നിന്റെ സ്വന്തം റസീക്ക 💓 ✒ Raiza പാർട്ട്‌ 45 എന്നെ നോക്കി കിടക്കുന്ന അവന്റെ അരികിലേക്ക് നടക്കും തോറും ഹൃദയം ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി .... ബെഡിൽ കമിഴ്ന്നു കിടന്ന് തല ചെരിച്ചു കൊണ്ട് എന്നെ നോക്കി കിടക്കുന്ന അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ട് ഞാൻ ബെഡിൽ ഇരുന്നു .അടുത്തിരിക്കുന്ന പാത്രത്തിൽ തോർത്ത്‌ മെല്ലെ മുക്കി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കാതെ അവന്റെ പുറത്ത് വെച്ചു ... "ഉമ്മമ്മമീ ...ആആഹ്‌ " തോർത്ത്‌ വെച്ചതും ഒരു അലർച്ചയോടെ അവൻ എണീറ്റു കൊണ്ട് തുള്ളി കളിക്കാൻ തുടങ്ങി ...ഞാനാണേൽ എന്താ സംഭവം എന്നറിയാതെ അവനെ മിഴിച്ചു നോക്കി . അവൻ പുറത്ത് കൈ വെച് കൊണ്ട് തുള്ളി കളിക്കാണ് ..അപ്പോഴാണ് ഞാൻ എന്റെ കയ്യിലെ തോർത്തിലേക്കും പത്രത്തിലെ വെള്ളത്തിലേക്കും നോക്കിയത് .തിളച്ച വെള്ളത്തിലാണ് ഞാൻ തുണി മുക്കി അവന്റെ മേൽ വെച്ചത് ..പാത്രത്തിനടുത്ത് ഫ്ലാസ്ക് ഇരിപ്പുണ്ട് .അതിൽ നിന്നും പാത്രത്തിൽ നിന്നും ആവി പൊങ്ങുന്നത് കാണാം ... പടച്ചോനെ ...ഈ തിളച്ച വെള്ളത്തിലാണോ ഞാൻ തുണി മുക്കി അവന്റെ മേൽ വെച്ചത് ...ഇന്നെന്റെ കാര്യത്തിൽ ഒരു തീരുമാനായി ... ഒന്ന് ഇളിച്ചു കൊണ്ട് അവന്റെ നേരെ നോക്കിയതും അവനെന്നെ കണ്ണുരുട്ടി കൊണ്ട് നോക്കി ..ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് തോന്നിയതും കയ്യിലെ തോർത്ത്‌ മെല്ലെ അവിടെ വെച് കൊണ്ട് ഞാൻ എണീറ്റതും ആ നക്കിയെന്റെ കയ്യിൽ പിടിച്ചു വലിച്ചതും ഒപ്പമായിരുന്നു ... ************************** അവളാണ് ചൂട് പിടിച്ചു തരുന്നതെന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ എന്തൊക്കെയോ ഫീലിംഗ്സ് ..ഈ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ് മനസ്സിൽ കയറിക്കൂടിയാൽ വലിയ കഷ്ടം തന്നെയാണ് ...ഉള്ളിൽ കിടന്ന് വീർപ്പുമുട്ടുകയും ചെയ്യും ആരോടും പറയാനും കഴിയില്ല ... അവളെന്റെ അരികിൽ വന്നിരുന്നതും ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു ...പെട്ടന്നാണ് ദേഹം നന്നായി പൊള്ളിയത് .അപ്പോൾ തന്നെ ഞാൻ ചാടിയെണീറ്റ് കൊണ്ട് ബെഡിൽ ഇരുന്നു ..ആ ഇബ്‌ലീസ് തിളച്ച വെള്ളത്തിൽ ആണ് മുക്കിയതെന്ന് തോന്നുന്നു ..എല്ലാം ചെയ്തു വെച്ചിട്ട് അവൾ മുങ്ങാൻ നോക്കിയതും ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു ... വലിക്കുന്നതിന്റെ ശക്തി കൂടിയതും അവൾ എന്റെ നെഞ്ചിലേക്ക് വീണു ...ബെഡിൽ ഇരിക്കുകയായിരുന്ന ഞാൻ അവൾ വന്നു വീണതും അവളെയും കൊണ്ട് ബെഡിൽ കിടന്നു .. എന്റെ മുഖത്തേക്ക് പാറി കളിക്കുന്ന അവളുടെ മുടിയിഴകളെ രണ്ടു സൈഡിലേക്കും മാടി ഒതുക്കി കൊണ്ട് അവളെ നോക്കിയതും അവൾ എന്റെ ദേഹത്തു നിന്നും എണീറ്റു പോവാൻ ശ്രമിച്ചു .ആ സമയം അവളുടെ കൈകളിൽ ഞാൻ പിടുത്തമിട്ടതും വീണ്ടുമവൾ എന്നോട് ചേർന്ന് നിന്നു .. "എന്നെ തിളച്ച വെള്ളത്തിൽ മുക്കിയിട്ട് അങ്ങനെ പോകാമെന്ന് വിചാരിച്ചോ... പൊള്ളിയ ഭാഗം തടവി തന്നിട്ട് പോയാൽ മതി " അവനങ്ങനെ പറഞ്ഞതും കണ്ണുകൾ തുറുപ്പിച്ചു കൊണ്ട് ഞാനവനെ നോക്കി ..അവൻ പുരികം പൊക്കി കൊണ്ട് എന്താ എന്ന് ചോദിച്ചതും അവന്റെ നെഞ്ചിൽ ഒരു കുത്ത് കുത്തി കൊണ്ട് ഞാൻ അവനിൽ നിന്നും വിട്ടിരുന്നു ... "തന്റെ മറ്റവളോട് പറ തടവി തരാൻ .എനിക്കൊന്നും വയ്യ ." "മറ്റവൾ വേണോ അതോ നീ വേണോ ന്ന് ഞാൻ തീരുമാനിച്ചോളാം . ഇപ്പൊ നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി .വേഗം തടവി കൊണ്ടാ " "അയ്യോടാ ..മോന്റെയൊരു പൂതി ..അപ്പുറത്ത് ത്രേസ്യ ചേട്ടത്തി ഉണ്ടാവും .അവരെ വേണേൽ പറഞ്ഞു വിടാം " "ഇപ്പോ ഒരു ചേട്ടത്തിയുടെയും ആവശ്യം ഇല്ല .നീ തന്നെ മതി " "എനിക്ക് മനസ്സില്ല ..ഞാൻ പോകാ.. ഒറ്റക്ക് തടവി കിടന്നോ " അതും പറഞ്ഞു കൊണ്ട് ഞാൻ ബെഡിൽ നിന്നും എണീക്കാൻ നിന്നതും അവൻ എന്റെ ഷാളിൽ പിടിച്ചു വലിച്ചതും ഒപ്പമായിരുന്നു . ബെഡിൽ നിന്നും എണീറ്റു കൊണ്ട് ഞാൻ അവനെ നോക്കി പേടിപ്പിച്ചപ്പോൾ അവനെന്റെ ഷാൾ അവന്റെ കഴുത്തിൽ ഇട്ട് എന്നെ നോക്കി ഇളിച്ചു . "ടോ നക്കീ ആ ഷാൾ ഇങ് തന്നേ ..എനിക്ക് പോകണം " "എന്റെ പുറം തടവി തരാതെ നീയിവിടുന്ന് പോകില്ല .ഷാൾ വേണേൽ മര്യാദക്ക് നീ പൊള്ളിച്ച ഭാഗം മരുന്ന് പുരട്ടി തന്നോ " "ഓഹോ ..അങ്ങനെയാണേൽ എനിക്ക് ഷാൾ വേണ്ട ..താൻ കൊണ്ട് പോയി പുഴുങ്ങി തിന്ന് " അവന്റെ നേരെ മുഖം കോട്ടി കൊണ്ട് ഞാൻ വാതിലിനടുത്തേക്ക് നടക്കാൻ വേണ്ടി തിരിഞ്ഞതും ബെഡിൽ നിന്നുമവൻ ചാടി എണീറ്റു വന്നു കൊണ്ട് ഡോർ ലോക്ക് ചെയ്തു . "ടോ ..തനിക്കിതെന്തിന്റെ കേടാ .മാറി നിന്നേ എനിക്ക് പോകണം ." അവനെ തള്ളി മാറ്റി കൊണ്ട് വാതിൽ തുറക്കാൻ നിന്നതും അവനെന്റെ കയ്യിൽ പിടിച്ചു വലിച്ച് ചുമരിനോട് അടുപ്പിച്ചു നിർത്തി .... സത്യം പറഞ്ഞാൽ ശ്വാസം നിലച്ച അവസ്ഥയായിരുന്നു ..ഒരു ചൂണ്ടുവിരൽ ദൂരം പോലുമില്ലാതെ അവനിങ്ങനെ എന്നോട് ചേർന്ന് നിൽക്കുമ്പോൾ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ തോന്നുന്നു ..ഈ അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ് മരുന്ന് പുരട്ടി തരാൻ വയ്യെന്ന് പറഞ്ഞു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറിയത് .എന്തും സഹിക്കാം ..പക്ഷെ അവന്റെയാ വശീകരണ നോട്ടം മാത്രം എനിക്ക് താങ്ങാൻ പറ്റുന്നില്ല .നാവിലെ വെള്ളം വറ്റി വരുന്ന പോലെ .. അവന്റെ നഗ്നമായ ദേഹത്ത് വെച്ച എന്റെ കൈകളെയും എന്നെയും മാറി മാറി നോക്കി കൊണ്ടവൻ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു ...അപ്പോഴാണ് ഞാൻ എന്റെ കൈകളിലേക്ക് നോക്കുന്നത് .രണ്ടു കൈകളും അവന്റെ ഷോൾഡറിൽ ആണ് ..അതവിടുന്ന് എടുക്കണം എന്നുണ്ട് ..