Ooi ഖൽബൂസ് ഞമ്മള് ദേ എത്തി..... 😉 💞MeharNishan💞 P@RT 83 (1) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ Mumbai........ അവിടെ നിന്നാണ് എന്റെ പാസ്റ്റ് തുടങ്ങുന്നത്.... ഉപ്പാക്ക് ജോലിയിൽ ട്രാൻസ്ഫർ കിട്ടിയപ്പോൾ ഈ നാട്ടിലേക്ക് വരാൻ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും ജോലി ഉപ്പാക്ക് അത്രക്ക് അത്യാവശ്യംആയതു കൊണ്ട് ഇങ്ങോട്ട് വന്നു..... ഈ നാട്ടിലേക്ക് വരുമ്പോൾ ഞമ്മള് ഇല്ലാട്ടോ.... പേടിക്കേണ്ട ഞമ്മള് എവിടെയും പോയിട്ടില്ല ഞമ്മള് ഞമ്മടെ ഉമ്മാന്റെ വയറ്റിൽ ഉണ്ട് ഹി ഹി.. അപ്പോ ഇങ്ങൾ കരുത്തും ഞാൻ പിന്നെ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന്... ഞമ്മക്ക് ഞമ്മടെ ആമിനുമ്മ പറഞ്ഞു തന്നത് ആണിത്... ഹയ്യ്ഷ് ഞമ്മള് എവിടെപ്പോ പറഞ്ഞ് നിർത്തിയെ... ഹാ ഞമ്മള് മുബൈയിൽ എത്തി..... ഇവിടെ ഉപ്പാടെ ഫ്രഡ് ഉണ്ട് വേറാരും അല്ല ഞമ്മടെ ഷാനുക്കയുടെ ഉപ്പ.... ഷാനുക്കയുടെ ഉപ്പാടെ സഹായത്തോടെ ഞങ്ങൾക്ക് ഒരു വീട് കണ്ടു പിടിക്കാൻ പറ്റി... അന്ന് ഷാനുക്കയുടെ ഉപ്പ ഒരു കടയിട്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ആയിരുന്നു അവർ ജീവിച്ചിരുന്നത്.... അന്ന് അർഷു അർഷുന്റെ ഉമ്മാടെ വയറ്റിൽ ആയിരുന്നു ശോ എന്താല്ലേ ഞമ്മള് പുറത്തു ചാടുന്നത് നോക്കിയിരിക്കുക ആവുമല്ലേ ഇങ്ങൾ... ടൈം ആവുന്നേ ഉള്ളു ട്ടോ ഹി ഹി.... അങ്ങനെ അവിടെ സെറ്റിൽ ആയി ഉപ്പ ജോലിക്ക് പോകാൻ തുടങ്ങി മുംബൈ ആയതുകൊണ്ട് ഒരുപാട് കള്ളത്തരങ്ങളും കള്ള കടത്തലുകളും എല്ലാകൊണ്ടും ആണ് ആളുകൾ മുന്നോട്ട് പോയിരുന്നത്... ഉപ്പ വർക്ക് ചെയുന്നിടത് ഇങ്ങനെ ഒരു കാര്യം ഉപ്പാനോട് ചെയ്യാന് പറഞ്ഞപ്പോൾ എന്റെ ഉപ്പ സത്യ സന്തമായെ എന്തും ചെയ്യൂ അതുകൊണ്ട് ഉപ്പ അതിന് അനുസരിച്ചില്ല അതിനാൽ ഉപ്പാടെ ജോബ് ഉപ്പാക്ക് നഷ്ടം ആയി... ഒട്ടും പരിചയമില്ലാത്ത നാട് ആയതുകൊണ്ട് പെട്ടെന്നൊരു ജോലി കിട്ടാൻ വളരെ പ്രയാസം ആയിരുന്നു.... അങ്ങനെ ഇരിക്കെ എന്റെ ഉപ്പയും ഷാനുക്കയുടെ ഉപ്പയും കൊറച്ചു ലോൺ എടുത്തു ഒരു ബിസിനസ്‌ തുടങ്ങി... അങ്ങനെ ദിവസങ്ങൾ കഴിയും തോറും ബിസിനെസ്സിന് ലാഭം കൂടി അതിനിടയിൽ ആദ്യം അർഷു പുറത്തു ചാടി അതിനു രണ്ട് മാസം കഴിഞ്ഞു ഞാനും പുറത്തു ചാടി.. ഞങ്ങൾ ഉണ്ടായാൽ പിന്നെ ബിസിനെസ്സിന് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു ... പൊക്കിയത് അല്ല ആമിനുമ്മ പറഞ്ഞത് ആട്ടോ ഞാ ഞാ.... അങ്ങനെ ബിസിനസ്‌ അങ്ങ് വളർന്നു ഞങ്ങൾ നാട്ടിലെ പ്രമാണികൾ ആയി... ഞങ്ങൾ നല്ല വലിയ വീടുകൾ വെച്ചു... ഞങ്ങടെ വീടിന് തൊട്ടപ്പുറത് തന്നെ ഷാനുക്കയുടെ വീടും ഉണ്ടായിരുന്നു...... അങ്ങനെ ഞാനും അർശും വളർന്നു വലിയ കുട്ടി ഒന്നും ആയിട്ടില്ല ചെറിയ കുട്ടി... ഒരു 3.. 4... വയസ്സ്... എനിക്കും അർശുവിനും കളിക്കാൻ എന്റെ മൂന്ന് ഇക്കകാരും പിന്നെ ഷാനുക്കയും ഉണ്ടായിരുന്നു..... ഈ നാല് ആളും എനിക്കും അർശുവിനും ഒരുകുറവും വരാതെ ഒരുപാട് സ്നേഹിക്കാൻ പിന്നാലെ തന്നെ ഉണ്ടായിരുന്നു..... അങ്ങനെ ഞാനും അർശും വളർന്നു ഞങ്ങളൊക്കെ ഇക്കാക്കരുടെ കയ്യ് പിടിച്ചു തുങ്ങി എന്നും സ്കൂളിൽ പോക്ക് തുടങ്ങി... എനിക്കെന്നോ അർശുവിനെന്നോ ഒരു വെത്യാസം ഇല്ലാതെ ഞങ്ങൾ ഒരു കൂട്ട് ആയി ഒന്നിച്ചു ആയിരുന്നു കഴിഞ്ഞിരുന്നത്.. പക്ഷെ എന്റെ ഷാനുക്കക് ഒരു കുഴപ്പം ഉണ്ട് ആൾ ഭയങ്കര ദേഷ്യ കാരൻ ആണ് എന്നേം അർശുവിനെയും ആരേലും എന്തേലും ഒന്ന് ചെയ്‌തെന്ന് അറിഞ്ഞാൽ എന്തിന് എന്റെ ഇക്കകാർ എന്നെ ഒന്ന് നുള്ളി എനിക്ക് വേദനിചാൽ എന്റെ ഷാനുക്ക കാട്ടി കൂട്ടുന്നത് കാണണം.... പക്ഷെ ഞമ്മളോട് പെരുത്ത് സ്നേഹട്ടോ..... ഇക്കാടെ ഈ ദേഷ്യം കാരണം നാട്ടിലെ ഒരുപാട് കുട്ടികളുടെ പേരൻസ് കംപ്ലൈന്റ് പറയാൻ തുടങ്ങി.... അന്ന് ഉപ്പ ഇക്കയെ ഒരുപാട് തല്ലി അന്ന് ഇക്ക പറഞ്ഞ ഒരു വാക്കുണ്ട് "എന്റെ മെഹ്റുവിനെ ആരേലും വേദനിപ്പിച്ചാൽ എനിക്ക് സഹിക്കില്ലെന്ന്" ഉപ്പ തല്ലുമ്പോൾ ഉപ്പയോട് ദേഷ്യത്തിൽ ഇക്ക അത് പറഞ്ഞത് ചെറിയ കുട്ടി ആണെങ്കിലും അതെനിക്ക് നല്ല ഓർമ ഉണ്ട്..... അന്ന് അത് കേട്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി... പിന്നീട് അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ട് കടന്ന് പോയി... ഞാൻ എന്തോ ഷാനുക്കയുമായി വല്ലാണ്ട് അടുത്ത് എനിക്ക് ഷാനുക്ക ഇല്ലാതെ ശെരിക്കും പറഞ്ഞാൽ കഴിയാതെ ആയി..... എന്നാൽ എന്റെ അർഷു ഫുൾ ടൈം എന്റെ മൂന്നു ഇക്കാക്കരുടെയും പിന്നാലെയും എല്ലാരും കരുതാ ഓൽടെ മൂന്നാളുടെയും പെങ്ങൾ അർഷു ആണെന്ന് ആണ് ഹാ ഹാ... ഷാനുക്കന്റെ പെങ്ങൾ ഞാനും അങ്ങനെ ആരും കരുത്തു..... അങ്ങനെ മുന്നോട്ട് പോകുമ്പോ ആണ് ഞങ്ങൾ ഒരു 4 ക്ലാസ്സിൽ പഠിക്കുന്ന ടൈം അന്ന് ഇക്കാക്കർ ഒക്കെ വേറെ സ്കൂളിലും ഞാനും അർഷു വേറെ സ്കൂളിലും ആയിരുന്നു എന്നേം അർശുവിനെയും എന്നും സ്കൂളിലേക്ക് കൊണ്ടുപോകാനും കൊണ്ട് വരാനും ഒരു കാർ ഞങ്ങടെ ഉപ്പ മാർ ആക്കിയിരുന്നു എന്നും സ്കൂളിലേക്ക് വരുമ്പോൾ ഇക്കാക്കരുടെ സ്കൂൾ കാണാമായിരുന്നു.... അങ്ങനെ ഒരു ദിവസം സ്കൂൾ ഉച്ചക്ക് വിട്ടു അന്ന് ഞങ്ങടെ ഡ്രൈവർ ഇല്ലായിരുന്നു അയാൾ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയികായിരുന്നു .... ഈ തക്കം ഞാനും അരശും സ്കൂളിൽ നിന്ന് മുങ്ങി എല്ലാരും സ്കൂൾ വിട്ട് ഒന്നിച്ചു കൈകോർത്തു പിടിച്ചു മുട്ടായിയും തിന്ന് പോണത് കാണുമ്പോൾ ഇക്കും അർശുവിനും അങ്ങനെ ഒരു പൂതി അങ്ങനെ ഞാനും അർഷു കടയിൽ കയറി മിട്ടായി ഒക്കെ വാങ്ങി നേരെ ഇക്കാക്കാന്റെ സ്കൂളിലേക്ക് നടന്നു അവിടെ പോയ ഇക്കാക്കരെ കാണാല്ലോ ഞങ്ങൾ വേഗം അങ്ങോട്ട് ഓടി.... "മെഹ്രു ഭാ ഇച് പേടിയാവുന്നു .. ഇച് ഇമ്മച്ചിനെ കാണണം ഭാ ഞമ്മക്ക് വീട്ക്ക് പോവാ " "ഇക്കാക്കരെ കണ്ട ഓർടെ കൂടെ വീട്ക്ക് പോവാല്ലോ വായോ അർഷു " "മം " അങ്ങനെ റോഡിന്റെ അടുത്ത് എത്തിയതും ഇക്കും അർശുവിനും റോഡ് ക്രോസ് ചെയ്യാന് പേടിയാണ് ഞങ്ങൾ എന്താപ്പോ ചെയ്യാ എന്ന് കരുതി നിൽകുമ്പോൾ ആണ് ഒരു ചെറുപ്പക്കാരനെ കണ്ടത് ആയാളും റോഡ് ക്രോസ് ചെയ്യാന് നിക്കാണ് ഞാനും അർശും വേഗം അയാളുടെ അപ്പുറോം ഇപ്പുറോം പോയി നിന്ന് അയാൾ ഞങ്ങളെ രണ്ട് പേരെയും നോക്കിയതും ഞങ്ങൾ ക്ലോസപ്പിന്റെ പരസ്യം കാണിച്ചുകൊടുത്തു അയാൾക്ക് അപ്പോത്തന്നെ കാര്യം പിടികിട്ടി അയാൾ ഞങ്ങളുടെ രണ്ടാളുടെയും കയ്യ് പിടിച്ചു നടന്നു