പ്രണയമഴ ..💕 "സുമേ നീ ഇന്ന് അമ്പലത്തിലേയ്ക്കു ഇല്ലേ." അലക്കുന്നതിനിടയിൽ സുമ തിരിഞ്ഞു നോക്കി. കാവേരിയാണ്.. "ഓ ഞാനോ ഞാനില്ല." ആരെ കാണിക്കാനാ .. "ഇതെന്താ സുമേ പതിവില്ലാത്ത ഒരു ഡയലോഗ്.." "അല്ലാതെ ഞാൻ എന്തോ പറയണം. എന്നും കൂടെയുണ്ടാകും എന്ന് കരുതിയ അമ്മയും പോയി. അമ്മയുടെ ചിത കത്തി തീരുന്നതിന് മുൻപ് തന്റെ ചിറ്റയുടെ കൂടെ അച്ഛനും പോയി .. ഇപ്പോൾ ഇതാ കണ്ണിലുണ്ണിയാണെന്നു പറഞ്ഞ മഹിയും.." "നീ പറ ഇനി ആർക്ക് വേണ്ടിയാ ജീവിയ്ക്കേണ്ടത് ആർക്ക് വേണ്ടിയ പ്രാർത്ഥിക്കേണ്ടത്.. എനിയ്ക്ക് ആരും ഇല്ല. ഞാൻ തനിച്ചാ.. ദൈവങ്ങളു പോലും എനിയ്ക്ക് കൂട്ടില്ല." ഒരു ചോദ്യത്തിന് ഒരായിരം ചോദ്യങ്ങളുമായി സുമ കട്ടയ്ക്ക് തിരിച്ചടിച്ചു.. "എന്റെ പൊന്നു സുമേ.. നിന്നോട് ഞാൻ തർക്കിക്കാൻ വന്നതല്ല.. " "ഒന്നാം തിയ്യതിയല്ലേ.. അമ്പലത്തിൽ പോരുന്നുണ്ടോ എന്ന് വെറുതേ ചോദിച്ചതാ.. വരുന്നില്ലെങ്കിൽ വേണ്ട. ഞാൻ തനിയെ പോയ്ക്കൊള്ളാം..." കാവേരി ഒരു വാക്ക്പോരിൽ നിന്ന് തലയൂരി എന്നു വേണം പറയാൻ.. തിരിഞ്ഞു നോക്കാതെ അവൾ നടന്നു. കാവേരീ പോയതിനു പിന്നാലെ സുമ ബാക്കിയുണ്ടായിരുന്ന തുണികളും അഴയിൽ നിവർത്തിയിട്ട് അകത്തേയ്ക്ക് നടന്നു.. മുറ്റത്ത് ആരാണ് വന്നത... *See more* at https://b.sharechat.com/q4rYtdod3Z
43.3k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post