പക്ഷെ ഒരു വാക്ക് പറയാനോ ചലിക്കാനോ കഴിയാതെ അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ഞാൻ നിന്നു ....എന്റെ കൺപീലികളെ തൊട്ട് തലോടി കിടക്കുന്ന മുടിയിഴകൾ അവന്റെ ചുടു നിശ്വാസത്തിൽ പാറി കളിക്കുന്നുണ്ട് .അവന്റെ മുഖം എന്നോട് കൂടുതൽ അടുക്കാൻ തുടങ്ങിയതും ഉമിനീർ ഇറക്കി കൊണ്ട് ഞാനവനെ നോക്കി ....അവന്റെ താടി എന്റെ കവിളിൽ ഇക്കിളിയാക്കിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ************************** അവളോട്‌ ചേർന്ന് നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്ന പോലെയാണ് ..ആ മുന്തിരികണ്ണുകൾ ...പടച്ചോനെ ..എന്തിനതിന്റെ തിളക്കം എന്റെ ഹൃദയത്തിൽ കൊള്ളുന്നു .എന്റെ ഹൃദയത്തിൽ ഞാൻ ഒളിപ്പിച്ചു വെച്ച അവളോടുള്ള പ്രണയം ഈ മുന്തിരിതിളക്കത്തിൽ പ്രകാശിച്ചാൽ ,അതവൾ മനസ്സിലാക്കുമോ ? അവളുടെ മുഖം കണ്ടാൽ അറിയാം അവളാകെ പേടിച്ചു നിൽക്കാണെന്ന് .ഇപ്പോഴാ മുന്തിരി കണ്ണുകൾ ഒന്ന് കൂടി വികസിച്ചിട്ടുണ്ട് .അവളെ ഒന്ന് കൂടെ പേടിപ്പിക്കാനായി അവളുടെ മുഖത്തിന് നേരെ ഞാൻ എന്റെ മുഖം കൊണ്ട് പോയി ..അവളുടെ കാതിനടുത്തേക്ക് ചെന്ന് ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു "എന്റെ പുറം തടവി തരില്ലേ .." ഞാനത് ചോദിച്ചതും അവൾ കണ്ണുകൾ തുറന്നു കൊണ്ട് എന്നെ നോക്കി ..ആദ്യം ഇല്ലെന്ന് തലയാട്ടിയതും തല ചെരിച്ചു കൊണ്ട് ഞാനവളുടെ മൂക്കിൽ എന്റെ മൂക്കൊന്ന് മുട്ടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി .. "തരില്ലേ " അവൻ വീണ്ടും ചോദിച്ചതും അറിയാതെ എന്റെ തല അതേ എന്ന അർത്ഥത്തിൽ ചലിച്ചു ..ഞാൻ സമ്മതിച്ചതും അവൻ ചിരിച്ചു കൊണ്ട് എന്റെ അരികിൽ നിന്നും വിട്ട് നിന്നു .ജീവൻ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു അപ്പോൾ . അവന്റെ പിറകെ ബെഡിനടുത്തേക്ക് നടക്കുമ്പോഴും കൈകാലുകളുടെ വിറയൽ മാറിയിട്ടില്ലായിരുന്നു . ഇങ്ങനെ ആയാൽ ഞാനെങ്ങനെ അവനോടുള്ള ഇഷ്ടം പറയും ..അവനരികിൽ നിൽക്കുമ്പോൾ തന്നെ ഞാൻ വിറച്ചു മരിക്കുന്ന അവസ്ഥയാണ് ......പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ഉള്ള ഒന്നാണോ പ്രണയം ....... ബെഡിൽ അവൻ കമിഴ്ന്നു കിടന്നതും ഞാൻ മടിച്ചു മടിച്ച് അവന്റെ അരികിലേക്ക് നീങ്ങി ഇരുന്നപ്പോഴാണ് പൊള്ളിയത് ശെരിക്കും കണ്ടത് ...വെളുത്ത ശരീരത്തിലെ ചുവന്നു നിൽക്കുന്ന പാടുകൾ കണ്ടതും നന്നായി പൊള്ളിയെന്നു മനസ്സിലായി .. അത് കണ്ടപ്പോൾ മനസ്സിൽ എവിടെയൊക്കെയോ എന്തോ ഒരു വിഷമം വന്ന പോലെ ..ഞാൻ വേഗം അവിടെ നിന്നും എണീറ്റു കൊണ്ട് ഷെൽഫിലെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു .അതിലെ ഓയില്മെന്റ് എടുത്തു കൊണ്ട് അവന്റെ അരികിലേക്ക് നടന്നു ... വേണോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ട് മടിച്ചു മടിച്ച് ഞാൻ കൈ മെല്ലെ അവന്റെ ദേഹത്തു വെച്ചു ...