റോഡ് ക്രോസ് ചെയ്തു തന്നു... ഞങ്ങൾ അയാൾക്ക് ഒരു കോലുമുട്ടായി കൊടുത്തു താങ്ക്സ് പറഞ്ഞ് അയാൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ വാങ്ങിപ്പിച്ചു ഒരു സഹായം ചെയ്‌താൽ എന്തേലും പ്രതിഫലം കൊടുക്കേണ്ടേ അല്ലെ ഖൽബൂസ് .... അങ്ങനെ ഞങ്ങൾ വേഗം ഇക്കാക്കരുടെ സ്കൂളിന്റെ അടുത്തേക്ക് നടന്നു അവിടെ എത്തിയതും ഉച്ചക്കുള്ള ഫുഡ്‌ കഴിക്കുന്ന തിരക്കിൽ ആണ് എല്ലാരും... ഞങ്ങൾ പുറത്തുള്ള കടയിൽ ഒകെ നോക്കിയപ്പോൾ അവിടെ ദേ മുട്ടായി മുണുങ്ങി നില്കുന്നു സജ്ജുകയും ഷാനുക്കയും ഹോ ഞങ്ങൾക്ക് പെരുത്ത് സന്തോഷം ആയി.. ഞങ്ങൾ വേഗം ഓൾടെ അടുത്തേക്ക് പോകാൻ നിന്നതും പെട്ടന്ന് ആണ് കുറച്ചു ആാാ സ്കൂളിൽ പഠിക്കുന്ന ചെക്കമ്മാർ ഞങ്ങടെ മുന്നിൽ കയറി നിന്നത്.... "അല്ലടാ ഈ രണ്ട് ചുന്ദരി കുട്ടികൾ എവിടുത്തെയാ വേറെ യൂണിഫോം ആണല്ലോ... എന്താ ഇങ്ങക്ക് ഇവിടെ കാര്യം" അർഷു :"ഞങ്ങൾ ഞങ്ങടെ ഇക്കാക്കരെ കാണാൻ വന്നത് ആണ് " "ആണോ എന്നിട്ട് ഏതാ ഇങ്ങടെ ഇക്കാക്കർ" ഓൾ അത് ചോദിച്ചതും അർഷു വേഗം ഷാനുക്കന്റെയും സജുകയുടെയും മേൽ ചൂണ്ടി കാണിച്ചു കൊടുത്തു "ഓഹോ അവരുടെയാണോ എടാ നമക്ക് ഗോൾ അടിച്ചല്ലോ... അവന്മാർക്ക് ഇട്ട് എന്തേലും പണി കൊടുക്കാൻ എന്ന് കരുതി നിൽകുമ്പോൾ ആണ് പടച്ചോനായിട്ട് ഈ രണ്ട് സാധനങ്ങളെ നമ്മടെ മുന്നിൽ കൊണ്ട് വന്നത് " പെട്ടന്ന് അവർ എന്റെ കയ്യിൽ കയറി പിടിച്ചു ഞെരിക്കാൻ തുടങ്ങി.... "വിട് ഇന്നേ വിട് " അപ്പോഴേക്കും അർഷു അവനെ പിടിക്കാൻ വന്നതും ഓളെ ആ കൊരങ്ങൻ തട്ടി... ഓൾ നിലത്തു വീണു ഞാൻ ഇക്കാക്കരെ വിളിക്കാൻ പോയതും ഓൻ ഇന്റെ വാ പൊത്തി ഞാൻ ഓന്റെ കയ്യിൽ കടിച്ചു എന്നിട്ട് ഷാനുക്ക സജ്ജുക്കാണ് അലറി ഓൾ ഞങ്ങടെ തൊട്ടപ്പുറത്തുള്ള റോട്ടിൽ ഉള്ള കടയിൽ ആയതുകൊണ്ട് പെട്ടന്ന് കേട്ടു ഓൾ രണ്ടാളും വേഗം ഓടിവന്നു ഷാനുക്ക ആ തെണ്ടിയെ ആഞ്ഞു ചവിട്ടി സജ്ജുക്ക അർശുവിനെ പെട്ടന്ന് എണീപ്പിച്ചു... പിന്നെ ഒന്നും പറച്ചിലിന്ന് ടൈം ഉണ്ടായില്ല പൊരിഞ്ഞ അടി ആയിരുന്നു ഹോ ഷാനുക്ക അവനെ ഇനിയെന്റെ മെഹ്റുവിനെ വല്ലതും ചെയ്‌യുമോടാ എന്ന് ചോദിച്ചു