തറുതല... എന്ത് പറഞ്ഞാലും തറുതല..... ഓ തുടങ്ങി... 🙄🙄😬😬 "സാറിനിപ്പോൾ എന്താ വേണ്ടത്? ഞാൻ ലഗ്ഗേജ് എടുക്കണം.. അത്ര അല്ലെ ഉള്ളു...എടുത്ത് ഈ മണ്ടേല് വെക്ക്.. പോരെങ്കിൽ ഇയാള് കൂടി കയറിയിരിക്ക്.... തുടങ്ങി രണ്ടും... ഒന്നും വേണ്ട...വേണി നീ അകത്തേക്ക് പൊയ്ക്കോ .. ലഗേജ് ഞങ്ങള് കൊണ്ടു വന്നോളാം... അനന്ദുവേട്ടൻ ഇടയ്ക്ക് വന്നത് കൊണ്ടു ഞാൻ രക്ഷപെട്ടു..... പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി... 'എന്താടാ ഇത് ഏത് നേരം നോക്കിയാലും തമ്മിൽ ഇങ്ങനെ തല്ലിക്കോളണം... "ചുമ്മാ.. ഇതൊക്കെ ഒരു രസമല്ലേ ഏട്ടാ.... "ഉം ഉം മനസ്സിലാകുന്നുണ്ട്... പകല് തമ്മിൽ തല്ല്... രാത്രി ലാപ്‌ എടുത്തു ഡ്യൂയറ്റ്.... " "ഡ്യൂയറ്റൊ...ഞാനോ??? എപ്പോ?? "കുടിച്ചാൽ വയറ്റത്ത് കിടക്കണം.. ഇല്ലെങ്കിൽ ഇങ്ങനൊക്കെ നടക്കും!!! അതും പറഞ്ഞു അനന്ദു ബാഗ് എടുത്തു അകത്തേക്ക് പോയി... "വയറ്റത്ത് കിടക്കാൻ ഞാൻ ആരാ ഗർഭസ്‌ഥ ശിശുവോ.... രണ്ടേ രണ്ട് പെഗ് അല്ലെ..... ഇനി ഇന്നലെ കൂടിപ്പോയോ? ഇനി ഏട്ടന് വല്ല വട്ടും ആയതാണോ.... ആ പ്രായം അതല്ലേ... ആകും... ഇതൊക്കെ ഇവിടെ സ്ഥിരതാമസത്തിന് വന്നതാണോ.... ആ..... എന്താ അളിയാ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത്? അപ്പുക്കുട്ടൻ രംഗപ്രവേശനം ചെയ്തു... "നിന്റെ കുടുംബക്കാരുടെ സ്ഥാവരവും ജംഗമവും എടുക്കുന്നതാ .. നോക്കി നിൽക്കാതെ എടുക്കെടാ.... "എന്റമ്മോ എന്തൊരു വെയിറ്റ്... ഇവര് ഇനി തിരിച്ചു പോകില്ലാന്ന് ഉറപ്പായി... അതെന്താടാ അപ്പുക്കുട്ടാ? "വീട് വെക്കാൻ ജുഹു ബീച്ചിൽ നിന്നും മണ്ണും പെട്ടിയിലിട്ടാ വന്നേക്കുന്നത്.. കണ്ടില്ലേ വെയിറ്റ്.... 🙄😁😁 ചളി അടിച്ചെങ്കിൽ കൊണ്ടു പോയി വെക്കേടാ..... ********* അകത്തേക്ക് കയറിയപ്പോൾ എല്ലാവരും ഡൈനിങ് ടേബിളിൽ ഉണ്ട്.... "അച്ചമ്മേ എനിക്കുള്ള ഉരുള !!! എന്ന് പറഞ്ഞു കൊണ്ടു അച്ഛമ്മയുടെ അടുത്തേക്ക് ചെന്നു വാ തുറന്നു.... "അയ്യേ ഇത്രയും വലുതായിട്ടും ഇപ്പോഴും അച്ചമ്മയാണോ വാരി കൊടുക്കുന്നത്??.. സ്വാതി ചേച്ചിക്ക് പുച്ഛം..... "അതിന്റെ ടേസ്റ്റ് ചേച്ചിയ്ക്ക് അറിയാഞ്ഞിട്ടാ.... നല്ല കുത്തരിചോറിൽ നല്ല ചൂട് സാമ്പാറും അവിയലും കുഴച്ചു തൈരുമുളക് ഒരു സൈഡിൽ വെച്ച് മെഴുക്കു പുരട്ടി കൂടി ചേർത്ത് നല്ല കടുമാങ്ങ അച്ചാർ കൂടി ഉണ്ടെങ്കിൽ ഉണ്ടല്ലോ.... 