ശെരിക്കും എന്തോ മിന്നൽ ശരീരത്തിൽ കയറിയ പോലെ ..ഹൃദയമിടിപ്പിന്റെ വേഗതക്കനുസരിച്ച് ശ്വാസത്തിൽ വ്യത്യാസം വന്നതും ഞാൻ കണ്ണുകൾ അടച്ചു കൊണ്ട് പതിയെ അവന്റെ ദേഹത്ത് ഓയില്മെന്റ് പുരട്ടി .. അവളുടെ മൃദുലമായ തണുത്ത കൈ എന്റെ ദേഹത്ത് സ്പർശിച്ചത് ഞാൻ അറിഞ്ഞതും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ..നീറ്റലുള്ള ഭാഗത്ത്‌ അവളുടെ കൈ മെല്ലെ തലോടിയതും നീറ്റലെല്ലാം അലിഞ്ഞു പോയത് പോലെ ..തലയിണയിൽ മുഖം പൂഴ്ത്തിയിരുന്ന ഞാൻ മെല്ലെ മുഖം ഉയർത്തി കൊണ്ട് തല ചെരിച്ചതും കണ്ണാടിയിലൂടെ കണ്ണുകൾ അടച്ചു കൊണ്ട് എന്റെ മുറിവിൽ തലോടുന്ന അവളെ കണ്ടതും താടിയിൽ കൈകുത്തി കൊണ്ട് ഞാനവളെ നോക്കി കിടന്നു .. മരുന്ന് പുരട്ടൽ കഴിഞ്ഞ് അവൾ എണീറ്റതും ഞാൻ ചെരിഞ്ഞു കിടന്നു .. "ഇനി എനിക്ക് പോകാമല്ലോ " അതും ചോദിച്ചു കൊണ്ടവൾ മുഖത്തു നോക്കാതെ ഓയില്മെന്റ് മേശപ്പുറത്തു വെച്ച് എഴുന്നേറ്റു ..ബെഡിൽ കിടന്ന ഷാൾ എടുത്ത് തലയിൽ ഇട്ടു കൊണ്ട് എന്നെ ഒന്ന് നോക്കി കൊണ്ട് അവൾ പുറത്തേക്ക് നടന്നു ...അവൾ പോകുന്നതും നോക്കി ഞാൻ കിടന്നതും വാതിൽ തുറന്നു കൊണ്ടവൾ പുറത്തേക്കിറങ്ങി എന്നെയൊന്ന് തിരിഞ്ഞു നോക്കി ..ആ സമയം ഞാൻ നോക്കുന്നത് കണ്ടതും വേഗം മുഖം തിരിച്ചു പോയി ...ഇപ്പോഴവൾ എന്ത് ചെയ്താലും ഒരു ദേഷ്യവും തോന്നുന്നില്ല .എപ്പോഴും അരികിൽ അവൾ ഉണ്ടാവണം എന്ന് മനസ്സ് കൊതിക്കുന്ന പോലെ ....അലീഷയോട് തോന്നിയതിനേക്കാൾ കൂടുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്നാണ് ഈ എച്ചിയോടെനിക്ക് ... ഐആം ഇൻ ലവ് .... ഒരു പുഞ്ചിരിയോടെ ഞാൻ തലയിണയിൽ മുഖം അമർത്തി .... ************************** പടച്ചോനെ ..ഇത് നടക്കില്ല ..ഈ റൊമാൻസ് ഒന്നും എനിക്കൊട്ടും ചേരില്ല ..അവനോട് തല്ലു കൂടുന്നത് തന്നെയാണ് നല്ലത് ..അവന്റെ അരികിൽ നിൽക്കുമ്പോൾ ഒരു നിമിഷം ആണെങ്കിലും ശ്വാസം നിലക്കുന്ന പോലെയാണ് ..ആകെ പതറി പോകുന്ന സ്ഥിതി ..അവനോടുള്ള പ്രണയം മനസ്സ് കണ്ടു പിടിച്ചത് മുതൽ എന്തോ ...അവനോട് മിണ്ടുന്നതിന് ചമ്മൽ വരുന്ന പോലെ ...അത് കൊണ്ട് അവനോട് വെറുതെ തല്ലു കൂടുന്നത് തന്നയാണ് നല്ലത് ..ആ കാട്ടുപോത്തിനും കലിപ്പ്‌ തന്നെയാണ് ഭംഗി ..... അവന്റെ റൂമിൽ നിന്നും ഞാൻ നേരെ താഴേക്ക് ചെന്നു ..ഉമ്മിയുടെ റൂമിലേക്ക്‌ പോയതും അവിടെ ഡോക്ടർ വന്നത് കണ്ടു ..ഞാൻ അങ്ങോട്ട്‌ ചെന്നതും സാക്കി എന്നെ നോക്കി ചിരിക്കുന്നത് കണ്ടു . അവനിക്ക് തിരിച്ചൊരു ചിരി കൊടുത്തു കൊണ്ട് ഞാൻ അമാന ഇത്തയുടെ അടുത്തേക്ക് നീങ്ങി നിന്നു ...ഡോക്ടർ സീനുത്തയോട് എണീക്കാൻ പറയുന്നുണ്ട് ..ഇത്ത വളരെ പ്രയാസപ്പെട്ട് കൊണ്ട് കിടന്നിടത്ത് നിന്നും എണീറ്റിരുന്നു .