വാലെന്റൈൻസ് ഡേ സ്പെഷ്യൽ ........... LOVE STORY........... full part സ്റ്റോറി മെയിൻ  റോഡിലൂടെ കുതിച്ചുപായുന്ന ടി വി എസിന്റെ  പിറകിൽ നിന്നും...നാദി സ്പീഡികുറക്കേടി....മിക്കവാറും ഗിഫ്റ്റ് കൊണ്ടു വരുമെന്ന് കരുതുന്ന ആഷികയ്ക്ക് മിക്കവാറും ഈ വാലെന്റസ്ഡേക്ക്‌ എന്റെ ഡെഡ് ബോഡി ആവും കിട്ടുക എന്ന് .. ആദില ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലു കേട്ട ഭാവം നടിക്കാതെ നാദിറ എന്നനാദി ആക്സിലറേറ്ററിൽ ഒന്നുകൂടെ കൈ അമർത്തി പിടിച്ചു അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഓർത്തുകൊണ്ട് അവളെ ചുറ്റി പിടിച്ചു കൊണ്ട്ദിലു  മൗനം പാലിച്ചു... നേരെ ചെന്ന് ബ്രേക്ക് പിടിച്ചത് കോഫിഷോപ്പിനു..  മുന്നിലാണ്..... ഹെൽമറ്റ് ഊരി ഒരു വളിച്ച ചിരി ദിലുവിനു  നൽകി നാദിറയുടെ  പുറത്ത് ഒരു കൊട്ട് കൊടുത്തു കൊണ്ട് നെഞ്ചിൽ കൈവെച്ചു ദിലു ശ്വാസവിട്ടറങ്ങി ..... ഇതുതന്നെയാണോ നാദി സ്ഥലം എനിക്കെന്തോ പേടിയാവുന്നു.. .. നീ എന്തിനാണ് പേടിക്കുന്നത്? ആ ചെക്കൻ അല്ലെ പറഞ്ഞത് പെണ്ണിനോട് ഒറ്റയ്ക്ക് സംസാരിക്കണം എന്ന്... വീട്ടുകാരായിട്ടു വിട്ടു അതേതായാലും നന്നായി കാര്യങ്ങളെല്ലാം പറഞ്ഞു ഈ കല്യാണം മുടക്കി നല്ല ഒരു ചൂട് ചായ കുടിച്ചിട്ട് വേണം ഇവിടെ നിന്നിറങ്ങി നിന്നെ കോളേജ്ൽ ഡ്രോപ്പ് ചെയ്യാൻ .. ഉപ്പയും ആപ്പായും ഇതു മുടക്കിയത് അറിഞ്ഞാൽ എനിക്ക് പേടിയാവുന്നു പിന്നെ പുല്ല്,,,, ഒരു ചുക്കുമില്ല അല്ല ഞാൻ അറിയാൻ പാടില്ലഞ്ഞിട്ട്   ചോദിക്ക 20 ആവുമ്പോഴേക്കും പെൺകുട്ടികൾ  പുരനിറഞ്ഞു നിൽക്കുവാണോ.. അതൊക്കെ ഭേദം വീട്ടുകാരേക്കാൾ ചെരക്ക് നാട്ടുകാർക ഇവരുടെയൊക്കെ കല്യാണത്തിനുള്ള തിരക്ക് കണ്ടാൽ വിചാരിക്കും നമ്മളെ കെട്ടുകെട്ടിച്ചു വേണം അവിടെ ശുദ്ധികലശം ചെയ്യാനെന്നു ... നമ്മളെഅല്ല നിന്നെ........ ഓ.. അവളൊന്നും ചിറികോട്ടി ഡിഗ്രി ഒന്ന് കമ്പ്ലീറ്റ് ചെയ്യാനും കൂടി ഇടയില്ല അതിനടിയിലാ  നിക്കാഹ് കല്യാണം കുട്ടികൾ എന്തൊക്കെയാണ് അല്ലാഎന്തു പറഞ്ഞു നീ കല്യാണം മുടക്കും സൊ സിമ്പിൾ മോളെ . ആ കോപ്പനെ  എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നു തീർത്തു പറയും അല്ല പിന്നെ അവരു  ഉപ്പയോട് പറയില്ല പറഞ്ഞാൽ എനിക്ക് എന്താ.. കുറച്ചു ചീത്ത കേൾക്കാൻണ്ടി വരും വേണ്ടി വന്നാൽ രണ്ട് അടിയും കിട്ടും  കുറച്ചു കഴിയുമ്പോൾഅതിന്റ  വേദനയും മാറും മോളെ .. ഇതെങ്ങാനും തലയിൽ എടുത്തു വെച്ചാൽ എന്നെക്കൊണ്ടൊന്നും വയ്യ.... ... ഏതായാലും ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ എത്തിയോ അറിയാല്ലോ എന്ന് പറഞ്ഞു നാദിഫോൺ എടുത്തു.... ഒരേ തറവാട്ടിൽ ജേഷ്ഠനുജന്മാരുടെ മക്കളാണ് രണ്ടും ഡിഗ്രി ഫൈനൽ നാദിറ ഒറ്റ പുത്രീയാണ് അവളുടെ മാതാപിതാക്കൾക്ക്‌ അതുകൊണ്ട് തന്നെ അത്യാവശ്യം തല്ലു കൊള്ളിത്തരം ഉണ്ട് ആദിലയുടെ വിവാഹം ആൾറെഡി നിശ്ചയിച്ചതാണ് ചെക്കൻ അദ്ദേകോളേജ്ൽ ലെക്ചർ ആണ്   🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കോഫി ഷോപ്പിൽ അക്ഷമയോടെ കാത്തിരിക്കുന്നറോഷൻ ഉറ്റ കൂട്ടുകാരൻ ഫറാസ്നെ നോക്കി.... അല്ല നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നതു ഞാൻ ആണോ നിന്നെ ഇവിടെ പിടിച്ചു വെച്ചേക്കുന്നതു ഫറ നിന്റെ കറുത്ത കരങ്ങൾ കൂടെ ഉണ്ട് ഈ പെണ്ണ് കാണലിനു പിന്നിൽ എന്ന് എനിക്കറിയാം... ആ ഇനി അതു പറഞ്ഞോ... നീ ഇങ്ങനെ ബാച്ചിലർ ആയി നടക്കുന്നത് കൊണ്ടു നിനക്കപുതിയ സംബന്ധവരെ നാട്ടുകാർ പറഞ്ഞു ഉണ്ടക്കിട്ട്ണ്ട് അവര് എന്തു വേണമെങ്കിലും പറയട്ടെ അവരെ വായടപ്പിച്ച് നമുക്ക് ജീവിക്കാൻ പറ്റുമോ അതുപറ്റില്ല സത്യത്തിൽ നിന്റെ ഉള്ളിൽ എന്താണ് പ്രണയം അത് ഏതായാലുമില്ല.. പിന്നെ നീ എന്തിനാടാ കെട്ടാതെ നടക്കുന്നത് അതൊന്നും അല്ലടാ മനസ്സിനിണങ്ങിയ ഒരുത്തിയെ കണ്ടു പിടിക്കണെമെന്ന് ഒരാഗ്രഹം എന്നിട്ട് അറിഞ്ഞു മനസിലാക്കിട്ടൊക്കെ... പെണ്ണിനെ കുറിച്ച്ഉള്ള സങ്കല്പമോ.. കുറച്ചു തന്റേടി ആവണം പിന്നെ അത്യാവശ്യം ഹൈറ്റു വേണം. കുറച്ചു  വിവരവും അല്ലാതെ കഴിഞ്ഞപ്രാവശ്യം വന്ന കണ്ടു  പെണ്ണിനെ പോലുള്ള അധികം ബ്ളഷ്ഉള്ള ഒന്നവരുത്..