വീണ്ടും വീണ്ടും തല്ലുമ്പോൾ ശോ ഞാൻ അങ്ങട് വല്ലാണ്ട് ആയി ഞമ്മക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അപ്പൊ അടിച്ചത് പോലെ ഒക്കെ തോന്നി... ഞമ്മള് അതുംനോക്കി ചുറ്റി നടന്നു അങ്ങനെ നഖവും കടിച്ചോണ്ട് ചിരിച്ചോണ്ട് നടന്നു എന്ത് രസാല്ലേ ഇന്റെ ഷാനുക്കനെ കാണാൻ നല്ല മൊഞ്ചൻ ആണല്ലേ... എന്താ റബ്ബേ ഞാനിങ്ങനെ ഒക്കെ ചിന്ദിക്കുന്നേ പെട്ടന്ന് ആണ് ഞമ്മള് ആരെയോ പോയി ഇടിച്ചതു ആരാണെന്ന് നോക്കിയതും ദേ അർഷു... കുരിപ്പ് സ്വയരമായി വായി നോക്കാനും അയക്കില്ല ഓളും ഏതോ ലോകത് ആർന്നു... "എവിടെ നോക്കിയടി നടക്കുന്നെ " "അപ്പോ പിന്നെ ഇയ്യോ ഇജ്ജ് എവിടെ നോകിയാടി നടക്കുന്നെ " "ഇയ്യ്‌ എവിടേലും നോക്കി നടന്നോട് അല്ലേടി എന്റെ മേൽ വന്നിടിച്ചത് " "അപ്പോ ഇയ്യ്‌ മാനത്തു നോക്കി നടന്നോണ്ട് അല്ലേടി ഇന്നേ വന്നു ഇടിച്ചതു " "അർഷു " "മെഹ്രു " ഞങ്ങൾ രണ്ടാളും കഴുത്തിൽ പിടിച്ചു പൊക്കി തല്ലുകൂടാൻ തുടങ്ങി അപ്പോഴാണ് ഞങ്ങൾക്ക് രണ്ടാൾക്കും ഇക്കാക്കരുടെ ഓർമ വന്നത് രണ്ടും അവിടെ പൊരിഞ്ഞ തല്ല് എല്ലാരും നോക്കിനിൽക്ക...ഞങ്ങക്ക് രണ്ടാൾക്കും ബോധം വന്നതും ഞങ്ങൾ വേഗം ഓലെ പിടിച്ചു മാറ്റി ഞങ്ങക്ക് പറ്റുന്നില്ല അപ്പോഴേക്കും വേറെ കൊറേ കാകുമാർ വന്നു ഓളെ പിടിച്ചു മാറ്റി ഹോ സമദാനായി ആ ചെക്കന്റെ മേത്തുന്ന് ചോര ഒകെ വരുന്നുണ്ട് പടച്ചറബ്ബെ ഇനി എന്താവോ എന്തോ .. പെട്ടന്ന് ഷാനുക്ക എന്നെയും അർശുവിനെയും കയ്യ് പിടിച്ഛ് വലിച്ചോണ്ട് പോയി... "ഇങ്ങൾ എന്താ ഇവിടെ സ്കൂളിൽ പോയില്ലേ.. എന്താ ഇവിടെന്ന് " "അത് സ്കൂൾ ഉച്ചക്ക് വിട്ടു കാകു.. അപ്പോ ഡൈവേർ കാക്‌നെ അവിടെ കാണാനില്ല അപ്പൊ ഞങ്ങൾ ഇക്കാന്റെ അടുത്തക്ക് പൊന്നു" "ഇങ്ങക്ക് സാറിനോട് വിളിക്കാൻ പറയാർന്നില്ലേ എന്തിനാ ഇങ്ങോട്ട് പോന്നത്" ഞാനും അരശും ക്ലോസാപ്പിന്റെ പരസ്യം കാണിച്ചോടത്തു "മം ഇനി പറഞ്ഞിട്ട് കാര്യമില്ല വാ വീട്ടിൽ കൊണ്ടാക്ക" "ഇല്ല ഇക്കാക്കരെ ബായോ ഞങ്ങക്ക് ഈ സ്കൂൾ ഒക്കെ ഒന്ന് ചുറ്റി നടന്നു കാണിച്ചയോ" "അയ്യടി ഇപ്പോൾ കിട്ടിയത് ഒന്നും പോരെ വാ ഇങ്ങോട്ട് പോര് " അങ്ങനെ സജ്ജുകയും ഷാനുക്കയും ഒരു ടാക്സി വിളിച്ചു ഞങ്ങളെ വീട്ടിൽ കൊണ്ടാക്കി ഓൾ സ്കൂളിൽ പോയി... അങ്ങനെ വീട്ടിൽ എത്തിയതും ഞമ്മള് ആമിനുമ്മാനോട്‌ നടന്നതൊക്കെ പറഞ്ഞു അതിനു മണ്ടോളം കേട്ട് ഞമ്മള് ഇനി അങ്ങനെ ചെയ്‌ലാന്ന് പറഞ്ഞ്... അങ്ങനെ തുള്ളി ചാടി വീട്ടിൽ തേരാ പാര നടന്നു അങ്ങനെ വൈകുന്നേരം ആയപ്പോൾ ഇക്കാക്കർ ഒക്കെ വന്നു... ഞമ്മക്ക് ആണേൽ ഷാനുക്കയെ കാണാതെ കയ്യുന്നില്ല.. ഞമ്മള് വേഗം അങ്ങോട്ട് ഓടി ഞമ്മള് വീടിന്റെ മുന്നിലേക്ക് പോയതും അവിടെ ഒരുപാട് ആളുകൾ ഉണ്ട് അല്ല എന്താപ്പോ ഇവിടെ ഞമ്മള് ആൾക്കാരെ ഒക്കെ മാറ്റി അകത്തേക്ക് കുമ്മനടിച്ചു കയറിയപ്പോൾ ദേ നില്കുന്നു ഇന്ന് ഷാനുക്ക തല്ലിയ ചെക്കൻ അവൻ ആളെ കൂട്ടി വന്നിരിക്കുക്ക ആണെന്ന് തോന്നുന്നു പെട്ടന്ന് ആരോ ഞമ്മളെ പുറകിന്ന് തളളി ആരാണെന്ന് നോക്കിയതും ദേ നില്കുന്നു ഇക്കാക്കർ ഓൽ ഓടികിതച്ചു വന്നിരിക്കെയാ... അയിറ്റങ്ങൾ ഷാനുക്കന്റെ ഉപ്പയോട് എന്തൊക്കെയോ പറയുന്നുണ്ട്... പെട്ടന്ന് ആണ് ഷാനുക്ക സ്കൂൾ കഴിഞ്ഞു വരുന്നത് അത് കണ്ടതും ഉപ്പ ഇക്കയെ അടുത്തേക്ക് വിളിപ്പിച്ചു കാര്യങ്ങൾ ചോദിക്കുന്നുണ്ട് .... ഉപ്പ അധികമൊന്നും ഷാനുക്കയോട് പറഞ്ഞില്ല അവരോട് ഇനി ഇങ്ങനെ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞ് ഉപ്പ അവരോട് ക്ഷമ ചോദിക്കുന്നുണ്ട് ഷാനുക്ക അതിനെതിർക്കുന്നുണ്ടെങ്കിലും ഉപ്പ കേട്ടില്ല അങ്ങനെ അവരൊക്കെ പോയി.... ഇക്കകാരും അതികം അവിടെ നില്കാതെ വീട്ടിലേക്ക് പോയി ഞാനും ഷാനുക്കയും ഉപ്പയും പുറത് ഉണ്ടായിയുന്നു ഉപ്പ ഇക്കയെ ഒരുപാട് വഴക്ക് പറയുന്നുണ്ട് കേട്ടപ്പോ എന്തോ സങ്കടായി ഉപ്പ പെട്ടന്ന് ഷാനുക്കയെ തല്ലാൻ പോയതും ഞമ്മള് വേഗം ഉപ്പൻറെ പോയ്‌ കെട്ടിപിടിച്ചു "വേണ്ട ഉപ്പി ഷാനുക്ക ഒരു തെറ്റും ചെയ്തിട്ടില്ല എന്നെ ഓൽ കാട്ടിയപോ ഇക്ക ഇന്നേ രക്ഷിച്ചത് ആണ് " "മെഹ്രു നീ മാർ ഇവൻ നിന്റെ പേരിൽ അല്ലാതെ വേറെ കൊറെയും അടി ഉണ്ടാകുന്നുണ്ട് " "ആ ഉണ്ട് തെറ്റ് കണ്ടാൽ ഞാൻ ശിക്ഷിക്കും അതാരായാലും " "അങ്ങനെ ശിക്ഷിക്കാൻ മാത്രം നീ ആരാ ഷാനു