കാൽ രണ്ടും തൂക്കി ഇട്ടതും ഡോക്ടർ മെല്ലെ എണീക്കാൻ പറഞ്ഞു ... ഡോക്ടർ എണീക്കാൻ പറഞ്ഞതും സീനുത്ത ആശി ഇക്കയെ ഒന്ന് നോക്കി ..ആ സമയം ഇക്ക സീനുത്തയുടെ അടുത്തേക്ക് നീങ്ങി കൊണ്ട് അവളുടെ കൈകളിൽ മുറുകെ പിടിച്ചു ...ഒരു പുഞ്ചിരിയോടെ ഇത്ത ആശിക്കയുടെ കൈ മുറുകെ പിടിച്ചു കൊണ്ട് എണീറ്റു നിന്നു ... "ഒന്നും പേടിക്കാനില്ല ..ഇപ്പോൾ എല്ലാം ഓക്കേ ആയിരിക്കുന്നു ..ഇനി ഇത് പോലെ എപ്പോഴും നടത്തി കാലുകൾക്ക് അയവ് വരുത്തണം .സംസാരവും ക്ലിയർ ആവും ...ശി ഈസ്‌ പെർഫെക്ടലി ആൾറൈറ്റ് " ഡോക്ടറുടെ വാക്കുകൾ ഞങ്ങൾ എല്ലാവരിലും ഒരുപാട് സന്തോഷം ഉണ്ടാക്കി ..ആശി ഇക്കയോടൊപ്പം ചേർന്ന് നിൽക്കുന്ന ഇത്തയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു വന്നു ...ആ സമയത്താണ് എന്റെ പിറകേ ആരോ നിൽക്കുന്നത് പോലെ തോന്നിയത് ..തല തിരിച്ചതും എന്റെ തൊട്ടരികിൽ നിൽക്കുന്ന അക്കിയെ കണ്ടതും ഞാൻ വേഗം മുഖം തിരിച്ചു ..എന്നെ മറി കടന്നു കൊണ്ട് അവൻ സാക്കിയുടെ അടുത്തേക്ക് പോയി .. "ഞാൻ ചില മെഡിസിൻ എഴുതുന്നുണ്ട് .പെട്ടെന്ന് തന്നെ സുഖമാവും നിങ്ങളുടെ ഒക്കെ സ്നേഹവും പരിചരണവും മാത്രം മതി ഇവൾ ഉഷാറാവാൻ .." മെഡിസിൻ എഴുതി തന്നു കൊണ്ട് ഡോക്ടർ പോയതും ഞാൻ നേരെ സീനുത്തയുടെ അടുത്തേക്ക് പോയി .. "റ...സീ ..." ഇടറിയ ശബ്ദത്താൽ സീനുത്ത എന്നെ വിളിച്ചതും ഞാൻ സീനുത്തയെ കെട്ടിപിടിച്ചു .. "റസീ ..നിന്റെ ഇത്തക്ക് ഒരു കുഴപ്പവും ഇല്ല ..നീ നോക്കിക്കോ രണ്ടു ദിവസത്തിനുള്ളിൽ എന്റെ പഴയ സീനുവിനെ ഞാൻ തിരിച്ചു കൊണ്ട് വരും" പുഞ്ചിരിച്ചു കൊണ്ടും ആത്മവിശ്വാസത്തോടെയും ആശി ഇക്ക പറഞ്ഞതും ഞാൻ ഇത്തയിൽ നിന്നും വിട്ട് നിന്ന് കൊണ്ട് ഇക്കാനെ നോക്കി പുഞ്ചിരിച്ചു ... "ഇനി എത്രയും പെട്ടെന്ന് ഇവരുടെ നിക്കാഹ് നടത്തണം .സീനുവിന് ഇപ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ " "ആഹ് ഉമ്മീ ..പെട്ടെന്ന് നടത്തണം ..അംജദ് ജയിലിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഇവരുടെ നിക്കാഹ് നടത്തണം ..ഒരാഴ്ചക്കുള്ളിൽ തന്നെ നടത്തണം .അത് വരെ അവനെ അതിനുള്ളിൽ പിടിച്ചു നിർത്താനുള്ള വഴിയൊക്കെ എനിക്കറിയാം ..ആ പോലീസ് എന്റെ ഫ്രണ്ട്ന്റെ കസിൻ ആണ് .ഇവരുടെ നിക്കാഹ് കഴിഞ്ഞിട്ടേ അവനെ വിട്ടയക്കൂ " അർഷാദ് ഇക്കാക്കയുടെ വാക്കുകൾ ശെരിക്കും ഒരാശ്വാസമായിരുന്നു .ഇവരുടെ നിക്കാഹ് കഴിയുന്നത് വരെ അവൻ ഉള്ളിൽ കിടക്കുന്നത് തന്നെയാണ് നല്ലത് ..അല്ലേൽ എന്തെങ്കിലും ചെയ്ത് അവനിത് മുടക്കും .. "മ്മ് ..ഇനി താമസിക്കേണ്ട .ഈ ആഴ്ച തന്നെ നടത്താം ....അല്ലേ മോളെ " സീനുത്തയുടെ തലയിൽ തലോടി കൊണ്ട് ഉമ്മി ചോദിച്ചതും ഇത്ത ഉമ്മിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു ..ആ സമയം പടച്ചവനോട് ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു ... ഇത്തയുടെ ഈ പുഞ്ചിരി ഇനി ഒരിക്കലും മായാതിരുന്നെങ്കിൽ എന്ന് ...... "എല്ലാവരും ഭക്ഷണം കഴിക്കാൻ വരൂ ..