നിനക്കായ്‌ മാത്രം..... ഭാഗം :-10 പിടക്കോഴികൾ കൂവുന്ന നൂറ്റാണ്ട് 😁 "എന്റെ ശിവ മോളെ...ഒന്ന് നീ മനസ്സിലാക്കണം... ഇത് മുംബൈ അല്ലാ....അവിടെ നിന്റെ പുറകെ നടക്കുന്നവരെ പോലെ അല്ല ഈ നാട്ടിലെ ആണ്പിള്ളേര്... നീ പോയി ഒന്ന് സംസാരിച്ച ഉടനെയോ ചിരിച്ച ഉടനെയോ flirt ചെയ്തു പുറകെ വരാൻ.... ഇത്തിരി സമയം എടുക്കും.... ബുദ്ധി പ്രയോഗിക്കണം... പെൺബുദ്ധി പിന്ബുദ്ധി എന്നതൊക്കെ പണ്ട്... പെണ്ണൊരുമ്പെട്ടാൽ എന്ന് നീ കേട്ടിട്ടില്ലേ..... "എങ്കിൽ പിന്നെ അമ്മ പോയി ബുദ്ധി പ്രയോഗിച്ചു വളയ്ക്ക്... എന്നെക്കൊണ്ടൊന്നും വയ്യ..... "എന്ത് പറഞ്ഞടി അസത്തെ...... നിന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്കറിയാം..... ശ്രീ മംഗലത്തുകാര് ആരാന്നാ നിന്റെ വിചാരം? കോടിക്കണക്കിനു ആസ്തിയുള്ളവരാ... നിന്റെ അച്ഛന് പോലും അവരുടെ ബിസിനസ്സിൽ 18% ഷെയറെ ഉള്ളു.. ബാക്കിയൊക്കെ അവരുടെ കയ്യിലാണ്... ഇതൊക്കെ അവര് ഉണ്ടാക്കിയത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ടും.... നിങ്ങളുടെ അച്ഛൻ പെങ്ങളുടെ മൂന്ന് ആണ്മക്കളും നിസ്സാരക്കാരൊന്നുമല്ല... പ്രത്യേകിച്ച് ആ ദേവൻ... കുറുക്കന്റെ ബുദ്ധിയാണ്.... നീയൊക്കെ മനസ്സ് വെച്ചാൽ ഇനിയുള്ള കാലം സർവ വിധ സൗകര്യത്തോട് കൂടിയും കഴിയാം... അവന്മാരുടെ കണ്ണിൽ നിങ്ങളെ രണ്ട് പേരെ മാത്രമേ കാണാവൂ.... അത്രയ്ക്ക് അടുക്കണം ..... മനസ്സിലായോ? "എങ്കിലും അനന്ദുവേട്ടൻ ചൂടനാ.. ഞാൻ ദീപുവേട്ടനെ നോക്കാം... "ഞാൻ പറഞ്ഞത് ചെയ്താൽ മതി.... അനന്ദു നമ്മുടെ പിടിയിൽ ഒതുങ്ങും... ഇവര് ഇത്രയ്ക്ക് പടർന്നു പന്തലിക്കുമെന്ന് അറിഞ്ഞെങ്കിൽ ഞാൻ ഒന്ന് കൂടി പ്രസവിച്ചേനെ... നിന്റെ ചേട്ടനോട് ആ ദിയയെ കെട്ടാൻ പറഞ്ഞപ്പോൾ ദിവ്യ പ്രേമത്തിന്റെ പേരിൽ ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒന്നിനെ കൊണ്ടു കുടുംബത്തിൽ കയറ്റി... ഇതിനെല്ലാം ചുക്കാൻ പിടിക്കാൻ നിങ്ങളുടെ അച്ഛനും... ആ തെറ്റ് നിങ്ങൾക്ക് സംഭവിക്കരുത്... അത് കൊണ്ടു സൂക്ഷിച്ചു കൈകാര്യം ചെയ്യണം.... പിന്നെ ആ വേണിയെയും ആലിയെയും സൂക്ഷിക്കണം.... അതിന്റെ രണ്ടിന്റെയും ജാതകത്തിൽ ഗജകേസരി യോഗമാണ്.... ഒരിക്കലും അനുവദിച്ചു കൂടാ..... "അമ്മേ..... ദേവേട്ടന് എന്നോട് ഒരു