🤤ഹോ അസാധ്യ ടേസ്റ്റ് ആണ്..... അത് കേട്ട് എല്ലാവരുടെയും വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായോ ആവോ?? ആലിയും ആതിയും ദിയുവും ഞാനും കൂടി അച്ഛമ്മയുടെ കയ്യിൽ നിന്നും ചോറ് വാങ്ങി കഴിക്കാൻ തുടങ്ങി... കുറച്ചു കഴിഞ്ഞപ്പോൾ അപ്പുക്കുട്ടനും അനന്ദുവേട്ടനും കടുവയും ജോയിൻ ചെയ്തു ... ഉണ്ടാൽ ഏത് തെണ്ടിയ്ക്കും ഉണ്ടാകും ക്ഷീണം എന്നാണല്ലോ അത് കൊണ്ടു കടുവ റസ്റ്റ്‌ എടുക്കാൻ പോയി... ഞാനും ദിയയും കൂടി അടുക്കളയിൽ ഒന്ന് ഹാജർ വെക്കാൻ പോയി.... "കേട്ടോ നാത്തൂനേ.. എന്റെ മക്കൾക്ക് എല്ലാ വിധ ജോലിയും അറിയാട്ടോ... സ്വാതിയ്ക്ക് കുക്കിംഗ്‌ എന്ന് പറഞ്ഞാൽ ജീവനാണ്.... എന്റെ ശിവയും അത് തന്നെയാ... എല്ലാ അച്ചടക്കത്തോടെയും ആണ് ഞാൻ എന്റെ മക്കളെ വളർത്തിയേക്കുന്നത്.. ഹോ പുട്ട്കുറ്റി തള്ളുമോ ഇത് പോലെ...... ദിയുവിനോട് പതിയെ പറഞ്ഞു.... "കേട്ടോ നാത്തൂനേ എന്റെ ആലി മോളും ഏതാണ്ട് ഇത് പോലൊക്കെ തന്നെയാ.... ആണ്പിള്ളേര്ടെ മുഖത്തേക്ക് നോക്കില്ല പെണ്ണ്.... എന്റെ ആതിയാണെങ്കിൽ ഭയങ്കര നാണക്കാരിയും.... ചെറിയമ്മയും പിന്നിലല്ല പുഷ് ന്റെ കാര്യത്തിൽ..... ഇവരുടെ മക്കളുടെ അങ്കം കാണാൻ വിളിച്ചവരുടെ മുന്നിലേക്ക് ഞാനിനി അമ്മമാരേ ഇറക്കി നിർത്തേണ്ടി വരുമോ..... "അല്ല യശോദേ വേണി എങ്ങനെയാ?? വല്യമ്മ അടുത്ത ചോദ്യം എറിഞ്ഞു.... ഓഹ് എനിക്കുള്ള കുഴി....... എങ്കിലും അമ്മയുടെ ഒരേയൊരു മകൾ ആയ സ്ഥിതിക്ക് ഹോപ്പുണ്ട് ...... "ഓഹ്.... വല്യ വിശേഷം ഒന്നുമില്ല.. കഴിഞ്ഞ പ്രാവശ്യം നിങ്ങൾ വന്നിട്ട് പോയപ്പോൾ എങ്ങനെയാണോ അത് പോലൊക്കെ തന്നെയാ ... ഒരു ചായ ഉണ്ടാക്കാൻ കൂടി അറിയില്ല.. ഇതിനെപിടിച്ചു കെട്ടിച്ചു വിടുന്ന കാര്യം ആലോചിക്കുമ്പോഴാ..... നശിപ്പിച്.... എല്ലാം നശിപ്പിച്ചു.... ഈ അമ്മയ്ക്ക് വെറുതെ ആണെങ്കിലും ഞാൻ കുനിഞ്ഞു കുപ്പയെങ്കിലും പോട്ടെ അറ്റ്ലീസ്റ്റ് ഒരു തൂപ്പ്കാരി എന്നെങ്കിലും പറഞ്ഞു കൂടായിരുന്നോ 🙄🙄 അങ്ങനെ ആരും വേണിയെ വില കുറച്ചു കാണണ്ട... അവളോട് വല്ല മതിലോ തെങ്ങോ കയറാൻ പറഞ്ഞാൽ അവള് ഇടം വലം നോക്കാതെ ചെയ്തിരിക്കും ......... അവള് ഞങ്ങളുടെ ആൺകുട്ടിയാണ് ....... അച്ഛൻ പെങ്ങൾ ട്രോളിയതാണോ ഇനി..... ആ ... എന്തായാലും എനിക്കത് ബോധിച്ചു.... പിന്നെ അവിടെ നിന്നില്ലേ.... ഇനിയൊന്നും കേൾക്കാൻ വയ്യ.... നേരെ അവിടുന്ന് ഹാളിലേക്ക് പോയപ്പോൾ അച്ചന്മാരെല്ലാം കൂടി ആഭ്യന്തര തള്ളാണ്.... ഇവിടെ ബിസിനസ് ആണ് വിഷയം.... തല്ക്കാലം ഇവിടെയും നിൽക്കണ്ട... റൂമിലേക്ക് പോകാൻ വേണ്ടി നിന്നപ്പോഴാണ് എന്തോ ഒരു ശബ്ദം കേട്ടത്..... നോക്കിയപ്പോൾ ശിവയാണ്.... അനന്ദു ചേട്ടൻ ഒപ്പം നിൽപ്പുണ്ട് .... "നീ ഒന്ന് മാറിക്കെ ശിവ... എനിക്ക് ലഗേജ് വെക്കണം... അതിനല്ലേ നീ എന്നെ ഇങ്ങോട്ടേക്കു വിളിച്ചു വരുത്തിയത്... 😡 "എന്താ ഇത്ര ധൃതി... നമുക്ക് പയ്യെ വെക്കാല്ലോ... എത്ര നാളു കൂടിയിട്ടാ അനന്ദുവേട്ടനെ കണ്ടത്.... "നീ പതിയെ വെക്ക്..... ഇന്നാ പിടിച്ചോ ന്നും പറഞ്ഞു ആ പെട്ടി അവളുടെ തലയിൽ വെച്ചു കൊടുത്തിട്ട് അനന്ദുവേട്ടൻ ഇറങ്ങി പോയി... That's my boy.... അനന്ദുവേട്ടനെ അഭിനന്ദിച്ചു തിരിച്ചു നടന്നപ്പോഴാണ് കടുവയുടെ ഗർജനം കേട്ടത്.... ശ്രെദ്ധിച്ചു കേട്ടപ്പോൾ സ്വാതി ചേച്ചിയും കൂടെയുണ്ട്.. ... "എന്റെ ദേവേട്ടാ എന്തൊരു ക്യൂട്ട് ആണ് ഈ താടി... bearded... aww... looking so hot... "ഹൊട്ടോ? ഇങ്ങേരെന്താ അടുപ്പത്തിരുന്നു തിളയ്ക്കുവാണോ... 🥴🥴😏 കുറച്ചു ഡ്രിം ചെയ്‌താൽ കുറച്ചു കൂടി ലുക്ക്‌ ആകുമായിരുന്നു... ട്രൈ ചെയ്തു നോക്കുവോ...... "അത് പിന്നെ നോ ഷേവ് നവംബർ അല്ലെ... അതാണ്‌.. അല്ലെങ്കിൽ സ്വാതി പറഞ്ഞത് ഉറപ്പായിട്ടും ചെയ്യുമായിരുന്നു.... എങ്കിൽ ഞാൻ പോട്ടെ...... പിന്നേ.. നീ പറഞ്ഞ ഉടനെ ഞാൻ ഷേവ് പോയിട്ട് ഡ്രിം ചെയ്യുവല്ലേ... താടി വിട്ടൊരു കളിയുമില്ല മോളെ..... ദേവൻ മനസ്സിൽ ഓർമിച്ചു കൊണ്ടു നടന്നു .... ഓഹോ... നോ ഷേവ് നവംബർ ആണോ... ഞാൻ അറിഞ്ഞില്ലല്ലോ.. എന്തായാലും അറിഞ്ഞ സ്ഥിതിക്ക് മോനെ സ്ത്രീ ദേവാ നോ ഷേവ് നവംബറിന്റെ ഓർമയ്ക്കായി വേണി ഒരു കൂട്ടം തരുന്നുണ്ട്..... ശ്രീ ദേവ്‌ നെ നോക്കി ചൂണ്ടി പറഞ്ഞു കൊണ്ടു വേണി തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ആതിയെ കണ്ടു വേണി ഞെട്ടി.... "എന്താടി മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമോ? "വേണി ചേച്ചി.... ദേവേട്ടൻ കിടു അല്ലെ... പൊളിയല്ലേ.... മുത്തല്ലേ.... പൊന്നല്ലേ... പഞ്ചാരയല്ലേ..... ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചാണ് ആ പറയുന്നതെന്നോർമിച്ചപ്പോൾ എന്റെ കിളി മൊത്തത്തിൽ പോയി...... കുറച്ചു മുന്നേ അടുക്കളയിൽ എന്തായിരുന്നു... നാണക്കാരിയാണ് പ്യാവം... "എന്റെ മുരുകാ..... എനിക്ക് നാണം വരുന്നേ.... ഞാൻ...... പ്രേമത്തിൽ ആയെ...... കാണാമുള്ളാൽ ഉൽ നീറും നോവാണനുരാഗം..... എന്നും പറഞ്ഞു ആ പെണ്ണ് തുള്ളിക്കൊണ്ട് പോയി..... ഈശ്വരാ...... ഇനിയും എന്തൊക്കെ കാണണോ??? (തുടരും ) Hello, എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു... Cmnt സിൽ 😡ഈ emoji കാണുന്നുണ്ട്... ഇടുമ്പോൾ റീസൺ കൂടി പറഞ്ഞാൽ കൊള്ളായിരുന്നു.... ആ particular persons.. #📙 നോവൽ
📙 നോവൽ - ShareChat
39.6k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post