ഇന്ന് സന്തോഷത്തോടെ എല്ലാവർക്കും ഒരുമിച്ചിരുന്നു കഴിക്കാം ...ആശി ...നീ സീനുവിനെയും കൊണ്ട് വാ " ഉമ്മി എല്ലാവരോടും ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു കൊണ്ട് റൂമിൽ നിന്നും പോയതും അമാന ഇത്തയും അർഷാദ് ഇക്കാക്കയും ഉമ്മിയുടെ പിറകെ പോയി ..സാക്കി അക്കിയുടെ തോളിൽ കയ്യിട്ടു കൊണ്ട് പോയതും ഞാൻ ആശി ഇക്കാനെ നോക്കി ..ഇക്കയും സീനുത്തയും അവരുടേതായ ലോകത്താണ് ..അവരെ ശല്യപ്പെടുത്തേണ്ടെന്ന് വിചാരിച്ചു കൊണ്ട് ഞാനും പുറത്തേക്ക് നടന്നു .. ************************** "കഴിക്ക് മോളെ ...കുറച്ചു കൂടി " എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിക്കുമ്പോൾ ആണ് സീനുത്തക്ക് ഉമ്മി വാരി കൊടുത്തത് ..ആശി ഇക്കയുടെ തൊട്ടടുത്തെ കസേരയിൽ ആണ് ഇത്ത ഇരിക്കുന്നത് ..ഇത്തയെ ആശി ഇക്ക കസേരയിൽ കൊണ്ടിരുത്തിയ മുതൽ വാരി കൊടുക്കാൻ തുടങ്ങിയതാ ഉമ്മി .... "ഉമ്മീ ..ഇവൾക്കും വാരി കൊടുക്കാൻ വേണ്ടിയാവും ഇവളിങ്ങനെ നോക്കുന്നത് ..പാവം ഇവൾക്കും കൊടുത്തേക്ക് " അക്കി എന്നെ നോക്കി കൊണ്ട് പറഞ്ഞതും ഉമ്മി ചിരിച്ചു കൊണ്ട് എന്റെ നേര ഉരുള നീട്ടി ...അവനത് പറഞ്ഞപ്പോൾ ഞാൻ അവനെ കണ്ണുരുട്ടി കൊണ്ട് നോക്കിയെങ്കിലും ഉമ്മി ഉരുള നീട്ടിയപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ഞാൻ വാ തുറന്നു .. "ഇപ്പോ മരുമക്കൾ മക്കളായി അല്ലേ ..ഞങ്ങളെ ഉമ്മി മറന്നു " എനിക്ക് വാരി തന്ന ശേഷം ഉമ്മി അമാന ഇത്താക്കും ചോറുരുള വായിൽ വെച് നൽകിയതും സാക്കി ചിണുങ്ങി കൊണ്ട് പറഞ്ഞതും ഉമ്മി പാത്രം എടുത്തു കൊണ്ട് അവന്റെ നേർക്ക് നടന്നു .. "ന്റെ മക്കളെ ഞാൻ മറക്കുമോ " അതും പറഞ്ഞു കൊണ്ട് സാക്കിക്ക് വലിയൊരു ഉരുള ഉമ്മി വായിൽ വെച് കൊടുത്തു . അവന് കൊടുത്തപ്പോൾ അക്കി പ്രശ്നം ഉണ്ടാക്കിയതും ഉമ്മി അവനും വാരി കൊടുത്തു ...അവരുടെയീ പരസ്പര സ്നേഹവും കളിയും ചിരിയും എല്ലാം കണ്ട് ഞാൻ സന്തോഷത്തോടെ അവരെ നോക്കി നിന്നു ... എത്ര കാലത്തിനു ശേഷം ആവും ഇവരുടെ മുഖത്ത് ആത്മാർത്ഥ ചിരി വന്നിട്ടുണ്ടാവുക .... അവരുടെ തമാശയും വഴക്കും എല്ലാം നോക്കി കൊണ്ട് ഞാൻ ഇത്തയെ നോക്കിയതും ഇത്തയും അവരെ നോക്കി ചിരിച്ചിരിക്കാണ് .അത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി ... പക്ഷെ ..ഈ സന്തോഷങ്ങൾ എല്ലാം കാണുമ്പോൾ ഉള്ളിൽ തീയാണ് ..എപ്പോഴാണ് ഇതെല്ലാം അസ്തമിക്കുകയെന്നു പറയാനാവില്ലലോ ... അവർക്കെല്ലാം വാരി കൊടുത്തു കൊണ്ട് ഉമ്മി സീനുത്തയുടെ അടുത്തേക്ക് നടക്കാൻ നിന്നതും പെട്ടെന്ന് ഉമ്മി കസേരയിൽ കാൽ തട്ടി കൊണ്ട് ഒന്ന് വീഴാൻ പോയി .. ഉമ്മി വീഴാൻ പോയതും സീനുത്ത പെട്ടന്ന് ഉമ്മിയെ വിളിച്ചു ... "ഉമ്മമീ ....." ഉമ്മി ഒന്ന് തട്ടി തടഞ്ഞിട്ടേ ഉളളൂ ..