ചായ്‌വോക്കെ ഉണ്ട്..... സ്വാതി അവർക്കിടയിലേക്ക് വന്നു നിന്നു.... കണ്ടു പടിക്കെടി എന്റെ കുട്ടിയെ.... സബാഷ് മോളെ.... ഇത് പോലെ പതിയെ പതിയെ ദേവനെ നമുക്ക് മെരുക്കണം...... കുടിലതയോടെ വല്യമ്മ തള്ള ചിരിച്ചു.... ചിരിച്ചോ ചിരിച്ചോ...... ദേവൻ അറിഞ്ഞാൽ ഇത് പോലൊക്കെ ചിരിക്കാൻ വായിൽ പല്ലുണ്ടായാൽ ഭാഗ്യം എന്ന് നമുക്കല്ലേ അറിയൂ..... 😁😁😁 ********* രാത്രിയിലേ ഫുഡും കഴിച്ചിട്ടാണ് കടുവയും കുടുംബവും പോകാൻ ഇറങ്ങിയത്..... "അച്ഛൻ പെങ്ങളെ ഞങ്ങള് കൂടി അങ്ങോട്ടേക്ക് വന്നോട്ടെ? "അതെന്താ നിനക്കിവിടെ കിടക്കാൻ സ്ഥലം ഇല്ലേ എന്ന് അപ്പുക്കുട്ടൻ ചോദിച്ചു... "എന്റെ മക്കൾക്ക് അച്ഛൻപെങ്ങൾ എന്ന് വെച്ചാൽ ജീവനാണ്.... അതാണ്‌.... എന്ന് വല്യമ്മ..... "ആണോ.... എങ്കിൽ അങ്ങനെ പറയണ്ടേ... അച്ഛൻ പെങ്ങള് ഇന്നിവിടെ നിൽക്കട്ടെ... അതല്ലേ ശെരി...... 'അല്ല മോനെ അപ്പുക്കുട്ടാ എന്തിനാ അതൊക്കെ... അവര് കൂടെ പൊയ്ക്കോളും... അവർക്ക് പ്രശ്നം ഒന്നുമില്ല.... " "വല്യമ്മ എന്താ പറയുന്നത്... അച്ഛൻ പെങ്ങൾക്ക് ഇതൊക്കെ സന്തോഷം അല്ലെ... അതുമല്ല അച്ഛൻപെങ്ങള് രാവിലെ നാല്‌ മണിക്ക് എഴുന്നേറ്റു നിർമാല്യം തൊഴാനും പോകും... അപ്പോൾ കൂട്ടിനു സ്വാതിയ്ക്കും ശിവയ്ക്കും കൂടി പോകാലോ.... വെളുപ്പിന് തണുത്ത അമ്പലക്കുളത്തിൽ മുങ്ങി നിവർന്നു..... ഓര്മിക്കുമ്പോഴേ ഹോ..... അന്തരംഗം ഫ്രീസ് ആകുന്നു ..... എന്ത് പറയുന്നു സ്വാതി? "അപ്പുവേട്ടാ എനിക്ക് ഈ വെളുപ്പിനൊക്കെ കുളിച്ചാൽ നീരിളക്കം ഉണ്ടാകും... അങ്ങനെ പറയാൻ പാടില്ല സ്വാതി... ഈശ്വരൻ കോപിക്കും..... നീ പോയേ പറ്റൂ "എനിക്ക് അർജെന്റ് ആയിട്ട് കാൾ വരുന്നു...എല്ലാവർക്കും ഗുഡ് നൈറ്റ്‌... ബൈ... അതും പറഞ്ഞു സ്വാതി അകത്തേക്ക് വലിഞ്ഞു... സ്വാതിക്ക് പുറകെ ആയി ശിവയും വല്യമ്മയും... ഇതൊക്കെ ഇത്രേ ഉള്ളു... "എന്തിനായിരുന്നെടാ ഇതൊക്കെ? അമ്മ ദേഷ്യത്തോടെ അപ്പുക്കുട്ടനോട് ചോദിക്കുന്നത് കണ്ടു.... "അവർക്ക് ഇതിന്റെ കുറവ് ഉണ്ടായിരുന്നു... ഇവരെ വല്യമ്മ എന്നല്ല തള്ളമ്മാ എന്നാ വിളിക്കേണ്ടത്..... 😠😠 "അമ്മേ വാ പോകാം... ലേറ്റ് ആകുന്നു.... പോണ്ടേ.... കടുവ ഹോൺ അടിക്കാൻ തുടങ്ങി.... "വീട്ടിലുള്ളവരുടെ ശ്രെദ്ധയ്ക്ക്.... ഈ വീട്ടിൽ നിന്നാൽ തള്ളുകൾ സഹിക്കേണ്ടി വരും.... അതിനു താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അച്ഛൻ പെങ്ങളുടെ വീട്ടിലേക്ക് പോകുകയാണ്... കൂടെ വരാൻ താല്പര്യം ഉള്ളവർക്ക് വരാം...... എന്ന് അപ്പുക്കുട്ടൻ അഹോരാത്രം പ്രഖ്യാപിച്ചു..... "വേണി വാടി ഇന്ന് അവിടെ നിൽക്കാം.... " "ഞാനെങ്ങുമില്ല ..... "അല്ലെങ്കിലും അഹങ്കാരത്തിനു കയ്യും കാലും വെച്ചതിനെയൊന്നും ഞങ്ങളുടെ വീട്ടിൽ കയറ്റാറില്ല എന്ന് കടുവ പറഞ്ഞതോടെ അങ്ങേര് പണി ഇരന്നു വാങ്ങുന്ന പ്രത്യേക തരം അസുഖത്തിന് ഉടമയാണെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു സുഹൃത്തുക്കളെ... 😁 പിന്നേ പോയിട്ട് വരാം എന്നും പറഞ്ഞു ഞങ്ങളും ഇറങ്ങി... ആലിയും ആതിയും ഞാനും ദിയുവും അനന്ദുവേട്ടനും ഒരു കാറിൽ കയറി... കടുവയും അപ്പുക്കുട്ടനും ഒരമ്മ പെറ്റ അളിയന്മാരായത് കൊണ്ടു അവർ ഒരുമിച്ചു..... ആരെങ്കിലും ചോദിച്ചാൽ അച്ഛൻ പെങ്ങൾക്ക് കൂട്ട് പോയതാണെന്ന് പറഞ്ഞാൽ മതിയെന്ന് അപ്പുക്കുട്ടൻ വിളിച്ചു പറയുന്നത് കേട്ടു...... *********** ശ്രീ മംഗലത്ത് എത്തുമ്പോൾ തന്നെ രാത്രിയിലെ പ്ലാനിന്റെ ഏകദേശ ധാരണ മനസ്സിൽ ഉണ്ടായിരുന്നു.... നോ ഷേവ് നവംബർ ഇന്ന് എലി കരണ്ടോണ്ട് പോകും .... അതിന്റെ ഭാഗമായി പണി സാധനങ്ങൾ തപ്പണമല്ലോ..... എല്ലായിടവും അരിച്ചു പെറുക്കി നോക്കി.... നീ എന്താ ഈ തിരയുന്നത് എന്ന് ദിയു ചോദിച്ചു... കത്രികയും ബ്ലെയിടും...... നിനക്കെന്തിനാ ഈ നേരത്ത് ഇതൊക്കെ? "രണ്ടു ആത്മാക്കൾ കട്ടിങ്ങിനും ഷേവിങ്ങിനും വരും.... അതാണ്‌.... 'എന്തോ ഉഡായിപ്പിനാണല്ലോ?? എന്താണ് ഭവതിയുടെ ഉദ്ദേശം? ഉടായിപ്പ് ആണെന്ന് മനസ്സിലായല്ലോ.. പിന്നെന്തിനാണ് ചോദ്യമൊക്കെ? എവിടെ ഉണ്ട് സംഭവം? അടുക്കളയിൽ മീൻ മുറിക്കുന്ന കത്രിക ഉണ്ട് മതിയോ?? മതിയോന്നോ..... അതൊക്കെ തന്നെ ധാരാളം... പിന്നെ ബ്ലൈഡ്?? "അത്... അച്ഛന്റെ ഓഫീസ് റൂമിൽ കാണും... "അത് ഞാൻ പോകുന്ന വഴിയ്ക്ക് എടുത്തോളാം... "പോകുന്ന വഴിയ്ക്കോ? അതേതു വഴി? "അതൊക്കെയുണ്ട് മോളെ..... ഇപ്പൊ ദേവമ്മ പോയികിടന്നു ചാച്ചിക്കോ.... എല്ലാവരും ക്ഷീണം കാരണം ഉടനെ കിടന്നു... എല്ലാവരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയിട്ട് ജെറിയെ തേടി ഈ ടോം