ഒരുമാതിരി.. ഉമ്മക്ക്‌ എവിടെ നിന്ന് കിട്ടുന്ന ഈ വിധം?  ഇനി വന്നു കണ്ടാലറിയാം ഇതേതു കുരിശ് ആണവോ ഏതായാലും ഫോണിലേക്ക് വിളിക്കും  ഞാനൊന്നു വാഷ് റൂമിൽ പോയി വരാം എന്ന് പറഞ്ഞു റോഷൻ  ഫോൺ ഫറന്റെ കയ്യിൽ കൊടുത്തു  നടന്നു ഇതൊരു നടക്കുപോവില്ല എന്ന് പറഞ്ഞു ഫോൺലേക്ക് നോക്കിയതും ഫോൺ റിങ് ചെയ്തു.. കോഫി ഷോപ്പിന് അകത്തു കോർണർ ടേബിളിൽ ആണ്എന്ന് പറഞ്ഞു ഫറാസ് ഫോൺ കട്ട്‌ ചെയ്തു മുടി ഒന്ന് നേരെയാക്കി വെളിയിലേക്കു മതുപോലെ വാഷ്ഏരിയയിലേക്കും  മാറിമാറി നോക്കി.. ഗ്ലാസ് ഡോർ തുറന്ന് അകത്തേക്ക് വരുന്ന രണ്ട് പെൺകുട്ടികളെ  അവൻ നോക്കി....ഉമ്മാ ഫോട്ടോ കാണിച്ച പരിചയം ഉള്ളത് ഒറ്റയടിക്ക് ആളെ പിടികിട്ടിയെങ്കിലും അവളെകണ്ട അവന്റെ ഉള്ളിൽ വെള്ളിടി വെട്ടി പോയി എല്ലാം പോയി എല്ലാം കൈവിട്ടു പോയി അവൻ സ്വയം പറഞ്ഞു അവർക്ക് നേരെ കൈ വീശി കാണിച്ച ..അവനൊരു  ചിരി നൽകി അവർ അവനുംഓപ്പോസിറ് ഇരുന്നു ഹായ് ഞാൻ നാദിറ ഇത് ആദില മൈ ബെസ്റ്റി ആൻഡ് sis എന്ന പരിചയപ്പെടുത്തിക്കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു ഹായ് ഞാൻ ഫറാസ്. ഫറാസ്??????????? റോഷൻന്റെ  ഫ്രണ്ട് ആണ് തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു അവനൊന്നു ചിരിച്ചു.. ഓഹ്‌...പേരിൽ കൺഫ്യൂസ്ഡ് ആയി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .. നേരെ നോക്കിയതുംപിന്നിൽ നിന്നും  അവരുടെ അടുത്തേക്ക് വരുന്ന റോഷനെ കണ്ടു അവൾ ദിലുവിന്റെ കാലിൽ ഒന്ന് ആഞ്ഞു ചവിട്ടി.. പെട്ടെന്നുള്ളതായതു കൊണ്ടുഅവളൊന്നും കാറി കൂവി എന്താ എന്ന് പരിഭ്രാന്തിയോടെ ചോദിച്ചാ ഫറാസിനെ  നോക്കി ഒന്നും ഇല്ല എന്ന് പറഞ്ഞ് അവൾനദിയെ  രൂക്ഷമായി നോക്കി... സോറി അങ്ങോട്ട്‌ ഒന്ന് നോക്കിയേഎന്ന് പറഞ്ഞു റോഷനെ കാണിച്ച കൊടുത്തു.... ഹായ് എന്തോരം ഗ്ലാമറഡി ചെക്കൻ എന്ന് പറഞ്ഞ അവളെനോക്കി നാദി കണ്ണുരുട്ടി.. പതിയെ പറഞ്ഞു ഡി ഇത് ശരിയാവില്ല എന്തോന്ന് എടി അയാൾ അമിതാബച്ചൻനീളമുണ്ട്‌ഞാൻ നോക്കിയേ അയാളുടെ  നെഞ്ചു വരെ ഉണ്ടാവു ഒന്ന് കിസ്സ്ണെങ്കിൽ ഏണിവെച്ചു കേറണം... ഒന്ന് പതിയെ പറയെടി കുരിപ്പേ എന്ന് പറഞ്ഞു അവളുടെ കൈ തണ്ടയിൽ നുള്ളി ദിലു ഫറനെ നോക്കി ചിരിച്ചു roshan വന്നതും എഴുന്നേറ്റു.. അവനൊന്നു പുഞ്ചിരിച്ചു... ഈ ചെറിയ മുതലിനെയാണോ റബ്ബേ ഉമ്മി കണ്ടത്... ഉമ്മാനെ ഐ ക്കയറിൽ കാണിക്കേണ്ട സമയം കഴിഞ്ഞു എന്ന് ചിന്തിച്ചു കൊണ്ട് അവർക്കൊരു  പുഞ്ചിരി നൽകി കോഫി ഓർഡർ ചെയ്തു. കോഫി വന്നിട്ടും ആരും മിണ്ടുന്നില്ല എന്ന്കണ്ടു റോഷൻനു ഫറയെ ഒന്ന് നോക്കി.. സ്റ്റാർട്ടിങ് ട്രെബ്ബൾ ഇരു കൂട്ടർക്കും ഉള്ളത് കൊണ്ട് ഫറ തുടങ്ങാമെന്ന് കരുതിയതും നാദി  തുടക്കം കുറിച്കൊണ്ട് ചോദ്യം അല്ല കുറെ നേരമായല്ലോ നിങ്ങൾ വന്നിട്ട് സോറി ഇറങ്ങാൻ നേരം വൈകി ട്ടോ.. പിന്നെ നമ്മൾ തുറന്നു സംസാരിക്കാൻ ആണല്ലോ വന്നത് അതുകൊണ്ട് കണ്ണും കണ്ണും നോക്കിയിരുന്നു സമയം കളയാൻ എനിക്ക് ഒട്ടും താല്പര്യമില്ല... പറയാനുള്ളത് ഞാൻ എന്തായാലും തുറന്നു പറയാം ചേട്ടനും  ഞാൻ ഒരിക്കലും സെറ്റാവില്ല..  ഹൈറ്റ് തന്നെ നോക്കിയേ.. അതുമാത്രമല്ല നാലുമാസം കൂടെയുണ്ട് ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻഅതു അടിച്ചു പൊളിക്കണം ഇതിനിടയിൽ നിക്കാഹ് എനിക്ക് ശരിയാവില്ല ഒട്ടും താല്പര്യമില്ല അതുമാത്രമല്ല  എനിക്ക് എന്റെ  ആളെക്കുറിച്ച്ചില സങ്കൽപ്പങ്ങൾ ഒക്കെയുണ്ട് ഇങ്ങള് ഐറോനോട്ടിക്കൽ എൻജിനിയറിങ്പഠിച്ച ആളല്ലേ ഞമ്മള് കയ്യിൽ എടുത്തപൊങ്ങാത്ത ഒരു ഡിഗ്രിയൊള്ളു ഏതായാലും ഇങ്ങള് തന്നെ വിളിച്ചു പറഞ്ഞളിപെണ്ണിനെ പിടിച്ചിട്ടില്ലന്നു ഒറ്റ  ഇരുപ്പിൽ തന്നെ ശ്വാസം വിടാതെ എല്ലാം പറഞ്ഞു തീർക്കുന്ന അവളെ കണ്ടു റോഷനും ഫറാസും  പരസ്പരം നോക്കി കണ്ണുമിഴിച്ചു.. ആരാപ്പോ....പടക്കം പൊട്ടിച്ചത് എന്നാ രീതിയിൽ ഇതൊക്കെ എന്ത് എന്നുള്ള രീതിയിൽ ദിലു ആണെങ്കിൽ കോഫി കുടിച്ചു തീർക്കുകയാണ്... .