അക്കി ഇരിക്കുന്ന കസേരയിൽ ഉമ്മിക്ക് പിടുത്തം കിട്ടിയതും ഉമ്മി സീനുത്തയെ നോക്കി ...സീനുത്തയുടെ അരികിൽ എത്തിയതും ഉമ്മി ഇത്തയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു ... "എന്റെ മോള് എന്നെ വിളിച്ചല്ലോ " സന്തോഷത്തിന്റെ കണ്ണ്നീർ പൊഴിച്ച് കൊണ്ട് ഉമ്മി സീനുത്തയെ പിന്നെയും ഉമ്മ വെച്ചു .. "ഡോക്ടർ പറഞ്ഞില്ലേ ഉമ്മീ ..സീനുവിന് ഒരു കുഴപ്പവും ഇല്ല ..പെട്ടെന്ന് ശെരിയാവുന്നതേ ഉളളൂ ..." ആശിയുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ നിറഞ്ഞ ജെനിയെ ഞാൻ നോക്കി .. അവൾ സീനുത്തയെ നോക്കി ഇരിക്കാണ് ..അവളുടെ മുഖത്തെ തെളിച്ചത്തിന് മുന്നിൽ നിലാവ് പോലും തോൽക്കും ..അത്രക്കും ഉണ്ട് പുഞ്ചിരിക്കുമ്പോൾ വിരിയുന്ന ആ നുണക്കുഴി കവിളുകളുടെ ഭംഗി ... "ആശി ..സീനുവിനെ റൂമിലേക്ക്‌ തന്നെ കൊണ്ട് കിടത്ത് ..ശെരിക്ക് ശ്രദ്ധിക്കു ട്ടോ .പിടി വിടരുത് " ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ പോകാൻ നിന്നതും ആശി ഇക്കയോട് ഉമ്മി പറഞ്ഞു .. ആശി സീനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവളെ മെല്ലെ റൂമിലെക്ക് നടത്തിച്ചു ... സീനു ആശിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടക്കാണ് .അത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു കൊണ്ട് ഇടം കണ്ണിട്ട് സീനുവിനെ നോക്കി കൊണ്ട് ആശി അവളെ റൂമിൽ കൊണ്ട് പോയി കിടത്തി .. ആശി ഇക്ക പോയതും ഞാൻ അവരുടെ പിറകെ പോയി .. "ഉമ്മീ ..ഇന്ന് ഞാനും ഇവിടെയാ കിടക്കുന്നെ ..എനിക്കും ഉമ്മിയുടെ അടുത്ത് കിടക്കണം " സീനുത്തയെ കിടത്തിയതും ഞാൻ ഉമ്മിയോട്‌ ചിണുങ്ങി കൊണ്ട് പറഞ്ഞു .. "അതിനെന്താ ..ഇന്ന് മോളും കിടന്നോ " ഉമ്മി പറഞ്ഞതും ഞാൻ ഉമ്മിയുടെ കവിളിൽ ഉമ്മ വെച് കൊണ്ട് സീനുത്തയുടെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു കിടന്നു ..ഞങ്ങളെ നോക്കി പുഞ്ചിരി തൂകി കൊണ്ട് ആശി ഇക്ക അവിടെ നിന്നും പോയി .പോവാൻ നേരം സീനുത്തയെ നോക്കി പോവാ എന്ന് കണ്ണുകൾ കൊണ്ട് അറിയിച്ചതും ഇത്തയും കണ്ണുകൾ അടച്ചു തുറന്നു .. ഉമ്മി കിടക്കാൻ വന്നതും ഞാൻ നടുവിൽ ഉമ്മിക്ക് സ്ഥലം കൊടുത്തു കൊണ്ട് നീങ്ങി കിടന്നു ..ഉമ്മി കിടന്നതും രണ്ടു സൈഡിൽ നിന്നും ഞാനും ഇത്തയും ഉമ്മിയെ വാരി പുണർന്നു ... ************************** ഇന്നവൾ ഉമ്മിയുടെ കൂടെ കിടക്കാണെന്ന് അറിഞ്ഞതും ഞാൻ വെറുതെ ഉമ്മിയുടെ റൂമിലേക്ക്‌ പോയി ..വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല .ഞാൻ മെല്ലെ ഡോർ തുറന്നതും സീറോ ബൾബിന്റെ പ്രാകാശത്തിൽ അവർ മൂന്ന് പേരും കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ടു . ഉമ്മിയെ പറ്റിച്ചേർന്ന് കിടക്കുന്ന സീനുത്തയെയും ജെനിയെയും കണ്ടതും കയ്യും കെട്ടി ചിരി തൂകി കൊണ്ട് ഞാനവരെ നോക്കി നിന്നു ...