ഇറങ്ങുകയാണ്.... ജയ് മാഹിഷ്മതി..... സ്റ്റെയർ കയറി ആദ്യം കാണുന്നത് ഒരു ഫിഷ് ടാങ്ക് ആണ്.... അത് കഴിഞ്ഞു ആദ്യം കാണുന്നത് ദീപുവേട്ടന്റെ റൂം..... ആളിപ്പോൾ അമേരിക്കയിൽ ആണ്... ഉടനെ വരും... അത് കഴിഞ്ഞ് കടുവയുടെ റൂം... അങ്ങേയറ്റം അനന്ദുവേട്ടന്റെ റൂം.... ഒരു ഗസ്റ്റ് റൂം കൂടി ഉണ്ട് ആ ഭാഗത്തായി ... പഴയ തറവാട് പുതുക്കി പണിതതാണ്... ഓക്കേ.... ഇപ്പോൾ നേരെ തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ട് നേരെ കടുവയുടെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു.... ഈശ്വരാ.... ചുമ്മാ വീട്ടിൽ ചൊറി കുത്തിയിരുന്ന എന്നെ ചൊറിഞ്ഞു ഇവിടെ വരെ എത്തിച്ചത് ആ ശുപ്പാണ്ടി ആണ്... ഞാൻ ഒരു പരാതി പോലും അങ്ങയോടു പറഞ്ഞില്ല..അതോണ്ട് ഇപ്പോൾ എന്റെ പരിപാടികൾക്കു വിഘ്‌നം വരുത്താതെ അങ്ങേര് ഫിറ്റായി ബോധമില്ലാതെ പോത്തു പോലെ കിടന്നുറങ്ങണെ.... എന്നെ സഹായിച്ചാൽ ഇല്ലാ ഞാൻ വാഗ്ദാനം ഒന്നും തരുന്നില്ല.... എല്ലാം നോക്കിയും കണ്ടും ചെയ്തേക്കണേ.... പ്ലീസ്... ദൈവത്തിനെയും സോപ്പിട്ടു അകത്തേക്ക് അടി വെച്ചടി വെച്ച് നടന്നു... കുറ്റാകൂരിരുട്ട് ആണല്ലോ ഈശ്വരാ... ഇങ്ങേർക്ക് ലൈറ്റ് വല്ലതും ഇട്ടോണ്ട് കിടന്നുറങ്ങിക്കൂടെ 🙄🙄🤨 പതിയെ ഫോൺ ടോർച് ഓൺ ആക്കി ആളെ നോക്കി..... സുബാഷ്.... ഉറക്കത്തിൽ ആണ് 😁..... പക്ഷെ കിടക്കുന്നത് കമിഴ്ന്നു ആണ്...... തല്ക്കാലം തല മൊട്ടയടിച്ചാലോ എന്നൊരാലോചന വന്നെങ്കിലും എലി കരണ്ടാൽ തല മൊത്തത്തിൽ കരണ്ടാറില്ലല്ലോ എന്നൊരു ചിന്ത വന്നപ്പോൾ പിന്നെ കടുവയുടെ താടി മതി എന്നുള്ള ചിന്തയിൽ എത്തി.... അതിന് ഈ മൊതലിനെ തിരിയ്ക്കണ്ടേ...... ചെവിയിൽ ചെറുതായൊന്ന് ഊതി നോക്കി...... വേണി....ശ്.... . മിണ്ടാതിരിയ്ക്കെടി...... തീർന്നു.... എല്ലാം തീർന്നു..... കടുവയ്ക്ക് മനസ്സിലായി... ഞാൻ കണ്ണും അടച്ചു ആലില പോലെ നിന്ന് വിറയ്ക്കാൻ തുടങ്ങി.... കടുവ എന്നെ ഇന്ന് കൊല്ലും 😨😨😨 ഞ... ഞ.... ഞാൻ.... അറി...... യാ...... ണ്ട്...... കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാതിരുന്നത് കണ്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ കടുവ വായും പൊളിച്ചു കിടന്നുറങ്ങുന്നു.. ഞാനിപ്പോ പേടിച്ചു വല്ലതും നടത്തിയേ നെ.... ഹോ.... ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ടു പതിയെ ബെഡിലേക്ക് കാൽ മുട്ട് കുത്തി നിന്നു........ കത്രികയും കൊണ്ടു താടി ലക്ഷ്യമാക്കി നീങ്ങി.... കയ്യൊക്കെ കിടുകിടാ വിറയ്ക്കുന്നെങ്കിലും ഇതൊക്കെ കഴിഞ്ഞുള്ള ആ മുഖം ആലോചിച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല.... ഉൽഘാടനത്തിന്റെ ഭാഗമായി ആദ്യത്തെ കുറച്ചു താടി രോമങ്ങൾ ഞാൻ ഊതി പറത്തി...... അപ്പോൾ കുറച്ചു ധൈര്യമായി..... അടുത്ത് വീണ്ടും കുറച്ചു കൂടി വെട്ടിയെടുത്തു.... ഹോ.. ഇനി ആരെ ഭയക്കാനാ......സ്വയം അഭിമാനത്തോടെ അടുത്ത ഭാഗത്തിനായി കത്രിക ലക്ഷ്യം വെച്ചു പോയതും കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു.. 😨😨വേണി ഓടിക്കോ എന്ന് മനസ്സിൽ പറയുന്നതിന് മുന്നേ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു .. ഈശ്വര സോംനാമ്പുലിസം ആയിരിക്കണെ..... അറിയാവുന്ന ഈശ്വരന്മാരെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ തോളിൽ ഫിക്സ് ചെയ്തു പിടിച്ചിരുന്ന ഫോൺ എങ്ങോട്ടേക്കോ വീണു...... മുറിയിൽ പ്രകാശം പരന്നു.... ഇതൊന്നും അറിയാതെ വേണി മുഴുനീള പ്രാർത്ഥനയിലും ... "ആരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചാലും നീ ഇന്നിവിടെ നിന്ന് രക്ഷപ്പെടില്ല... നിനക്കെന്താടി ഈ റൂമിൽ കാര്യം? വേണി കണ്ണ് തുറന്നു ദയനീയമായി ദേവനെ നോക്കി.... കാരുണ്യത്തിന്റെ ഒരു തരിമ്പ് എങ്കിലും..... എവിടുന്ന് ഇങ്ങോട്ടേക്കു ഇറങ്ങി തിരിച്ച ആ നിമിഷത്തെ ആലോചിച്ചു പശ്ചാത്തപിക്കുക അതെയുള്ളൂ വഴി.... "നിന്നോട് ചോദിച്ചത് കേട്ടില്ലേ? നീയെന്താ ഇവിടെ എന്ന്? "ഉ...... ഉ..... ഉറ....... ങ്ങാ... ൻ..... ഇവിടെയോ??? 🙄 വേണി അതേന്നും ഇല്ലെന്നും ഒരേ പോലെ തലയാട്ടി..... "അപ്പോൾ കയ്യിൽ ഇരിക്കുന്നത് തലയണ ആയിരിക്കുംല്ലേ.... വിളച്ചിൽ എടുക്കാതെ സത്യം സത്യം പോലെ പറഞ്ഞോ? എന്തായിരുന്നു ഉദ്ദേശം? "ഇപ്പോൾ തന്നെ ആകെ വശം കെട്ടു റൂം നാറ്റിക്കും എന്നുള്ള അവസ്ഥയിൽ ആയത് കൊണ്ടു കൂടുതൽ വിരട്ടാനുള്ള അവസരം കൊടുക്കാതെ എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു..... അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.... "അപ്പോൾ നീ താടി എടുക്കാൻ ഇറങ്ങിതിരിച്ചതാണ് അല്ലെ?അത്രയ്ക്കും ഇഷ്ടം ആണോ എന്നെ താടിയില്ലാതെ കാണാൻ?? "അയ്യടാ.... സ്വാതി ചേച്ചി ഒരാഗ്രഹം പറഞ്ഞപ്പോൾ ഞാൻ ചെയ്യാൻ വന്നെന്നെയുള്ളൂ... അല്ലാതെ വേറൊന്നുമില്ല.... എനിക്കെന്താ? ഇയാൾക്ക് താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇയാൾക്ക് കൊള്ളാം... ഞാൻ പോകുന്നു .... നെഞ്ചിൽ നിന്നും ഊർന്നിറങ്ങി രക്ഷപെട്ടു എന്നും പറഞ്ഞു എഴുന്നേറ്റു തിരിഞ്ഞു നടന്നതും പൊന്നു മോളൊന്ന് നിന്നേ എന്ന് കടുവയുടെ ഗർജനം കേട്ടു..... ഈശ്വര.... പിന്നെയും പിന്നെയും... ഈ എന്നെ തന്നെ 😨😨 "ഈ താടി എടുത്തു കൊടുക്കുന്നതിനു സ്വാതി ചേച്ചി വല്ലതും തരുവോ? "ഇല്ല ഫ്രീ സർവീസ് ആണ് 🥴🥴 "പക്ഷെ എന്റെ താടിയിൽ കൈ വെച്ചിട്ട് നീ അങ്ങനെ പോയാലോ? "പിന്നെ ഞാനെന്ത് വേണമെന്നാ? "എന്റെ താടി എടുത്തെങ്കിൽ ഞാൻ കൂലി തരും .. നല്ല ഒന്നാന്തരം ചാർജ് തന്നെ തരാം..... തന്നിരിക്കും "എനിക്കെങ്ങും വേണ്ട...😠😠 "വേണ്ടെങ്കിൽ എന്റെ താടി തിരികെ താടി.... "ദേ തറയിൽ കിടക്കുന്നു... പെറുക്കി എടുത്തോ 🥴🥴 "അഭ്യാസം കാണിച്ചിട്ട് നിന്ന് തർക്കുത്തരം പറയുന്നോ... ഞാൻ പൊന്നു പോലെ കൊണ്ടു നടന്ന എന്റെ താടിയിൽ തൊട്ട നിന്റടുത്തു നിന്ന് വില ഈടാക്കാനും എനിക്കറിയാം..... നിൽക്കെടി അവിടെ... ദേ... അടുത്തേക്ക് വരരുത്..... ഞാൻ ബഹളം വെയ്ക്കും..... "ആ ബഹളം വെക്ക്.... എനിക്ക് ഒന്നുമില്ല... ഇതാരുടെ വീടാണ് ആരുടെ റൂമാണ് എന്നൊക്കെ ആലോചിചിട്ട് ബഹളം വെക്ക്... നോക്കട്ടെ നിന്റെ ധൈര്യം.... ഓഹ്... ഗോഡ് അയാം ട്രാപ്പ്ട്..... 😢😢😢😥😥🙄🙄 ഇയാൾക്കിപ്പോ എന്താ വേണ്ടത്? "പറഞ്ഞാൽ നീ തരുമോ? "ഇല്ല 😠😠😠 "എങ്കിൽ പിന്നെ ഞാൻ എടുത്തേക്കാം.... പിന്നോട്ട് നടന്നു ഭിത്തിയിൽ തട്ടി നിന്നു.... അതിനനുസരിച്ചു കടുവയും..... "അതേ... ഞാനിനി ഒരു ശല്യത്തിനും വരില്ല....നോവിക്കരുത്... കയ്യൊക്കെ പിടിച്ചു തിരിച്ചാൽ വേദനിക്കും... ഞാൻ പാവമല്ലേ ദേ..... വേ.... ട്ടാ .... അവസാന അടവും എടുത്തിട്ടു... ഹോ... എന്താ നീ വിളിച്ചത്... ദേവേട്ടനെന്നോ.... ഒന്ന് കൂടി വിളിച്ചേ..... തെണ്ടി അവസരം മുതലാക്കുവാണ്... ആവശ്യക്കാരന് ഔചിത്യം പാടില്ലാന്നല്ലേ.... വിളിച്ചെക്ക് വേണി..... എന്ന് ആത്മഗതിച്ചു കൊണ്ടു ദേവേട്ടാ.............