ശ്വാസം വിട്ടു മുന്നിലെ കോഫി കുടിച്  നാദി  റോഷനെ നോക്കി. അതെ ഒന്നും പറഞ്ഞില്ല ഇന്ന് വാലന്റൈൻസ് ഡേ ആണ് കോളേജ്ൾ പ്രോഗ്രാം ഉണ്ട് ഇതു കഴിഞ്ഞു വേണം പോവാൻ... അല്ലെങ്കിലുഒരു കാര്യം ചെയ്യുഇങ്ങള് വിളിച്ചു പറഞ്ഞാൽ മതിട്ടോ .. എന്ന് പറഞ്ഞു വീണ്ടും കോഫി കപ്പ്‌ കയ്യിലെടുത്ത നദിയെ നോക്കി അവർ പരസ്പരം നോക്കി ഇതേതാ ഐറ്റം എന്നുള്ള രീതിയിൽ റോഷൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഹായ് നാദിറ എന്നുപറഞ്ഞ് ഒരു പിറകിൽ നിന്നുംവിളി  എത്തിയത തിരിഞ്ഞുനോക്കിയാ നാദി കോളേജിലെ  തന്റെ ക്ലാസ്മേറ്റ് സിജോനെ  കണ്ടു ദിലുവിനെ നോക്കി പിറു പിറുത്തു ഈ കോപ്പ് എന്തിനാ കെട്ടിഎടുത്തത് റബ്ബേ ...... വാലെന്റസ് ഡേ ഏതിനെഎങ്കിലും വലയിലാക്കാനാവും നീ എന്താ ഇവിടെ... ചുമ്മാ ഒരു കോഫി കുടിക്കാൻ .. ഇതൊക്കെ ആരാ. ഞാൻ ഫറ, ഇതു റോഷൻ ബന്ധുക്കളാണ്എന്ന് പറഞ്ഞു ഫറയെ ഇരുത്തി നോക്കി അത് ശരി നടക്കട്ടെ... എന്നാൽ ഞാൻ വിട്ടു എന്ന് പറഞ്ഞ് തിരിഞ്ഞ നടന്നവൻ... പെട്ടെന്നു... തിരിഞ്ഞു ആദില താൻ കോളേജിൽ വരുന്നില്ലേ ഉണ്ട്.... അല്ല നിന്റെ സസ്പെൻഷൻ തീർന്നില്ലേ നാദി താരാടാ കോഴി സിജോ എന്ന് മനസിൽ പറഞ്ഞു നാദി .നാലു ദിവസം കഴിഞ്ഞാൽ വരടെ എന്ന് പറഞ്ഞു ചിരിച്ച..ഇടയിൽ .അവനെ നോക്കി പേടിപ്പിച്ചു... പേടിച്ചത് കൊണ്ടോ എന്തോ അവൻ കണ്ടം വഴി ഓടി എന്തിനാ സസ്പെൻഷൻ.. എന്ന് ഫറയുടെ ചോദ്യം  നാദി അതൊന്നുമില്ല ഇക്കാ..സ്ട്രൈക്ക്ന്റെ അന്ന്   സാറിന്റെ തലമണ്ട്ക്കു ഹോക്കി സ്റ്റിക്ക് കൊണ്ട് ഒന്നടിച്ചു..അയാൾക് പെൺകുട്ടികളെ കാണുമ്പോ ഒരു ഇളക്ക..  എന്ന് നിസാരമായി പറഞ്ഞതും റോഷനു  കുടിച്ചുകൊണ്ടിരുന്ന ചായ മണ്ടയിൽ കയറി ഫറന്റെ  അവസ്ഥയും മറിച്ചായിരുന്നില്ല.. ശരി എന്തായാലും മറുപടി വേഗം തരണെ ഇവളെ കോളേജ്ൽ ഡ്രോപ്പ് ചെയ്യാനുണ്ട് എന്ന് പറഞ്ഞു അവര് പോയ വഴിയേ നോക്കുന്നറോഷനെ കണ്ടു വിട്ടേക്കേടാ മോനെ ഇതു ശരിയാവില്ല എന്ന് പറഞ്ഞു ഫറാനെ നോക്കിഎനിക്ക്  ഇതു മതി മോനെഫിക്സ് എന്ന് പറഞ്ഞു ..അവനൊന്നു ചിരിച്ചു . ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്കാം എന്നു പറഞ്ഞു മൊബൈൽ എടുത്ത് റോഷിനു . മുന്നേ നടന്നു..... ഏണി വെച്ചു പിടിച്ചോനിന്റെ വിധി എന്ന് പറഞ്ഞു ഫറയും നടന്നു...... .... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കോളേജ്ൽ ദിലുവിനെ ഡ്രോപ്പ് ചെയ്തപ്പോൾ മൊത്തത്തിൽ ചുവപ്പ് മയം.. ലോവ് കോർണർൽ  ഇരുന്നു പ്രണയം പങ്കു വെക്കുന്ന അവരെ നോക്കി അവളൊന്നും നെടുവീറ്പ്പിട്ടു. വീട്ടിലേക്ക് തിരിച്ചു വിട്ടിലെ കാലെടുത്തു വെച്ചതും ചെക്കൻ ഇഷ്ടായിട്ടോ.. ന്റെ കുട്ടിനെ എന്ന് പറഞ്ഞതും ദിലു വെള്ളിടി വെട്ടിയ പോലെ നിന്നു.. പണി പാളി എന്ന് മനസിലായി ഫോൺ എടുത്തു റോഷനു വിളിച്ചു .... ദേ നിന്റെ ഫോൺ അടിക്കുന്നു എന്ന് പറഞ്ഞു കോ ഡ്രൈവർ സിറ്റിലിരുന്ന ഫറ അവൻ ഫോൺ നീട്ടി.. സ്‌റ്റീരിയോ ഒഴുകുന്ന പാട്ടിന്റെ വോളിയം കുറച്ചു അറ്റൻഡ് ചെയ്തു... ഒരു ചിരിയോടെ കട്ട്‌ ചെയ്തു അവനെ നോക്കി എന്താടാ എന്ന് ചോദിച്ചതും ഈവെനിംഗ്ൽ പാർക്കിൽ വരാൻ സംസാരിക്കാൻ ഉണ്ടെന്ന് നടക്കട്ടെ നടക്കെട്ടെ എന്നെ വിട്ടിൽ ഡ്രോപ്പ് ചെയ്തേക്ക്..... സഫനെ ഒന്ന് ഔട്ടിങ്നു കൊണ്ടു പോവാമെന്ന് പറഞ്ഞതാ എന്ന് പറഞ്ഞു ഫറാസ് താടി ഊരി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വൈകിട്ടു പാർക്കിൽ എത്തിയ നാദി പൂൾ സൈഡ്ൽ നിന്നും ചിരിച്ചു കൊണ്ടു ഫോൺ ചെയുന്ന റോഷനെ നോക്കി പല്ലിറുമ്മി എന്നെ തന്നെ കെട്ടണം അല്ലെ നിങ്ങൾക്ക് എന്ന് പറഞ്ഞു ഒരറ്റ തള്ളായിരുന്നു പൂളിലേക്ക് ............... ... അയ്യോ....... ഞാൻ മുങ്ങി ചാവുമേ രക്ഷിക്കേണെ എന്നാർത്തു വിളിച്ചതും ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടു നനഞ്ഞമുടി ചെവിക്കരുകിലേക്ക് തിരുകി കണ്ണു തിരുമ്മി കൊണ്ടു കുറുമ്പൊടെ അവൾ റോഷനെ നോക്കി "" ഹാപ്പി വാലന്റൈൻസ് ഡേ ""എന്ന് പറഞ്ഞു ചുവന്നറോസാപൂക്കൾ നീട്ടിയ അവന്റെ കയ്യിൽ നിന്നും വാങ്ങാതെ അവൾ മുഖം തിരിച്ചു സോറി ഡിയർ.... ഒരു കപ്പ്‌ വെള്ളമെല്ലെ ഒഴിച്ചോളു അതുകൊണ്ട് നിന്റെ ഇന്നത്തെ കുളിയും നനയും കഴിഞ്ഞില്ല ഇതുവാങ്ങിയേ എത്ര കഷ്ടംപെട്ടുഒപ്പിച്ചത് എന്നറിയോ എന്ന് ചോദിച്ച അവനെ അവളൊന്നും രുക്ഷമായി നോക്കി അന്നു പൂളിൽ തള്ളിയിട്ടതിനല്ലേ എനിക്കറിയാം കഴിഞ്ഞരണ്ടു തവണയും വെള്ളമൊഴിച്ചു എന്ന് പറഞ്ഞു പിണങ്ങി.... മുടി വാരി കെട്ടി ബാല്കണിയിലേക്ക് ചെന്ന നാദിറ ചുറ്റും നോക്കി ചുവപ്പ് മയം ബാദ്രയിലേ. ആ ഫ്ലാറ്റ്നു ചുറ്റും ബലൂൺ പാറി പാറി കളിക്കുന്നു..... അന്ന് പൂളിൽ നിന്ന് കേറി ഇതിനുള്ളതു ഞാൻ താരടി എന്ന് പറഞ്ഞപ്പോൾ ഇത്രെയും പ്രേതിക്ഷിച്ചില്ല.. വർഷം വർഷം വെള്ളം ഒഴിച്ച് എന്നെ ഉണർത്തിഒരു ഹാപ്പി വാലെന്റസ് എന്ന് അവൾ ഒരു ചിരിയോടെ ഓർത്തതും.... അവന്റെ കരസ്പർശം അറിഞ്ഞു അവളൊന്നും തിരിഞ്ഞതും...... അവൻ അവളെ എടുത്തുയർത്തി റെയ്ലിങ്ങിഇരുത്തി...... വേണ്ട വീഴും എന്ന് പറഞ്ഞുഅവളുടെ തലയിൽ മുട്ടിച്ചു സോറി..... എന്ന് പറഞ്ഞതും.... ഇഷ്ടായി.... എന്ന് പറഞ്ഞുഅവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചവളെ.കവിളിൽ ചുംബിച്ചു ... താഴെ ഇറക്കിവട്ടം പിടിച്ചു കൊണ്ട് ദൂരെ രണ്ടു കൊച്ച് കുട്ടികൾ പൂവ് കൈമാറുന്നത് കാണിച്ചു കൊടുത്തതും..... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.... ഒരു പ്രണയദിനത്തിൽ കണ്ടു മുട്ടി പരസ്പരം പ്രാണനായവർ പിണക്കവും വാശിയും കുശുമ്പും സ്നേഹവും പങ്കുവെച്ചവർ...ഡിഗ്രി കഴിഞ്ഞു..നികാഹ് കഴിഞ്ഞു കെട്ടും കെട്ടി മുംബൈയിലേക്ക് പോന്നു ഇന്നിതണ് ഞങ്ങളുടെ ലോകം . ബാദ്രയിലേഫ്ലാറ്റിന്റെ ബാൽക്കണിയിൽആ പഴയ വാലെന്റൈൻസ്ഡേയുടെ..ഓർമ്മകൾഅയ വിറക്കുമ്പോൾ...രണ്ടു പേരുടെയും ഉള്ളു പ്രണയറദ്ര് മായിരുന്നു... ഓർമക്കളെ തൊട്ടുനർത്തി കൊണ്ടു അകത്തുനിന്നുള്ള കുഞ്ഞി കരച്ചിൽ കേട്ടു അവർ പരസ്പരം നോക്കി അവനിൽ നിന്നും അടർന്നു ബേബികോട്ടിൽ നിന്നും കരയുന്നകുഞ്ഞിനെ എടുത്തുനാദി .തിരിച്ചു ബാൽക്കണിയിലെക്ക്‌ വന്നു ഉയർന്നു പൊങ്ങുന്ന ചുവന്ന ബലൂൺസ്കുഞ്ഞിന് കാണിച്ചു കൊടുത്തു കൊഞ്ചുകയാണ് ഒരു പ്രണയദിനം തനിക്കായി നൽകിയ പ്രാണനെ പ്രണയത്തോടെ നോക്കി റോഷൻ അവരെ ചേർത്ത് പിടിച്ചു ശുഭം #📙 നോവൽ #🎁 പ്രണയ കഥകൾ
35.8k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post