ഉമ്മിയുടെ മുഖത്തിപ്പോൾ എന്തൊരു സന്തോഷമാണ് ...ആശ്വാസത്തോടെയാണ് ഉമ്മി ഉറങ്ങുന്നതെന്ന് കണ്ടാൽ അറിയാം ..എന്നെന്നും ഞങ്ങളുടെ ഈ സന്തോഷം നില നിന്നിരുന്നെങ്കിൽ ...... വാതിൽ അടച്ചു കൊണ്ട് ഞാൻ റൂമിലേക്ക്‌ നടന്നു ..സാക്കി നേരത്തെ തന്നെ സൈഡ് ആയിട്ടുണ്ട് ..അവന്റെ അരികിൽ ഇരുന്നു കൊണ്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ...ചുണ്ടിലും നെറ്റിയിലും കവിളിലും മുറിവ് ഉണ്ട് ..അവന്റെ തലയിൽ തലോടി കൊണ്ട് ഞാൻ അവന്റെ അടുത്ത് കിടന്നു ... അക്കി കണ്ണുകൾ അടച്ചതും സാക്കി കണ്ണുകൾ തുറന്നു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി .. തന്റെ കയ്യിൽ മുറുകെ പിടിച്ചു കിടക്കുന്ന അക്കിക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് സാക്കി കണ്ണുകൾ അടച്ചു ...കണ്ണുനീർ തലയിണയിലേക്ക് ഉതിർന്നു വീണതും സാക്കി കണ്ണുകൾ ഒന്ന് കൂടി ഇറുക്കി അടച്ചു .... ************************** "സാക്കീ ...ഇന്ന് ലീവ് ആണെന്നോ ..പറ്റില്ല മോനെ ..നീ എന്തായാലും വരണം .അംജദ്നെ പുറത്താക്കിയ സ്ഥിതിക്ക് ഇനി നീ കൂടി ഇല്ലെങ്കിൽ ശെരിയാവില്ല ..കുറച്ചു ദിവസം കമ്പനിയിലെ കാര്യങ്ങൾ നോക്കാനേ പറ്റിയിട്ടില്ല .നീ റെഡി ആയിക്കേ " രാവിലെ ഓഫീസിൽ പോവാനായി സാക്കിയോട് റെഡി ആവാൻ പറഞ്ഞതും സാക്കി മൂടി പുതച്ചു കൊണ്ട് അവിടെ കിടന്നു ..അവന്റെ പുറത്തേക്ക് തലയിണ എറിഞ്ഞതും അവൻ പുതപ്പ് മാറ്റി . "അക്കീ ..ഇന്നും കൂടി .ഇന്നെനിക്ക് ഒരാളെ കാണാൻ പോകാൻ ഉള്ളതാ ..പ്ലീസ് ..നാളെ ആവട്ടെ ..ഞാൻ വന്നോളാം " "ന്റെ സാക്കി ..ചെറിയ കുട്ടികളെ ആയാലോ ..ഇനി ഈ കൊല്ലം നിനക്ക് ലീവ് ഇല്ല ..ഇത്ര തിരക്കിട്ട് നിനക്കാരയാ കാണേണ്ടത് " "അതൊക്കെ വന്നിട്ട് പറയാം അക്കീ ..ഇന്നേതായാലും ഒരു ലീവ് താ.നാളെ മുതൽ നല്ല കുട്ടിയായി ഈ സാക്കി കമ്പനിയിൽ ഉണ്ടാവും " "മ്മ് ..അങ്ങോട്ട്‌ വാ ..ഇത്രയും നാൾ ഉഴപ്പി നിന്നതിന് ഓവർ ലോഡ് വർക്ക്‌ ഞാൻ തരും " അതും പറഞ്ഞു കൊണ്ട് ഞാൻ കോട്ട് എടുത്തിട്ട് ഫയലുകൾ എടുക്കാനായി ഷെൽഫിലേക്ക് തിരിഞ്ഞു . "അക്കീ ..ഞാനും വരുന്നുണ്ട് കൂടെ ..നീ ടൗണിൽ എന്നെ ഇറക്കിയാൽ മതി ...ഒരു അഞ്ചു മിനുട്ട് .ഇപ്പൊ വരാം " ബെഡിൽ നിന്നും ചാടി എണീറ്റു കൊണ്ട് സാക്കി ബാത്റൂമിലേക്ക് ഓടി ... ഫ്രഷ് ആയ ശേഷം സാക്കി വന്നതും ഞാൻ ഫയലുകൾ കയ്യിൽ പിടിച്ചു കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് നടന്നു ..ഫയലുകളിൽ കണ്ണോടിച്ചു കൊണ്ട് ഞാൻ സ്റ്റെയർകയ്‌സ് ഇറങ്ങാൻ നിന്നതും ഹാളിൽ ഉമ്മി ആരോടോ സംസാരിക്കുന്നത് ഞാൻ കേട്ടു ...ഫയലിൽ നിന്നും തല ഉയർത്തി കൊണ്ട് ഞാൻ സോഫയിലേക്ക് നോക്കിയതും ഉമ്മിയുടെ അരികിൽ ഇരിക്കുന്ന ആളെ കണ്ട് ദേഷ്യം അരിച്ചു കയറി (തുടരും)
32.3k views
11 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post