😊😊😊 ഹോ.. ഇനിയിപ്പോ നിന്നെ വെറുതെ വിടാൻ തോന്നുന്നുമില്ല.... എന്റെ വില ഞാൻ ഈടാക്കുവാണ് എന്ന് പറഞ്ഞു കൊണ്ടു കടുവ അടുത്തേക്ക് വരാൻ തുടങ്ങി.... അടുത്തേക്ക്...... അടുത്തേക്ക്....... കുറച്ചു കൂടെ അടുത്തേക്ക്........ ശരീരത്തോട് ചേർന്നു.......... എന്റെ ഉള്ളിൽ ഒരു വിറയൽ പാഞ്ഞു പോയി.... മുഖം അടുത്തേക്ക് വരുന്നത് പോലെ തോന്നി ചുണ്ടുകൾ കൂട്ടിപിടിച്ചു തല വേണ്ടാന്ന് കണ്ണുകൾ അടച്ചു കുലുക്കി കൊണ്ടിരുന്നു.... പക്ഷെ ദേവന്റെ കൈകൾ വേണിയുടെ കൈകളെ തഴുകി അരക്കെട്ടിൽ അമർന്നു.... ടോപിനുള്ളിലൂടെ കൈ നഗ്നമായ വയറിലും അരക്കെട്ടിലും പതിഞ്ഞു.... പെട്ടെന്നുടലെടുത്ത വികാരത്തിൽ വേണി കാലിന്റെ പെരുവിരൽ നിലത്ത് ഊന്നിക്കൊണ്ട് ഒന്ന് പൊങ്ങി ഉയർന്നു... വേണിയുടെ ചുടു നിശ്വാസം ദേവന്റെ ചെവികളിൽ തട്ടി.... കൈ അരക്കെട്ടിൽ അമർന്നു... അവിടെ ചുറ്റി പിണഞ്ഞു കിടന്ന പൊന്നിന്റെ അരഞ്ഞാണത്തിൽ അവന്റെ കൈകൾ ചുറ്റി.... ബലമായി അത് വലിച്ചു പൊട്ടിച്ചു കൈകൾക്കുള്ളിലാക്കി ..... "ഇതാണ് നീ ചെയ്തതിന് ഞാൻ ഇടുന്ന വില.... പൊന്നിന്റെ വില..... ഇനിയും ഇത് പോലെ വരണം !!! ദേവൻ വേണിയുടെ മുഖത്തേക്ക് നോക്കി.... വേണിയുടെ കണ്ണുകൾ നിറഞ്ഞു.... നോക്കിക്കോ.. ഞാൻ എല്ലാവരോടും പറയും.... എല്ലാവരെയും അറിയിക്കും.... 😰😰😰😨😨😭😭😭😪😪 വേണി ദേഷ്യത്തോടെ ദേവനെ നോക്കി..... എല്ലാവരോടും പറഞ്ഞേക്ക്.... പറയുമ്പോൾ ഈ കടുവ നിന്റെ അരഞ്ഞാണം പൊട്ടിച്ചെന്ന് കൂടി പറയണം..... ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ദേവൻ അവളിൽ നിന്നും അകന്നു മാറി.... വേണി കരഞ്ഞു കൊണ്ടു റൂമിന് പുറത്തേക്കിറങ്ങി ഓടി..... "ഇന്ന് നിനക്ക് സങ്കടം തോന്നിയാലും ഇത് ഓർത്തു പുഞ്ചിരിക്കുന്ന നീ ഉടനെ തന്നെ ഉണ്ടാകും... വിദൂരമല്ല..... ശ്രാവണി ശ്രീദേവ്‌.... അത് വരെ ഇതിരിക്കട്ടെ നിന്റെ ഓർമയ്ക്ക് ആയിട്ട്..... അവൻ പുഞ്ചിരിച്ചു കൊണ്ടു ആ അരഞ്ഞാണം പോക്കറ്റിൽ ഇട്ടു..... ********** പട്ടി, തെണ്ടി, കടുവ, സ്ത്രീലംബടൻ അയാളെന്താ മനസ്സിൽ വിചാരിച്ചു വെച്ചിരിക്കുന്നത്... എന്നോട് ഇങ്ങനെ കാണിക്കാൻ ഇയാൾക്ക് എങ്ങനെ ധൈര്യം വന്നു..... ആലോചിച്ചു നോക്കെ നോക്കെ സങ്കടവും