ഞാൻ കൊറേ ആയി പറയുന്നു നിന്റെ ഈ വാശിയും ദേഷ്യവുമെല്ലാം അടക്കി വെക്കാൻ.. " "ഇല്ല ഉപ്പ ഞാൻ ഉപ്പാനോട് പറഞ്ഞത് ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു പോലീസ് ആവണമെന്ന് " "ഷാനു ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ കാര്യം പറഞ്ഞ് എന്റെ അടുത്ത് വരരുതെന്ന്... മോനെ നിന്നകറിയില്ല ഞാൻ ഒരു പേര് കേട്ട ബിസിനസ്‌ മാൻ ആണ് അങ്ങനെ ഇരിക്കെ എനിക്കും ഓരോ മോഹങ്ങൾ ഉണ്ടാവില്ലേ എന്റെ മകനെ കുറിച്... നീ ആ സ്ററാജുവിനെയും സജ്ജുവിനെ ഒക്കെ ഒന്ന് നോക്കി അവർ അവരുടെ ഉപ്പ പറയുന്നതിൽ മറിച്ചു എന്തെങ്കിലും ചെയ്യാറുണ്ടോ " "അപ്പോ എന്റെ ആഗ്രഹങ്ങൾക് ഒന്നും ഇവിടെ യാതൊരു വിലയും ഇല്ലേ.. സജ്ജുവിനും സ്ററാജുവിനൊക്കെ ബിസിനസിന്റെത് ആയ കാര്യങ്ങളോട് ആണ് താല്പര്യം അതുകൊണ്ട് ആണവർ ആ നിലക്ക് നില്കുന്നത് എന്നാൽ അപ്പോ എന്റെ ഇഷ്ടം കൂടി ഉപ്പാക്ക് പരിഗണിച്ചു തന്നുടെ.... " "ഇല്ല എന്ത് വന്നാലും ഈ ആഗ്രഹം ഞാൻ സാധിച്ചു തരില്ല " അത് കേട്ടതും ഷാനുക്ക ദേഷ്യത്തിൽ അകത്തേക്ക് പോയി... ശോ എന്തൊക്കെ ഇവിടെ നടക്കുന്നെ....ഉപ്പി ഞമ്മളെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി..... ഞമ്മള് അകത്തേക്ക് പോയി അർശുവിനെ നോക്കിയതും ഓൾ ഒരു കൂസലും ഇല്ലാതെ ഐസ്ക്രീം മിനുങ്ങുന്നു കുരിപ്പ്... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞമ്മള് പോയി തട്ടിപ്പറിച്ചു തിന്നു ഞങ്ങടെ തല്ലുകൂടാൻ കണ്ടു ഉമ്മി ഇക് വേറെ ഐസ്ക്രീം കൊണ്ട് വന്നു തന്നെ ഹല്ല പിന്നെ ഇന്നൊടാ ഓൾടെ കളി ഞമ്മള് ഓളെ നോക്കി കൊഞ്ഞനം കുത്തി അത് മുഴുവൻ അകത്താക്കി .... അപ്പോഴാണ് ഞമ്മടെ കണ്ണിൽ ഉപ്പിയേ കണ്ടത് ഉപ്പ എന്തോ ആലോചിച് ഇരിക്കുകയാണ് .... ഞമ്മള് വേഗം കയ്യൊക്കെ കഴുകി ഉപ്പാടെ അടുത്ത് പോയി ഇരുന്നു "എന്താ ഉപ്പി ഭയങ്കര സങ്കടത്തിൽ ആണല്ലോ " "ഏയ് ഒന്നുല്ല മോളെ ഞാൻ വെറുതെ " "ഏയ് അതൊന്നുമല്ല എന്തോ ഉണ്ട് ' "അത് മോൾ കണ്ടില്ലേ അന്റെ ഷാനുവിന്റെ സ്വഭാവം അവന്റെ ഈ വാശിയും ദേഷ്യമൊക്കെ എന്നാ ഒന്ന് അവസാനിക്കാ"... "ഇന്നാ ഉപ്പിക്ക് ഒന്ന് സമദിച്ചു കൊടുത്തൂടെ .... ഇക്കാനെ ഇങ്ങനെ ദേഷ്യം പിടിക്കാനോ " "മോളെ അത് നിനക്ക് അറിയാഞ്ഞിട്ട് ആണ് എനിക്ക് അവന്റെ ഇഷ്ടങ്ങളെ എതിർക്കാൻ താല്പര്യം ഉണ്ടായിട്ട് ഒന്നും അല്ല പക്ഷെ ഈ നാട് അതൊരിക്കലും അവൻ ചേർന്നത് അല്ല.. ഇന്നലെ കൂടി പത്രത്തിൽ ഉണ്ടായിരുന്നു എവിടെ പുതുതായി ജോയിൻ ചെയ്ത പോലീസ് രണ്ട് ആഴ്ച ആയതേയുള്ളു അയാളെ ഇന്നലെ നടുറോട്ടിൽ വെച്ച് വെട്ടി കൊന്ന് ... എനിക്ക് അതൊക്കെ കൂടി കണ്ടപ്പോൾ തൊട്ട് ഒരുതരം ഭയം ആണ് മോളെ... ഷാനു പണ്ട് തൊട്ടേ അവൻ പോലീസ് ആവണമെന്ന് വാശി ആണ് അവൻ എങ്ങാൻ ആയാൽ ഇങ്ങോട്ട് തന്നെ വന്നു എവിടെ ചാർജ് എടുക്കുമെന്ന് എനിക്ക് ഉറപ്പ് ആണ് അവന്റെ ഓരോ വാശിയും ദേഷ്യമൊക്കെ അവനെ കൂടുതൽ അപകടത്തിലേക്ക് ആണ് കൊണ്ട്പോവുക ഈ നാട് ഒട്ടും ശെരിയല്ല മോളെ നിങ്ങൾ ഇവിടേക്ക് വരുന്നതിന് മുന്നേ എനിക്ക് അറിഞ്ഞുടെ ഇവിടെ ഉള്ള കാര്യങ്ങൾ... ഇവിടെ നിന്നെയും അർശുവിനെയും ഒന്ന് സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോൾ തന്നെ ഞങ്ങടെ ഒക്കെ ഉള്ളിൽ തീയാണ് ... ഇവിടേം വിട്ട് പോകണമെന്ന് ഉണ്ടെങ്കിലും നമ്മടെ ബിസിനസ്‌ അതിന്റെതായ കാര്യങ്ങൾ എല്ലാം ഓർക്കുമ്പോൾ എവിടെ പിടിച്ചു നില്കുന്നു എന്നേയുള്ളു... ". "എല്ലാം ശെരികയും ഉപ്പി... ഉപ്പി ഒന്നുകൊണ്ടും പേടിക്കേണ്ട "... ഉപ്പി ഞമ്മക്ക് കവിളിൽ ഒരു ഉമ്മ തന്നു ഞമ്മള് ഉപ്പിക്കും കൊടുത്തു ഷാനുക്കന്റെ ഉപ്പിയും ഉമ്മയും ഞമ്മക്ക് സ്വന്തം ഉപ്പിയും ഉമ്മയും പോലെ അങ്ങനെ കാണണമെന്ന് തന്നെയാ ഓൽ പറഞിരിക്കുന്നതും അർഷു എന്റെ വീട്ടിലും അങ്ങനെ തന്നെ ഞങ്ങൾ ഒരു കുടുംബം പോലെ ആണ് ഒരു വേർ തിരിവ് ഞങ്ങക്കിടയിൽ ഇല്ല .... ഞമ്മള് പിന്നെ വേഗം ഷാനുക്കയുടെ അടുത്തേക്ക് പോയി.... ഷാനുക്ക കുളിയൊക്കെ കഴിഞ്ഞു തലതോർത്തുന്നുണ്ട് എന്നെക്കണ്ടതും ഇക്ക വേഗം അകത്തേക്ക് വിളിച്ചു.. (തുടരും ) Next (2) എന്ന് പറഞ്ഞ് പോസ്റ്റാം
📙 നോവൽ - Mehar Nishan P @ RT83 ( 1 Mehariya Thashi - ShareChat
26.8k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post