ദേഷ്യവും ഇരച്ചു കയറുന്നുണ്ടായിരുന്നു... "ശ്രീയേട്ടൻ മുത്താണ്... പൊന്നാണ്.. എന്റെ ഉണ്ണിമുകുന്ദൻ ആണ്.... മസിലളിയൻ ആണ്.... ഐ ലവ് യൂ ശ്രീയേട്ടാ.... ആ ആതി ഉറക്കത്തിൽ പിച്ചും പേയും പറയുന്നു.... ഒലക്കേട മൂടാണ്... കിടന്നുറങ്ങടി കുരിപ്പേ...... അവളെ തലയണ എടുത്തെറിഞ്ഞപ്പോൾ കുറച്ചു നേരത്തേക്ക് അവൾ സൈലന്റ് ആയി.... നോക്കിക്കോ കടുവേ... ഇതിനുള്ള മറുപണി ഈ വേണി തന്നിരിക്കും... അതും എട്ടും എട്ടും പതിനാറല്ല വേണിയുടെ കണക്കിലെ മുപ്പത്തി രണ്ടാമത്തെ പണി...... വെയിറ്റ് ആൻഡ് സീ....... പിറ്റേന്ന് രാവിലെ ഉറക്കം എഴുന്നേറ്റു മുറ്റത്തേക്ക് തലയും ചൊറിഞ്ഞു കൊണ്ടു പോയി നിന്നപ്പോൾ ആണ് കടുവ ഗാർഡൻ ഏരിയയിൽ നിൽക്കുന്നത് കണ്ടത്..... "ഓഹ് രാവിലെ തന്നെ കെട്ടിയെടുത്തോ??? ഒന്ന് ആത്മഗതിച്ചു കൊണ്ടു കൈ രണ്ടും ഉയർത്തി ഒരു കോട്ട് വാ പാസാക്കിയപ്പോൾ ആയിരുന്നു കടുവ തിരിഞ്ഞത്... നോട്ടം ചെന്നു നിന്നത് വയറ്റത്തോട്ടും... പോരാത്തതിന് കാല് കൊണ്ടു നിലത്തു കളം വരച്ചു മനുഷ്യനെ ഒരുമാതിരി ആക്കലും... അപ്പോഴാണ് ഇത് കടുവയുടെ വീട് ആണെന്നും ഇന്നലെ മാധവൻ രുഗ്മിണിയുടെ അരഞ്ഞാണം കട്ടതും ഞാൻ ഓര്മിക്കുന്നതും...... 😬😬😬 ഡ്രസ്സ്‌ നേരെയാക്കി ഒരു ലോഡ് പുച്ഛം വാരി വിതറി അകത്തേക്ക് കയറാൻ പോയതും അകത്തു നിന്നു ആതി ഇറങ്ങി വന്നത്.... "നീ രാവിലെ കുളിച്ചോ ആതി?? "ആര് കുളിക്കാൻ.?? "അല്ല നീ തലയിൽ കെട്ടി..... വെച്ചിട്ട്.... "ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലെ... ചേച്ചി... കാണാൻ എങ്ങനുണ്ട്...ഒരു ലുക്ക്‌ അല്ലെ... പല്ല് പോലും ഞാൻ തേച്ചിട്ടില്ല.... കാരണം എന്താ അതിൽ പോലും തേപ്പ് ഉണ്ട്..... ഞാൻ പ്രണയം തുടങ്ങിയിട്ടല്ലേ ഉള്ളു.... നോക്കിക്കോ ഞാനിന്ന് ദേവേട്ടനെ വളയ്ക്കും..... വളച്ചൊടിക്കും... .. അതും പറഞ്ഞു ആ പെണ്ണ് ചായയും കൊണ്ടു കടുവയെ ലക്ഷ്യമാക്കി പാഞ്ഞു... ആ ചെല്ല് ചെല്ല്.... ഒന്ന് ഉറങ്ങി കിടന്നാൽ കിഡ്നി വരെ അടിച്ചു മാറ്റിക്കൊണ്ട് പോകുന്ന സാധനമാ.... സൂക്ഷിച്ചു കൈകാര്യം ചെയ്തോ... നമ്മളില്ലേ.... . (തുടരും ) photo credit -കുഞ്ഞയിഷു (moli ) #📙 നോവൽ
📙 നോവൽ - ShareChat
36.6k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post